Tuesday, February 21, 2012

നന്മയുടെ പുതുലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായി QLS സംഗമം



സുല്‍ത്താന്‍ ബത്തേരി: സാമൂഹ്യനവോത്ഥാന ചരിത്രത്തിന്റെ വഴിത്താരകളില്‍ ഇനി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സംസ്ഥാന സംഗമവും എഴുതിച്ചേര്‍ക്കപ്പെടും. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി നന്മയുടെ പുത്തന്‍ ലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായിരുന്നു. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്ത പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് പഠിതാക്കളാണ് എത്തിയത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി കെ ഉസ്്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപനസമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ശബീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണംചെയ്തു. എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി പ്രസംഗിച്ചു. 

വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വലൗകികവും സാര്‍വകാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് സംഗമം ആഹ്വാനംചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനംചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കം കൊണ്ടും സംഘാടക മികവുകൊണ്ടും സമ്മേളനം ഏറെ ശ്രദ്ധേയമായി.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

fathoom Tuesday, February 21, 2012

പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള അതീവ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...