Tuesday, February 07, 2012

ഫോക്കസ് ജിദ്ദ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി



ജിദ്ദ: ഫോക്കസ് ജിദ്ദയും അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്‌തമായി സംഘടിപ്പിച്ച് വരുന്ന ‘കിഡ്‌നി ഏര്‍ളി ഇവാലുവേഷന് (KEE)‍‘ കാമ്പയിനിലെ നാലാമത് സൌജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ശറഫിയ്യയിലെ അല്‍അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്നു. മുന്നൂറിലധികം പേരെ പരിശോധനക്ക് വിധേയമാക്കിയ ക്യാമ്പില്‍ രോഗലക്ഷണങ്ങളുള്ള പത്തോളം പേര്‍ക്ക് വിദഗ്‌ദ ചികിത്സ നിര്‍ദ്ദേശിച്ചു. പ്രവാസികള്‍ക്കിടയില്‍ പ്രമേഹവും രക്‌ത സമ്മര്‍ദ്ദവും വ്യാപകമാവുകയും വൃക്കരോഗം വര്‍ദ്ധിച്ച് വരികയും ചെയ്യുന്നതിന്റെ പശ്ചാതലത്തില്‍ ആരംഭിച്ച കാമ്പയിന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 21 ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോണ്‍സുലര്‍ ജനറല്‍ ഫായിസ് അഹ്‌മദ്‌ കിദ്വായി ആണ് ഉല്‍ഘാടനം ചെയ്‌തത്. തുടര്‍ന്ന് ജിദ്ദയിലും മക്കയിലുമായി വിവിധ സംഘടനകളുമായി സഹകരിച്ച് കൊണ്ട് നാല് സൌജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി പത്തിന് റിയാദില്‍ ഫോക്കസ് റിയാദും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്‌തമായി ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. 

സാധാരണ ഗതിയില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ മാത്രം കണ്ടെത്തുകയും ഭീമമായ ചിലവില്‍ തുടര്‍ ചികിത്സ പ്രയാസകരമാവുകയും പലപ്പോഴും ചികിത്സ തന്നെ ഫലം ചെയ്യാതെ വരികയും ചെയ്യുന്ന വൃക്കരോഗം വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചുരുങ്ങിയ പരിശോധനയിലൂടെ നേരത്തെ കണ്ടെത്തി നിയന്ത്രണവിധേയമാക്കാനാവുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. തുടര്‍ മാസങ്ങളില്‍ അസീസിയ, സനാഇയ, ബവാദി ഏരിയകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതാണ്, മാര്‍ച്ച് എട്ട് ലോകവൃക്കദിനത്തില്‍ കാമ്പയിന്റെ സമാപനം വിവിധ പരിപാടികളോടെ സംഘടപ്പിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ ഇംറാന്റെയും ഡോ.നിശാനയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും, പ്രിന്‍സാദ് കോഴിക്കോട്, ജരീര്‍ വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ഫോക്കസ് ജിദ്ദ വളണ്ടിയേഴ്‌സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...