Showing posts with label കാംപയിൻ. Show all posts
Showing posts with label കാംപയിൻ. Show all posts

Thursday, March 26, 2015

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന  സമാപന സമ്മേളനം  ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും.

1988ലെ വിശുദ്ധ മക്കയിലെ ഇമാം ശൈഖ് മുഹമ്മദ്  അബ്ദുല്ല സുബൈയിലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം ഒരു ഹറം ഇമാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മസ്ജിദുന്നബവിയില്‍ സമ്മേളിക്കുന്ന 5 ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വെള്ളിയാഴ്ച പ്രഭാഷണം (ഖ്വുതുബ) നടത്തുകയും ചെയ്യുന്ന ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ലോകത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ്. ദീര്‍ഘകാലമായി മദീന ഹൈകോടതി ജഡ്ജി കൂടിയായി അദ്ദേഹം സേവനം ചെയ്തുവരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മൂന്ന് ദിവസം കേരളത്തിലുണ്ടായിരിക്കും. കേരളത്തിലെ ഇമാമിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് സഊദി അംബാസിഡറും സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് അന്തിമ രൂപം നല്‍കി.
 
സമാപന സമ്മേളന ദിവസം (ഞായറാഴ്ച) ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ നേതൃത്വം നല്‍കും.
 
വിവിധ അറബ് രാഷ്ട്ര അംബാസിഡര്‍മാരും മത പണ്ഡിതന്മാരും മന്ത്രിമാരും ജനപ്രതിനിധികളും കാമ്പയിന്‍ സാമപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമാപന സമ്മേളനത്തിന് അന്തിമരൂപം നല്‍കി.  ഡോ  ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, പി കെ ഇബ്രാഹീം ഹാജി, ഹാഷിം ആലപ്പുഴ, എ അബ്ദുല്‍ ഹമീദ് മദീനി, സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ പി മൊയ്തീന്‍കുട്ടി, ഡോ സലിം സുല്ലമി, പി.പി. ഖാലിദ്, അബ്ദുല്‍ റസാഖ് സുല്ലമി, ഡോ പി.പി. അബ്ദുല്‍ ഹഖ്, ഡോ സലിം ചേര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഉബൈദുല്ല താനാളൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ബി.പി.എ ഗഫൂര്‍, അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, ജലീല്‍ മാമാങ്കര, ഹാഫിസുറഹ്മാന്‍ മദനി പ്രസംഗിച്ചു.
Read More

Monday, June 07, 2010

കുടുംബഛിദ്രത ഏറ്റവും വലിയ പ്രതിസന്ധി –എൻ എം അബ്‌ദുൽ ജലീൽ




കുനിയിൽ: വർത്തമാനകാലസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബങ്ങളിലെ ഛിദ്രതയും വീടിന്റെ അകത്തളങ്ങളിലുള്ള സംഘർഷവുമാണെന്ന്‌ ഐ എസ്‌ എം ജന. സെക്രട്ടറി എൻ എം അബ്‌ദുൽ ജലീൽ പറഞ്ഞു. ധാർമികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ എന്ന പ്രമേയത്തിൽ അൻ‌വാർ നഗർ ശാഖ കെ എൻ എം നടത്തിവരുന്ന കാംപയിനിന്റെ സമാപനപരിപാടിയായ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ പി എ ഹമീദ്‌ അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂർ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ കെ പക്രുകുട്ടി സുല്ലമി, കെ ടി മഹ്‌മൂദ്‌ അൻ‌വരി പ്രസംഗിച്ചു. പി കെ അൻ‌വർ സ്വാഗതവും കെ ടി ജഅ്‌ഫർ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...