ജിദ്ദ: പ്രവാചക കേശങ്ങളോ മറ്റു ഭൌതിക അവശിഷ്‌ടങ്ങളോ പ്രതിഷ്‌ടിക്കലല്ല, വിശ്വാസ വിശുദ്ധിയുടെയും ആത്‌മ സമര്‍പ്പണത്തിന്റെയും പ്രവാചക മാതൃകയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിന് സമര്‍പ്പിക്കുവാനുള്ളതെന്ന് പണ്ഡിതനും ഇസ്‌ലാഹിസെന്റര്‍ ജിദ്ദ പ്രബോധകനുമായ അഹ്‌മദ് കുട്ടി മദനി പ്രസ്‌താവിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ‘പ്രവാചക സ്‌നേഹത്തിന്റെ അര്‍ത്ഥ തലങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക ജീവിതത്തില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് ജീവിതം ക്രമീകരികരിക്കുന്നതാണ് പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം. പ്രവാചകന്‍ ജനിച്ച് ജീവിച്ച് മരണം വരിച്ച നാട്ടിലോ പ്രവാചക ചരിത്രത്തിലോ മാതൃകയില്ലാത്ത രീതിയില്‍ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ്. പ്രവാചക കേശത്തിന്റെ പേരില്‍ ആത്മീയചൂഷണങ്ങള്‍ നടത്തുകയും നിരത്തുകളിലും പൊതുമാധ്യമങ്ങളിലും വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. പ്രവാചക കേശം സൂക്ഷിക്കുവാന്‍ കോടികള്‍ ചിലവഴിച്ച് പള്ളി പണിയിക്കുന്നവര്‍ ലാളിത്യത്തിന്റെയും കഷ്‌ടപ്പാടുകളുടെയും പ്രവാചക ചരിത്രത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അബ്‌ദുല്‍ കരീം സുല്ലമി അദ്ധ്യക്ഷനായിരുന്നു.
Monday, February 06, 2012
പ്രവാചകനെ സ്‌നേഹിക്കേണ്ടത് പ്രവാചക മാതൃക ഉള്‍കൊണ്ടു കൊണ്ട് - അഹ്‌മദ് കുട്ടി മദനി
Related Posts :

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്ന...

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗ...

ഖുര്‍ആന്‍ പഠനത്തിന് മുസ്ലിംകള് തയ...

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക...
'അറിവിന് തേന്‍കുടം-2012' സൗദി ഇസ്...

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധ...

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാമ...

ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം