ശബീര്‍ വെള്ളാടത്ത് / ഇസ്‌ലാഹി വാര്‍ത്ത സൌദി ബ്യൂറോ
അല്‍കോബാര്‍: നീതി പാലിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനും മുഴുവന്‍ നീചവൃത്തികളില്‍ നിന്നും ദുരാചാര-അതിക്രമങ്ങളില്‍ നിന്നും മാറിനില്‍ക്കുവാനും മനുഷ്യ സമൂഹത്തിനു മാതൃകയായി ഇസ്‌ലാമിന്റെ ഉദാത്ത മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്‌തുകൊണ്ട് അല്‍കോബാര്‍ ഇസ്‌ലാമിക് ദഅ്വ സെന്ററിന്റെ സഹകരണത്തോടെ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
അല്‍കോബാര്‍ ഘടകം സംഘടിപ്പിച്ച ‘ഇസ്‌ലാം നീതിക്ക് നന്മക്ക് ‘ പ്രമേയത്തിലുള്ള ഇസ്‌ലാമിക് ദഅ്വ ക്യാമ്പ് സമാപിച്ചു. ഈ പ്രമേയത്തിലൂന്നി കഴിഞ്ഞമൂന്നാഴ്ചയായി നടന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം അസീസിയയിലെ ‘വാദിസലാമില്‍’, പ്രമുഖ ഗ്രന്ഥകര്‍ത്താവും വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാതാവും ‘യംഗ് മുസ്‌ലിം ഡൈജസ്റ്റ് ‘ മുഖ്യപത്രാധിപരുമായ സയ്യിദ് ഇഖ്‌ബാല്‍ സഹീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പാശ്ചാത്യന്റെ നീതിയുടെ ആശയമല്ല ഇസ്‌ലാമിന്റെ നീതിയുടെ ആശയമെന്നും ഇസ്‌ലാം തുല്യതയല്ല, മറിച്ച് മനുഷ്യന്റെയും മറ്റു സകല ജീവജാലങ്ങളുടെയും സുഖകരമായ ജീവിതത്തിന് സന്തുലിത്വമാണ് വിഭാവനം ചെയ്യുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും പ്രകൃതിയില്‍ തന്നെയും അത് കാണാവുന്നതാണെന്നും വിവിധ ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.
ഉദ്ഘാടന സെഷനില്‍ ഇസ്‌ലാമിക് ദഅ്വാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ നിസാര്‍ ബാഖവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എം നാസര്‍ മദനി ‘ഇസ്‌ലാം നീതിയുടെ മതം’ വിഷയമവതരിപ്പിച്ചു. സി കെ ഇബ്രാഹിംകുട്ടി, സി പി ഇബ്രാഹിം, താഹിര്‍ ഫാറൂഖി, സി പി ഇബ്രാഹിം, ഷബീര്‍ വെള്ളാടത്ത്, അന്‍സാരി സി എന്നിവര്‍ സംസാരിച്ചു.
മൌലവി ശഫീഖ് അസ്‌ലം ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കി. ഇസ്‌ലാമിക പ്രബോധകര്‍ ജീവിതത്തിലുടനീളം നന്മയും നീതിയും പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഉത്തരവാദിത്വ നിരവഹണ രംഗത്ത് വീഴ്ച വന്നാലുണ്ടാകുന്ന അപകടവും അദ്ദേഹം ജുമുഅ ഖുത്‌ബയില്‍ ഉദ്ബോധിപ്പിച്ചു.
ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ‘വെളിച്ചം തിരിച്ചറിഞ്ഞവരുടെ അനുഭവസാക്ഷ്യം’ സെഷന്‍ സദസ്സിന്റെ മനസ്സിന് നവ്യാനുഭൂതി പകര്‍ന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന സഹോദരന്മാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ചു. മുഹമ്മദ് ഈസ (മനില-ഫിലിപ്പീന്‍സ്), മുഹമ്മദ് ബിജു അല്‍കോബാര്‍, അബ്‌ദുര്‍റഹ്‌മാന്‍ അല്‍കോബാര്‍, അബ്‌ദുല്ല ദമാം, ഡോ. അബ്‌ദുര്‍റഹിമാന്‍ അല്‍ഹസ തുടങ്ങിയവരുടെ ഇസ്‌ലാമാശ്ലേഷണാനുഭവങ്ങള്‍ സദസ്സ്യരെ വികാരഭരിതരാക്കി. ചടങ്ങില്‍ ദമാം സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജന. സെക്രട്ടറി സൈനുല്‍ ആബിദീന്‍ മോഡറേറ്ററായിരുന്നു. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം ഉദ്‌ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ കണ്ണന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ ഉമര്‍ എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായത് സദസ്സ് സാക്ഷ്യം വഹിച്ചു. നിസാര്‍ ബാഖവി സത്യസാക്ഷ്യ വചനം (ശഹാദത്ത്) ചൊല്ലിക്കോടുത്തു. ഇസ്‌ലാമിലേക്ക് വരുന്ന പുതിയ സഹോദരങ്ങളില്‍ നിന്നും നമുക്ക് കൂടുതല്‍ പഠിക്കാനുണ്ടെന്ന് പ്രശസ്‌തരായ പല വ്യക്തിത്വങ്ങളുടെയും ഇസ്‌ലാമാസ്ലേഷണാനിഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം സമര്‍ഥിച്ചു. ‘ദ ട്രൂത്ത് ‘ സൌദി കോഓര്‍ഡിനേറ്റര്‍ എം ടി മനാഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ‘ദ ട്രൂത്ത് ‘ ദമാം ചാപ്റ്റര്‍ ചെയര്‍മാന്‍ അഷ്‌റഫ് എഞ്ചിനീയര്‍, സഹീര്‍ ബാബു, നിസാര്‍ ബാഖവി, ഉബൈദുല്ല
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം