Showing posts with label അൽ അഹ്‌സ. Show all posts
Showing posts with label അൽ അഹ്‌സ. Show all posts

Saturday, June 09, 2012

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്നവരെ കരുതിയിരിക്കുക : സ്വലാഹുദ്ദീന്‍ മദനി


അല്‍ അഹ്സ : കളങ്കമില്ലാത്ത ഏകദൈവ വിശ്വാസത്തിലൂടെ സുരക്ഷിതത്വം ലഭിക്കുമെന്ന ഖുര്‍ആനിന്‍റെ പ്രഖ്യാപനം വിശ്വാസികള്‍ക്ക് വഴികാട്ടിയാവണമെന്നും മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്നവരെ കരുതിയിരിക്കണമെന്നും KNM സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ആവശ്യപ്പെട്ടു. ജീവിതത്തിന്‍റെ ദശാസന്ധികളില്‍ കരുത്തായും പ്രതിസന്ധികളില്‍ ആശ്വാസമായും വിശ്വാസം അനുഭവപ്പെടണം.കരുത്തുറ്റ വിശ്വാസത്തിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നതിനു ചരിത്രം നല്‍കുന്ന തെളിവുകള്‍ നിരവധിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. അല്‍-അഹ്സ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാഹി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കെ എന്‍ എം എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനീ സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. കെ.ഹുസൈന്‍ ബാവ താമരശ്ശേരി, ഇസ്ലാമിക്‌ സെന്‍റര്‍ മലയാളം വിഭാഗം പ്രബോധകന്‍ എം നാസര്‍ മദനി തുടങ്ങിയവരും പ്രസംഗിച്ചു.
Read More

Friday, September 02, 2011

ഇരുവിഭാഗം മുജാഹിദുകള്‍ക്ക് ഒരുമയുടെ പെരുന്നാള്‍!

അൽ അഹ്സ (സൌദി അറേബ്യ): പെരുന്നാൾ ദിവസം അൽ‌അഹ്സയിൽ നിന്ന് പരിശുദ്ധ ഉംറ ക്കായി ഇരു വാഹനങ്ങളിൽ ഇരു വഴിക്ക് പുറപ്പെടേണ്ടിയിരുന്ന ഇരു വിഭാഗം മുജാഹിദുകളും അവസാന നിമിഷം ഒരുമിച്ചൊരു വാഹനത്തില്‍, ഒരു അമീറിന്റെ കീഴില്‍ യാത്ര തിരിച്ചത് കൌതുകമായി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശമായെത്തിയ പരിശുദ്ധ റമദാനിനു പരിസമാപ്തി കുറിച്ച് വന്നു ചേര്‍ന്ന പെരുന്നാള്‍ ദിനം തികച്ചും യാദൃശ്ചികമായാണ് ഇരു വിഭാഗവും ഒന്നിച്ചു യാത്ര പുറപ്പെട്ടത്‌.

ഉംറക്കായി ഇരു വിഭാഗവും വെവ്വേറെ വാഹനം ഏർപ്പെടുത്തിയിരുന്നു. നിർ‍ഭാഗ്യവശാൽ‍ എപി വിഭാഗം ബുക്ക്‌ ചെയ്ത വാഹനം ലഭിക്കാതെ വരികയും അവർ‍ ഇസ്‌ലാഹി സെന്റർ‍ പ്രവർ‍ത്തകരുമായി ബന്ധപ്പെടുകയുമായിരുന്നു! സ്വന്തം വാഹനത്തിൽ‍ നേരത്തെ ബുക്ക്‌ ചെയ്ത അന്യ രാജ്യക്കാരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി എപി വിഭാഗത്തിന്റെ ‘സഹായാഭ്യര്‍ത്ഥനയോട്’ ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു, ഇസ്‌ലാഹി സെന്റര്‍ പ്രവർ‍ത്തകർ‍.

ദമ്മാം ഇസ്‌ലാമിക് സെന്റർ‍ പ്രബോധകൻ‍ ഉബൈദുള്ള സ്വലാഹിയുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്‌. മുഹമ്മദ്‌ അലി മടവൂർ‍, അബ്ദുറഹ്മാൻ‍ മഞ്ചേരി, ഹുസൈൻ‍ ബാവ താമരശ്ശേരി, നജ്മുദ്ദീൻ‍ പുളിക്കൽ ‍(എപി വിഭാഗം) തുടങ്ങിയവർ‍ സംഘത്തെ യാത്രയയക്കാൻ‍ എത്തിയിരുന്നു. അൽ‌‌അഹ്സ ഇസ്‌ലാമിക് സെന്റർ‍ മലയാള വിഭാഗം പ്രബോധകന്‍ എം.നാസർ മദനി യാത്രയിൽ‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉല്‍ബോധനം നടത്തി.

ഐക്യത്തിനായുള്ള ആഹ്വാനങ്ങളും അണിയറ പ്രവർ‍ത്തനങ്ങളും എങ്ങുമെത്താതെ വഴിമുട്ടുമ്പോൾ റിയാദിലെ ഇഫ്താറിന് പിന്നാലെ അല്‍ അഹ്സയിലെ ഈ ഉംറ ട്രിപ്പും തൌഹീദി സംഘങ്ങളുടെ ഐക്യത്തിലേക്കുള്ള വഴി തുറക്കുമോ എന്നതാണ് ഇപ്പോൾ പ്രവർത്തകർ പരസ്പരം ചോദിക്കുന്നത്. 

അല്ലാഹുവേ, ഞങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പില്‍ വേദനിക്കുന്ന മുഴുവന്‍ മനസ്സുകളെയും നീ ഒന്നിപ്പിക്കണേ!! ആദര്‍ശ പരമായി ഐക്യപ്പെട്ടു നില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച ഇല്ലാതാക്കാന്‍ നീ സഹായിക്കണേ!
Read More

Wednesday, July 28, 2010

മുഖ്യ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ഇസ്ലാഹി സെന്റര്‍

അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!

മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

അനവസരത്തിലുള്ളതും അനുചിതവുമായ ഇത്തരം പ്രസ്താവനകള്‍ സംഘ പരിവാര്‍ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ! പ്രകോപനങ്ങളില്‍ അകപ്പെടാതെ മുസ്ലിംകള്‍ ബുദ്ധി പരമായി പ്രതികരിക്കണമെന്നും തീവ്ര വാദികളെയും അവര്‍ക്ക് വളം നല്കുന്നവരെയും ഒറ്റപ്പെടുത്തനമെന്നും ഇസ്ലാഹി സെന്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഹമ്മദ്‌ അലി മടവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഹുസൈന്‍ ബാവ താമരശ്ശേരി , മരക്കാര്‍ കക്കോവ്, അഹ്`മദ് മദീന , ഇബ്രാഹിം തലപ്പാടി , കെ. മുഹമ്മദ്‌ അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...