ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്”എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന് മാര്‍ച്ച് രണ്ടിന് വെള്ളിയാഴ്ച തുടക്കമാവും. വൈകിട്ട് ആറ് മണിക്ക് സൂഖ് ഫാലക്കടുത്തുളള ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖ പ്രഭാഷകനും ദ ട്രൂത്ത്”ഡയറക്‌റടുമായ ജാബിര്‍ അമാനി, മുസ്ത്വഫ മദനി എന്നിവര്‍ പ്രഭാഷണം നടത്തും. 2012 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് കാംപയിന്‍ കാലയളവ്.
ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച “വെളിച്ചം” ഖുര്‍ആന്‍ പഠന പദ്ധതിയുടെ നാലാംഘട്ട പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും. ആധുനികലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുക, സാമൂഹ്യ പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്കൃഷ്ഠമായ സാമൂഹിക പരിപ്രേക്ഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയവയാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാംപയിന്‍ കാലയളവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമങ്ങള്‍, സെമിനാറുകള്‍, ജനസമ്പര്‍ക്ക പരിപാടികള്‍, സ്‌നേഹസംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം