Wednesday, February 01, 2012

മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പങ്ക്‌ നിസ്‌തുലം - എം കെ രാഘവന്‍ എം പി



നന്മണ്ട: മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിലും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം വഹിച്ച പങ്ക്‌ നിസ്‌തുലമാണെന്ന്‌ എം കെ രാഘവന്‍ എം പി പറഞ്ഞു. അല്‍ഫുര്‍ഖാന്‍ എജുക്കേഷണല്‍ & ചാരിറ്റബ്‌ള്‍ ട്രസ്റ്റിന്റെ കീഴില്‍ നന്മണ്ടയില്‍ ആരംഭിക്കുന്ന നവോത്ഥാന നിലയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഷിക ബന്ധങ്ങള്‍ ദുര്‍ബലമാകുന്ന പുതിയ സാഹചര്യത്തില്‍ പരസ്‌പരബന്ധം ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. അബൂബക്കര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു. 

എജ്യു കെയര്‍ ഉദ്‌ഘാടനം എ കെ ശശീന്ദ്രന്‍ എം എല്‍ എയും ദഅ്‌വ സെന്റര്‍ ഉദ്‌ഘാടനം ഡോ. ഹുസൈന്‍ മടവൂരും മെഡികെയര്‍ ഉദ്‌ഘാടനം കുണ്ടൂര്‍ ബിജുവും ലൈബ്രറി ഉദ്‌ഘാടനം അബ്‌ദുല്ല നന്മണ്ടയും നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി ആശംസയര്‍പ്പിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി പ്രഭാഷണം നടത്തി. പി ഫൈസല്‍ സ്വാഗതവും എം വി പി അബൂബക്കര്‍ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഒ പി ശോഭന ഉദ്‌ഘാടനം ചെയ്‌തു. ടി റൈഹാന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡണ്ട്‌ ശമീമ ഇസ്വ്‌ലാഹിയ, മറിയക്കുട്ടി സുല്ലമിയ്യ, ജമീല ടീച്ചര്‍ എടവണ്ണ ക്ലാസ്സെടുത്തു. പി സി നൂര്‍ജഹാന്‍ സ്വാഗതവും എം പി ആരിഫ നന്ദിയും പറഞ്ഞു. 

ബാലസംഗമം ഫൈസല്‍ എളേറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു. ജരീര്‍ പാലത്ത്‌, സാദിഖലി കക്കാട്‌, അബ്‌ദുല്‍ ജബ്ബാര്‍ വട്ടോളി, റമീസ്‌ മാലിക്ക്‌, കെ ഫായിസ്‌ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. പി കെ ജാസിര്‍ അധ്യക്ഷത വഹിച്ചു. നവോത്ഥാന സമ്മേളനം ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മൂജീബുറഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുര്‍ശിദ്‌ പാലത്ത്‌, ജഅ്‌ഫര്‍ വാണിമേല്‍, പി മൂസ സ്വലാഹി പ്രഭാഷണം നടത്തി. എം ടി അനീസ്‌ അദ്ധ്യക്ഷത വഹിച്ചു. കെ കെ ശറഫുദ്ദീന്‍ സ്വാഗതവും ഇ കെ സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...