Tuesday, February 07, 2012

ഉത്തരേന്ത്യന്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌: പ്രഖ്യാപനങ്ങള്‍ അധികാരത്തിലേക്കുള്ള ചൂണ്ടയിടല്‍ മാത്രമാകരുത്‌ - ISM



കോഴിക്കോട്‌: യു പി ഉള്‍പ്പെടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ രാഷ്‌ട്രീയകക്ഷികള്‍ തയ്യാറാവണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന നേതൃക്യാമ്പ്‌ അഭിപ്രായപ്പെട്ടു. യു പി മുസ്‌ലിംകള്‍ക്ക്‌ സംവരണത്തോത്‌ ഉയര്‍ത്തുമെന്ന കോണ്‍ഗ്രസ്‌ പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ അവസരം ലഭിച്ചാല്‍ അത്‌ നടപ്പാക്കുകതന്നെ വേണം. കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ മായാവതി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. പ്രകടനപത്രിക കേവലം അധികാരത്തിലേക്കുള്ള ചൂണ്ടയിടല്‍ മാത്രമാണെങ്കില്‍ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത്‌ തിരിച്ചറിയാന്‍ ന്യൂനപക്ഷവോട്ടര്‍മാര്‍ക്ക്‌ കഴിയണമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. 

അഴിമതി, വര്‍ഗീയത, കള്ളപ്പണം, ക്രിമിനല്‍ രാഷ്‌ട്രീയം എന്നിവക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ കഴിയണം. സാമ്പത്തിക വളര്‍ച്ചയുടെയും ആഭ്യന്തര ഉത്‌പാദനത്തിന്റെയും പേരില്‍ പെരുമ നടിക്കുന്ന രാജ്യത്ത്‌ പോഷകാഹാരക്കുറവ്‌ മൂലം ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ ഗൗരവമായി കാണണമെന്ന്‌ ഐ എസ്‌ എം ആവശ്യപ്പെട്ടു. ശാസ്‌ത്ര, സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ മാത്രം വികസനമായി കാണാതെ പോഷകാഹാര ലഭ്യത, ശുചിത്വം, കുടിവെള്ളം തുടങ്ങിയ സാമൂഹിക സൂചികകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്‌. 

 കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി നേതൃക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ദമാം ഇസ്വ്‌ലാഹീ സെന്റര്‍ സെക്രട്ടറി സലാം കരുനാഗപ്പള്ളി പ്രസംഗിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, നജീബ്‌ തിക്കോടി, ഫിറോസ്‌ നിലമ്പൂര്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, എസ്‌ ഇര്‍ശാദ്‌ സ്വലാഹി, ലബീദ്‌ അരീക്കോട്‌, അബ്‌ദുസ്സത്താര്‍, സമീര്‍ കായംകുളം ചര്‍ച്ചയില്‍ പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...