Showing posts with label Quran Vignjana Pareeksha. Show all posts
Showing posts with label Quran Vignjana Pareeksha. Show all posts

Saturday, September 17, 2011

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഒന്നാം റാങ്കിന് രണ്ട് അവകാശികള്‍

വിജയികൾ
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ റമദാനില്‍ നടത്തിയ പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറിയില്‍ 98 ശതമാനം മാര്‍ക്കോടെ അബ്ദുല്‍ സക്കീര്‍ (ദുഖാന്‍), സൈനബ അബ്ദുല്ലത്വീഫ് (ബിന്‍ മഹ്മൂദ്) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 96 ശതമാനം മാര്‍ക്കോടെ ബാസില്‍ കൊടിയത്തൂര്‍, സക്കിയ്യ പി. എം. (ദോഹ ജദീദ്), സുമീറ സലീം, മുംതാസ് ബശീര്‍ (മദീന ഖലീഫ), സൗദ അബ്ദുറഹ്മാന്‍ (ഗറാഫ), സാജിദ ടി.പി. (ഗറാഫ) എന്നിവര്‍ രണ്ടാം റാങ്കിനര്‍ഹരായി.  റാബിയ സക്കീര്‍ (ദുഖാന്‍), റംല ഹംസ (ഗാനിം), സഫീറ എം.എ. (ബിന്‍ മഹ്മൂദ്), നസീം അസീസ് (അല്‍ഖോര്‍), സബീദ അനീസ് (ഗറാഫ), മുഹ്‌സിന ശറഫുദ്ദീന്‍ (മന്‍സൂറ)  എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.

വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ഫാത്വിമ ശബ്‌നം ബിന്‍ത്‌സലീം (ഹിലാല്‍) 96 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കിനര്‍ഹയായി. ഫര്‍സാന അബ്ദുല്ല (നജ്മ), റിസ്‌വിന്‍ റഫീഖ് (വക്‌റ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനും പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രത്യേക പരിശോധന കള്‍ക്കും ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അബ്ദുല്‍അലി അറിയിച്ചു.

ഫലമറിയാന്‍ ഇസ്‌ലാഹീ സെന്റര്‍ വെബ്‌സൈറ്റായ www.islahiqatar.org സന്ദര്‍ശിക്കുകയോ 44358739/ 44416422 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ  ചെയ്യേണ്ടതാണ്. റമദാനില്‍ നടന്ന പരീക്ഷയില്‍ ദോഹ, ദുഖാന്‍ കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളാണ് പരീക്ഷ എഴുതിയത്.
വിജയികളെ ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. ഈ മാസം 23ന് മദീനഖലീഫയിലുള്ള മര്‍കസുദ്ദഅ്‌വയില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Read More

Friday, July 16, 2010

ഖൂര്ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി



ജിദ്ദ:
സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലിതഹ്‌ഫീളില്‍ ഖൂര്ആനിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്‌ധ ഖൂര്ആൻ വിജ്‌ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ഒന്നാംഘട്ട മത്‌സരത്തില്‍ 60 ശതമാനത്തിലധികം മാർക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്ക്ക്്‌ നേടിയ 162 മുസ്‌ലിം പരീക്ഷാര്‌്് ഥികളുമാണ്‌ രണ്ടാം ഘട്ട പരീക്ഷ എഴുതിയത്‌. സഊദിയില്‍ 24 കേന്‌ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ്‌ പങ്കെടുത്തത്‌.

ഖൂര്ആന്‍ മനഃപാഠമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടി ഖുര്ആാന്‍ ഹിഫ്‌ള്‌ മത്‌സരവും സംഘടിപ്പിക്കുന്നതായി പരീക്ഷ കണ്ട്രോ്ളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ബോര്ഡ്ത‌ മെമ്പര്‍ അബ്‌ദുല്‍ കരീം സുല്ലമി എന്നിവര്‍ അറിയിച്ചു.

സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഖൂര്ആ്നിലെ വ്യത്യസ്‌ത ജുസ്‌അുകളെ അടിസ്‌ഥാനമാക്കിയുളള യൂനിറ്റ് തല മത്‌സരങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലും മേഖല മത്‌സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട്‌ മത്‌സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി റിയാദില്‍ വെച്ച്‌ ദേശീയതല മത്‌സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടക്കും.  

റജിസ്‌ട്രേഷന്‍ സെപ്‌ഒംബര്‍ 30 വരെ സ്വീകരിക്കും. പങ്കെടുക്കുവാന്‍ താത്‌പര്യമുളളവര്‍ 6571566, 0502611731 എന്ന (സഉദി) നമ്പറുകളില്‍ ബന്‌ധപ്പെടണം.
Read More

Saturday, July 10, 2010

ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ: സമ്മാനങ്ങള്‍ വിതരണം ചെയ്തു


ഇസ് ലാഹി സെന്‍റര്‍ ഫുജൈറ സംഘടിപ്പിച്ച ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയിലെ
വിജയികള്‍ക്ക് പി.എ ഹുസൈന്‍ സാഹിബ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...