Showing posts with label സഊദി ഇസ്‌ലാഹി സെന്റര്‍. Show all posts
Showing posts with label സഊദി ഇസ്‌ലാഹി സെന്റര്‍. Show all posts

Friday, September 16, 2011

'അനശ്വര ശാന്തിയുടെ ആദര്‍ശപാത' സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ മെംബര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി 2011 ആഗ്‌സ്റ്റ് 20 മുതല്‍ സെപ്തംബര്‍ 30 വരെ 'അനശ്വര ശാന്തിയുടെ ആദർ‍ശപാത' എന്ന പേരില്‍ മെംബർഷിപ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

കാമ്പയ്‌നിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുപ്പതോളം ഇസ്‌ലാഹി സെന്ററുകളില്‍ വിവിധങ്ങളായ ആദര്‍ശ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളുടെ ഏകീകരണവും സംയുക്ത മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. ശാഖാതലങ്ങളില്‍ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനങ്ങൾ, ദഅ്‌വാ സ്‌കോഡുകൾ‍, ആദര്‍ശ പാഠശാലകൾ‍, ജനസമ്പര്‍ക്ക പരിപാടികൾ‍, ലഘുലേഖ വിതരണം, പ്രമേയ വിശദീകരണ സംഗമങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ  കാമ്പയിനിന്റെ ഭാഗമായി നടക്കും.

സെപ്തംബര്‍ മുപ്പതിന് പൂര്‍ത്തിയാകുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടെ മുഴുവന്‍ ഇസ്‌ലാഹി സെന്ററുകളിലും തുടര്‍ന്ന് മേഖലാ തലങ്ങളിലും ദേശീയ തലത്തിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ഈസ്‌റ്റേണ്‍ സോൺ‍, അല്‍‌ ഖസീം സോൺ‍, വെസ്‌റ്റേണ്‍ സോൺ‍, റിയാദ് സോണ്‍ എന്നീ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവിലുള്ള സെന്ററുകള്‍ക്ക് പുറമെ ഏതാനും പുതിയ സെന്ററുകള്‍ കൂടി കാമ്പയിനോടു കൂടി നിലവില്‍ വരും. 2012 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിലേക്കായിരിക്കും കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായിട്ടാണ് ഇസ്‌ലാഹി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശുദ്ധ ഖുര്‍ആനും തിരു നബിചര്യയും ആധാരമാക്കി ഇസ്‌ലാമിക പ്രബോധനം നിര്‍വ്വഹിക്കുന്നതോടൊപ്പം കാലത്തിന്റെ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുന്നതിന് മുസ്‌ലിം കൈരളിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളും ഇസ്‌ലഹി സെന്ററുകള്‍ നടത്തിവരുന്നുണ്ട്. സൗദി മതാകാര്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ നടത്തിവരുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ പൊതുജനപങ്കാളിത്തം കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ അനൗപചാരിക പൊതുപരീക്ഷ എന്ന ഖ്യാതി ഇതിനോടാകം നേടിയിട്ടുണ്ട്. ഖുര്‍ആന്‍ ലേണിംഗ് സ്കൂളുകൾ‍, ഹദീസ് പഠന ക്ലാസ്സുകൾ‍, വാരാന്ത്യ മതപഠന ക്ലാസ്സുകൾ‍, ഫാമിലി ക്ലാസ്സുകൾ‍, പഠന ക്യാമ്പുകൾ‍, തസ്‌കിയ്യ തര്‍ബിയ്യ സംഗമങ്ങൾ‍, പ്രബോധന പരിശീലന പരിപാടികൾ‍, പൊതുജന സംഗമങ്ങൾ‍, പാരന്റിംഗ്, മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍  വ്യവസ്ഥാപിതമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂത്ത് വിംഗ്, വനിതകള്‍ക്കായുള്ള എം ജി എം, ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി 'ദി ട്രൂത്ത്’, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശക വിഭാഗമായ 'പീസ്', ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി 'ഡ്രോപ്‌സ്’, 'CIER' സിലബസ്സ് അനുസരിച്ച് നടക്കുന്ന മദ്‌റസ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍, ഹജ്ജ് ഉംറ കാരവനുകൾ‍, സകാത്ത് സെല്ല് എന്നിവ ഇസ്‌ലാഹി സെന്ററിന്റെ വിവിധ കീഴ്ഘടകങ്ങളാണ്.

മനുഷ്യന് മാനസിക സ്വസ്ഥത നല്‍കുന്ന ദൈവിക ചിന്തയുടെ ബോധപൂര്‍വ്വമായ നിരാകരണവും അഭാവവുമാണ് നിതാന്ത നിരാശയുടെ അസ്വസ്ഥജഢിലമായ മനസ്സുകളുടെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്നത് എന്നതിനു വര്‍ത്തമാന വാര്‍ത്താവിശേഷങ്ങള്‍ മതിയായ തെളിവുകളാണ്. ഭൗതികവും പാരത്രികവുമായ ശാന്തിക്കും സമാധാനത്തിനും ആദര്‍ശ ബന്ധിതമായ ജീവിതം മാത്രമാണ് പരിഹാരം. ഈ ഒരു സന്ദേശമാണ് 'അനശ്വരശാന്തിയുടെ ആദര്‍ശപാത' എന്ന കാമ്പയിന്‍ പ്രമേയത്തിലൂടെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുന്നോട്ട് വെക്കുന്നത്.

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം, വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ഷാനിഫ് വാഴക്കാട്, ഷൈജു എം സൈനുദ്ദീന്‍, സലിം കരുനാഗപ്പള്ളി, ശരീഫ് പാലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Tuesday, June 21, 2011

"ആത്മീയ ചൂഷണങ്ങളെ പ്രമാണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക" - മൻസൂറലി ചെമ്മാട്


ജിദ്ദ : കേട്ടുകേൾവി‍യും നാട്ടുനടപ്പും ആദർശമായി സ്വീകരിച്ച് അനാചാരങ്ങളുടെ കൂരിരുട്ടില്‍ തളച്ചിടപ്പെട്ടിരുന്ന ഒരു സമൂഹത്തെ പ്രമാണങ്ങളുടെ വെളിച്ചം കാണിച്ചുകൊടുത്ത് സമുദ്ധരിച്ചവരാണ് പൂർ‌വകാല ഇസ്‌ലാഹി പണ്ഡിതന്മാരെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറി മൻസൂറലി ചെമ്മാട് ഓര്മ്മിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ‘വിജയത്തിലേക്കൊരു വാതായനം’ എന്ന ദ്വൈമാസ മെമ്പര്ഷിപ്പ് കാംപയിന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസരംഗത്തെ ഇരുട്ടുകള്ക്കെതിരെയുള്ള സന്ധിയില്ലാസമരം ജീവിതദൌത്യമായി ഏറ്റെടുത്തിരുന്ന പൂർ‌വകാല പണ്ഡിതന്മാരുടെ പിന്മുറക്കാരെന്നവകാശപ്പെടുന്ന ചില കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അന്ധവിശ്വാസങ്ങളുടെ പുനരാവിഷ്‌കരണം കടന്നുവരുന്നത് ഗൌരവത്തോടെ കാണേണ്ടതാണ്. പ്രവാചക കേശത്തിന്റെ പേരില്‍ ആത്മീയ ചൂഷണം നടത്തുന്നവര്‍ യഥാര്ത്ഥത്തില്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തുകയാണ് ചെയ്യുന്നത്, അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഹബീബ്റഹ്‌മാന്‍ പുളിക്കലില്‍ നിന്നും അപേക്ഷാഫോറം സ്വീകരിച്ച് കൊണ്ട് ഇസ്‌ലാഹി സെന്റര്‍ അഡ്വൈസറി ബോർഡ് ചെയര്മാന്‍ പ്രൊഫസര്‍ കെ മുഹമ്മദ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌തു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ സംഘടന പ്രവർത്തനങ്ങള്‍ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായ സൌദിയില്‍ മതകാര്യവകുപ്പിന്റെ ലൈസൻസോടെ പ്രവര്ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ഇസ്‌ലാഹി സെന്റര്‍ പ്രവർത്തകര്‍ ബഹുമുഖ പ്രവര്ത്തനങ്ങളുമായി കൂടുതല്‍ സമൂഹത്തിലേക്കിറങ്ങണമെന്ന് ചടങ്ങില്‍ സംസാരിച്ച ബഷീര്‍ വള്ളിക്കുന്ന് ഉദ്ബോധിപ്പിച്ചു.  കോഴിക്കോട് മര്ക്കസുദ്ദഅവ ഗള്ഫ്സെ്ല്‍ കോഓര്ഡി്നേറ്റര്‍ സി എച്ച് ഖാലിദ്, ടി കെ മൊയ്തീന്‍ മുത്തനൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ശറഫിയ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. കെ സി മൻസൂര്‍ ഉഗ്രപുരം സ്വാഗതവും, അബ്ദുല്‍ കരീം സുല്ലമി സമാപന പ്രഭാഷണവും നിർവഹിച്ചു.
 
Read More

Tuesday, June 08, 2010

പരിസ്ഥിതി ദിനം ആചരിച്ചു.



ജിദ്ദ : എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിത്തുകളും ചെടികളും കുട്ടികള്‍ സ്കൂള്‍ പരിസരത്ത് നടുകയും ജൈവ വൈവിധ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ലീഫ്‌ ബാഡ്ജുകള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ മരങ്ങളെയും ചെടികളെയും കൂടുതല്‍ സ്നേഹിക്കുവാനും പരിസ്ഥിതിയുടെ താളം തെറ്റാതെ സൂക്ഷിക്കുവാനും പ്രതിക്ഞയെടുത്തു.

പ്രകൃതി നമ്മുടെ വീടാണെന്നും അതിന്‍റെ ജൈവവൈവിധ്യം പുഷ്ടിപ്പെടുത്തുവാന്‍ കഴിയുന്നത് ചെയ്യുവാനും ഓരോരുത്തരും ശ്രമിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച റോസി മാത്യൂ പറഞ്ഞു. ഷിറിന്‍ മിര്‍സ, അഫ്ഷാന്‍ ഖാദര്‍, ഇസ്റാ ഫഖ്‌റുസ്സമാന്‍, ശബാന ജമീല്‍ ശൈഖ്, കിഷ്വര്‍ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയെക്കുറിച്ചും മഴക്കാടുകളെക്കുറിച്ചും സ്മാര്‍ട്ട് ബോര്‍ഡ്‌ പ്രസന്റേഷന്‍ നടത്തി.
Read More

Friday, September 18, 2009

സമയത്തിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുക: ശാക്കിര്‍ബാബു സലഫി


അല്‍ അഹ്‌സ: മനുഷ്യ ജീവിതം നന്മകള്‍ ചെയ്യുവാനുള്ളതാണ്‌. മരണം പടിവാതില്‍ക്കലുണ്ട്‌ എന്ന ബോധം സദാനിലനിര്‍ത്തി നൈമിഷകമായ ജീവിതത്തില്‍ നമ്മുടെ സമയത്തിന്റെ വിലയറിഞ്ഞ് ജീവിതത്തെ നന്മനിറഞ്ഞതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. നിറഞ്ഞമനസോടെ ഭൗതികജീവിതത്തില്‍ നിന്ന്‌ വിടപറയാന്‍ കഴിയുക എന്നത്‌ മഹാഭാഗ്യമാണെന്നും സുകൃതം ചെയ്‌വര്‍ക്കേ അതിന്‌ കഴിയുകയുള്ളൂവെന്നും കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌ കോളേജ്‌ അധ്യാപകനും എം എസ്‌ എം സംസ്‌ഥാന ഉപാധ്യക്ഷനുമായ മൗലവി ശാക്കിര്‍ബാബു സലഫി കുനിയില്‍ ഉദ്‌ബോധിപ്പിച്ചു. അല്‍-അഹ്‌സ സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഹാളില്‍ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ പഠിതാക്കളുടെ സമൂഹ അത്താഴ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാക്കിര്‍ ബാബു സലഫി.

ലേണിംഗ്‌ സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടര്‍ നാസര്‍ മദനി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ അരീക്കോട്‌ സ്വാഗതവും ക്യു എല്‍ എസ്‌ കണ്‍വീനര്‍ അബദുല്‍റഹിമാന്‍ മഞ്ചേരി നന്ദിയും പറക്ഷു. ക്യു എല്‍ എസ്‌ പഠിതാക്കളുടെ ഖുര്‍ആന്‍ പഠന ക്‌ളാസുകള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചകളിലും രാത്രി പതിനൊന്ന്‌ മണിമുതല്‍ നടക്കുമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു.
Read More

Monday, September 07, 2009

ശ്രദ്ധേയമായി മലയാളി ഇഫ്‌താര്‍ സംഗമം


അല്‍ അഹ്സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ അഹ്സ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹഫൂഫിലെ അല്‍ ന‌ഈം ഓഡിറ്റോറിയത്തില്‍ നടത്തിയ മലയാളി ഇഫ്‌താര്‍ സംഗമം സംഘാടകരുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സംഗമത്തില്‍ എം നാസര്‍ മദനി ഉദ്ബോധന പ്രസംഗം നടത്തി. വിശുദ്ധഖുര്‍‌ആന്‍ മാനവര്‍ക്ക് മുഴുവന്‍ വഴികാട്ടിയാണെന്നും അതിനാല്‍ ഖുര്‍‌ആനിന്റെ ആളുകളെന്നറിയപ്പെടുന്ന മുസ്‌ലിം സമുദായം ജീവിതത്തില്‍ ഖുര്‍‌ആനിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗപ്ര്വേശനത്തിന്നായി സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അനശ്വരമായ ജീവിതത്തെവിട്ട് നശ്വരമായ ജീവിതത്തെ മാത്രം ലക്ഷ്യം വെക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മദനി സദസ്സിനെ ഉണര്‍ത്തി.

അഹ്സയിലെ ഏറ്റവും അധികം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം സംഘാടകരിലും പ്രവര്‍ത്തകരിലും ആവേശമായിമാറി. മഗ്‌രിബ് നമസ്‌കാരത്തിന് നാസര്‍ മദനി നേതൃത്വം നല്‍കി. ഹുസൈന്‍ ബാവ താമരശ്ശേരി, അബ്‌ദുര്‍‌റഹിമാന്‍ മഞ്ചേരി, നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍ അസീസ് കക്കോടി, ആസാദ് പുളിക്കല്‍‌, അബ്‌ദുല്‍ അഹദ് പുളിക്കല്‍‌, മരക്കാര്‍ കക്കോവ്, മുജീബുര്‍‌റഹ്‌മാന്‍ അരീക്കോട്, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ് പറമ്പില്‍ പീടിക, ഷെരീഫ് മടവൂര്‍‌, മുഹമ്മദലി മടവൂര്‍‌, ഇബ്‌റാഹിം തലപ്പാടി, അബ്‌ദുസ്സമദ് കാലടി, പൂക്കോയ പത്തനംതിട്ട, താജുദ്ദീന്‍ കടയ്ക്കല്‍, ശിഹാബ് മലപ്പുറം‌, സജീര്‍ ചന്തിരൂര്‍‌, മര്‍‌യം അബ്‌ദുല്‍ അസീസ്, സാജിത നാസര്‍‌, റം‌ല സാബിത് എന്നിവര്‍ നേതൃത്വം നല്‍കി.
Read More

Sunday, August 23, 2009

ക്യു എല്‍ എസ്‌ ഉദ്ഘാടനം



അല്‍ അഹ്സ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ കീഴില്‍ ഹുഫൂഫ്‌ സിറ്റിയില്‍ ആരംഭിക്കുന്ന ഖുര്‍‌ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം അല്‍ ജുബെയില്‍ പ്രബോധന വിഭാഗം തലവന്‍ അശ്‌‌റഫ്‌ ഫൈസി നിര്‍വഹിച്ചു.

അബ്‌ദുര്‍‌റഹ്‌‌മാന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം നാസര്‍ മദനി, സൈഫ്‌ വേളാമന്നൂര്‍‌, മുജീബുറഹ്‌ മാന്‍ കുനിയില്‍‌,സലീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍‌പ്പിച്ചു.

ആസാദ്‌ പുളിക്കല്‍ സ്വാഗതവും ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.

--

വാര്‍ത്ത അയച്ചത്: അബ്‌ദുര്‍‌റഹ്മാന്‍

Read More

Monday, July 27, 2009

നീതിപാലിക്കുക, നന്മപ്രവര്‍ത്തിക്കുക: ഇസ്‌ലാമിക് ദ‌അ്വഃ ക്യാമ്പ്



ശബീര്‍ വെള്ളാടത്ത്
/ ഇസ്‌ലാഹി വാര്‍ത്ത സൌദി ബ്യൂറോ

അല്‍കോബാര്‍: നീതി പാലിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനും മുഴുവന്‍ നീചവൃത്തികളില്‍ നിന്നും ദുരാചാര-അതിക്രമങ്ങളില്‍ നിന്നും മാറിനില്‍ക്കുവാനും മനുഷ്യ സമൂഹത്തിനു മാതൃകയായി ഇസ്‌ലാമിന്റെ ഉദാത്ത മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്‌തുകൊണ്ട് അല്‍കോബാര്‍ ഇസ്‌ലാമിക് ദ‌അ്വ സെന്ററിന്റെ സഹകരണത്തോടെ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍കോബാര്‍ ഘടകം സംഘടിപ്പിച്ച ‘ഇസ്‌ലാം നീതിക്ക് നന്മക്ക് ‘ പ്രമേയത്തിലുള്ള ഇസ്‌ലാമിക് ദ‌അ്വ ക്യാമ്പ് സമാപിച്ചു. ഈ പ്രമേയത്തിലൂന്നി കഴിഞ്ഞമൂന്നാഴ്ചയായി നടന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം അസീസിയയിലെ ‘വാദിസലാമില്‍’, പ്രമുഖ ഗ്രന്ഥകര്‍ത്താവും വിശുദ്ധഖുര്‍‌ആന്‍ വ്യാഖ്യാതാവും ‘യം‌ഗ് മുസ്‌ലിം ഡൈജസ്റ്റ് ‘ മുഖ്യപത്രാധിപരുമായ സയ്യിദ് ഇഖ്‌ബാല്‍ സഹീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പാശ്ചാത്യന്റെ നീതിയുടെ ആശയമല്ല ഇസ്‌ലാമിന്റെ നീതിയുടെ ആശയമെന്നും ഇസ്‌ലാം തുല്യതയല്ല, മറിച്ച് മനുഷ്യന്റെയും മറ്റു സകല ജീവജാലങ്ങളുടെയും സുഖകരമായ ജീവിതത്തിന് സന്തുലിത്വമാണ് വിഭാവനം ചെയ്യുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും പ്രകൃതിയില്‍ തന്നെയും അത് കാണാവുന്നതാണെന്നും വിവിധ ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.

ഉദ്ഘാടന സെഷനില്‍ ഇസ്‌ലാമിക് ദ‌അ്വാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ നിസാര്‍ ബാഖവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എം നാസര്‍ മദനി ‘ഇസ്‌ലാം നീതിയുടെ മതം’ വിഷയമവതരിപ്പിച്ചു. സി കെ ഇബ്രാഹിംകുട്ടി, സി പി ഇബ്രാഹിം, താഹിര്‍ ഫാറൂഖി, സി പി ഇബ്രാഹിം, ഷബീര്‍ വെള്ളാടത്ത്, അന്‍‌സാരി സി എന്നിവര്‍ സംസാരിച്ചു.

മൌലവി ശഫീഖ് അസ്‌ലം ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കി. ഇസ്‌ലാമിക പ്രബോധകര്‍ ജീവിതത്തിലുടനീളം നന്മയും നീതിയും പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഉത്തരവാദിത്വ നിരവഹണ രംഗത്ത് വീഴ്ച വന്നാലുണ്ടാകുന്ന അപകടവും അദ്ദേഹം ജുമുഅ ഖുത്‌ബയില്‍ ഉദ്ബോധിപ്പിച്ചു.

ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ‘വെളിച്ചം തിരിച്ചറിഞ്ഞവരുടെ അനുഭവസാക്ഷ്യം’ സെഷന്‍ സദസ്സിന്റെ മനസ്സിന് നവ്യാനുഭൂതി പകര്‍ന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന സഹോദരന്മാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ചു. മുഹമ്മദ് ഈസ (മനില-ഫിലിപ്പീന്‍സ്), മുഹമ്മദ് ബിജു അല്‍കോബാര്‍, അബ്‌ദുര്‍‌റഹ്‌മാന്‍ അല്‍കോബാര്‍, അബ്‌ദുല്ല ദമാം, ഡോ. അബ്‌ദുര്‍‌റഹിമാന്‍ അല്‍ഹസ തുടങ്ങിയവരുടെ ഇസ്‌ലാമാശ്ലേഷണാനുഭവങ്ങള്‍ സദസ്സ്യരെ വികാരഭരിതരാക്കി. ചടങ്ങില്‍ ദമാം സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജന. സെക്രട്ടറി സൈനുല്‍ ആബിദീന്‍ മോഡറേറ്ററായിരുന്നു. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം ഉദ്‌ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ കണ്ണന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ ഉമര്‍ എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായത് സദസ്സ് സാക്ഷ്യം വഹിച്ചു. നിസാര്‍ ബാഖവി സത്യസാക്ഷ്യ വചനം (ശഹാദത്ത്) ചൊല്ലിക്കോടുത്തു. ഇസ്‌ലാമിലേക്ക് വരുന്ന പുതിയ സഹോദരങ്ങളില്‍ നിന്നും നമുക്ക് കൂടുതല്‍ പഠിക്കാനുണ്ടെന്ന് പ്രശസ്‌തരായ പല വ്യക്തിത്വങ്ങളുടെയും ഇസ്‌ലാമാസ്ലേഷണാ‍നിഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം സമര്‍ഥിച്ചു. ‘ദ ട്രൂത്ത് ‘ സൌദി കോ‌ഓര്‍ഡിനേറ്റര്‍ എം ടി മനാഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ‘ദ ട്രൂത്ത് ‘ ദമാം ചാപ്റ്റര്‍ ചെയര്‍മാന്‍ അഷ്‌റഫ് എഞ്ചിനീയര്‍, സഹീര്‍ ബാബു, നിസാര്‍ ബാഖവി, ഉബൈദുല്ല സലാഹി (ദമാം ജാലിയാത്ത്), കുഞ്ഞിമുഹമ്മദ് മദനി, ഉബൈദ് ഫാറൂഖി, ബീന നജീബ്, സുഹറ അന്‍സാരി, ഹഫ്‌സ അബ്‌ദുല്‍ ഗഫൂര്‍, മുഹമ്മദ് ബഷീര്‍, നാസര്‍ വാണിയമ്പലം, മെഹബൂബ് ബി വി, മൊയ്‌തീന്‍ പി, ഷഹീദലി കൊണ്ടോട്ടി, ഹബീബ് കൊടുങ്ങല്ലൂര്‍, ഫാരിസ് മുത്തേടം, സബാഹ് വണ്ടൂര്‍, നജീബ് ആരാംകോ, റസാഖ് വണ്ടൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Read More

Thursday, March 05, 2009

‘ഖുര്‍‌ആന്‍ പഠനം സാര്‍വത്രികമാക്കുന്നതില്‍ മലയാളികളുടെ പങ്ക് ശ്ലാഘനീയം’: ശൈഖ് അല്‍ ജാബിര്‍

ജുബൈല്‍: വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചാലകശക്തി വിശുദ്ധ ഖുര്‍‌ആനാണെന്നും, വേദഗ്രന്ഥം അവലംഭമാക്കിയുള്ള പ്രബോധന സംരംഭങ്ങള്‍ക്കു മാത്രമേ വിജയം കൈവരിക്കാനാവുകയുള്ളൂ എന്നും ഈ മേഖലയില്‍ സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജുബൈല്‍ ജം‌ഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍‌ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍‌റഹ്‌മാന്‍ അല്‍ ജാബിര്‍ പ്രസ്താവിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രമാണവത്കരിക്കാന്‍ ദിവ്യസൂക്തങ്ങള്‍ തെളിവുകളായി ഉന്നയിക്കുന്ന പുതുയുഗത്തില്‍ ഖുര്‍‌ആന്‍ പഠനം പ്രവാചകമാതൃകയില്‍ സാര്‍വ്വത്രികമാക്കി മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന മാനവീകപ്രശ്‌നങ്ങള്‍ക്ക്‌ വിശുദ്ധഖുര്‍ആന്‍ കൊണ്ട്‌ മറുപടി നല്‍കാന്‍ യഥാര്‍ത്‌ഥവിശ്വാസികള്‍ രംഗത്ത്‌ വരേണ്ടതിന്റെ അനിവാര്യതയെ അദ്ദേഹം ഓര്‍മ്മിമ്മപ്പിച്ചു.

മൂന്നാമത്‌ സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ; ഷംല അബ്‌ദുള്‍ റഹ്‌മാന്‍, ജംഷീന ജലീല്‍, മുനീറ ആരിഫ്‌, മിനി ഫൈസല്‍, എം. ടി. അബ്‌ദുള്‍റഹ്‌മാന്‍, ഫൈസല്‍ അലി എന്നിവര്‍ക്കും, ഖുര്‍ആന്‍ ഹിഫ്‌ള്‌ മത്‌സരത്തില്‍ വിജയികളായ മുഹമ്മദ്‌ ഹബീബ്‌ റഹ്‌മാന്‍, ജലാലുദ്ദീന്‍ അഹമ്മദ്‌ എന്നിവര്‍ക്കും സമ്മാനവിതരണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തുടര്‍ന്ന്‌ നടന്ന കുടുംബസംഗത്തില്‍ ‘ആഗോള സാമ്പത്തികമാന്ദ്യവും, പ്രവാസികുടുംബങ്ങളും’ എന്ന വിഷയത്തില്‍ സി. എച്ച്‌. അബ്‌ദുള്‍ റഹീം മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത്‌ ശക്‌തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ഉപഭോഗസംസ്‌കാരത്തിന്റെ അനന്തരഫലമാണ്‌ ഇന്ന്‌ അനുഭവിക്കുന്ന ആഗോള സാമ്പത്തികമാന്ദ്യമെന്നും ഇവയെ മറികടക്കാന്‍ ഇസ്‌ലാമികസാമ്പത്തിക വ്യവസ്‌ഥ പഠിക്കാന്‍ ലോകം തയ്യാറാവണമെന്നും, ക്രയവിക്രയങ്ങളില്‍ മിതത്വം പാലിച്ച്‌ ആര്‍ഭാടജീവിതത്തില്‍ നിന്നും പിന്തിരിയാന്‍ നാം സന്നദ്ധമാവണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഹൈപ്പര്‍മാര്‍ക്കററുകളുടെ കടന്നുകയററം കുടുംബ ബജററുകളുടെ താളം തെററിക്കുമെന്നതിനാല്‍ ആവശ്യവും അനാവശ്യവും വേര്‍തിരിച്ചറിയാന്‍ നമ്മുടെ കുടുംബങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 


മൂന്നാമത്‌ സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ സമ്മാനവിതരണം നിര്‍വ്വഹിച്ച്‌ ജുബൈല്‍ ജം‌ഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍‌ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍‌റഹ്‌മാന്‍ അല്‍ ജാബിര്‍ സംസാരിക്കുന്നു

സംഗമത്തില്‍ ‘നിഷ്‌കളങ്കജീവിതം’ എന്ന വിഷയത്തില്‍ മൗലവി ഷഫീഖ്‌ അസ്‌ലം ക്ലാസ്സ്‌ എടുത്തു. ഇരുപത്‌ വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുന്ന സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം പ്രസിഡണ്ട്‌ ഈസ്സ മദനിക്ക്‌ നല്‍കിയ യാത്രയയപ്പില്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈലിന്റെ ഉപഹാരം ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങലും, സീതി. കെ. പന്തീരങ്കാവിന്റെ കവിതകള്‍ ഹസന്‍ സഖാഫ്‌ തങ്ങളും അദ്ദേഹത്തിന്‌ നല്‍കി.


കായികമത്‌സരം പുരുഷന്‍മാരുടെ വിഭാഗങ്ങളില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം ടീമും, സ്‌ത്രീകളുടെ വിഭാഗം സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ ടീമും, ആണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ മുഹമ്മദ്‌ ഫാഇസ്‌, നിഹാല്‍ അലവി, ഫജ്‌ര്‍ ബഷീര്‍, ഫൈറൂസ്‌ തുങ്ങിയവരൂം, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റഹ്‌മ ഹബീബ്‌, റിസ്വ്‌വാന ഉമ്മര്‍, നജ്‌മ സിദ്ദീഖ്‌, അനീഷ യൂസഫ്‌ തുങ്ങിയവരൂം, ജൂനിയര്‍ കുട്ടികളുടെ മത്‌സരങ്ങളില്‍ മുഹമ്മദ്‌ യാസിര്‍, ബാസിം അന്‍സാരി, റാഫി ഇബ്‌റാഹിം, നദ ജമാല്‍, റാണിയ ഹബീബ്‌ എന്നിവരും വിജയികളായി. 

ജലാലുദ്ദീന്‍ അഹമ്മദ്‌, ഡോ. അബൂബക്കര്‍ സിദ്ദീഖ്‌, മുഹമ്മദ്‌കുട്ടി കാഞ്ഞിരമുക്ക്‌, അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി, മുഹമ്മദ്‌ അലി നാട്യമംഗലം, അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം, അബ്‌ദുള്‍ അസീസ്‌ ഫറോഖ്‌, കോയമോന്‍ ഒട്ടുമ്മല്‍, അബ്‌ദുള്‍ റഉൂഫ്‌, സി. പി. അബ്‌ദുള്‍ റഹീം, അബ്‌ദുള്‍ ഗഫൂര്‍, സലിം തളിക്കുളം, അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി, അനീഷ്‌ ഇബ്‌റാഹിം, അബ്‌ദുള്‍ അസീസ്‌ ഒറ്റയില്‍, നൂര്‍ മുഹമ്മദ്‌, ഷഫീഖ്‌ താനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാറൂഖ്‌ എടത്തനാട്ടുകര സ്വാഗതം പറഞ്ഞു. സീതി. കെ. പന്തീരങ്കാവ്‌ അധ്യക്ഷം വഹിച്ചു. 
Read More

Wednesday, February 25, 2009

സമ്മാനദാനവും കുടുംബസംഗമവും


ജുബൈല്‍: സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ ശാഖ ‘ദ‌അ്വ’ വിഭാഗവും ‘ഫാമിലി വിംഗും’ സംയുക്തമായി 2009 ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:00 വരെ ജുബൈല്‍ ‘ശര്‍ഖ് ബീച്ച് ക്യാമ്പില്‍’ (Sharq Beach Camp) വെച്ച് സ‌ഊദി മലയാളി ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍‌ആന്‍ ഹിഫ്‌ദ് മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും കുടുംബസംഗമവും നടത്തുന്നു.


വിജ്ഞാനപ്രദമായ ക്ലാസ്സുകള്‍ക്ക് പുറമെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ഥ മത്സരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍, ഫെബ്രു. 26 നകം പ്രോഗ്രാം കണ്‍‌വീനര്‍ (മൊബൈല്‍ നമ്പര്‍ : 0562127902) വശം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കാര്യപരിപാടി


3.30 പി എം - 4.00 പി എം : റെജിസ്ട്രേഷന്‍ & റിഫ്രെഷ്മെന്റ്


4.00 പി എം - 5.45 പി എം : ഫണ്‍ & സ്പോര്‍ട്സ് പ്രോഗ്രാംസ്
(പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വെവ്വേറെ)


മഗ്‌രിബ് നമസ്കാരം


6.15 പി എം - 7.30 പി എം : സമ്മാന വിതരണം
(സ‌ഊദി മലയളി ഖു‌ര്‍‌ആന്‍ വിജ്ഞാന പരീക്ഷ, ഹിഫ്‌ദ് വിജയികള്‍ക്ക്)


മുഖ്യാതിഥി : ശൈഖ് ഖാലിദ് അബ്ദുര്‍‌റഹിമാന്‍ അല്‍ ജാബെര്‍
(ചെയര്‍മാന്‍, ജുബൈല്‍ ജം‌ഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീദില്‍ ഖുര്‍‌ആന്‍)


ക്ലാസ് 1 : "Expatriates & World Financial Crisis"

സി എച് അബ്ദുര്‍ഹിമാന്‍
(ഫിനാന്‍സ് അഡ്വൈസര്‍, തെസ്നീ പെട്രൊ കെമി.)


ഇശാ നമസ്കാരം


ക്ലാസ് 2 : “നിഷ്‌കളങ്ക ജീവിതം”

മൌലവി ശഫീഖ് അസ്‌ലം

(സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം)


ഡിന്നര്‍
ലൊക്കേഷന്‍ മാപ്പ്
Read More

Monday, February 23, 2009

ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും സംരക്ഷിക്കേണ്ടത്‌ വിശ്വാസി സമൂഹം



ജുബൈല്‍ : ജനാധിപത്യത്തിന്റെ പഴുതിലൂടെ വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസത്തെയും, മതവര്‍ഗീയതയെയും കരുതിയിരിക്കണമെന്നും, ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും വികലമാക്കുന്ന രീതിയില്‍ യാഥാസ്‌തികപൗരോഹിത്യവും, നവയാഥാസ്‌ഥികരും നടത്തുന്ന പുത്തന്‍വാദങ്ങള്‍ക്കെതിരെ ശക്‌തമായി രംഗത്തിറങ്ങാന്‍ നവോഥ്‌താനപ്രസ്‌ഥാന പ്രവര്‍ത്തകര്‍ അണിനിരക്കെണമെന്നും സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ജുബൈല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്‌തു.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക്‌ ഒട്ടും വിലകല്‍പ്പിക്കാത്ത നവപാശ്‌ചാത്യ ചാനല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്നെതിരെ യുവതലമുറ കര്‍മനിരതരാവണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.
സെന്ററിന്റെ 2009 - 2011 വര്‍ഷങ്ങളിലേക്ക്‌ സീതി. കെ. പന്തീരങ്കാവ്‌ പ്രസിഡണ്ടും, എം. ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങല്‍ ജനറല്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ (മുഖ്യ ഉപദേഷ്‌ടാവ്‌), നൂര്‍ മുഹമ്മദ്‌ കല്ലിങ്ങല്‍ (ട്രഷറര്‍), ഡോ. അബുബക്കര്‍ സിദ്ധീഖ്‌, ജലാലുദ്ധീന്‍ അഹമ്മദ്‌ (വൈസ്‌ പ്രസി.), അബ്‌ദുള്‍ റഊഫ്‌. എ. ഫറൂഖ്‌ കോളേജ്‌, മുഹമ്മദ്‌ ഫാറൂഖ്‌ സ്വലാഹി എടത്തനാട്ടുകര (സെക്രട്ടറി), നിയാസ്‌ കോക്കൂര്‍ (സംഘടന സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. വിവിധവകുപ്പ്‌ കണ്‍വീനര്‍മാരായി ഡോ. അബുബക്കര്‍ (ദഅ്‌വ), മുഹമ്മദ്‌ മുസ്വദ്ധിഖ്‌ അരീക്കോട്‌ (ഖുര്‍ആന്‍ ലേര്‍ണിംഗ്‌ സ്‌കൂള്‍), അബ്‌ദുള്‍ സലിം തളിക്കുളം (ട്രൂത്ത്‌), അബ്‌ദുള്‍ അസീസ്‌ ഒറ്റയില്‍ (ഫാമിലി വിംഗ്‌), ജലാലുദ്ധീന്‍ (ഓഫീസ്‌ അഡ്‌മിന്‍), അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി (സബ്‌സ്‌ക്രിപ്‌ഷന്‍സ്‌), മുഹമ്മദ്‌ ഫാറൂഖ്‌ (ഹജ്‌, ഉംറ), മുഹമ്മദ്‌ അലി നാട്യമംഗലം (ശബാബ്‌, പുടവ, അത്തൗഹീദ്‌), അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം (ഓഡിയോ വീഡിയോ ലൈബ്രറി), അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി (ഐ. ടി), മുഹമ്മദ്‌ കുട്ടി കാഞ്ഞിരമുക്ക്‌ (ഫിത്വ്ര്‍ സക്കാത്ത്‌, സ്വദഖ), ഹബീബ്‌ റഹ്‌മാന്‍ (സാമൂഹ്യ ക്ഷേമം, ഡ്രോപ്‌സ്‌), കോയമോന്‍ ഒട്ടുമ്മല്‍ (പബി്‌ളസിറ്റി), നിയാസ്‌ (അംഗത്വം), കെ. ടി മുഹമ്മദ്‌, ഷബീര്‍ ബാബു കുനിയില്‍, നൂര്‍ മുഹമ്മദ്‌ (ഫൈനാന്‍സ്‌), ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ ( പബി്‌ളക്‌ റിലേഷന്‍സ്‌), അബ്‌ദുള്‍ റഊഫ്‌ (എഡ്യുക്കേഷന്‍, കരിയര്‍ ഗൈഡന്‍സ്‌), എന്നിവരേയും തെരഞ്ഞെടുത്തു.

ജുബൈല്‍ ഗോള്‍ഡ്‌ മാര്‍ക്കററിലുളള ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സീതി. കെ, പന്തീരങ്കാവ്‌ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മററി വൈസ്‌ ചെയര്‍മാന്‍ ഈസ്സ മദനി തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. നിയാസ്‌ കോക്കൂര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അബ്‌ദുള്‍ റഊഫ്‌ നന്ദി പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...