Sunday, July 31, 2011

റമളാനിനെ വരവേല്‍ക്കാന്‍ മനസ്സുകളെ തയ്യാറാക്കുക



ജിദ്ദ: ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസത്തെ ഖുര്‍ആനുമായുള്ള ബന്ധത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യ പ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി ഉല്‍ബോധിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘അഹ്ലന്‍ റമദാന്‍’ പഠന ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലെ ആധുനികവും പൌരാണികവുമായ സാഹിത്യ കൃതികള്‍ താരതമ്യം ചെയ്താല്‍ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനാവും. എന്നാല്‍ അറബി ഭാഷയില്‍ നിപുണരായ ജൂത, ക്രൈസ്തവ ഭാഷാ പണ്ഡിതന്മാര്‍ക്ക് പോലും പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഭാഷയില്‍ ചെറിയ ന്യൂനത പോലും കണ്ടെത്തനാവാത്ത ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍ .സംഘടിതമായി സകാത്ത് സംവിധാനം നടപ്പിലാക്കുമ്പോഴേ മുതലാളിമാരില്‍ നിന്ന് ലഭിക്കുന്ന ഔദാര്യം എന്ന അവസ്ഥയില്‍ നിന്നും മാറി പാവപ്പെട്ടവന്റെ അവകാശം എന്ന മഹിതമായ ആശയത്തിലേക്ക് സകാത്ത് ഉയരുകയുള്ളൂ. പ്രവാചക കാലഘട്ടത്തില്‍ ഒരിക്കല്‍ പൊലും സംഘടിതമല്ലാതെ സകാത്ത് നല്‍കിയതായി ചരിത്രമില്ല എന്നും അദ്ദേഹം പറഞ്ഞു. 

റമളാനിനെ വരവേല്‍ക്കാന്‍ വിപണിയും വീടുകളും വിഭവങ്ങളും ഒരുക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ മനസ്സുകള്‍ തയ്യാറാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ക്യാമ്പില്‍ ക്ലാസെടുത്ത ഇസ്ലാഹി സെന്ററ് പ്രബോധകന്‍ മുജീബ്റഹ്‌മാന്‍ സ്വലാഹി ഉല്‍ബോധിപ്പിച്ചു. അവനവന്റെ ന്യൂനതകള്‍ സ്വയം കണ്ടെത്തി പരിഹരിക്കുവാനും നന്‍മയില്‍ ആരോഗ്യപരമായി മത്സരിക്കുവാനും വ്രതം കൊണ്ട് സാധ്യമാവണം. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സിദ്ധീഖ് സി എം ഓറ്ഗനൈസിങ് കണ്‍വീനര്‍ റഷീദ് പേങ്ങാട്ടിരി എന്നിവരും പ്രസംഗിച്ചു.
Read More

വീക്ഷണ വ്യതാസങ്ങള്‍ക്കതീതമായി നന്മയില്‍ മനുഷ്യ സമൂഹം സഹകരിക്കണം : ഹുസൈന്‍ മടവൂര്‍



മനാമ : വീക്ഷണ വ്യതാസങ്ങള്‍ക്കതീതമായി നന്മയില്‍ മനുഷ്യ സമൂഹം സഹകരിക്കണമെന്നതാണ് ഖുര്‍ആനിന്‍റെ  അധ്യാപനമെന്ന്‍ മുസ്ലിം വേള്‍ഡ് ലീഗ് കോഓര്ടിനേറ്റരും IIM ജനറല്‍ സെക്രട്ടറിയുമായ ഡോ: ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹറൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റെരും സയുംക്തമായി സംഘടിപ്പിച്ച 'ഖുര്‍ആനിന്‍റെ  വെളിച്ചത്തിലേക്ക്' എന്ന കാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസമൂഹത്തിന്റെ പൊതുആവശ്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സംഘടനാ വ്യത്യാസങ്ങള്‍ തടസ്സമാകരുത്. അദ്ദേഹം പറഞ്ഞു. 

ഖുര്‍ആന്‍ പഠന ക്യാമ്പ്, ഖുര്‍ ആണ്‍ ക്വിസ് എന്നിവയുടെ രെജിസ്ട്രെഷന്‍ മുഹമ്മദ്‌ അനസ്, എന്‍ റിയാസ് എന്നിവര്‍ തുടക്കമിട്ടു. ബഹറൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ പ്രസിടന്റ്റ് വി ടി മുഹമ്മദ്‌ ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് എച് അഷ്‌റഫ്‌, സി കെ അബ്ദുല്‍ ഹമീദ്, നൂറുദ്ദീന്‍ പയ്യോളി എന്നിവര്‍ പ്രസംഗിച്ചു. 

Read More

ഫനാര്‍ റംസാന്‍ പഠനക്ലാസ്സ് സമാപിച്ചു



ദോഹ: ഫനാര്‍ ഇസ്‌ലാമിക പഠന വിഭാഗം സംഘടിപ്പിച്ച റംസാന്‍ പഠനക്ലാസ്സ് സമാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹൂമയൂണ്‍ കബീര്‍ ഫാറൂഖി, മുജീബുര്‍റഹ്മാന്‍ മിശ്കാത്തി, സല്‍മാന്‍ സ്വലാഹി എന്നിവര്‍ റമാദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചു. 

ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് പ്രഗല്‍ഭ പണ്‍ഡിതനും പാറാല്‍ ഡി. ഐ. എ. കോളേജ് പ്രിന്‍സിപ്പലുമായ എം. ഐ. മുഹമ്മദ് അലി സുല്ലമി മറുപടി നല്‍കി. വിശുദ്ധ റമദാനില്‍ ജീവിത വിശുദ്ധി കൈവരിക്കാനും പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ശ്രമിക്കണമെന്ന് പണ്‍ഡിതന്മാര്‍ ആഹ്വാനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് പ്രോഗ്രാമില്‍ വിജയികളായവര്‍ക്ക് ഫനാര്‍ പഠനവിഭാഗം മേധാവി മുഹമ്മദ് മൂസ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുറഹ്മാന്‍ സലഫി, ഫൈസല്‍ സലഫി എന്നിവര്‍ സംസാരിച്ചു.
Read More

Saturday, July 30, 2011

ആനക്കയം മസ്ജിദുല്‍ ഇസ്ലാഹ് ഉദ്ഘാടനം ചെയ്തു


ആനക്കയം : മസ്ജിദുല്‍ ഇസ്ലാഹ് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.  ഇരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശപരമായ ഐക്യം അനിവാര്യമാണ് എന്നും അതിനായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 
Read More

ദിവ്യദീപ്‌തി ഖുര്‍ആന്‍ മത്സരം റജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം ചെയ്‌തു



നിലമ്പൂര്‍: മണ്ഡലം ഐ എസ്‌ എം റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം വഴിക്കടവ്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മച്ചിങ്ങല്‍ കുഞ്ഞുവിനെ വരിചേര്‍ത്ത്‌ കെ ജെ യു സെക്രട്ടറി സി മുഹമ്മദ്‌ സലീം സുല്ലമി നിര്‍വഹിച്ചു. അബൂബക്കര്‍ മദനി മരുത, പി ഹംസ സുല്ലമി, എം എം നജീബ്‌, വി ഫിറോസ്‌ബാബു, പി എം ഹന്‍ദല പ്രസംഗിച്ചു. 
Read More

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍: ആയിരങ്ങള്‍ പരീക്ഷയെഴുതി



കോഴിക്കോട്‌: ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷയില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങളാണ്‌ പരീക്ഷയെഴുതിയത്‌. ഒന്നു മുതല്‍ ഏഴ്‌ വരെ വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന പരീക്ഷയെഴുതിയവരില്‍ അധ്യാപകര്‍, തൊഴിലാളികള്‍, ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങള്‍ ഉള്‍പ്പെടും.

കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമാണ്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളുകള്‍. ഒരാഴ്‌ചയ്‌ക്കകം പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകും. വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും റാങ്ക്‌ ജേതാക്കള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

എ അസീസ്‌ കല്ലിക്കണ്ടി കണ്ണൂരിലും എ കെ നസീര്‍ മദനി കോഴിക്കോട്‌ നോര്‍ത്തിലും, റസാഖ്‌ മലോറം കോഴിക്കോട്‌ സൗത്തിലും, അശ്‌റഫ്‌ ചെട്ടിപ്പടി, ശാക്കിര്‍ ബാബു കുനിയില്‍ എന്നിവര്‍ മലപ്പുറം വെസ്റ്റ്‌, ഈസ്റ്റ്‌ ജില്ലകളിലും, സാലിഹ്‌ പിണങ്ങോട്‌ വയനാട്ടിലും, ഇ ഐ മുജീബ്‌ തൃശൂരിലും, ഫിറോസ്‌ കൊച്ചിന്‍ എറണാകുളത്തും, സമീര്‍ കായംകുളം ആലപ്പുഴയിലും, അബ്‌ദുന്നാസര്‍ പാലക്കാട്ടും, ടി കെ ബശീര്‍ കാസര്‍കോട്ടും പരീക്ഷകള്‍ക്ക്‌ നേതൃത്വം നല്‍കി. 
Read More

Thursday, July 28, 2011

'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' കാമ്പയിന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും


മനാമ: ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം മനാമ സൗത്ത് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജൂലൈ 29 ന് നടക്കും. വൈകീട്ട് 7.30 ന് മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മേഖലാ കോര്‍ഡിനേറ്ററും അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, പഠന ക്യാമ്പ്, ഇഫ്താര്‍ സംഗമം, ഖുര്‍ആന്‍ ക്വിസ്, വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. 

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 3856772, 33498517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Read More

പിശാചുസേവക്ക് വല്ല സാഫല്യവുമുണ്ടെങ്കില്‍ അതു പ്രചരിപ്പിക്കുന്നവര്‍ തെളിയിക്കുക : അലി മദനി മൊറയൂര്‍


കാസറഗോഡ്ഇസ്ലാമിക വിശ്വാസ കര്‍മ്മങ്ങള്‍ക്ക് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും സഹീഹായ ഹദീസുകളില്‍ നിന്നുമാണ്‌ തെളിവുകള്‍ സ്വീകരിക്കേണ്ടത് എന്ന് അലി മദനി മൊറയൂര്‍ ഉല്‍ബോധിപ്പിച്ചു. ഖുര്‍ആനിന്‍റെ വ്യക്തമായ പ്രസ്താവനകള്‍ക്ക് വിരുധമായതും ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് ബലഹീനവുമായ ഹദീസുകള്‍ തെളിവായി സ്വീകരിച് ജിന്ന്‍ - പിശാച് ബാധ, അവരോടുള്ള സഹായ തേട്ടം, സിഹര്‍, കണ്ണേര്‍, പല്ലിയെ കൊല്ലല്‍ തുടങ്ങിയ വിഷയങ്ങളില്‍ സമൂഹത്തെ വഴികേടിലാക്കുന്നത് കുറ്റകരമാണെന്നും ഇത് ശിര്‍ക്കിലേക്ക് വഴി കാണിക്കലാണെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ പിശാചുസേവക്ക് വല്ല സാഫല്യവുമുണ്ടെങ്കില്‍ അതു പ്രചരിപ്പിക്കുന്നവര്‍ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. 

ISM ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പണ്ഡിതന്മാര്‍ എങ്ങോട്ട്' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ KNM ജില്ലാ പ്രസിടന്റ്റ് ഡോക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. KNM ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനി സ്വാഗതവും ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു. 

Read More

ISM വിചാരവേദി സംഘടിപ്പിച്ചു


താനൂര്‍ :  ഐ എസ് എം താനൂര്‍ മണ്ഡലം സംഘടിപ്പിച്ച വിചാരവേദി താനൂര്‍ വ്യാപാര ഭവനില്‍ നടന്നു. പ്രമുഖ പണ്ഡിതന്‍  അബ്ദുസത്താര്‍ കൂളിമാട് വിഷയമവതരിപ്പിച്ചു.
Read More

Wednesday, July 27, 2011

ഗള്‍ഫ് ഇസ്‌ലാഹി സംഗമം നടത്തി


കോഴിക്കോട്: കെ.എന്‍.എം. സംസ്ഥാന സമിതി സംഘടിപ്പിച്ച ഗള്‍ഫ് ഇസ്‌ലാഹി സംഗമം വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എ.അസ്ഗറലി, മുജീബ്‌റഹ്മാന്‍ കിനാലൂര്‍, എന്‍.എം. അബ്ദുള്‍ജലീല്‍, അന്‍ഫസ് നന്മണ്ട, പി.ടി. വീരാന്‍കുട്ടി, ഈസാമദനി, ഡോ. മുസ്തഫഫാറൂഖി, സി.എച്ച്.ഖാലിദ് എന്നിവര്‍ സംസാരിച്ചു.
Read More

ബാലപീഡനം: ശിക്ഷ കര്‍ശനമാക്കണം - MSM


കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കണമെന്ന് എം.എസ്.എം. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പി.ഹാഫിളുറഹ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. അന്‍ഫസ് നന്മണ്ട, എം.ടി. അബ്ദുല്‍അസീസ്, ഉമ്മര്‍, ഷമീല്‍, ഖമറുദ്ദീന്‍ എളേറ്റില്‍, സെയ്ത്മുഹമ്മദ് കുരുവട്ടൂര്‍, ജാസിര്‍ രണ്ടത്താണി, ഫൈസല്‍ പാലത്ത്, ഫൈസല്‍ നന്മണ്ട, നബീല്‍ പാലത്ത്, അഹ്മദ് മിര്‍ഫാന്‍ എന്നിവര്‍ സംസാരിച്ചു.
Read More

ഇസ്‌ലാഹി സെന്റര്‍ ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് അബ്ബാസിയ കമ്മൂണിറ്റി ഹാളില്‍

കുവൈത്ത് : ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി എം.ടി മുഹമ്മദ്  ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ടി.എം.എ റഷീദ്, പി.വി അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അയ്യൂബ് ഖാന്‍, സിദ്ധീഖ് മദനി എന്നിവരാണ് മറ്റു അംഗങ്ങള്‍. ഇഫ്ത്വാര്‍ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. യോഗത്തില്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Read More

Tuesday, July 26, 2011

റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും അവാര്‍ഡ്‌ വിതരണവും നടത്തി


കാഞ്ഞിരമറ്റം : കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ മുന്നൊരുക്ക പ്രഭാഷണവും വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും നടന്നു. കെ.എന്‍. എം. സൌത്ത് സോണ്‍ വൈസ് പ്രസിഡന്റ്‌ വി. മുഹമ്മദ്‌ സുല്ലമി ഉദ്ഘാടനം ചെയ്തു.കെ.എന്‍. എം. ആമ്പല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ഹസ്സന്‍ കേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഐ. എസ്.എം. ജില്ല പ്രസിഡന്റ്‌ അബ്ദുസലാം ഇസ്ലാഹി അവാര്‍ഡ്‌ വിതരണം ചെയ്തു. എം.എം. ബഷീര്‍ മദനി, കെ.എ. ഫക്രുദീന്‍, ജമാദ് അഹ്സന്‍ എന്നിവര്‍ സംസാരിച്ചു.
Read More

Monday, July 25, 2011

പണ്ഡിതന്മാര്‍ എങ്ങോട്ട്? ആദര്‍ശ പ്രഭാഷണം ബുധനാഴ്ച



കാസറഗോഡ് : ISM ജില്ലാ  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ജൂലൈ 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് കാസറഗോഡ് ജില്ലാ കോ ഓപെറെറ്റിവ് ബാങ്ക് ഓടിറ്റൊരിയത്തില്‍ വെച്ച് 'പണ്ഡിതന്മാര്‍ എങ്ങോട്ട്?' എന്ന വിഷയത്തില്‍ അലി മദനി മൊറയൂറിന്‍റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജിന്ന്‍, സിഹര്‍, പിശാച്, മാരണം തുടങ്ങിയ വിഷയങ്ങളില്‍ ബഹുജനങ്ങളെ അന്ധവിശ്വാസങ്ങളിലേക്കു തിരിച്ചു വിടുന്ന നവയാഥാസ്ഥിതിക പണ്ഡിതന്മാരുടെ പൊള്ളത്തരങ്ങളെ  പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. പരിപാടിയില്‍ കെ എന്‍ എം ജില്ലാ പ്രസിടന്റ്റ് ഡോക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. 
Read More

കാസറഗോഡ് ജില്ലാ മുജാഹിദ് പ്രവര്‍ത്തക കണ്‍വെന്ഷന്‍ സംഘടിപ്പിച്ചു


കാസറഗോഡ് : ജില്ലാ മുജാഹിദ് കണ്‍വെന്ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്ഷന്‍ KNM സംസ്ഥാന സെക്രട്ടറി സി അബ്ദുലതീഫ് മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. ISM സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ റമദാന്‍ കാല പ്രവര്‍ത്തനങ്ങളും KNM തെരെഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളും ചര്‍ച്ച ചെയ്തു. 


വി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. KNM ജില്ല സെക്രട്ടറി അബ്ദുല്‍ റഊഫ് മദനി സ്വാഗതവും ISM ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു. 

Read More

ISM അഹലന്‍ റമദാന്‍ പഠന സംഗമം ബുധനാഴ്ച എറണാകുളത്ത്


എറണാകുളം : ഐ. എസ്.എം. എറണാകുളം മണ്ഡലം കമ്മിറ്റിയുടെ അഹലന്‍ റമദാന്‍ പഠന സംഗമം 27 -7 -11 ബുധന്‍ 6 .45pm നു എറണാകുളം ഇസ്ലാഹി സെന്റര്‍ ഹാളില്‍ നടക്കും. കെ. എന്‍. എം. സൌത്ത് സോണ്‍ സെക്രട്ടറി എം.എം. ബഷീര്‍ മദനി ഉദ്ഖാടനം ചെയ്യും. ഐ. എസ്.എം.സംസ്ഥാന സെക്രട്ടറി യു. പി. യഹയഖാന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി/ പഠന ആവശ്യാര്‍ത്തം എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഇസ്ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരണ യോഗം നടക്കും. 


താല്പര്യമുള്ളവര്‍ 8089578808 , 9846502538 എന്ന നമ്പറിലോ വിളിക്കുക.
Read More

Sunday, July 24, 2011

റാബിത്വ സമ്മേളനം ആരംഭിച്ചു. ഇന്ത്യയില്‍ നിന്ന് മൂന്നു പ്രതിനിധികള്‍

ഡോ. ഹുസൈൻ മടവൂർ
മക്ക: ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം മക്കയില്‍ ആരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. റാബിത്വയുടെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററും ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൌലാന ജലാലുദ്ദീന്‍  ഉമരി, ലഖ്നോ നദ്‌വത്തുല്‍ ഉലമ ശരീഅ വിഭാഗം തലവന്‍ മൗലാന സല്‍മാന്‍ നദ്‌വി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍.  ഓരോ രാജ്യത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം സമൂഹത്തെ മാതൃക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാമുദായിക നേതൃത്വത്തിന് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ പറഞ്ഞു.

മൌലാന സൽമാൻ നദ്‌വി
1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍  മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.

സയ്യിദ് ജലാലുദ്ദീൻ ഉമരി
കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍  നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.   റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍  സംസാരിച്ചു.
Read More

വിശുദ്ധ റമദ്വാന്‍ വിശ്വാസിയുടെ വസന്തകാലം: എം.ഐ. മുഹമ്മദ് അലി സുല്ലമി

ഹുമയൂൺ കബീർ ഫാറൂഖി

ദോഹ: ജീവിതത്തില്‍ ദൈവഭക്തി വളര്‍ത്തിയെടുക്കുന്നതിനും പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കുന്നതിനും വിശ്വാസികള്‍ക്ക് ലഭിക്കുന്ന അസുലഭാവസരമാണ് വിശുദ്ധറമദ്വാന്‍ മാസമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പാറാല്‍ ഡി.ഐ.എ. കോളെജ് പ്രിന്‍സിപ്പാളുമായ എം.ഐ. മുഹമ്മദ് അലി സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മര്‍കസുദ്ദഅ്‌വയില്‍ സംഘടിപ്പിച്ച “അഹ്‌ലന്‍ റമദ്വാന്‍” പരിപാടിയില്‍ “നോമ്പിന്റെ ലക്ഷ്യം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലം അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കല്‍ മാത്രമല്ല നോമ്പെന്നും വിശുദ്ധ ഖുര്‍ആന്‍ വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമായി പറഞ്ഞ സുക്ഷ്മതാ ബോധം (തഖ്‌വ) ജീവിതത്തിലുടനീളം നേടിയെടുക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നോമ്പിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
ധനസമ്പാദനത്തിനും വിനിയോഗത്തിനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രമുഖയുവ പണ്‍ഡിതന്‍ ഹുമയൂണ്‍ കബീര്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.


മുന്‍കാല സമൂഹങ്ങള്‍ ഏകദൈവവിശ്വാസത്തോട് പുലര്‍ത്തിയിരുന്ന നിഷേധാത്മക നിലപാട് ഇന്നും തുടരുകയാണെന്ന് തൗഹീദ് എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ച പ്രമുഖപണ്ഡിതനും വാഗ്മിയുമായ അബ്ദുറഊഫ് മദനി പ്രസ്താവിച്ചു. അവരുടെ ഏകദൈവവിശ്വാസത്തിനു (തൗഹീദിനു) വിരുദ്ധമായ നിലപാടുകള്‍ പ്രവാചകന്മാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങള്‍ തൗഹീദിനു വിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ല എന്നായിരുന്നു എക്കാലത്തെയും പുരോഹിതന്മാരുടെയും ബഹുദൈവവിശ്വാസികളുടെയും ന്യായവാദം. ഇന്നും സമൂഹത്തിലെ പല മതപുരോഹിതന്മാരും ഏകദൈവവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ അവരിലുണ്ടെന്ന്  വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതേ നിലപാടാണ് തുടരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൗഹീദ് അംഗീകരിക്കുക മാത്രമല്ല, അത് ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.


ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ വൈസ് പ്രസിഡണ്ട് മുനീര്‍ സലഫി സ്വാഗതവും എന്‍.കെ. മുസ്തഫ (സൗദി സൂപ്പര്‍ മാര്‍ക്കറ്റ്) അഹ്മദ് അന്‍സാരി, കുഞ്ഞിപ്പ, സി. മുഹമ്മദ്. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കുകയും മുഹമ്മദ് ശൗലി നന്ദിയും പറഞ്ഞു.
Read More

Saturday, July 23, 2011

താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ചെയര്‍നല്കി കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ എയ്ഡ്‌സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി 
താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറുന്നു

കൊടുങ്ങല്ലൂര്‍ : ISMതൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ ഇസ്ലാഹിസെന്റര്‍ കേന്ദ്രമായി ISMമെഡിക്കല്‍ എയ്ഡ്‌സെന്ററിന്റെ പ്രവര്‍ത്തനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് വീല്‍ചെയര്‍ നല്കികൊണ്ട് ആരംഭിച്ചു.കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറി.താലൂക്ക് ആശുപത്രി ലേസണ്‍മാനേജര്‍ ശ്രീ പ്രകാശന്‍, ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി റഹ്മത്തലി ശോഭ,കെ.എന്‍എം മണ്ഡലം പ്രസിഡന്റ് എന്ഞ്ചിനീയര്‍ അബ്ദുല്ല,കെ.അബ്ദുസ്സലാം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.കെകെ ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നഷഹര്‍ബാന്‍ സ്വാഗതവും സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു



Read More

ഒഴിവു സമയങ്ങള്‍ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കുക : യു പി യഹ്'യ ഖാന്‍




കൊച്ചിഒഴിവു സമയങ്ങള്‍ വിജ്ഞാനസമ്പാദനത്തിനായി ഉപയോഗിക്കണമെന്ന് ISM സംസ്ഥാന സെക്രട്ടറി യു പി യഹ്'യ ഖാന്‍ പറഞ്ഞു. ISM എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ സംഗമത്തിന്റെ ആലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിക്കുന്ന അറിവുകള്‍ സാമൂഹിക നന്മക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ISM മണ്ഡലം സെക്രട്ടറി എം എച് ശുക്കൂര്‍, ഹിലാല്‍ മൂസ, ശാനിയാസ് തിരൂര്‍, അബ്ദുല്‍ റഹീം ഫാറൂഖി, എം എം ബുറാശിന്‍ തൃപ്പനച്ചി, സുബൈര്‍ ഈരാറ്റുപേട്ട, ഇബ്രാഹിം എടവണ്ണ, സി എ മാഹിന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ രൂപീകരണയോഗം ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം 6.30നു എറണാകുളം ഇസ്ലാഹി സെന്റെറില്‍ ചേരും. താല്പര്യമുള്ളവര്‍ 9846502538, 8089578808 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 

Read More

പ്രബോധനകേന്ദ്രങ്ങള്‍ സാംസ്കാരിക മുന്നേറ്റത്തിനു ശക്തി പകരണം : ഹസന്‍ മദീനി



കൊച്ചി : നാടിന്‍റെ സാംസ്കാരികമുന്നേറ്റം സാധ്യമാക്കുംവിധം പ്രബോധനകേന്ദ്രങ്ങള്‍ ബഹുമുഖപദ്ധതികള്‍ നടപ്പിലാക്കണമെന്നു KNM സംസ്ഥാന വൈസ്പ്രസിടന്റ്റ് കെ കെ ഹസന്‍ മദീനി പറഞ്ഞു. KNM  എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൌഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ പ്രബോധനകേന്ദ്രങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

KNM ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. KNM സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, ISM സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, വി മുഹമ്മദ്‌ സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ISM ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, എം എം ബഷീര്‍ മദനി, മീതീന്‍ പിള്ള സുല്ലമി, എം എം അബ്ബാസ് സ്വലാഹി, മുജ്ബീര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. 

Read More

വിശ്വാസവിശുദ്ധിയിലൂടെ ഉത്തമ സമൂഹമാവുക – ഇസ്‌മായില്‍ കരിയാട്


ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ എസ് എം ട്രഷററ് ഇസ്‌മായില്‍ കരിയാട് സംസാരിക്കുന്നു.
ജിദ്ദ: സാമ്പത്തിക സുസ്ഥിതി കൊണ്ടോ ആയുധ, സംഘ ബലം കൊണ്ടോ അല്ല അടിയുറച്ച ദൈവവിശ്വാസത്താല്‍ ലഭ്യമായ പ്രത്യേകമായ ദൈവസഹായം മുഖേനയാണ്‍ മുസ്ലിം സമൂഹം പ്രതിസന്ധികളില്‍  നിന്നും കരകയറിയിരുന്നത് എന്ന് ഐ എസ് എം ട്രഷററ്    ഇസ്‌മായില്‍ കരിയാട് പറഞ്ഞു. ഹ്രസ്വ സന്ദറ്ശനാറ്ത്ഥം സൌദിയിലെത്തിയ അദ്ദേഹം ഇസ്‌ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഖുറ്ആനികാദ്ധ്യാപനങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണ്‍ ആധുനിക മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഏകപരിഹാരം. തീവ്രവാദ പ്രവണതകളും, തീവ്രവാദം ആരോപിക്കപ്പെടുന്നതും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. സച്ചാറ് കമ്മറ്റി റിപ്പോറ്ട്ട് വിവിധ വേദികളിലെ ചറ്ച്ചാ വിഷയം മാത്രമായി അവശേഷിക്കുന്നത് അപലപനീയമാണ്‍. സച്ചാറ്  സൂചിപ്പിച്ച പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പിറകോട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.  സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുമ്പോള്‍ മാത്രമേ ഖുറ്ആന്‍ വിഭാവന ചെയ്യുന്ന ‘ഉത്തമ സമുദായ’മായി മുസ്ലിംകള്‍  ഉയരുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
കെ എന് എം സാമ്പത്തിക വകുപ്പ് സെക്രട്ടറി മമ്മു സാഹിബ്, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. റമളാന്‍ പ്രമാണിച്ച് ‘അഹ്‌ലന്‍ റമദാന്‍’ എന്ന പ്രത്യേക പരിപാടി ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശറഫിയയിലെ ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Read More

Friday, July 22, 2011

ലൈംഗിക കുറ്റകൃത്യം: നടപടി കര്‍ക്കശമാക്കണം - ISM


കോഴിക്കോട്: കേരളത്തില്‍ പെരുകുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.എസ്.എം. സംസ്ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. കുട്ടികളെയും കൗമാരക്കാരെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതില്‍ സിനിമകള്‍ക്കും ടെലി സീരിയലുകള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും പങ്കുണ്ട്. അതുകൊണ്ട് ഇത്തരം ദൃശ്യങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തണം. സാമൂഹികകൂട്ടായ്മയായ ഗ്രാമസഭകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതിനെതിരെ ബോധവത്കരണം നടത്തണം -ഐ.എസ്.എം. ആവശ്യപ്പെട്ടു. 

കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഫൈസി തരിയോട്, ജന. സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോട്, നജീബ് തിക്കോടി, അബ്ദുല്‍ ജലീല്‍ വയനാട്, ഫൈസല്‍ നന്മണ്ട, അലി അശ്‌റഫ് പുളിക്കല്‍, കെ.പി. അബ്ദുല്‍ വഹാബ്, വീരാപ്പു അന്‍സാരി, ശാക്കിര്‍ എറണാകുളം, സമീര്‍ കായംകുളം, കുഞ്ഞുമോന്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Read More

ബഹ്‌റൈന്‍ ഇസ്ലാഹി സെന്റെര്‍ ഖുര്‍ആന്‍ കാമ്പയിന്‍ സംഘടിപ്പിക്കും



മനാമ: ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി റമദാനില്‍ 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ സംഘടിപ്പിക്കും.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, പഠന ക്യാമ്പ്, ഇഫ്താര്‍ സംഗമം, ഖുര്‍ആന്‍ ക്വിസ്, വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 

രണ്ട് ഘട്ടമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. വിശുദ്ധ ഖുര്‍ആനിലെ സൂറ:യാസീനാണ് സിലബസ്. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീര്‍ ആധാരമാക്കിയാണ് പരീക്ഷ. ഒന്നാം സ്ഥാനത്തിന് ലാപ്‌ടോപ് ഉള്‍പ്പെടെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് മൂല്യമുളള സമ്മാനങ്ങള്‍ നല്‍കും. 

പ്രാഥമികപരീക്ഷയുടെ ഉത്തരപേപ്പറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10 ആണ്. ദി ന്യൂസ് സ്റ്റേഷനറി-ബാബുല്‍ ബഹ്‌റൈന്‍, ദുല്‍ഹന്‍ റെഡിമേഡ്‌സ്-ഗുദൈബിയ, അദ്‌ലിയ കിച്ചന്‍ വെയേഴ്‌സ്, സല്‍മാനിയ സ്റ്റുഡിയോ, ഷംസീര്‍ കോള്‍ഡ് സ്റ്റോര്‍-ഗഫൂള്‍, സമാ സെന്റര്‍,അല്‍ അഖ്‌റാര്‍ റെഡിമേഡ്‌സ്-മുഹര്‍റഖ് സൂഖ്, ഓറിയന്റല്‍ സൂപ്പര്‍ മാര്‍ക്കറ്റ്-ഹിദ്ദ്, ടിപ് ടോപ് ബോട്ടിക്-ഈസ്റ്റ് റിഫ എന്നിവിടങ്ങളില്‍ നിന്ന് ചോദ്യപേപ്പറും സിലബസും ലഭിക്കും. 33856772, 33498517 എന്നീ മൊബൈല്‍ നമ്പറുകളിലും ബന്ധപ്പെടാം.
Read More

Thursday, July 21, 2011

സര്‍ഗവേദി

ദോഹ: ഇസ്‌ലാഹീ മദ്‌റസയിലെ അവധിക്കാല പഠനകോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച സർഗ്ഗവേദി പ്രധാനാദ്ധ്യാപകൻ അഹ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.


ഫാത്തിമ ശബ്‌നം, അഫീഫ്, അഫാസ്, ശൈമ തുടങ്ങിയ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സർഗ്ഗവേദി ഭാരവാഹികളായി ഹിഷാം, ഫാത്തിമ ശബ്‌നം എന്നിവരെ തെരഞ്ഞെടുത്തു. അദ്ധ്യാപകരായ ശൈജൽ ബാലുശ്ശേരി, മുനീർ സലഫി, നിസാറുദ്ദീൻ തൊടുപുഴ, സുമയ്യ എന്നിവർ നേത്യത്വം നല്‍കി. അബ്ദുറഹ്മാൻ മദനി സ്വാഗതവും അബ്ദുല്‍ലത്തീഫ് നല്ലളം നന്ദിയും പറഞ്ഞു.


അവധിക്കാല പഠനകോഴ്‌സിൽ ജീവിതാനുഭവങ്ങളിലൂടെ ധാർമികമൂല്യങ്ങൾ വളർത്തിയെടുക്കുവാനുളള ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Read More

റമദാന്‍ പഠനവേദി “അഹ്‌ലന്‍ റമദാന്‍” വെളളിയാഴ്ച

ദോഹ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഖത്തർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സംഘടിപ്പിക്കുന്ന റമദാൻ പഠനവേദി  “അഹ്‌ലൻ റമദാൻ” 22.07.2011 വെളളി വൈകുന്നേരം 4 മണി മുതൽ മദീനഖലീഫയിലെ മർക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തിൽ നടക്കും. ഹ്യസ്വസന്ദർശനാർത്ഥം ദോഹയിലെത്തിയ പാറാൽ എൻ ഐ എ കോളേജ് പ്രിൻസിപ്പാളും കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ എം ഐ  മുഹമ്മദലി സുല്ലമി, യുവ പ്രഭാഷകനായ ഹുമയൂൺ കബീർ ഫാറൂഖി, ദോഹയിലെ പ്രമുഖ പണ്ഡിതനായ അബ്ദുറഊഫ് മദനിയും പഠനകേമ്പിൽ വിഷയങ്ങളവതരിപ്പിക്കും. 
 
  • ഏകദൈവവിശ്വാസത്തിന്റെ മൗലികത
  • പ്രവാചകത്വം
  • ഖുർആനിന്റെ സാമ്പത്തികവീക്ഷണം
  • റമദാൻ ലക്ഷ്യവും വിധിവിലക്കുകളും
 
തുടങ്ങിയ വിഷയങ്ങൾ കേമ്പിൽ ചർച്ച ചെയ്യപ്പെടും.
 
പഠനകേമ്പില്‍ പങ്കെടുക്കുവാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 55338432, 55252518, 44358739 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
Read More

ദി ട്രൂത്ത് ഇംഗ്ലീഷ് പ്രഭാഷണം

കുവൈത്ത് : ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ബെനിഫിറ്റ്‌സ് ഓഫ് ഈമാൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രഭാഷണം നാളെ  (21/07/2011. വ്യാഴം)   7 മണിക്ക് സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന അബ്ദുല്ല അൽ ഉവൈബ് മസ്ജിദിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 65829673, 24337484
Read More

യാത്രയയപ്പ് നല്‍കി

കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകനായ നസീര്‍ നന്മണ്ടയ്ക്ക് ഹസ്സാവിയ യൂണിറ്റ് യാത്രയയപ്പ് നല്‍കി. ഇസ്‌ലാഹി സെന്ററിന്റെ തുടക്കം മുതലേ സജ്ജീവ സാന്നിദ്ധ്യവും വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട് നസീര്‍.
   നസീർ നന്മണ്ടയ്ക്ക് ഇസ്‌ലാഹി സെന്റര്‍ നല്‍കിയ യാത്രയയപ്പ്   

പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചന്ദനക്കാവ്, റിയാസ് പുന്നശ്ശേരി, യൂ.പി മുഹമ്മദ് ആമിര്‍ സംസാരിച്ചു.
Read More

എം.എസ്.എം. ബാലസദസ്സ് സംഘടിപ്പിച്ചു


അരീക്കോട്: കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്രസാശാഖാ എം.എസ്.എം സംഘടിപ്പിച്ച ബാലസദസ്സ് കിഴുപറമ്പ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റൈഹാന കുറുമാടന്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.ടി. മഹ്മൂദ് അന്‍വാരി അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.എ. റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് കെ.ടി. കുഞ്ഞാലിക്കുട്ടി, എന്‍. അബ്ദുസ്സലാം, പി. അശ്‌റഫ്, ശാക്കിര്‍ ബാബു കുനിയില്‍, കെ.പി. റഹ്മത്തുള്ള, നവാസ് കല്ലായി, ഹാഫിള് റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, July 19, 2011

QIIC ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: രജിസ്‌ട്രേഷന്‍ ആരംഭിച്ചു


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആഗസ്ത് 19ന് സംഘടിപ്പിക്കുന്ന പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു. ഉദ്ഘാടനം ചെയ്തു. 16 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറ: ലുഖ്മാന്‍ (അധ്യായം 31), സൂറ: അല്‍മുത്വഫിഫീന്‍ (അധ്യായം 83) എന്നിവ ആസ്പദമാക്കിയും മുതിര്‍ന്നവര്‍ക്ക് സൂറ: അല്‍മാഇദ (അധ്യായം 5)യെ ആസ്പദമാക്കിയുമായിരിക്കും പരീക്ഷ നടത്തുക. അമുസ്‌ലീങ്ങള്‍ക്കും പരീക്ഷ എഴുതാം. 

അപേക്ഷാ ഫോറങ്ങള്‍ ബിന്‍ മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഫീസിലും www.islahiqatar.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 12ന് മുമ്പ് ഇസ്‌ലാഹി സെന്റര്‍ ഓഫീസിലോ quranexam2011@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 33572989 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

മതവിശ്വാസത്തിന്റെ മറവിലെ വ്യാജചികിത്സ: നടപടി വേണം : KNM


കോഴിക്കോട്:മതവിശ്വാസത്തിന്റെ മറവില്‍ വ്യാജചികിത്സ നടത്തി സമൂഹത്തെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ എല്ലാ മതവിശ്വാസികളും യോജിച്ച് ശബ്ദമുയര്‍ത്തണം. തട്ടിപ്പുവീരന്മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. 

അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ടി. അബൂബക്കര്‍ നന്മണ്ട, ഹര്‍ഷിദ് മാത്തോട്ടം, പി.പി. കുഞ്ഞായിന്‍ഹാജി, സി. മരക്കാരുട്ടി, പി. ഹംസ മൗലവി, പി.എന്‍. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ശുക്കുര്‍ കോണിക്കല്‍, ഹാഫുളൂര്‍ റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, July 18, 2011

വൈജ്ഞാനിക മേഖലകളില്‍ വിദഗ്‌ധരെ സൃഷ്ടിക്കുക – മുഹമ്മദ് ത്വയ്യിബ് സുല്ലമി


ജിദ്ദ : സര്‍വ്വ വിജ്ഞാനശാഖകളിലും പ്രാചീന മുസ്ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ എം മുഹമ്മദ് ത്വയ്യിബ് സുല്ലമി പ്രസ്‌താവിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. വിജ്ഞാനം തേടിയുള്ള പടയോട്ടത്തിന്റെ പഴയ കാലമാണ് മുസ്ലിം ലോകത്തിന്‍റെ  സുവര്‍ണ്ണകാലം. കുട്ടികളുടെ വിദ്യഭ്യാസത്തിന്‍റെ  കാര്യത്തില്‍ അത്യുത്സാഹം കാണിക്കുന്ന രക്ഷിതാക്കളും സന്നദ്ധ സംഘങ്ങളും വിവിധ വൈജ്ഞാനിക മേഖലകളില്‍ വൈദഗ്‌ദ്ധ്യം നേടിയ അര്‍പ്പണ ബോധമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ക്കും മനുഷ്യ ചിന്തക്കും എതിരല്ലാത്ത രീതിയില്‍ ആശയാവിഷ്‌കരണം സാധ്യമാക്കുന്ന കാലാതിവര്‍ത്തിയായ നിത്യസത്യമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും അദ്ദേഹം പറഞ്ഞു. 

ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. അബ്ദുല്‍ കരീം സുല്ലമി സ്വാഗതവും എം അഹ്‌മദ് കുട്ടി മദനി നന്ദിയും പറഞ്ഞു.
Read More

ISM തസ്കിയ നൈറ്റ് സമാപിച്ചു


പരപ്പനങ്ങാടി മസ്ജിദ് സലാമില്‍ നടന്ന ISM തസ്കിയ നൈറ്റ് സമാപിച്ചു പി എം എ ഗഫൂര്‍ നേതൃത്വം നല്കി.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...