ജിദ്ദ: ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസത്തെ ഖുര്‍ആനുമായുള്ള ബന്ധത്തിലൂടെ സാര്‍ത്ഥകമാക്കാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യ പ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി ഉല്‍ബോധിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘അഹ്ലന്‍ റമദാന്‍’ പഠന ക്യാമ്പില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലെ ആധുനികവും പൌരാണികവുമായ സാഹിത്യ കൃതികള്‍ താരതമ്യം ചെയ്താല്‍ ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാനാവും. എന്നാല്‍ അറബി ഭാഷയില്‍ നിപുണരായ ജൂത, ക്രൈസ്തവ ഭാഷാ പണ്ഡിതന്മാര്‍ക്ക് പോലും പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഭാഷയില്‍ ചെറിയ ന്യൂനത പോലും കണ്ടെത്തനാവാത്ത ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍ .സംഘടിതമായി സകാത്ത് സംവിധാനം നടപ്പിലാക്കുമ്പോഴേ മുതലാളിമാരില്‍ നിന്ന് ലഭിക്കുന്ന ഔദാര്യം എന്ന അവസ്ഥയില്‍ നിന്നും മാറി പാവപ്പെട്ടവന്റെ അവകാശം എന്ന മഹിതമായ ആശയത്തിലേക്ക് സകാത്ത് ഉയരുകയുള്ളൂ. പ്രവാചക കാലഘട്ടത്തില്‍ ഒരിക്കല്‍ പൊലും സംഘടിതമല്ലാതെ സകാത്ത് നല്‍കിയതായി ചരിത്രമില്ല എന്നും അദ്ദേഹം പറഞ്ഞു.
റമളാനിനെ വരവേല്‍ക്കാന്‍ വിപണിയും വീടുകളും വിഭവങ്ങളും ഒരുക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ മനസ്സുകള്‍ തയ്യാറാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ക്യാമ്പില്‍ ക്ലാസെടുത്ത ഇസ്ലാഹി സെന്ററ് പ്രബോധകന്‍ മുജീബ്റഹ്‌മാന്‍ സ്വലാഹി ഉല്‍ബോധിപ്പിച്ചു. അവനവന്റെ ന്യൂനതകള്‍ സ്വയം കണ്ടെത്തി പരിഹരിക്കുവാനും നന്‍മയില്‍ ആരോഗ്യപരമായി മത്സരിക്കുവാനും വ്രതം കൊണ്ട് സാധ്യമാവണം. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സിദ്ധീഖ് സി എം ഓറ്ഗനൈസിങ് കണ്‍വീനര്‍ റഷീദ് പേങ്ങാട്ടിരി എന്നിവരും പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം