Tuesday, February 28, 2012

നവോത്ഥാന പ്രവര്‍ത്തകര്‍ സമൂഹത്തെ അറിയണം: എം.ടി മനാഫ് മാസ്റ്റര്‍



ജിദ്ദ: പരിമിതമായ അടയാളങ്ങളിലോ ആരാധന കര്‍മ്മങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ല മതമെന്നും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞും പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും സമൂഹത്തെ അറിയുന്നവനായിരിക്കണം യഥാര്‍ത്ഥ മതവിശ്വാസിയെന്നും സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി എം.ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു. മക്കയിലെയും മദീനയിലെയും പ്രവാചക ജീവിതം ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ജിദ്ദ ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസേഷന്‍ വിഭാഗം സംഘടിപ്പിച്ച പഠന ക്യാമ്പില്‍ 'നവോത്ഥാനത്തിന്റെ നാള്‍വഴികള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബഹുസ്വര സമൂഹത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയാണ് മുന്‍ഗാമികള്‍ നവോത്ഥാന മുന്നേറ്റം സാദ്ധ്യമാക്കിയത്. വ്യവസ്ഥിതി മാറ്റമല്ല വ്യക്തികളുടെ മന:പരിവര്‍ത്തനമാണ് ഇത്തരം സാമൂഹ്യ മാറ്റങ്ങള്‍ക്ക് നിദാനമായി വര്‍ത്തിച്ചത് . സ്വയം പരിവര്‍ത്തനത്തിന് തയ്യാറാവാത്ത ഒരു സമൂഹം ഒരിക്കലും മാറ്റി പ്രതിഷ്ഠിക്കപ്പെടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരില്‍ പോലും ഏറെ സങ്കുചിതവും പക്ഷപാതപരവുമായ സമീപനങ്ങളും പിന്തിരിപ്പന്‍ ചിന്താഗതികളും കണ്ടു വരുന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസേഷന്‍ വിഭാഗം കണ്‍വീനര്‍ റഷീദ് പേങ്ങാട്ടിരി ആമുഖ ഭാഷണം നടത്തി. ജരീര്‍ വേങ്ങര നന്ദി പറഞ്ഞു.
Read More

മുടിയാരാധനയും ഖബറാരാധനയും അനിസ്ലാമികം : ISM



പാലത്തിങ്ങല്‍ : ഐ എസ് എം യൂണിവെഴ്സിറ്റി ഏരിയ പ്രയാണം പാലത്തിങ്ങലില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹര്‍ഷിദ് മാത്തോട്ടം ഉദ്ഘാടനം ചെയ്തു. അഷ്റഫ് ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇഒ ഫൈസല്‍ പ്രസംഗിച്ചു,ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.അസ്കര്‍ നിലമ്പൂര്‍ പ്രസംഗിച്ചു.സാലിം താപ്പി,ഉബൈദുള്ള,എം വി നസീര്‍, ലത്തീഫ് ചുഴലി,മൊയ്തീന്‍ ഹാജി,അബ്ദുല്‍ കലാം,സക്കീര്‍ സി,പി നസീര്‍ പ്രസംഗിച്ചു.

മുടിയുടെ സനദും ബര്‍ക്കത്തുമല്ല ചര്‍ച്ച ചെയ്യേണ്ടത് പ്രവാചകന്‍ മാനവതക്ക് കൈമാറിയ വിശുദ്ദ ഗ്രന്ഥവും തിരു ചര്യയുമാണ്.മുടിയാരാധനയും കബറാരാധനയും അനിസ്ലാമികമാണ്.ഇവയിലൂടെ സമൂഹത്തെ ചൂഷണം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
Read More

Monday, February 27, 2012

മദ്രസാ വിദ്യാഭ്യാസ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച CIER ന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം : മന്ത്രി എ.പി. അനില്‍കുമാര്‍




മലപ്പുറം: മദ്രസാ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച സി.ഐ.ഇ.ആറിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പിന്നാക്കക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കെ.എന്‍.എം സംസ്ഥാനസമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് {സി.ഐ.ഇ.ആര്‍))} ന്റെ കീഴിലുള്ള മദ്രസകളുടെ സംസ്ഥാന വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോങ്ങം എ.എം.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സി.ഐ.ഇ.ആര്‍ കണ്‍വീനര്‍ കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. 

ഐ.എസ്.എം ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, മൊറയൂര്‍ പഞ്ചായത്തംഗം സി.കെ. മുഹമ്മദ്, കെ.എന്‍.എം മലപ്പുറം ജില്ലാ സെക്രട്ടറി പി. ഹംസ സുല്ലമി, എം.ജി.എം സെക്രട്ടറി സനിയ്യ, എം.എസ്.എം സെക്രട്ടറി റിയാസ്, ബി. മുഹമ്മദലിഹാജി, മുന്‍ മലപ്പുറം ഡി.ഡി.ഇ സി. അബ്ദുല്‍ ഹമീദ്, സി. മുഹമ്മദ് മദനി മോങ്ങം എന്നിവര്‍ പ്രസംഗിച്ചു.
Read More

വിശ്വാസ ജീര്‍ണതകളില്‍ ആര്‍ക്കും ഇടപെടാം - ഹുസൈന്‍ മടവൂര്‍


പൂക്കോട്ടുംപാടം: വിശ്വാസത്തിന്റെ പേരില്‍ പ്രചരിക്കുന്ന സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അവിടെ മതവും രാഷ്ട്രീയവും വേര്‍തിരിക്കേണ്ടതില്ലെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൂക്കോട്ടുംപാടത്ത് കെ.എന്‍.എം അമരമ്പലം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുള്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. ജമീല എടവണ്ണ, മറിയ നജാത്തിയ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. ഉസ്മാന്‍ ഫാറൂഖി, അബ്ദുള്‍കരീം വല്ലാഞ്ചിറ, പി.എം. സീതിക്കോയ തങ്ങള്‍, കെ. കുഞ്ഞുമുഹമ്മദ്, സി.എം. ബഷീര്‍, പി.ഐ. അബ്ദുള്‍ജലീല്‍, പി. അബ്ദുള്‍സലാം, അബ്ദുറഹിമാന്‍ ഉമരി, ടി.പി. ബീരാന്‍കുട്ടി, മേലേതില്‍ സലിം, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Read More

കാന്തപുരത്തിന്റെ നിലപാടുകള്‍ അപമാനകരം - ISM



ചങ്ങരംകുളം: തിരുകേശ വിവാദത്തില്‍ കാന്തപുരത്തിന്റെ പ്രസ്താവനകളും നിലപാടുകളും ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും അപമാനകരമാണെന്ന് ഐ.എസ്.എം ചങ്ങരംകുളം മേഖലാ കമ്മിറ്റി പറഞ്ഞു. പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യമെന്ന പിണറായി വിജയന്റെ പ്രതികരണം പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്. ഇത്തരം യാഥാസ്ഥിതിക നിലപാടുകളുള്ള ഒരുസമൂഹത്തെയാണ് സി.പി.എം പിന്തുണച്ചത് എന്ന് ഓര്‍ക്കാന്‍ തിരുകേശ വിവാദം സഹായകമായെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. കെ.വി. റഫീഖ്, പി.പി. ഗഫൂര്‍, എന്‍.എം. അബ്ബാസ് ഇ.എച്ച്. ഫഹദ്, ബക്കര്‍ കാഞ്ഞിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

QIIC ത്രൈമാസ കാംപയിന് വെള്ളിയാഴ്ച തുടക്കം



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്”എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന് മാര്‍ച്ച് രണ്ടിന് വെള്ളിയാഴ്ച തുടക്കമാവും. വൈകിട്ട് ആറ് മണിക്ക് സൂഖ് ഫാലക്കടുത്തുളള ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖ പ്രഭാഷകനും ദ ട്രൂത്ത്”ഡയറക്‌റടുമായ ജാബിര്‍ അമാനി, മുസ്ത്വഫ മദനി എന്നിവര്‍ പ്രഭാഷണം നടത്തും. 2012 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് കാംപയിന്‍ കാലയളവ്. 

ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച “വെളിച്ചം” ഖുര്‍ആന്‍ പഠന പദ്ധതിയുടെ നാലാംഘട്ട പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും. ആധുനികലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുക, സാമൂഹ്യ പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്കൃഷ്ഠമായ സാമൂഹിക പരിപ്രേക്ഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയവയാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാംപയിന്‍ കാലയളവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമങ്ങള്‍, സെമിനാറുകള്‍, ജനസമ്പര്‍ക്ക പരിപാടികള്‍, സ്‌നേഹസംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Read More

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിരാകരിച്ചാല്‍ സാമൂഹ്യ നിരക്ഷരത: ബഷീര്‍ വള്ളിക്കുന്ന്




ദുബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആശയ പ്രകാശനത്തിന് മടിച്ച് നില്‍ക്കുന്നത് സാമൂഹ്യ നിരക്ഷരതയിലേക്ക് നയിക്കുമെന്ന് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച നാലാംഘട്ട രചനാ ശില്‍പശാലയ്ക്ക് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ മൂന്നാം 'ലോകരാജ്യ'മായി വളര്‍ന്നുകഴിഞ്ഞ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അതിര്‍ത്തികളില്ലാത്ത മനുഷ്യ കൂട്ടായ്മകളുടെ സൗഹൃദ ഭാവങ്ങളാണ്. ലോകത്തിന്റെ ചലനങ്ങള്‍ ആദ്യം അലയടിക്കുന്നത് സൈബര്‍ സ്‌ക്രീനിലാണ്. വായനക്കാരുമായി നിരന്തര സമ്പര്‍ക്കവും സംവേദനവും സാധ്യമാകുന്ന ബ്ലോഗുകള്‍ അച്ചടി മാധ്യമങ്ങളും അംഗീകരിച്ച് കഴിഞ്ഞെന്ന് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. 

യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 നവാഗത എഴുത്തുകാരും ബ്ലോഗര്‍മാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ദുബൈ ഹംരിയ്യ സെന്ററില്‍ നടന്ന പരിപായില്‍ മുജീബുര്‍റഹ്മാന്‍ എടവണ്ണ. ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, February 26, 2012

വ്യാജ മുടിപ്പള്ളിക്കെതിരെ സമൂഹം അണിനിരക്കുക : ഇസ്ലാഹി സെന്റര്‍ ജിദ്ദ

ജിദ്ദ: ‘കത്തുന്ന മുടി വിവാദവും കേരളീയ പൊതുസമൂഹവും’ എന്ന വിഷയത്തില്‍ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ലാഹി സെന്റര്‍ ജിദ്ദ മീഡിയ വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ഇസ്ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി വിഷയമവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് കൊളത്തറ (OICC), വി.കെ.റഊഫ് (നവോദയ), TH ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (KMCC), നിസാര്‍ കരുവാരക്കുണ്ട് (KIG), മുഹമ്മദ് ആര്യന്‍ തൊടിക (ഫോക്കസ് ജിദ്ദ) പങ്കെടുത്തു.

ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകന്ന സമൂഹം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിറകെ പോയതിന്റെ തിക്തഫലമാണ് മുസ്ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുടിവിവാദവും അതിനോടനുബന്ധിച്ച് വന്നിട്ടുള്ള പൊള്ളയായ വാദങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിഷയാവതരണ പ്രസംഗത്തില്‍ എം അഹ്‌മദ് കുട്ടി മദനി സൂചിപ്പിച്ചു. പ്രവാചകന്റെ തിരുശേഷിപ്പായി ഏറ്റെടുക്കാന്‍ പറഞ്ഞത് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനു പകരം മുടിപ്പള്ളിയില്‍ കെട്ടി സമുദായത്തെ പിറകിലേക്ക് വലിക്കുകയാണ് പൌരോഹിത്യ പരിവേഷമണിഞ്ഞ പണ്ഡിതന്മാര്‍. ഈ ധാര്‍ഷ്‌ട്യത്തിനെതിരെ സമൂഹത്തിന്റെ സര്‍വമേഖലകളില്‍ ഉള്ളവരും അണിനിരക്കണം. മദനി കൂട്ടിച്ചേര്‍ത്തു.
Read More

തിരുകേശ തട്ടിപ്പിനെതിരെ ഐക്യവേദി വേണം : ISM ബഹുജനസംഗമം



കോഴിക്കോട്: തിരുകേശത്തിന്റെ പേരില്‍ സമൂഹത്തില്‍ ആനാചാരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. തിരുകേശവാണിഭത്തിനെതിരെ ഐ എസ് എം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്ക് ശേഷം മുതലക്കുളം മൈതാനിയില്‍ നടന്ന ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും പേരിലുള്ള അന്ധവിശ്വാസങ്ങളെ എതിര്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുസമൂഹത്തിനുമെല്ലാം അവകാശമുണ്ട്. സതി, ശൈശവ വിവാഹം, നരബലി എന്നിവ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ ഇതിനെതിരെ മതത്തിനുള്ളിലുള്ളവരോടൊപ്പം പൊതുസമൂഹവും ശക്തമായി രംഗത്തുവന്നിരുന്നു. ഇസ്‌ലാം ഇത്തരം ശേഷിപ്പുകളിലല്ല നിലനില്ക്കുന്നത്. മറിച്ച് ഖുര്‍ആനും സുന്നത്തും മുറുകെപിടിച്ച് മുന്നേറാനാണ് നബി അനുയായികളോട് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസരംഗത്തെ ഏറ്റവും വലിയ മാലിന്യമായ തിരുകേശവാണിഭത്തിനെതിരെ കേരള മുസ്‌ലിം സമൂഹം ശക്തമായി രംഗത്തുവരണമെന്ന് സംഗമത്തില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇതിനെതിരെ ആദ്യമായി രംഗത്തുവന്ന് പൊതുപ്രസ്താവന ഇറക്കിയ പിണറായി വിജയനെ മുസ്‌ലിം സംഘടനകള്‍ മാലയിട്ട് സ്വീകരിക്കണമെന്നും രക്തരൂക്ഷിതമായ അറബ് വസന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നത് തടയാനുള്ള ആസൂത്രീത നീക്കത്തിന്റെ ഭാഗമാണ് ഇത് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളീയ മുസ്‌ലിംകള്‍ തങ്ങള്‍ക്കുണ്ടായ നവോത്ഥാനത്തില്‍ നിന്ന് പിന്നോട്ട് നടക്കുകയാണ് എന്നതിനുള്ള തെളിവാണ് മുടിപ്പള്ളിയുടെ നിര്‍മാണമെന്ന് പ്രമുഖ കോളമിസ്റ്റ് എ പി കുഞ്ഞാമു പറഞ്ഞു. പൊതു സമൂഹം ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല. സമുദായത്തിലെ രാഷ്ട്രീയ സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ മൗലികമായ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ ഒരു മുസ്‌ലിം ഐക്യവേദി ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അനാചാരങ്ങളെ കടത്തിവിടുകയെന്നതിലുള്ള ആസൂത്രിത നീക്കം തിരുകേശപള്ളിയുടെ പിന്നിലുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍സെക്രട്ടറി ടി മുഹമ്മദ് വേളം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. അലിമദനി മൊറയൂര്‍, ഇസ്മാഈല്‍ കരിയാട്, ഐ പി അബ്ദുസ്സലാം പ്രസംഗിച്ചു.
Read More

മതത്തെ ചൂഷണോപാധിയാക്കരുത് : ISM ബഹുജനറാലി



കോഴിക്കോട്: മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് അന്ധവിശ്വാസ പ്രചാരണം നടത്തുന്ന പൗരോഹിത്യ നടപടികള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച 'കേശവാണിഭത്തിനെതിരെ'യുള്ള ബഹുജനറാലി ആഹ്വാനംചെയ്തു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കേശ വാണിഭത്തിനെതിരെയുള്ള ബഹുജനറാലി പൗരോഹിത്യത്തിന് താക്കീതായി. മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച പടുകൂറ്റന്‍ റാലിയില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര്‍ അണിനിരന്നു. 

ദൈവികമതമായ ഇസ്‌ലാം ചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നുണ്ട്. പ്രവാചകന്റെ തിരുശേഷിപ്പുകളിലല്ല, അദ്ദേഹത്തിന്റെ സന്ദേശങ്ങളെയാണ് വിശ്വാസികള്‍ വിലമതിക്കുന്നത്. മാനവമോചന ഗ്രന്ഥമായ ഖുര്‍ആന്‍ സകലവിധ പൗരോഹിത്യത്തെയും എതിര്‍ക്കുന്നുണ്ട്. പ്രപഞ്ച സ്രഷ്ടാവിന് ഇടത്തട്ടു കേന്ദ്രങ്ങള്‍ മെനഞ്ഞുണ്ടാക്കി മതത്തെ സങ്കീര്‍ണമാക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും ബഹുജനസംഗമം അഭിപ്രായപ്പെട്ടു. 

ബഹുജന സംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, എ പി കുഞ്ഞാമു, എം എസ് എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സോളിഡാരിറ്റി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് വേളം, ഇസ്മാഈല്‍ കരിയാട്, അലിമദനി മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, February 24, 2012

ആത്മീയ ചൂഷണത്തിനെതിരെ ISM ബഹുജനറാലി നാളെ കോഴിക്കോട്ട്



കോഴിക്കോട്: മത ദര്‍ശനങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്ത,് ആത്മീയ ചൂഷണത്തിന് അവസരമൊരുക്കുന്ന പ്രവണതകള്‍ക്കെതിരെ ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു.നാളെ വൈകുന്നേരം നാലിന് കോഴിക്കോട്ട് നടക്കുന്ന റാലി മുതലക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ബോധവത്കരണ സദസില്‍ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും. റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ നാലിന് മുമ്പായി മുതലക്കുളം മൈതാനിയില്‍ എത്തിച്ചേരണമെന്ന് ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ അറിയിച്ചു.
Read More

Thursday, February 23, 2012

തിരുകേശ വാണിഭവും പ്രചാരണവും അവസാനിപ്പിക്കണം: MGM

കോഴിക്കോട്: മത മേലങ്കിയണിഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ നബിയുടേതെന്ന് അവകാശപ്പെട്ട് നടത്തുന്ന കേശ വാണിഭവും പ്രചാരണവും അവസാനിപ്പിക്കണമെന്നും മതപരമായി പ്രാധാന്യമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മതസംഘടനകളും പണ്ഡിതന്മാരും നേതൃത്വം നല്‍കുന്നത് ഖേദകരമാണെന്നും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 


ചരിത്രത്തിന്റെയോ പ്രമാണത്തിന്റെയോ പിന്‍ബലമില്ലാത്ത ചിലതിനെ തിരുശേഷിപ്പുകളായി എഴുന്നള്ളിക്കുകയും അത് സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ സ്വരൂപിച്ച് പള്ളിയുണ്ടാക്കുന്നതും ഷോപ്പിംഗ് മാളുകള്‍ പണിയുന്നതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതാണ്. പ്രവാചകന്റെ മുടിയോ ശരീരമോ അല്ല അദ്ദേഹം കാണിച്ചുതന്ന ജീവിതമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സമൂഹത്തിന്റെ നവോത്ഥാനത്തിനാണ് പ്രേരണ നല്‍കേണ്ടതെന്നും വോട്ട് മാത്രം ലക്ഷ്യം വെച്ച് നയസമീപനങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, മറിയക്കുട്ടി സുല്ലമിയ്യ, ഫാത്തിമ കെ.ഐ, റുഖിയ പൂനൂര്‍, കുഞ്ഞീബി ടീച്ചര്‍, പി.സി ഖദീജ, സല്‍മ മടവൂര്‍, ജുവൈരിയ കണ്ണൂര്‍, ബുശ്‌റ നജാത്തിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

വ്യാജകേശ വിവാദം: കാന്തപുരം സംവാദം ഭയക്കുന്നതെന്തിനെന്ന് ഐ എസ് എം



കോഴിക്കോട്: വ്യാജകേശ വിവാദത്തില്‍ പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയരുതെന്ന കാന്തപുരത്തിന്റെ വാദം താന്‍ അടയിരിക്കുന്ന അന്ധവിശ്വാസത്തിനും ചൂഷണത്തിനുമെതിരെയുള്ള പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഭയക്കുന്നതില്‍ നിന്നുണ്ടായതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇടപെടാനും പ്രതികരിക്കാനും ഇവിടെ ആര്‍ക്കും അവകാശമുണ്ട്. പതിറ്റാണ്ടുകളിലൂടെ കേരള മുസ്‌ലിംകള്‍ ആര്‍ജിച്ച മതപരവും ഭൗതികവുമായ പ്രബുദ്ധതയെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കാന്തപുരം ഇസ്‌ലാമിന്റെ മൊത്ത ക്കുത്തക ഏറ്റെടുത്ത് സംസാരിക്കേണ്ടതില്ല. പൊതു മണ്ഡലത്തിലുള്ളവരുടെ ഇടപെടലുകളെ ഭയക്കുന്ന കാന്തപുരം വ്യാജമുടി വിഷയത്തില്‍ എന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 

 സമാധാനപരമായ ആശയ സംവാദം ജനാധിപത്യത്തില്‍ അംഗീകൃത രീതിയാണെന്നിരിക്കെ വര്‍ഗീയതയുടെ വാള്‍ ചുഴറ്റി എതിര്‍ക്കുന്നവരെ അടിച്ചിരുത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്. മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണത്തിനായി നിരന്തരം വാദിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സെക്യുലര്‍ ബുദ്ധിജീവികളും മുസ്‌ലിംകളെ അവഹേളിക്കുന്ന തിരുകേശ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നത് അവരുടെ നട്ടെല്ലില്ലായ്മയാണ് കാണിക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് മുജീബുര്‍റഹഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, യു പി യഹ്‌യാഖാന്‍, ഐ പി അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട്, ജഅ്ഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, എ നൂറുദ്ദീന്‍, ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, ഹര്‍ഷിദ് മാത്തോട്ടം പ്രസംഗിച്ചു.

Read More

Tuesday, February 21, 2012

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം : കെ.എന്‍.എം.

കോഴിക്കോട്: മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് ആര് തുനിഞ്ഞാലും അതിനെ ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ടെന്നും,  മുടിപ്പള്ളി തട്ടിപ്പിനെതിരെ ഉയര്‍ന്നുവരുന്ന പ്രസ്താവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും ആത്മീയതയുടെ പേരിലുള്ള എല്ലാ ചൂഷണങ്ങളെയും എതിര്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആത്മീയ വാണിഭത്തെ വര്‍ഗ്ഗിയതയുമായി കൂട്ടിക്കുഴച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള കുത്സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്നും കെ.എന്‍.എം. നേതാക്കള്‍ വ്യക്തമാക്കി.

പ്രവാചകന്റെ പേരില്‍ മുടികച്ചവടം നടത്തുന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ എല്ലാ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങളും സംഘടിതമായി രംഗത്തുവരണം. പ്രവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നിരിക്കെ, തിരുകേശത്തിന്റെ പേരില്‍ പുണ്യം വിറ്റ് കാശാക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ തെറ്റായ നടപടിക്കെതിരെ രംഗത്തുവരുന്ന ആരുമായും സഹകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇസ്‌ലാമിന്റെ പേരില്‍ ആത്മീയ വാണിഭം നടത്താന്‍ വിശ്വാസികള്‍ സമ്മതിക്കുകയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

തിരുകേശം കത്തുകയില്ലെന്ന വാദത്തിന് ഇസ്‌ലാമികമായി യാതൊരു അടിത്തറയുമില്ലാത്തതാണ്. കത്തിയാലും ഇല്ലെങ്കിലും തിരുകേശം മുക്കിയ വെള്ളം പുണ്യത്തിന്റെ പേരില്‍ വിറ്റ് കാശാക്കുന്നത് അനിസ്‌ലാമികമാണ്. മാത്രമല്ല, കേശം സൂക്ഷിക്കാനെന്ന പേരില്‍ പളളി പണിയുന്നത് ഇസ്‌ലാമില്‍ ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്നും കെ എന്‍ എം നേതാക്കള്‍ അറിയിച്ചു.

ഇസ്‌ലാമിന്റെ പേരില്‍ എന്ത് കച്ചവടവും ആവാമെന്ന കാന്തപുരത്തിന്റെ ധിക്കാരം പൊറുപ്പിക്കാവതല്ലെന്നും കെ എന്‍ എം സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :
1) ഡോ.ഇ.കെ. അഹ്മദ് കുട്ടി (പ്രസിഡണ്ട്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
2) സി.പി. ഉമര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
3) ഡോ.ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്)
4) സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
5) ഉബൈദുല്ല താനാളൂര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
6) അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
Read More

നന്മയുടെ പുതുലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായി QLS സംഗമം



സുല്‍ത്താന്‍ ബത്തേരി: സാമൂഹ്യനവോത്ഥാന ചരിത്രത്തിന്റെ വഴിത്താരകളില്‍ ഇനി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സംസ്ഥാന സംഗമവും എഴുതിച്ചേര്‍ക്കപ്പെടും. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി നന്മയുടെ പുത്തന്‍ ലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായിരുന്നു. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്ത പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് പഠിതാക്കളാണ് എത്തിയത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി കെ ഉസ്്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപനസമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ശബീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണംചെയ്തു. എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി പ്രസംഗിച്ചു. 

വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വലൗകികവും സാര്‍വകാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് സംഗമം ആഹ്വാനംചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനംചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കം കൊണ്ടും സംഘാടക മികവുകൊണ്ടും സമ്മേളനം ഏറെ ശ്രദ്ധേയമായി.
Read More

Sunday, February 19, 2012

ഖുര്‍ആന്‍ നടത്തിയ സാമൂഹ്യനവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തത് - സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

സുല്‍ത്താന്‍ ബത്തേരി: സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായി വിശുദ്ധ ഖുര്‍ആന്‍ നടത്തിയ സാമൂഹ്യ നവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സഹിഷ്ണുതയിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു ജീവിതക്രമവും വിചാരരീതിയും സാമൂഹ്യ ബാധ്യതയായി സ്വീകരിച്ച് വിജയം നേടാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ തുടര്‍പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളിലെ പഠിതാക്കളുടെ സംസ്ഥാന സംഗമം സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി അപലപിക്കുന്നു. ഖുര്‍ആന്‍ പ്രത്യേക വര്‍ഗ്ഗത്തേയോ ദേശത്തേയോ അഭിസംബോധന ചെയ്യാതെ മനുഷ്യസമൂഹത്തെ ഒന്നായാണ് അഭിസംബോധന ചെയ്യുന്നത്.

മനുഷ്യന്റെ ലൗകികമായ മഹത്വത്തെയും സ്വാതന്ത്ര്യത്തെയും ഖുര്‍ആന്‍ അംഗീകരിക്കുന്നു. തങ്ങളോട് വിയോജിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരും ഇടപാടുകളില്‍ നീതി പാലിക്കുന്നവരും ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്നവരുമായ വ്യക്തികളാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന് ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ കിനാലൂര് അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ ഹമദ് (ബഹറൈന്‍) മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. മുസ്തഫ ഫാറൂഖി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അയ്യൂബ്, ശമീമ ഇസ്‌ലാഹിയ, അഫ്‌സല്‍ മടവൂര്‍, അബ്ദുറഹ്‌മാന്‍ ഐഡിയല്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി.കെ. ഉസ്മാന്‍ ഫാറൂഖി, പി.എം.എ ഗഫൂര്‍ വിഷയങ്ങളവതരിപ്പിച്ചു.

സമാപനസമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍ കെ.എം. ഷബീര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹിം ഹാജി ഏലാങ്കോട് വിതരണം ചെയ്തു. എം. സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി പ്രസംഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വ്വലൗകികവും സാര്‍വ്വ കാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് ഖുര്‍ആന്‍ സംഗമം ആഹ്വാനം ചെയ്തു.  വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ സമ്മേളനം വയനാടിന് നവ്യാനുഭവമായി.

Read More

Saturday, February 18, 2012

പ്രൊഫഷണല്‍ രംഗത്ത്‌ അറബിക്കോളെജുകളുടെ സേവനം മഹത്തരം -മടവൂര്‍


കുനിയില്‍: ആധുനിക വ്യാപാര വിനിമയ മേഖലകളിലെ വര്‍ധിച്ചുവരുന്ന പ്രൊഫഷണല്‍ സാധ്യതകള്‍ക്ക്‌ അറബി പഠനം ഊര്‍ജം പകരുന്ന സാഹചര്യത്തില്‍ അറബിക്കോളെജുകളുടെ സേവനം മഹത്തരമാണെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ലോകത്തെ മുപ്പതോളം രാഷ്‌ട്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന അറബി ഭാഷ മറ്റു ഭാഷകളെക്കാള്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അറബിഭാഷാ പഠനത്തിന്‌ വന്‍ സാധ്യകകളാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌ കോളേജ്‌ സംഘടിപ്പിച്ച ദേശീയ അറബിക്‌ സെമിനാറിന്റെ സമാപന സെഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ പ്രൊഫ. ജമീല സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ഹൈദരാബാദ്‌ ഇസ്‌മാനിയ യൂണിവേഴ്‌സിറ്റി മേധാവി ഡോ. മുഹമ്മദ്‌ മുസ്‌തഫ ശരീഫ്‌ മുഖ്യപ്രഭാഷണം നടത്തി. ഡോ. സയ്യിദ്‌ ശുജാഉദ്ദീന്‍ ഖാദിരി അസീസ്‌, ഡോ. ലിയാഖത്ത്‌ അലി, ജാബിര്‍ അമാനി, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, പ്രൊ. എം അഹമ്മദ്‌ കുട്ടി മദനി സംസാരിച്ചു. പ്രൊഫ. കെ എ നാസര്‍ സ്വാഗതവും പ്രൊഫ. ശാക്കിര്‍ ബാബു നന്ദിയും പറഞ്ഞു.
Read More

മുടിയുടെ പേരില്‍ പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്നു : കരുംബിലാക്കല്‍


തളിപ്പറമ്പ്‌: മുടിയുടെ പേരില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന അവസ്ഥയാണ്‌ ഇന്നുള്ളതെന്ന്‌ അബ്‌ദുല്ലത്തീഫ്‌ കരുമ്പിലാക്കല്‍ പറഞ്ഞു. `മതം ധാര്‍മികത നവോത്ഥാനം' എന്ന പ്രമേയത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച ആദര്‍ശ വിചാരണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തില്‍ പരമുള്ള സ്വഹാബികള്‍ക്ക്‌ മുടിയുടെ പോരിശ അറിയുമായിരുന്നെങ്കില്‍ അന്നു തന്നെ മുടി സംരക്ഷിക്കാന്‍ കെട്ടിടങ്ങള്‍ പണിയുമായിരുന്നു. മുടിയുടെ പേരില്‍ വാണിജ്യവത്‌കരണവും ചൂഷണവുമാണ്‌ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി വി ഹാശിം മൗലവി അധ്യക്ഷത വഹിച്ചു. ഒ കെ മുസ്‌തഫ, പി ടി പി മുസ്‌തഫ, സി കെ മുഹമ്മദ്‌ പ്രസംഗിച്ചു.
Read More

മദ്യനിരോധനം: സാങ്കേതിക കുരുക്കുകള്‍ നീക്കണം - ISM


അരീക്കോട്‌: ത്രിതല പഞ്ചായത്തുകള്‍ക്ക്‌ ലഭ്യമാകേണ്ട മദ്യനിരോധനത്തിനുള്ള അധികാരം വിനിയോഗിക്കുന്നതിലെ സാങ്കേതിക കുരുക്കുകള്‍ നീക്കി മദ്യനിരോധനത്തിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന്‌ അരീക്കോട്‌ മണ്ഡലം ഐ എസ്‌ എം `പ്രയാണംആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ട്രഷറര്‍ അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ ഇയ്യക്കാട്‌, മന്‍സൂറലി ചെമ്മാട്‌ ചര്‍ച്ചക്ക്‌ നേതൃത്വം നല്‌കി. മണ്ഡലം സെക്രട്ടറി കെ ടി എ സത്താര്‍, പ്രസിഡന്റ്‌ ഗഫൂര്‍ കാവന്നൂര്‍, ട്രഷറര്‍ ഗഫൂര്‍ കുറുമാടന്‍, ജില്ലാ സെക്രട്ടറി ശാക്കിര്‍ ബാബു കുനിയില്‍, പ്രൊഫ. കെ ഐ സകരിയ്യ സംസാരിച്ചു.
Read More

Friday, February 17, 2012

അറബ് വസന്തം പ്രതീക്ഷാ നിര്‍ഭരം -മുജീബ് റഹ്മാന്‍ കിനാലൂര്‍



സുല്‍ത്താന്‍ബത്തേരി: അറബ് ലോകത്ത് നടക്കുന്ന മുല്ലപ്പൂ വിപ്ലവം പ്രതീക്ഷയാണെന്ന് ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. ഫിബ്രവരി 19ന് ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമത്തോടനുബന്ധിച്ച് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ 'ദ മെസേജ്' എക്‌സിബിഷനില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്തകള്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും എതിരാണെന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടിയാണ് അറബ് വിപ്ലവം. അറബ് വസന്തത്തെ ഇസ്‌ലാമിക വിപ്ലവം എന്ന് വിശദീകരിക്കുന്നതിനെക്കാളുപരി ഏകാധിപതികള്‍ക്കെതിരെയുള്ള ജനകീയ മുന്നേറ്റമാണെന്ന് പറയുന്നതാവും ശരി-അദ്ദേഹം പറഞ്ഞു. 

ഹമീദ് വാണിമേല്‍, ആലിക്കോയ, അബ്ദുള്‍ ലത്തീഫ്, എം.എ. അസൈനാര്‍, അഹമ്മദ്‌കോയ, ടി.കെ. ഇബ്രാഹിം, ഖലീലു റഹ്മാന്‍ ഫാറൂഖി, ഹാസില്‍ കുട്ടമംഗലം, അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച അഞ്ചുമണിക്ക് ന്യൂനപക്ഷ സമൂഹം സമകാലിക സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം സി.മമ്മൂട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
Read More

Thursday, February 16, 2012

മുടിപള്ളി നിര്‍മാണം പ്രവാചകനിന്ദ - KNM



കണ്ണൂര്‍: : പ്രവാചകന്റെപേരില്‍ മുടിപള്ളി പണിയാനുള്ളനീക്കം പ്രവാചകനെ നിന്ദിക്കുന്നതിന് തുല്ല്യമാണെന്ന് കെ.എന്‍.എം. ജില്ലാ പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. അനുഗ്രഹങ്ങള്‍ അള്ളാഹുവില്‍നിന്ന് മാത്രമേ ലഭിക്കൂ. തിരുശേഷിപ്പുകളില്‍നിന്ന് അനുഗ്രഹം ലഭിക്കുകയില്ലെന്നും പ്രവാചകന്റെപേരില്‍ മുടിപള്ളി പണിയാനുള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ഇബ്രാഹിം ഹാജി എലാങ്കോട് ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷതവഹിച്ചു. സി.സി.ശക്കീര്‍ ഫാറൂഖി, വി.മൊയ്തുസുല്ലമി, വി.പി.യാക്കൂബ്, കെ.അബ്ദുള്‍മജീദ്, കെ.എല്‍.പി.ഹാരീസ്, ടി.മുഹമ്മദ്‌നജീബ്, പി.ടി.പി.മുസ്തഫ, എം.പി.നിസാമുദ്ദീന്‍, അഷ്‌റഫ് മമ്പറം, അബ്ദുള്‍ ജലീല്‍, അബ്ദുള്‍ സലാഫ്, കെ.ശുക്കൂര്‍ ഹാജി, പി.അഷ്‌റഫ് ഹാജി, അബൂബക്കര്‍ കോയ എന്നിവര്‍ സംസാരിച്ചു.
Read More

ഇന്‍സൈറ്റ് ഖത്തര്‍ 'ഇഖ്‌റഅ്' പഠന പദ്ധതിക്ക് ഉജ്ജ്വല തുടക്കം



ദോഹ: സമകാലിക ലോകം നേരിടുന്ന മുഴുവന്‍ വെല്ലുവിളികള്‍ക്കും ഏക പരിഹാരം വിശുദ്ധ ഖുര്‍ആന്‍ ആണെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദു റഊഫ് മദനി പറഞ്ഞു. ഖുര്‍ആനിക അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ച് നടക്കുന്ന വിദ്യാര്‍ഥിക്ക് മാത്രമേ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളൂ. അതില്‍ നിന്നുള്ള അകല്‍ച്ച പരാജയം സൃഷ്ടിച്ചതിന് ചരിത്രം സാക്ഷിയാണ്. വ്യക്തി-കുടുംബ-സാമൂഹിക ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുന്നതിന് അടിസ്ഥാന കാരണം ധാര്‍മിക, വിശ്വാസ രംഗങ്ങളിലെ മൂല്യത്തകര്‍ച്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇഖ്‌റഅ് പഠന സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പഠനം, ചിന്ത, സമര്‍പ്പണം എന്ന ശീര്‍ഷകത്തില്‍ ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠന പദ്ധതിയാണ് 'ഇഖ്‌റഅ്' . പദ്ധതിയുടെ ഭാഗമായി മാസത്തിലൊരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കപ്പെടും. ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതനഅറിവുമായി യോജിപ്പിച്ച് പ്രഗത്ഭരുടെ നേതൃത്വത്തില്‍ 'ഇഖ്‌റഅ്' ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. പഠനക്ലാസ്സുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ അടങ്ങിയതായിരിക്കും പ്രതിമാസ കൂടിച്ചേരലുകള്‍. വിദ്യാര്‍ഥികളെ ഭാവിയിലെ വെല്ലുവിളികള്‍അഭിമുഖീകരിക്കാന്‍ സജ്ജമാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്‍സൈറ്റ് ചെയര്‍മാന്‍ അബ്ദുല്‍ വാരിസ് എം.എ. അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ റിജാസ് അബൂബക്കര്‍, ശബില്‍ ശെരീഫ്, നബീല്‍ അബ്ദുല്‍ നാസര്‍, ശമീല്‍ അബ്ദുല്ല, ജിഹാദ് അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
Read More

QLS സംസ്ഥാന സംഗമം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍



വയനാട് : കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക സംഗമം 19ന് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കും. സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ അയ്യായിരത്തിലധികം ഖുര്‍ആന്‍ പഠിതാക്കള്‍ സംഗമിക്കും. രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ഹമദ് (ബഹ്‌റൈന്‍) മുഖ്യാതിഥിയായിരിക്കും. 

യുവത പുസ്തകങ്ങളുടെ പ്രകാശനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ് എം പ്രസിഡന്റ് ഡോ. മുബശിര്‍ പാലത്ത്, ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ്, എം ജി എം ജന. സെക്രട്ടറി ശമീമ ഇസ്വ്‌ലാഹിയ്യ, അബ്ദുര്‍റഹ്മാന്‍ ഐഡിയല്‍ എന്നിവര്‍ പ്രസംഗിക്കും. പഠനസെഷനില്‍ ക്യു എല്‍ എസ് ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിക്കും. അന്ധവിശ്വാസങ്ങള്‍; ആധുനിക ഭാവങ്ങള്‍, പ്രമാണങ്ങള്‍-സമീപനങ്ങള്‍ എന്നീ വിഷയങ്ങള്‍ സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി എന്നിവര്‍ അവതരിപ്പിക്കും. ആത്മസംസ്‌കരണം: ഖുര്‍ആനിക സമീപനം, ഖുര്‍ആന്‍ സാമൂഹിക നവോത്ഥാനത്തിന് എന്നീ വിഷയങ്ങളില്‍ സി കെ ഉസ്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ഷബീര്‍ അഹ്മദ് അധ്യക്ഷത വഹിക്കും. ക്യു എല്‍ എസ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണം ചെയ്യും. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ല്യാര്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി എന്നിവര്‍ പ്രസംഗിക്കും. ക്യു എല്‍ എസ് സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ മെസേജ് ഇസ്‌ലാമിക് എക്‌സിബിഷനിലും, യുവത പുസ്തകമേളയിലും നൂറുകണക്കിനാളുകള്‍ സന്ദര്‍ശിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, പി ഹംസ മൗലവി എന്നിവര്‍ പങ്കെടുത്തു.
Read More

QLS സംസ്ഥാന സംഗമം: 'ദി മെസേജ്' എക്‌സിബിഷന്‍ ബത്തേരിയില്‍ തുടങ്ങി



സുല്‍ത്താന്‍ ബത്തേരി: ഈ മാസം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആനിംഗ് ലേണിംഗ് സ്‌കൂള്‍ (ക്യു എല്‍ എസ്) സംസ്ഥാന സംഗമത്തോടനുബന്ധിച്ച് 'ദി മെസേജ്' മെഡിക്കല്‍ എക്‌സിബിഷന്‍ പ്രദര്‍ശനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഈ മാസം 18 വരെയാണ് പ്രദര്‍ശനം. വയനാട് ജില്ലാ എ ഡി എം പി അറുമുഖന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ' സൃഷ്ടി ദൈവത്തിലൂടെ സ്രഷ്ടാവിലേക്ക്' എന്ന വിഷയം എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി അവതരിപ്പിച്ചു. 

എക്‌സിബിഷന്‍ പവലിയനില്‍ സംഘടിപ്പിച്ച 'യുവത' പുസ്തകമേളയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഷബീര്‍ അഹമ്മദ് ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് സലീം, സയ്യിദലി സ്വലാഹി, അഷ്‌റഫ് കുന്നത്ത്, പി കൃഷ്ണപ്രസാദ്, ഫൈസല്‍ ചൂര്യന്‍, ടി മുഹമ്മദ്, കെ കെ വാസുദേവന്‍, സെതലവി എന്‍ജിനിയര്‍, പോക്കര്‍ ഫാറൂഖി, കെ പി യൂസഫ് ഹാജി, അബ്ദുസ്സലാം സ്വലാഹി, ജൗഹര്‍ ഫാറൂഖി, അബ്ദുല്ല മുര്‍ച്ചാണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സിബിഷനില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് 'അറബ് വസന്തം-ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്യും. ഹമീദ് വാണിമേല്‍, അബ്ദുള്‍ ലത്തീഫ് കരിമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Read More

Wednesday, February 15, 2012

KNM താനാളൂര്‍ ശാഖാസമ്മേളനം സമാപിച്ചു



താനാളൂര്‍ : ചുങ്കം തൗഹീദ് നഗറില്‍ നടന്ന കെ.എന്‍.എം താനാളൂര്‍ ശാഖാസമ്മേളനം സമാപിച്ചു. സമ്മേളനം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ്കുട്ടി മദനി അധ്യക്ഷതവഹിച്ചു. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. സര്‍ഗസംഗമം ഡോ. ടി.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച രാവിലെ നടന്ന വനിതാസമ്മേളനം വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനംചെയ്തു. പഠനസെഷന്‍ KNM സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനം KNM സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പി. ചെറിയബാവ അധ്യക്ഷതവഹിച്ചു.
Read More

വാലന്റൈന്‍ ദിനാചരണം സാംസ്‌കാരിക തനിമക്കേറ്റ തിരിച്ചടി: MSM




കോഴിക്കോട്: പശ്ചാത്യശൈലി കടമെടുത്ത് മനുഷ്യന്റെ സ്ഥായിയായ വികാരങ്ങള്‍ക്ക് ദിനങ്ങളേര്‍പ്പെടുത്തി, ആഭാസകരമായ ചലനങ്ങളിലേക്ക് യുവതയെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് വാലന്റൈന്‍ ദിനത്തിന് പിന്നിലെന്നും അത് സാംസ്‌കാരിക തനിമയ്‌ക്കേറ്റ ആഘാതമാണെന്നും എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. പടിഞ്ഞാറന്‍ സംസ്‌കാരം പിന്തുടര്‍ന്നതിന്റെ ഫലമായി വിദ്യാര്‍ഥി സമൂഹത്തെ ബാധിച്ച ജീര്‍ണതക്കും ലൈംഗിക ധാര്‍മികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടിനുമെതിരെയുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ധീരമായ കാല്‍വെപ്പായി പ്രതിഷേധ റാലി. 

സാംസ്‌കാരിക അധിനിവേശത്തിന്റെ ഫലമായി ലിംഗബോധം വരെ വിസ്മരിച്ചുള്ള സഹവാസങ്ങള്‍ സമൂഹത്തില്‍ വളരുന്നത് അപകടകരമാണ്. രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത വെടിയണമെന്നും റാലി ആഹ്വാനംചെയ്തു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രകടനം എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ് മാന്‍ കിനാലൂര്‍ മുഖ്യാഥിതിയായിരുന്നു. എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, ജലീല്‍ മാമാങ്കര, സൈദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വ്യത്യസ്ത ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലിക്ക് സംസ്ഥാന ഭാരവാഹികളായ കമറുദ്ദീന്‍ എളേറ്റില്‍, അഫ്‌സല്‍ മടവൂര്‍, ആഷിദ് ഷാ, ഹാഫിളുര്‍റഹ്മാന്‍ പുത്തൂര്‍, ജരീര്‍ പാലത്ത് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Read More

Monday, February 13, 2012

ഫോക്കസ് റിയാദ് സംഘടിപ്പിച്ച വൃക്കരോഗ ബോധവത്‌ക്കരണ ക്യാമ്പ് ശ്രദ്ദേയമായി




റിയാദ്: വൃക്കയെ സൂക്ഷിക്കൂ.. ജിവന്‍ നിലനിര്‍ത്തു.. എന്ന മുദ്രാവാക്യവുമായി യുവജന കൂട്ടായ്മയായ ഫോക്കസ് റിയാദും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി നടത്തിയ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് പെതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. അഞ്ഞൂറില്‍ പരം ആളുകളേ പരിശോധനക്ക് വിധേയമാക്കിയ ക്യാമ്പില്‍ 18 ആളുകളെ രണ്ടാം ഘട്ട പരിശോധനക്കായ് റഫര്‍ ചെയ്തു എന്ന് ഫോക്കസ് റിയാദിന്റെ ഭാരവാഹികള്‍ അറിയിച്ചു. റഫര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും അല്‍ അബീര്‍ മെഡിക്കല്‍ സെന്ററുകളില്‍ സൗജന്യമായി രണ്ടാം ഘട്ടപരിശോധന നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് അല്‍ അബീര്‍ ബിസിനെസ്സ്‌ ഡിവെലൊപ്മെന്‍റ് മാനേജര്‍ ഇമ്രാന് അറിയിച്ചു. 

സാമൂഹിക നന്മക്ക് യുവാക്കളുടെ സാന്നിധ്യം അനിവാര്യവും മാണെന്നും, സാമൂഹിക പ്രവര്‍ത്തനം അവന്റെ ബാധ്യത നിര്‍വ്വഹണത്തിന്റെ ഭാഗമാണെന്നും സൗദി ആന്റി സ്മോകിംഗ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയരെക്ടര്‍ ജനറല്‍ ഷെയ്ഖ്‌ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സുബയ്. വൃക്കരോഗ ബോധവത്‌ക്കരണ ക്യാപയിന്റെ ഔപചാരിക ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോക്കസ് റിയാദ്‌ സി ഇ ഒ സിറാജുദ്ധീന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വൃക്കരോഗത്തിന്റെ കാര്യ കാരണങ്ങളെയും അതിന്റെ പ്രതിരോധത്തെ കുറിച്ചുമുള്ള ബോധവത്‌ക്കരണ പ്രസന്റേഷന്‍ ഫോക്കസ് ജിദ്ദ സി.ഇ.ഒ പ്രിന്‍സാദ് അവതരിപ്പിച്ചു. വളരെ വൈകി മാത്രം കണ്ടത്തപ്പെടുന്ന വൃക്കരോഗം ഇന്ന് അനിയന്ത്രിതമായി വര്‍ദ്ദിച്ചുവരുന്നത് സമൂഹികമായ വന്‍ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപെടുന്നതെന്നും ഉയര്‍ന്ന ചികത്സാ ചിലവും കുറഞ്ഞ വിജയ സാദ്ധ്യതയും ഈ രോഗത്തെ നേരത്തെ കണ്ടത്തേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്നും; ആ ദൗത്യം ഫോക്കസിന്റെ യുവചേതന ഇവിടെ ഏറ്റടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇക്ബാല്‍,അല്‍ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പയസ്‌ ജോണ്,അല്‍ അബീര്‍ ബിസിനെസ്സ്‌ ഡിവെലൊപ്മെന്‍റ് മാനേജര്‍ ഇമ്രാന്‍,ഡോക്ടര്‍ സാംസണ്‍,ഒപെരറേന്‍ മാനേജര്‍ ബിജു കുഞ്ഞപ്പന്‍,സൗദി ഇന്ത്യല്‍ ഇസ്ലാഹി പ്രധിനിധികളായ അബൂ ഹുറൈറ,ഹാഷിം,ശാനിഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുറസാക്ക് മദനി ഉദ്ഘാടന പ്രസംഗം വിവര്‍ത്തനം ചെയ്തു. റഷീദ്‌ വടക്കന്‍ സ്വാഗവും, അബ്ദുസ്സമദ് പി കെ നന്ദിയും പറഞ്ഞു.
Read More

QLS മലപ്പുറം ഈസ്റ്റ്‌ ജില്ലാ രചനാ മത്സരം: അരീക്കോട്‌ മണ്ഡലം ജേതാക്കള്‍



അരീക്കാട്‌: ഐ എസ്‌ എം സംസ്ഥാന സമിതി ഫെബ്രുവരി 19ന്‌ സുല്‍ത്താന്‌ ബത്തേരിയില്‍ സംഘടിപ്പിക്കുന്ന ക്യു എല്‍ എസ്‌ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ സമിതി നടത്തിയ രചനാ-സാഹിത്യ-വിജ്ഞാന മത്സരത്തില്‍ അരീക്കാട്‌ മണ്ഡലം ഒന്നാം സ്ഥാനവും മലപ്പുറം മണ്ഡലം രണ്ടാം സ്ഥാനവും കൊണ്ടോട്ടി മണ്ഡലം മൂന്നാം സ്ഥാനവും നേടി. രചനാ മത്സരത്തിന്റെ ഉദ്‌ഘാടനം ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി എ നൂറുദ്ദീന്‍ നിര്‍വഹിച്ചു. ക്യു എല്‍ എസ്‌ ജില്ലാ കണ്‍വീനര്‍ ശാക്കിര്‍ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ്‌ മണ്ഡലം ചെയര്‍മാന്‍ കെ ബാവ, എം എസ്‌ എം ജില്ലാ കാമ്പസ്‌ സെക്രട്ടറി കെ പി അസ്‌ലം പ്രസംഗിച്ചു. ഹസനുദ്ദീന്‍ തൃപ്പനച്ചി, ജസീര്‍ മങ്കട, അബ്‌ദുല്ല തിരൂര്‍ക്കാട്‌ നേതൃത്വം നല്‌കി.
Read More

ISM മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ ഡോണേഴ്‌സ്‌ മീറ്റ്‌ സംഘടിപ്പിച്ചു


കൊച്ചി: ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ എറണാകുളം ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡോണേഴ്‌സ്‌ മീറ്റ്‌ എറണാകുളം ഫ്രൈഡേ ക്ലബ്ബ്‌ ഹാളില്‍ സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. വേദനയനുഭവിക്കുന്നവന്റെ വേദനയകറ്റുകയും നിരാലംബര്‍ക്ക്‌ അത്താണിയാവുകയും അഗതികളെയും അനാഥകളെയും വിധവകളെയും മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദഅ്‌വത്ത്‌ മേഖലയില്‍ കരുത്തുപകരുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ എം എം ബഷീര്‍ മദനി, വി എ ബഷീര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ഗനി സ്വലാഹി, ഐ എസ്‌ എം, ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, സാമൂഹ്യക്ഷേമ വകുപ്പ്‌ കണ്‍വീനര്‍ എം എം അബ്ബാസ്‌ സ്വലാഹി, സി എ മാഹിന്‍ പ്രസംഗിച്ചു.
Read More

പ്രയാണം- ISM സംഘടനാശാക്തീകരണ പരിപാടിക്ക്‌ തുടക്കമായി



കായംകുളം: സംഘടനാശാക്തീകരണവും പുതിയ രൂപത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുവാക്കള്‍ക്ക്‌ ബോധവത്‌കരണവും ലക്ഷ്യമാക്കി ഐ എസ്‌ എം സംസഥാന സമിതി സംഘടിപ്പിക്കുന്ന പ്രയാണം- സംഘടനാ ശാക്തീകരണ പരിപാടിക്ക്‌ തുടക്കമായി. സംഘടനാ സമീക്ഷ, ദഅ്‌വ ആസൂത്രണം, സംഘഠനാരേഖ പരിശോധന, പൊതുസമ്മേളനം, യുവത സില്‍വര്‍ ജൂബിലി സ്‌കീം പ്രചാരണം തുടങ്ങിയ പരിപാടികള്‍ പ്രയാണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്‌. 

സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രയാണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം കായംകുളത്ത്‌ ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ നിര്‍വഹിച്ചു. അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രചരിപ്പിക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത കൈക്കൊള്ളണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി എ ശമീര്‍ അധ്യക്ഷതവഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്‌ദുല്ലത്തീഫ്‌, ഐ എസ്‌ എം സംസ്ഥാന ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍, ഐ എസ്‌ എം സൗത്ത്‌സോണ്‍ പ്രസിഡന്റ്‌ എസ്‌ ഇര്‍ശാദ്‌ സ്വലാഹി പ്രസംഗിച്ചു.
Read More

മദ്യനിരോധന അവകാശം പഞ്ചായത്തുകള്‍ക്ക് ഉടന്‍ കൈമാറണം - ISM


കോഴിക്കോട്: മദ്യനിരോധനാവകാശം പഞ്ചായത്തുകള്‍ക്ക് നല്‍കാതെ മുനിസിപ്പാലിറ്റി- കോര്‍പ്പറേഷനുകളില്‍ മാത്രം ഒതുക്കിയത് ആശങ്കാജനകമാണെന്നും ഐ.എസ്.എം.ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. സംഗമം കെ.എന്‍.എം.ജില്ലാ ട്രഷറര്‍ എം.എം.റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് പാലത്ത് അധ്യക്ഷതവഹിച്ചു. ഐ.എസ്.എം.സംസ്ഥാന സെക്രട്ടറിമാരായ ഐ.പി.അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അബൂബക്കര്‍ ഫറോക്ക്, താജുദ്ദീന്‍ പെരുമണ്ണ, സിദ്ദീഖ് തിരുവണ്ണൂര്‍, ജാനിഷ് വേങ്ങേരി, സലീം നരിക്കുനി, അമീന്‍ കൊടുവള്ളി, നസീര്‍ ചെറുവാടി, ഫൈസല്‍ നന്മണ്ട എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഫ്താശ് ചാലിയം സ്വാഗതവും ഇ.കെ.ശൗക്കത്തലി നന്ദിയും പറഞ്ഞു.
Read More

നബിദിനാഘോഷം അനിസ്‌ലാമികം - ISM



പൊന്നാനി: മുഹമ്മദ്‌നബിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികള്‍ അനിസ്‌ലാമികമാണെന്ന് ഐ.എസ്.എം പൊന്നാനി മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. മുഹമ്മദ്‌നബിയോടുള്ള സ്‌നേഹം പ്രകടമാക്കേണ്ടത് പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ്. നബി പഠിപ്പിച്ച സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സമൂഹം തയ്യാറാകണമെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.

സമ്മേളനം ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. യുവത സില്‍വര്‍സ്‌കീം ഉദ്ഘാടനം യു.പി. അബ്ദുറഹിമാന്‍ മൗലവി നിര്‍വഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഇ.ഒ. ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് ഐ.വി. ജലീല്‍, എം.എം. അബ്ദുള്ളക്കുട്ടി, എ.എം. അബ്ദുല്‍ഗഫൂര്‍, സി. അറഫാത്ത്, ടി. ഷക്കീബ്, അബ്ദുല്‍കാദര്‍ കടവനാട്, പി.പി. അബ്ദുല്‍ഗഫൂര്‍, പി. ഇസ്മായില്‍, കെ.വി. നദീര്‍, അക്ബര്‍ മൂസ എന്നിവര്‍ പ്രസംഗിച്ചു. 

പഠനക്യാമ്പ് കെ.എന്‍.എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുഹമ്മദ് അഷറഫ് ഉദ്ഘാടനംചെയ്തു. സി.വി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കെ.എന്‍.എം ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...