Showing posts with label ദിട്രൂത്ത്. Show all posts
Showing posts with label ദിട്രൂത്ത്. Show all posts

Tuesday, August 26, 2014

ദേശീയ ബധിരസമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

പുളിക്കല്‍: സപ്തംബര്‍ 7,8 തീയതികളില്‍ പുളിക്കലില്‍ നടക്കുന്ന മൂന്നാമത് ഇസ്‌ലാമിക ദേശീയ ബധിര സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍), കെ അഹ്മദ്കുട്ടി മാസ്റ്റര്‍ (വൈ.ചെയ), എന്‍ എം അബ്ദുല്‍ജലീല്‍ (ജനറല്‍ കണ്‍വീനര്‍), എം മുസ്തഫ മദനി, പി എന്‍ ബഷീര്‍ അഹ്മദ് (ജോ. കണ്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം കെ അബ്ദുറസ്സാഖ്, എസ് എ കഫീല്‍ (പ്രോഗ്രാം), അഹമ്മദ് സഗീര്‍, എം അബ്ദുല്ല മദനി, അബൂബക്കര്‍ മാസ്റ്റര്‍ (റിസപ്ഷന്‍), ഇസ്മായില്‍ കരിയാട്, മുസ്തഫ മദനി, അഡ്വ. യൂനുസ് സലീം (ഫിനാന്‍സ്), ഹമീദലി അരൂര്‍, കെ കെ ഹസന്‍, പി വി ഗഫൂര്‍ (ഫുഡ്), പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി ടി ഉമര്‍, അഡ്വ. മുജീബുറഹ്മാന്‍ (പബ്ലിസിറ്റി), എം പി മൂസക്കോയ, കെ എം ഷബീര്‍ അഹ്മദ്, മൊയ്തു (അക്കമഡേഷന്‍), എം കെ ബഷീര്‍, വീരാന്‍കുട്ടി അരൂര്‍, വി അഫ്‌സല്‍ (വളണ്ടിയര്‍), സീതി കെ വയലാര്‍, ജമാല്‍ പുളിക്കല്‍, പി അലി അഷ്‌റഫ് (പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് ഭാരവാഹികള്‍.
Read More

Wednesday, November 30, 2011

ദ ട്രൂത്ത്‌ സംസ്ഥാന ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു



കായംകുളംഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൂത്ത്‌ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കായംകുളം മേഖലയില്‍ സംഘടിപ്പിച്ച ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എഴുപത്തഞ്ചുപേര്‍ പങ്കെടുത്തു. 296 വീടുകളില്‍ സന്ദേശമെത്തിച്ചു. വിവിധ സെഷനുകളില്‍ പഠനക്ലാസ്സുകള്‍ നടത്തി. ബഷീര്‍ പട്ടേല്‍താഴം, ഷാജഹാന്‍ വെള്ളിമാട്‌കുന്ന്‌, ഫൈസല്‍, ഷമീര്‍ ഫലാഹി, അഹ്‌മദ്‌, മമ്മുട്ടി മുസ്‌ലിയാര്‍, നിസാര്‍ ഫാറൂഖി, സമീര്‍ നേതൃത്വം നല്‌കി.
Read More

Thursday, November 10, 2011

ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് കായംകുളത്ത്



കോഴിക്കോട്  : ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് ഈ മാസം 12, 13 തിയ്യതികളില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നടക്കും. ട്രെയിനില്‍ വരുന്നവര്‍ കായംകുളത്ത് ഇറങ്ങി ഓട്ടോയില്‍ കയറി കൊറ്റുകുളങ്ങര ആയുര്‍വേദ ഹോസ്പിറ്റലിനടുത്ത് ഇറങ്ങിയാണ് ഇസ്‌ലാഹി സെന്ററിലേക്ക് എത്തേണ്ടതെന്നും പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ട്രൂത്ത് സംസ്ഥാന കണ്‍വീനര്‍ അറിയിച്ചു. 

 ബന്ധപ്പെടേണ്ട നമ്പര്‍: 9846093969, 9387223225, 8089721080.
Read More

Monday, October 24, 2011

ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന: കെ സി വേണുഗോപാല്‍



കരുനാഗപ്പള്ളിഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ ബധിര വിഭാഗമായ ദി ട്രൂത്ത് ഡെഫ് വിംഗിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീളുന്ന രണ്ടാമത് ദേശീയ ബധിര സമ്മേളനത്തിന് ഉജ്വല തുടക്കം. കേരളത്തിന് പുറമേ ഹൈദരാബാദ്, ബോംബെ, മൈസൂര്‍, ഗുജറാത്ത്, അഹമ്മദാബാദ്, വിശാഖപട്ടണം, റാഞ്ചി, ലക്ഷദീപ്, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ ഇന്നലെ ഉച്ച മുതല്‍ സമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു. രാജ്യത്തെ ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ ബധിര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഐ എസ് എം പോലുളള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സംസാര-കേള്‍വി ശേഷിയില്ലാത്ത സഹോദരങ്ങള്‍ക്ക് വേണ്ടത് അനുകമ്പയും ഔദാര്യവുമല്ല, അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി വിട്ടുകൊടുക്കലാണ്. വൈകല്യമുളളവര്‍ക്ക് പ്രതേ്യക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകകൊളളിച്ചതായി അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. 

ദി ട്രൂത്ത് ഡഫ് വിഭാഗം വെബ് സൈറ്റിന്റെ ഉദ്ഘാടനം സി ദിവാകരന്‍ എം എല്‍ എ നിര്‍വഹിച്ചു. സംഘടന ഉളളവര്‍ക്കും ശബ്ദമുണ്ടാക്കുന്നവര്‍ക്കും മാത്രം കാര്യങ്ങള്‍ നേടാന്‍ കഴിയൂ എന്ന രീതി ബധിരരുടെ കാര്യത്തില്‍ എങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേള്‍വി ശക്തിയില്ലാത്തവരെ അവഗണിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുകയാണെന്നും സാമൂഹ്യനീതിയുടെ പ്രശ്‌നമായി കണ്ട് ബധിരരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ എസ് എം സൗത്ത് സോണ്‍ പ്രസിഡന്റ് എസ് ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ബി സെവന്തകുമാരി, നജീബ് മണ്ണേല്‍, സി കെ അബ്ദുസ്സലാം, എന്‍ കെ എം സകരിയ്യ, എസ് അബ്ദുല്‍ സലാം, എം കെ അബ്ദുറസാഖ്, പി എന്‍ ബഷീര്‍ അഹമ്മദ് പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ അബ്ദുല്‍ റസാഖ് എം കെ, ബഷീര്‍ അഹമ്മദ് എന്നിവര്‍ ആംഗ്യഭാഷയിലൂടെ പ്രതിനിധികള്‍ക്ക് പകര്‍ന്ന് നല്‍കി. പഠന സംഗമത്തില്‍ സിറാജ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു. 
Read More

Saturday, October 15, 2011

വിമന്‍സ്‌ കോഡ്‌ ബില്‍: സ്‌ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ തള്ളിക്കളയണം -ഐ എസ്‌ എം ബധിര വനിതാ സമ്മേളനം



മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദിഷ്‌ട വിമന്‍സ്‌ കോഡ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ മനുഷ്യന്റെ ജൈവിക അസ്‌തിത്വം ചോദ്യം ചെയ്യുന്നതാകയാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴിലുള്ള ദ ട്രൂത്ത്‌ സംഘടിപ്പിച്ച `ഡഫ്‌ വിമന്‍സ്‌ കോണ്‍ഫറന്‍സ്‌' അഭിപ്രായപ്പെട്ടു. 

ഒന്നും രണ്ടും കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്‌. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ടിലെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സത്രീകള്‍ ഒന്നടങ്കം തള്ളിക്കളയണം. ബധിര വനിതകളുടെ വിദ്യാഭ്യാസ-തൊഴില്‍ പുരോഗതിക്കായി സമഗ്ര പാക്കേജ്‌ നടപ്പിലാക്കണമെന്നും പൊതു-സ്വകാര്യ മേഖലകളില്‍ അന്ധ-ബധിര വിഭാഗങ്ങള്‍ക്ക്‌ തൊഴില്‍ സംവരണത്തിന്‌ നടപടികളുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

മുന്‍ മന്ത്രിയും കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എം ടി പത്മ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എം ജി എം സംസ്ഥാന സെക്രട്ടറി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷതവഹിച്ചു. ഐ എസ്‌ എം സംസ്ഥാന ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്‌, ദ ട്രൂത്ത്‌ ഡഫ്‌ വിംഗ്‌ കണ്‍വീനര്‍ എസ്‌ എ കഫീല്‍, ഹംസ മൗലവി പട്ടേല്‍താഴം, ശാഹിദ്‌ മുസ്‌ലിം, ബഷീര്‍ അഹ്‌മദ്‌, അബ്‌ദുറസാഖ്‌ പ്രസംഗിച്ചു. 
Read More

Monday, September 26, 2011

സമൂഹത്തെ സമുദ്ധരിക്കാന്‍ പ്രബോധകര്‍ ഇടപെടണം -ദി ട്രൂത്ത്‌ സംഗമം

മാനന്തവാടി: ജീര്‍ണതകള്‍ക്കെതിരെ സമൂഹത്തെ ബോധവത്‌കരിക്കാന്‍ പ്രബോധകര്‍ ക്രിയാത്മകമായി ഇടപെടണമെന്ന്‌ ദ ട്രൂത്ത്‌ സംസ്ഥാന സമിതി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച പ്രബോധക ശില്‌പശാല ആഹ്വാനം ചെയ്‌തു.

വിശ്വാസചൂഷണം വര്‍ധിക്കുകയും സദാചാരം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസവിശുദ്ധിയും ധാര്‍മികതയും തിരിച്ചുകൊണ്ടുവരേണ്ടത്‌ അനിവാര്യമാണെന്നും പ്രബോധകസംഗമം അഭിപ്രായപ്പെട്ടു. വെള്ളമുണ്ട സലഫി മസ്‌ജിദീല്‍നടന്ന ക്യാമ്പ്‌ ഐ എസ്‌ എം വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഖലീലുര്‍റഹ്‌മാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമും ക്രൈസ്‌തവതയും എന്ന വിഷയം കെ മുഹമ്മദ്‌ ഈസ അവതരിപ്പിച്ചു. 

മമ്മുട്ടി മുസ്‌ല്യാര്‍, ഐ എസ്‌ എം ഭാരവാഹികളായ അബ്‌ദുസ്സലാം മുട്ടില്‍, ഫൈസല്‍ ഇയ്യക്കാട്‌, ശുക്കൂര്‍ കോണിക്കല്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്ല താനേരി, സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ തങ്ങള്‍, അബ്‌ദുല്‍ജലീല്‍ മദനി, ഷാജഹാന്‍ മൂഴിക്കല്‍, അഹ്‌മദ്‌ വെള്ളമുണ്ട, ഫിറോസ്‌ നിലമ്പൂര്‍ പ്രസംഗിച്ചു. വെള്ളമുണ്ടയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വീടുകളില്‍ സ്‌ക്വാഡ്‌ വര്‍ക്ക്‌ നടത്തി. 
Read More

Thursday, July 21, 2011

ദി ട്രൂത്ത് ഇംഗ്ലീഷ് പ്രഭാഷണം

കുവൈത്ത് : ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ബെനിഫിറ്റ്‌സ് ഓഫ് ഈമാൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രഭാഷണം നാളെ  (21/07/2011. വ്യാഴം)   7 മണിക്ക് സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന അബ്ദുല്ല അൽ ഉവൈബ് മസ്ജിദിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 65829673, 24337484
Read More

Saturday, August 01, 2009

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

ദട്രൂത്ത് അല്‍ അഹ്‌സ ചാപ്‌റ്റര്‍ രൂപീകരിച്ചു.

അല്‍ അഹ്‌സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴ്ഘടകമായ ദിട്രൂത്തിന്റെ അല്‍ അഹ്‌സ ചാപ്‌റ്റര്‍, അല്‍ അഹ്‌സ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ രൂപീകരിച്ചു.

അബ്‌‌ദുല്‍ അഹദ് പുളിക്കല്‍ കണ്‍‌വീനറും അബ്‌ദുല്‍ റഹ്‌മാന്‍ മഞ്ചേരി, അബ്ദുല്‍ അസീസ് കക്കോടി, ഇബ്‌റാഹിം തലപ്പാടി, ശിഹാബ് പറമ്പില്‍ പീടിക, ഷെഫീഖ് പുളിക്കല്‍ എന്നിവരെ വിവിധ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തൂ.

ഇസ്‌ലാമിന്റെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുക എന്നതാണ് ട്രൂത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ താത്‌പര്യമുള്ളവരും, ട്രൂത്തുമായി സഹകരിച്ചു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തത്പര്യമുള്ളവരും +966 559659764 എന്ന നമ്പറിലോ, alahsatruth@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ കണ്‍‌വീനറുമായി ബന്ധപ്പെടുക.

രൂപീകരണ യോഗത്തില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മരക്കാര്‍ കക്കോവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് പുളിക്കല്‍ സ്വാഗതവും ഷിഹാബ് പറമ്പില്‍ പീടിക നന്ദിയും പറഞ്ഞു.

---
വാര്‍ത്ത അയച്ചുതന്നത്: അബ്‌ദുര്‍‌റഹ്‌മാന്‍ അല്‍‌അഹ്സ.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...