Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Monday, August 13, 2012

ഫോക്കസ് ജിദ്ദ തര്‍ബിയ ക്യാമ്പ് സംഘടിപ്പിച്ചു


ജിദ്ദ : പ്രതികൂല സാഹചര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ഒറ്റക്ക് ജീവിക്കുന്നതിലല്ല, ബഹുമുഖ സമൂഹത്തിനിടയില്‍ കര്‍മ്മനിരതനാവുന്നതോടൊപ്പം തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് മനുഷ്യനെ മഹത്വപ്പെടുത്തുന്നതെന്ന് പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ‘തര്‍ബിയ 1433’ നിശാക്യാമ്പില്‍ ആത്മപരിചരണത്തിന്റെ പ്രവാചക മാതൃകകള്‍‘ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ആത്മ വിചാരണയും സ്വയം തിരുത്തലുമാണ് ആത്മ ശുദ്ധീകരണത്തിന്റെ പ്രഥമ വശം. യഥാര്‍ത്ഥ ദൈവവിശ്വാസിയില്‍ നിന്നും സമൂഹത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളേ ഉണ്ടാകാവൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മനുഷ്യ സൃഷ്‌ടിപ്പ് തെറ്റുകളിലേക്ക് പ്രേരണ നല്‍കും വിധമാണെന്നും സംഭവിക്കുന്ന പാപങ്ങളില്‍ നിന്ന് പിന്മാറുകയും, പശ്ചാതപിക്കുകയും, തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതിലൂടെയുമാണ് മനുഷ്യന്‍ വിശുദ്ധനാവുന്നതെന്ന് ‘തൌബ - പാപങ്ങള്‍ക്ക് പരിഹാരം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുജീബ്‌റഹ്‌മാന്‍ സ്വലാഹി വിശദീകരിച്ചു. ധാര്‍മ്മിക മൂല്യങ്ങളേക്കാള്‍ ഭൌതിക താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബന്ധങ്ങളാണ് പ്രതികൂല കാലാവസ്ഥയില്‍ ബന്ധനങ്ങളായി മാറുന്നതെന്ന് ‘ബന്ധങ്ങളുടെ സൌരഭ്യം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത അബ്‌ദുസ്സലാം ഉഗ്രപുരം നിരീക്ഷിച്ചു. ചരിത്രം വായിച്ചു തള്ളാനുള്ളതല്ല, പാഠങ്ങളുള്‍ക്കൊണ്ട് പകര്‍ത്താനുള്ളത് കൂടിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

ഫുആദുസ്സമാന്‍, ആദിശ എന്നിവര്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ സമ്മാനാര്‍ഹരായി. ഇസ്‌ഹാഖ് ടിസി, മൊയ്‌തു വെള്ളിയഞ്ചേരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സിവി അബൂബക്കര്‍ കോയ സംബന്ധിച്ചു. 

ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഫോക്കസ് ജിദ്ദ സിഒഒ ഷക്കീല്‍ ബാബു, എച്ച് ആര്‍ മാനേജര്‍ മുബഷിര്‍ കുനിയില്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മുജീബ്‌റഹ്‌മാന്‍ ചെങ്ങര ആമുഖ ഭാഷണവും ജരീര്‍ വേങ്ങര സമാപന ഭാഷണവും നട
Read More

Saturday, December 03, 2011

മുല്ലപ്പെരിയാറിലെ സമര പോരാട്ടങ്ങള്‍ക്ക് ഐക്യ ദാര്ട്ട്യം പ്രഖ്യാപിച്ചു ഐ എസ് എം ദക്ഷിണ മേഖലാ കമ്മിറ്റിയുടെ ആഭി മുഖ്യത്ത്തില്‍ നാളെ ചപ്പാത്തില്‍ സന്ദര്‍ശനം നടത്തുന്നു

 
 
മുല്ലപ്പെരിയാറിലെ സമര പോരാട്ടങ്ങള്‍ക്ക് ഐക്യ ദാര്ട്ട്യം പ്രഖ്യാപിച്ചു  കൊണ്ട്  ഐ എസ് എം ദക്ഷിണ മേഖലാ കമ്മിറ്റിയുടെ ആഭി മുഖ്യത്ത്തില്‍ നാളെ(04/12/2011  ഞായര്‍ ) ചപ്പാത്തില്‍ സന്ദര്‍ശനം നടത്തുന്നു.
Read More

Saturday, July 23, 2011

വിശ്വാസവിശുദ്ധിയിലൂടെ ഉത്തമ സമൂഹമാവുക – ഇസ്‌മായില്‍ കരിയാട്


ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ എസ് എം ട്രഷററ് ഇസ്‌മായില്‍ കരിയാട് സംസാരിക്കുന്നു.
ജിദ്ദ: സാമ്പത്തിക സുസ്ഥിതി കൊണ്ടോ ആയുധ, സംഘ ബലം കൊണ്ടോ അല്ല അടിയുറച്ച ദൈവവിശ്വാസത്താല്‍ ലഭ്യമായ പ്രത്യേകമായ ദൈവസഹായം മുഖേനയാണ്‍ മുസ്ലിം സമൂഹം പ്രതിസന്ധികളില്‍  നിന്നും കരകയറിയിരുന്നത് എന്ന് ഐ എസ് എം ട്രഷററ്    ഇസ്‌മായില്‍ കരിയാട് പറഞ്ഞു. ഹ്രസ്വ സന്ദറ്ശനാറ്ത്ഥം സൌദിയിലെത്തിയ അദ്ദേഹം ഇസ്‌ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഖുറ്ആനികാദ്ധ്യാപനങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണ്‍ ആധുനിക മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഏകപരിഹാരം. തീവ്രവാദ പ്രവണതകളും, തീവ്രവാദം ആരോപിക്കപ്പെടുന്നതും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. സച്ചാറ് കമ്മറ്റി റിപ്പോറ്ട്ട് വിവിധ വേദികളിലെ ചറ്ച്ചാ വിഷയം മാത്രമായി അവശേഷിക്കുന്നത് അപലപനീയമാണ്‍. സച്ചാറ്  സൂചിപ്പിച്ച പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പിറകോട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.  സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുമ്പോള്‍ മാത്രമേ ഖുറ്ആന്‍ വിഭാവന ചെയ്യുന്ന ‘ഉത്തമ സമുദായ’മായി മുസ്ലിംകള്‍  ഉയരുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
കെ എന് എം സാമ്പത്തിക വകുപ്പ് സെക്രട്ടറി മമ്മു സാഹിബ്, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. റമളാന്‍ പ്രമാണിച്ച് ‘അഹ്‌ലന്‍ റമദാന്‍’ എന്ന പ്രത്യേക പരിപാടി ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശറഫിയയിലെ ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Read More

Saturday, August 28, 2010

മുജാഹിദ് ഐക്യത്തിന് തയ്യാറെന്ന് ഡോ. ഹുസൈന്‍ മടവൂര്‍


ദോഹ: മുജാഹിദ് ഐക്യത്തിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതേണ്ടെന്നും, അതിനു ഈ റമദാന്‍ മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മുവ്‌മെന്റ്‌റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയും, കേസുമായി പോകുന്നതിനാല്‍ പല പള്ളികളും ആരാധനക്കായി തുറന്നു കൊടുക്കാനാവുന്നില്ല. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മുജാഹിദ് പള്ളികള്‍ക്കോ, മദ്രസാ അധ്യാപകര്‍ക്കോ, ഇമാമുമാര്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മുജാഹിദ് ഐക്യം നിലവില്‍ വരുന്നതോടെ ഇതിനുപരിഹാരമാകും.

ഇസ്‌ലാഹി സെന്റര്‍ ജനറല്‍സെക്രട്ടറി അബ്ദുല്‍ ലതീഫ് നല്ലളം അധ്യക്ഷത വഹിച്ചു.
Read More

Sunday, June 06, 2010

മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുജാഹിദ് പള്ളിയിൽ എപി വിഭാഗം നടത്തിയ അക്രമത്തിൽ പരുക്കേറ്റ്, കോട്ടക്കടവ് ടി എം എച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ കെ, ടി കെ സുലൈമാൻ, സികെ ജാഫർ.

ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ അഴിഞ്ഞാടിയത്‌. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ്‌ എത്തിയതിന്‌ ശേഷമാണ്‌ സ്ഥിതി ശാന്തമായത്‌. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ്‌ നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന്‌ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.

വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട്‌ പൊളിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ്‌ പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക്‌ സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ്‌ തകര്‍ത്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്മദ്‌ കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ്‌ പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച്‌ അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.
Read More

Tuesday, November 03, 2009

സുഹൃദ്‌വലയങ്ങള്‍ വിശാലമാക്കുക: സി. എം. മൗലവി


ജിദ്ദ: സ്‌നേഹസൗഹൃദബന്ധങ്ങളെ മതജാതി ചിന്തകള്‍ക്കതീതമായി വളര്‍ത്തിയെടുത്തതാണ്‌ കേരളീയസമൂഹത്തിന്റെ മുതല്‍ക്കൂട്ടെന്നും അത്‌ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമായി ലൗ ജിഹാദ്‌ ആരോപണങ്ങളെ കാണണമെന്നും പ്രമുഖ പണ്‌ഢിതനും ചിന്തകനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വികരണ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു ബഹുസ്വര സമൂഹത്തിനുണ്ടായിരിക്കേണ്ട സാംസ്‌കാരിക അവബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുന്നതിന്‌ പകരം അവക്ക്‌ അമിത വാര്‍ത്താപ്രാധാന്യം നല്‍കുവാനുളള ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്‌. ഇത്തരം പ്രചാരണങ്ങള്‍ വഴി സമൂഹമനഃസാക്ഷിയില്‍ ഉണ്ടാവുന്ന മുറിവുകള്‍ വളര്‍ന്നുവരുന്ന ഒരു തലമുറയുടെ സ്വൈരജീവിതത്തെയാണ്‌ ഇല്ലാതാക്കുക. ലൗ ജിഹാദ്‌ ആരോപണങ്ങള്‍ക്ക്‌ മുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരു മുസ്‌ലിം സമൂഹത്തെയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. വിശാലകാഴ്‌ചപ്പാടുകളുളള ഇസ്‌ലാമിന്റെ സാമൂഹ്യവീക്ഷണത്തെ സാമൂഹ്യവിരുദ്ധശക്‌തികളുടെ ആരോപണങ്ങള്‍ക്ക്‌ മുന്നില്‍ ബലികൊടുക്കേണ്ടതല്ലെന്നും അവയെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ ശക്‌തമായ സ്‌നേഹവലയങ്ങള്‍ സ്യഷ്‌ടിക്കണമെന്നും സി.എം മൗലവി പറഞ്ഞു.


മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ്‌ കരിങ്ങനാട്‌ സ്വാഗതവും അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.
Read More

‘വെളിച്ചം’ ഖുര്‍ആന്‍ പരീക്ഷ: സംഗമം വെള്ളിയാഴ്‌ച

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന ‘വെളിച്ചം’ സമ്പൂര്‍ണ്ണ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം സംഗമം വെള്ളിയാഴ്‌ച (06.11.09) 5.30 ന്‌ ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. നാലാം ഘട്ടത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണവും അഞ്ചാം ഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപനവും സംഗമത്തില്‍ നടക്കും. നാലാം പരീക്ഷയില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടിയവര്‍ ലബീബ മുഹമ്മദ്‌ റഫീഖ്‌, ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവരാണ്‌.


അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പരിപാടിയിലെ മുഖ്യാഥിതിയായിരിക്കും.
Read More

ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം തുടങ്ങി

ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

കുവൈത്ത്‌ : ഇസ്‌ലാമിക്‌ ബാങ്കിംഗ്‌, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ നടത്തപ്പെടുന്ന മൂന്നാമത്‌ ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം കുവൈത്തില്‍ ആരംഭിച്ചു. ഇസ്‌ലാഹി മൂവ്‌മെന്റ്‌ ദേശീയ ജന. സെക്രട്ടറിയും കേരള വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.





കുവൈത്ത്‌ ശൂറാ ശരീഅ കസള്‍ട്ടേഷന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. സൗദി ഉന്നത പണ്ഡിത സഭ അംഗം ഡോ. അബ്‌ദുല്‍ മുത്ത്‌ലക്ക്‌, കുവൈത്ത്‌ ശരീഅ കോളേജ്‌ പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ്‌ ത്വബ്‌ത്വബാഈ, ഖത്തര്‍ ഇസ്‌ലാമിക്‌ ബാങ്ക്‌ ശരീഅ അഡ്വൈസര്‍ ഡോ. അലി ഖുറദാഈ, ദുബൈ ഔക്കാഫ്‌ ഉപദേഷ്‌ടാവ്‌ ഡോ. അഹ്‌മദ്‌ അല്‍ ദത്താദ്‌, ഒമാന്‍ ഗ്രാന്റ്‌ മുഫ്‌തി ശൈഖ്‌ അഹ്‌മദ്‌ അല്‍ ഖലീലി, കൂടാതെ പ്രമുഖ ശരീഅ ചിന്തകരായ മുഹമ്മദ്‌ ശരീദ്‌ റമദാന്‍ അല്‍ സൂത്തി (സിറിയ), ശൈഖ്‌ നിബാത്ത്‌ യാഖൂബി (ബഹ്‌റൈന്‍), പ്രൊഫ. ഫ്രാന്‍ഗ്‌ ഓഗല്‍ (യു.എസ്‌.എ), ഇബിദീന്‍ ഹോജ (ടുനീഷ്യ), കുവൈത്ത്‌ ദീവാന്‍ അമീരി ഡയറക്‌ടര്‍ ഡോ. ഖാലിദ്‌ മദ്‌ഖൂര്‍ തുടങ്ങി മുപ്പതോളം പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.



ഇന്ത്യയില്‍ നിന്ന് ഡോ. അലി നദ്‌വി(ലക്‌നൗ)യും പങ്കെടുക്കുന്നുണ്ട്‌. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പ്രമുഖ ചിന്തകന്‍ ശൈഖ്‌ അഹ്‌മദ്‌ അല്‍ യാസീന്‍ ഉദ്‌ഘാടനം ചെയ്‌തു.
Read More

Wednesday, October 14, 2009

വര്‍ഗീയതക്കെതിരെ മതങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ ശബ്ദമുയരണം: ഡോ. ഹുസൈന്‍ മടവൂര്‍

പാലക്കാട്: ആത്മീയ കച്ചവടത്തിന്റെ പേരില്‍ ദൈവത്തെ വിഭജിക്കുകയും അതിന്റെ തിക്തഫലങ്ങളനുഭവിക്കുകയും ചെയ്യുന്നത് ഏറ്റവുമധികം ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തോടനുബന്ധിച്ച് പാലക്കാട് മഞ്ഞക്കുളം ജംഗ്‌ഷനില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയുടെ പേരില്‍ മതം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നാം തയ്യാറാകണം. അതിന് മതങ്ങള്‍ക്കകത്തുനിന്ന് തന്നെ ശബ്‌ദമുയരണം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന മതത്തെ സംരക്ഷിക്കാന്‍ തീവ്രവാദികളുടെ ആവശ്യമില്ല. എല്ലാ മതങ്ങളിലും തഴച്ചു വളരുന്ന ആത്മീയ കച്ചവടക്കാരാണ് പുതിയ തലമുറക്ക് മുമ്പില്‍ മതത്തെ അപഹാസ്യമാക്കുന്നത്.

ക്വട്ടേഷന്‍ -പെണ്‍‌വാണിഭ സംഘങ്ങളിലൂടെയും മദ്യ-മയക്കുമരുന്ന്, ഉപയോഗത്തിലൂടെയും യുവത്വം നാടിന് ശാപമായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. അക്ഷരാഭ്യാസം ഇല്ലാത്ത നിരക്ഷരരായ പഴയ തലമുറ പരസ്പര സൌഹാര്‍ദത്തിലൂടെയും സഹായങ്ങളിലൂടെയും നന്മകള്‍ ചെയ്തിരുന്നു. ഇന്ന് ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ സാക്ഷരത കൈവരിച്ച ജനത കാണിക്കുന്ന അനീതിയും അക്രമങ്ങളും സാക്ഷരതയുടെ മൂല്യത്തെ കുറിച്ച് പുനര്‍ചിന്തനം നടത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

മതം സമാധാനവും കാരുണ്യവുമാണെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി മതമേലാളന്മാര്‍ പറഞ്ഞു നടക്കുമ്പോഴും പ്രയോഗത്തില്‍ അതിനു വിപരീതമായാണ് നടക്കുന്നത്. മതത്തിന്റെ പേരിലാണ് പലപ്പോഴും മനുഷ്യര്‍ വിഭജിക്കപ്പെടുന്നതും ധ്രുവീകരിക്കപ്പെടുന്നതും. മതം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ദല്ലാളന്മാരായി സമൂഹത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഡി ട്രൂത്ത് കേരള ചാപ്റ്റര്‍ ഡയറക്റ്റര്‍ ജാബിര്‍ അമാനി യുവത്വം നന്മക്ക് നവോത്ഥാനത്തിന് എന്ന ഐ എസ് എം സംസ്ഥാന സമ്മേളന പ്രമേയം വിശദീകരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ശറഫുദ്ദീന്‍ സലഫി, ജില്ലാ സെക്രട്ടറി എന്‍ എന്‍ മുഹമ്മദ് റാഫി, കെ എന്‍ എം മണ്ഡല സെക്രട്ടറി എസ് എം സലീം, തുടങ്ങിയവര്‍ സംസാരിച്ചു.

പര്യടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് ഇസ്‌ലാമിക് കള്‍‌ചറല്‍ സെന്ററില്‍ നടന്ന കണ്‍‌വന്‍ഷനില്‍ കെ ജെ യു സംസ്ഥാന സമിതിയംഗം മുഹമ്മദ് സലീം സുല്ലമി, ഐ എസ് എം സസ്ഥാന സെക്രട്ടറി സയ്യിദ് സാബിക്ക്, എം എസ് എം സസ്ഥാന സെക്രട്ടറി അക്‍ബര്‍ സാദിഖ്, പുളിക്കല്‍ അബ്‌ദുല്‍‌ല്ലത്തീഫ്, പി ഹഫീസുല്ല, സുബൈര്‍ ജൈനിമേട് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ഇസ്‌ലാഹീ പ്രസ്ഥാനം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വം തൌഹീദ്: ഡോ. ഇ കെ അഹമ്മദ്കുട്ടി

അലനല്ലൂര്‍: ആര്‍ക്ക് വിരുദ്ധമാണെന്നു തോന്നിയാലും ഇസ്‌ലാഹി പ്രസ്ഥാനം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വം തൌഹീദ് തന്നെയാണെന്നും ഈ വിശ്വാസത്തില്‍ നിന്ന് പലരും വ്യതിചലിച്ച് പോകുന്നുണ്ടെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്‌കുട്ടി പ്രസ്താവിച്ചു.

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തിന്റെ ഭാഗമായി എടത്തനാട്ടുകര യതീംഖാന യു പി സ്കൂളില്‍ നടന്ന മണ്ഡലം കണ്‍‌വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിന് ഉറപ്പില്ലായ്മ മനുഷ്യന്‍ അനുഭവിക്കുന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും നിശ്ചയദാര്‍ഢ്യവും മനസ്സുറപ്പുമില്ലാത്ത അവസ്ഥയുമാണ് പലപ്പോഴും മനുഷ്യനെ നന്മയില്‍ മാത്രം ഉറച്ച് നില്‍ക്കുന്നതില്‍ നിന്നും തെറ്റിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കാട് ജില്ലാ കെ ജെ യു പ്രസിഡന്റ് അബൂബക്കര്‍ മൌലവി അധ്യക്ഷത വഹിച്ചു. അബ്‌ദുല്ലത്തീഫ് കരുമ്പിലാക്കല്‍, മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബൂബക്കര്‍ മദനി മരുത, എ പി ഖാലിദ് ആസിഫലി കണ്ണൂര്‍, മുഹമ്മദലി അന്‍സാരി, പി എം ബാപ്പു ഹാജി, കെ ടി ഉമ്മര്‍, യൂസുഫ് ഫാറൂഖി, കെ പി ഉബൈദുല്ല ഫാറൂഖി, അബ്‌ദുല്ല കാപ്പുങ്ങല്‍, സി എച്ച് മജീദ്, അബ്‌ദുപ്പു ഹാജി, ടി പി അബ്‌ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
Read More

സ്വാഗതസംഘം മാറ്റിവെച്ചു

തിരൂര്‍: ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ, 18 ന് പുത്തനത്താണിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ സ്വാഗതസംഘം യോഗം ഇതേ ദിവസം ഉച്ചയ്ക്ക് 2.30ന് കോട്ടക്കല്‍ ബക്ക മസ്‌ജിദിലേക്ക് മാറ്റിനിശ്ചയിച്ചതായി ജറല്‍ കണ്‍‌വീനര്‍ ഇബ്രാഹിം രണ്ടത്താണി അറിയിച്ചു.
Read More

Monday, October 12, 2009

മതത്തെ സമ്പൂര്‍ണ്ണമായി ഉള്‍കൊളളൂക: അബ്‌ദുല്‍ ഹമീദ്‌ മദീനി




ജിദ്ദ: സാമൂഹിക ജീവിതത്തിന്റെ ചില തലങ്ങളില്‍ മാത്രം ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തുകയും ബഹുഭൂരിഭാഗം മേഖലകളിലും അതിന്‌ വിരുദ്‌ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി ആധുനിക മുസ്‌ലിം സമൂഹം മാറിയിരിക്കുന്നുവെന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ പ്രൊഫ. അബ്‌ദുല്‍ ഹമീദ്‌ മദീനി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ഇച്‌ഛകള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അവക്ക്‌ കോട്ടം തട്ടാത്ത മതവിധികള്‍ മാത്രം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര ജീവിത രീതിയാണ്‌ ഇന്ന്‌ പലരും തുടരുന്നത്‌. വല്ലപ്പോഴും ചെയ്യുന്ന ചില അനുഷ്‌ഠാനുങ്ങളുടെ പേരില്‍ തങ്ങള്‍ സമ്പൂര്‍ണ്ണമുസ്‌ലിംകളാണെന്ന്‌ സ്വയം കരുതുന്നവരാണ്‌ ഏറെയും. സൗകര്യപ്രദമായ മതവിധികള്‍ പാലിക്കുകയും പ്രയാസമുളളവ തളളിക്കളയുകയും ചെയ്യുന്നവരെ യഥാര്‍ത്‌ഥ വിശ്വാസികളുടെ കൂട്ടത്തില്‍ ഗണിക്കാന്‍ പറ്റില്ല. പൊതുജീവിതത്തില്‍ സമ്പൂര്‍ണ്ണമായ സത്യസന്‌ധതയും ജീവിതവ്യവഹാരങ്ങളില്‍ ധാര്‍മ്മികതയും കാത്തുസൂക്ഷിച്ചതുവഴിയാണ്‌ പ്രവാചകത്വം ലഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ മുഹമ്മദ്‌ നബി അല്‍അമീന്‍ അഥവാ വിശ്വസ്‌തന്‍ എന്ന്‌ അറിയപ്പെട്ടത്‌. പ്രവാചകജീവിതത്തിന്റെ ശ്രദ്ധേയമായ വശങ്ങളിലൊന്ന്‌ മക്കയിലെ അവിശ്വാസികള്‍ നല്‍കിയ ഈ വിശേഷണമാണ്‌. ആ സത്യസന്‌ധതയും നൈതികതയും എപ്പോള്‍ കൈമോശം വരുന്നുവോ അപ്പോഴൊക്കെ നാം മതത്തില്‍ നിന്നകലകയാണെന്ന സത്യം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ടെന്നും ഹമീദ്‌ മദീനി അഭിപ്രായപ്പെട്ടു.

മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ടി. മനാഫ്‌ സ്വാഗതവും നൗഷാദ്‌ കരിങ്ങനാട്‌ നന്ദിയും പറഞ്ഞു.
Read More

Sunday, October 11, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. കുന്ദമംഗലത്ത് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ജില്ലാതമ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍ എം ഹാറൂണ്‍, കെ ഹര്‍ഷിദ്, കെ പി സകരിയ, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ ഇസ്‌ലാമിക് സെന്ററില്‍ കേരള ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും തിരുവണ്ണൂരില്‍ ടി അബൂബക്കര്‍ നന്മണ്ടയും എലത്തൂരില്‍ എ അസ്‌ഗറലിയും കൊടുവള്ളിയില്‍ കെ അബൂബക്കര്‍ മൌലവിയും ഫറോക്കില്‍ ഡോ. മുസ്ഥഫ ഫാറൂഖിയും നരിക്കുനിയില്‍ സി പി ഉമര്‍ സുല്ലമിയും പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലുമണിക്ക് ഫറോക്കില്‍ സമാപിക്കുന്ന പര്യടന പരിപാടിയില്‍ പ്രൊഫസര്‍ എന്‍ വി അബ്‌ദുര്‍‌റഹ്‌മാന്‍, അലി മദനി മൊറയൂര്‍, സി സി ശക്കീര്‍ ഫാറൂഖി, യു പി യഹ്‌യാഖാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്പര്‍ക്കയാത്രക്ക് ജില്ലയില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളിയും സെക്രട്ടറി സി മരക്കാര്‍ കുട്ടിയും അറിയിച്ചു.
Read More

മുജാഹിദ് പ്രവര്‍ത്തക സംഗമം ഇന്ന്

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തിന്റെ ഭാഗമായി സിറ്റി നോര്‍ത്ത് മണ്ഡലം കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം പ്രവര്‍ത്തകരുടെ സംയുക്ത സംഗമം ഇന്ന് സിവില്‍‌ സ്റ്റേഷന്‍ പള്ളിയില്‍ നടക്കും. മുജാഹിദ് സംസ്ഥാന നേതാക്കളായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഈസ മദനി, എ അസ്‌ഗറലി, ജാഫര്‍ വാണിമേല്‍, എസ് എം അബ്‌ദുല്‍ ജലീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.
Read More

‘വെളിച്ചം’ നാലാം ഘട്ട പരീക്ഷ: ഒന്നാം സ്ഥാനം ലബീബയ്‌ക്ക്‌



കുവൈത്ത്‌: വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പഠിക്കുവാനും മനസ്സിലാക്കുവാനുമായി കുവൈത്ത് ഇസ്വ്‌ലാഹീ സെന്റര്‍ ‘വെളിച്ചം’ എന്ന പേരില്‍ സംഘടിപ്പിച്ചുവരുന്ന സമ്പൂര്‍ണ്ണ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയുടെ നാലാം ഘട്ടത്തില്‍ ലബീബ മുഹമ്മദ്‌ റഫീഖ്‌ ഒന്നാം സ്ഥാനം നേടി. ലബീബ എം ജി എം പ്രവര്‍ത്തകയാണ്‌. ജൂലാ മൊയ്‌തുണി, ഇബ്രാഹിം കൊപ്പം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  ശംസുദ്ധീന്‍ പട്ടാമ്പി, ഷബീബ കോഴിക്കോട്‌, കെ എം അബ്‌ദുല്ലത്തീഫ്‌, ഷഹര്‍ബാന്‍ കുന്ദംകുളം, സിദ്ധീഖ്‌ വടക്കേക്കാട്‌ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. വിജയികള്‍ക്കുള്ള കാഷ്‌ അവാര്‍ഡുകളും സമ്മാനങ്ങളും ഐ ഐ സിയുടെ പൊതു പരിപാടിയില്‍ വെച്ച്‌ വിതരണം ചെയ്യുമെന്ന്‌ പരീക്ഷാ കണ്ട്രോളര്‍ അബ്‌ദുല്‍ അസീസ്‌ അഹ്‌മദ്‌ അറിയിച്ചു.
Read More

Saturday, October 10, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട്‌: ധാര്‍മികതയിലൂടെ സ്വൈര ജീവിതത്തിലേക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ദഅ്‌വ പര്യടനത്തിന്റെ രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് തുടുങ്ങും. മനുഷ്യബന്ധങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെതിരെയും സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സമൂഹത്തില്‍ വര്‍ധിച്ച്‌ വരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെയും പര്യടനത്തില്‍ ബോധവത്‌കരണം നടത്തും.

ജനസമ്പര്‍ക്ക യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് 120 കേന്ദ്രങ്ങളില്‍ ബോധവത്‌കരണ സംഗമങ്ങളും 40 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മഞ്ചേരിയില്‍ നടക്കുന്ന സംഗമം കെ എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ടയും പുളിക്കലില്‍ നടക്കുന്ന പൊതുയോഗം കെ ജെ യു ട്രഷറര്‍ ഈസാ മദനിയും ഉദ്‌ഘാടനം ചെയ്യും. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി, പാലക്കാട്‌ ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ജനറഅണ്ട സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരും മണ്ണാര്‍ക്കാട്‌, എടത്തനാട്ടുകര എന്നിവിടങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയും ഉദ്‌ഘാടനം ചെയ്യും.

കോഴിക്കോട് തിരുവണ്ണൂര്‍, ഫറോക്ക് എന്നീ കേന്ദ്രങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ പി മുസ്‌തഫ ഫാറൂഖിയും കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി കേന്ദ്രങ്ങളിലെ പൊതുയോഗങ്ങള്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പാളയം, അത്തോളി (പറമ്പത്ത്‌) എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും ഉദ്‌ഘാടനം ചെയ്യും.

പര്യടനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, സി ഡി പ്രദര്‍ശനം, മുഖാമുഖം, ടേബിള്‍ ടോക്കുകള്‍ എന്നിവയും നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
Read More

Sunday, October 04, 2009

ലോകം ഉറ്റുനോക്കുന്നത് പലിശരഹിത ബാങ്കിംഗിനെ: മന്ത്രി ഇ അഹമ്മദ്



കോഴിക്കോട്: സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ത്തമാനകാലത്തെ ഒരു പരിഹാരമെന്ന നിലയില്‍ പലിശരഹിത ബാങ്കിംഗ് സംവിധാനത്തെയാണ് ലോകമൊന്നാകെ ഇന്ന് പ്രതീക്ഷയോടെ നോക്കുന്നതെന്ന് കേന്ദ്ര റയില്‍‌വേ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ഫറോക്ക് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെക്കുറിച്ചും പലിശരഹിത ബാങ്കിംഗിനെക്കുറിച്ചുമുള്ള ദ്വിദിന അന്താരാഷ്‌ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More

മുതലാളിത്വ സമ്പദ്‌വ്യവസ്ഥയുടെ പരാജയമാണ് പലിശരഹിത ബാങ്കിംഗിലേക്കെത്തിച്ചത്: എളമരം കരീം


കോഴിക്കോട്: പാശ്ചാത്യ പിന്തുണയോടെയുള്ള മുതലാളിത്വ സമ്പഘടനയുടെ കടന്നുകയറ്റം ലോകത്തൊന്നാകെ പട്ടിണി വര്‍ധിപ്പിച്ച അവസരത്തിലാണ് പലിശരഹിത ബാങ്കിംഗ് സംവിധാനം പോലുള്ള ഇസ്‌ലാമിക രീതിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കിയതെന്ന് വ്യവസായമന്ത്രി എളമരം കരീം.
Read More

ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദുകള്‍ തയ്യാറല്ല: ആദര്‍ശ സമ്മേളനം



പരപ്പനങ്ങാടി: ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദ് പ്രസ്ഥാനം തയ്യാറായ ചരിത്രം ഇല്ലെന്നും ഇനിയും അങ്ങിനെതന്നെ തുടരുമെന്നും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രഖ്യാപിച്ചു.
Read More

നവോത്ഥാനത്തിന്റെ കള്ള നാണയങ്ങളെ തിരിച്ചറിയുക ഐ.ഐ.സി

കുവൈത്ത്‌ : മുസ്‌ലിം സമുദായത്തിലെ നവോത്ഥാനത്തിന്റെ പേരില്‍ അറിയപ്പെടുന്നവര്‍ അന്ധവിശ്വാസങ്ങളിലേക്കും ശിര്‍ക്കന്‍ ആചാരങ്ങളിലേക്കും സമുദായത്തെ തിരിച്ച്‌ കൊണ്ട്‌ പോകുന്നത്‌ സമൂഹം തിരിച്ചറിയണമെന്ന്‌ കുവൈത്ത് ഇസ്വ്‌ലാഹീ സെന്റര്‍ കേന്ദ്ര എക്‌സിക്യുട്ടീവ്‌ യോഗം പ്രസ്‌താവിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...