Showing posts with label RadioIslam. Show all posts
Showing posts with label RadioIslam. Show all posts

Thursday, April 07, 2011

റിയാസ് കൊടുങ്ങല്ലൂരിന് സഹൃദയ അവാര്‍ഡ്

റിയാസ് കൊടുങ്ങല്ലൂർ
കോഴിക്കോട്: കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്‌കാരത്തിന് റേഡിയോ ഇസ്‌ലാം ചീഫ് കറസ്‌പോണ്ടന്റ് റിയാസ് കൊടുങ്ങല്ലൂരിനെ തിരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ റേഡിയോരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച റേഡിയോ ഇസ്‌ലാം ഇതിനകം തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള നിരവധി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഇസ് ലാമിക് ഓണ്‍ലൈന്‍ റേഡിയോ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച റിയാസ് കൊടുങ്ങല്ലൂരിനെ അവാര്‍ഡ് ജൂറികമ്മിറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു.

ഏപ്രില്‍ 16ന് കൊച്ചിയില്‍ ചേരുന്ന കേരളാ റീഡേഴ്‌സ്&റൈറ്റേഴ്‌സ് സര്‍ക്കിളിന്റെ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കലാനിലയം ജബ്ബാരി അറിയിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് മേത്തല വില്ലേജില്‍ എറമംഗലത്ത് മജീദ് കദീജ ദമ്പതികളുടെ മൂത്തമകനാണ് റിയാസ്.
Read More

Friday, October 15, 2010

'ഇസ്‌ലാമും ലോകവും'

മറക്കാതെ കേള്‍ക്കുക ഇന്ന് രാത്രി യുഎഇ സമയം 9pmനും നാളെ രാത്രി ഇന്ത്യന്‍ സമയം 9pm നും


islamum_lokavum.jpg

റേഡിയോഇസ്ലാമില്‍ മുജീബ്‌റഹ്മാന്‍ കിനാലൂര്‍ നടത്തുന്ന പ്രത്യേക മാധ്യമ വിശകലന പരിപാടിയായ
'ഇസ്‌ലാമും ലോകവും' ഈ ആഴ്ചയില്‍ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിച്ച ദീപക് ചോപ്രയുടെ വിവാദ കൃതിയായ 'Mohammed a story of the last prophet' ന്റെ വിശകലനവും ഒപ്പം ദേശീയ മാധ്യമങ്ങളും, കേരളത്തിലെ മുസ്ലിം പ്രസിദ്ധീകരണങ്ങളായ പ്രബോധനം,ശബാബ്,സുന്നിഅഫ്കാര്‍,തേജസ് ,നവശാസ്ത്രവിചാരം എന്നിവയെയും വിശകലനം ചെയ്യുന്നു.


മറക്കാതെ കേള്‍ക്കുക ഇന്ന് രാത്രി യുഎഇ സമയം 9pmനും നാളെ രാത്രി ഇന്ത്യന്‍ സമയം 9pm നും

സന്ദര്‍ശിക്കുക

http://radioislam.in/


Read More

Wednesday, October 06, 2010

കാമ്പസ് കാഷ്വാലിറ്റി @ റേഡിയോ ഇസ്ലാം

Read More

Sunday, June 27, 2010

സ്വീകരണം നല്‌കി

ജിദ്ദ : ഹ്രസ്വ സന്ദര്ശനാര്ത്ഥം ജിദ്ദയില്‍ എത്തിയ റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്. ഇന്റെര്നെറ്റിലൂടെയുള്ള ഇസ്ലാമിക പ്രബോധന രംഗത്ത് റേഡിയോകള്ക്ക് നല്ല സാധ്യതകള്‍ ഉണ്ടെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ യൂറോപ്യന്‍ അമേരിക്കന്‍ നാടുകളിലെ മലയാളി വിദ്യാര്ത്ഥി സമൂഹത്തിനിടയില്‍ ശക്തമായ സാന്നിധ്യമാകാന്‍ റേഡിയോ ഇസ്ലാമിന് സാധിച്ചതായും സ്വീകരണ യോഗത്തില്‍ സംസാരിക്കവേ ജിസാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രഭാഷണങ്ങളും സമകാലീന വിഷയങ്ങളിലുള്ള ചര്ച്ചികളും മൊബൈലിലൂടെ കേള്ക്കാം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഇന്റര്നെ‍റ്റ്‌ റേഡിയോകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പ്രബോധന രംഗത്ത് പരമ്പരാഗത രീതികള്ക്കൊപ്പം ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക്
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്യപ്പോള്‍.


യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ വെബ്‌സൈറ്റ് ഇൻ-ചാർജ് ജൈസല്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മദനി, മൂസക്കോയ പുളിക്കല്‍, ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് കരിങ്ങനാട്, സി കെ അബൂബക്കര്‍ മൗലവി, പ്രിന്സാദ്, അഷ്‌റഫ്‌ ഉണ്ണീന്‍, ജരീര്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. ഐ ടി വിഭാഗം കൺ‌വീനര്‍ ഷംസീര്‍ ആമയൂര് സ്വാഗതവും മുബാറക് അരീക്കാട് നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...