
കുവൈത്ത്: മതകാര്യവകുപ്പി (ഔഖാഫ്)ന്റെ അനുമതിയോടെ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മലയാള ഖുത്‌ബ, ജഹ്‌റ അൽ ഖസ്‌റിലെ ബ്ലോക്ക് ഒന്ന്, റോഡ് മൂന്നിലുള്ള മുഅ്തസിം മസ്‌ജിദിൽ ആരംഭിച്ചു. ആദ്യ ജുമുഅ ഖുത്‌ബ ഐ ഐ സി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് സലഫി നിരവഹിച്ചു.ഇസ്‌ലാമിക വിജ്ഞാനം പഠിക്കുവാനുള്ള ഈ സുവർണാവസരം ഉപയോഗപ്പെടുത്താൻ മലയാളി സുഹൃത്തുക്കൾ പരമാവധി ശ്രമിക്കണമെന്ന് അബ്ദുൽ അസീസ് സലഫി സൂചിപ്പിച്ചു. ക്ഷണിക നേരത്തേക്കുള്ള ഈ ഭൌതിക ജീവിതമല്ല വിശ്വാസിയുടെ ലക്ഷ്യം. ശാശ്വതമായി നിലനിൽക്കുന്ന പാരത്രികജീവിതമാ നാം മുന്നിൽ കാണേണ്ടത്. അതിനായി മതകാര്യങ്ങൾ മനസിലാക്കാനും ജീവിതത്തിൽ...
Read More