Showing posts with label ആരാധ്യനേകൻ അനശ്വരശാന്തി. Show all posts
Showing posts with label ആരാധ്യനേകൻ അനശ്വരശാന്തി. Show all posts

Monday, January 24, 2011

സുരക്ഷാനിയമങ്ങള്‍ പൊളിച്ചെഴുതണം -ഐ എസ് എം സമ്മേളനം






കൊല്ലം: അനീതിക്കും അതിക്രമത്തിനുമെതിരെ ശബ്ദിക്കുന്ന മനുഷ്യാവകാശ-സാംസ്‌കാരിക പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന സുരക്ഷാനിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് കൊല്ലത്തു നടന്ന ഐ.എസ്.എം.(ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍) സംസ്ഥാനതല സമ്മേളനം ആവശ്യപ്പെട്ടു. 'ആരാധ്യനേകന്‍, അനശ്വരശാന്തി' എന്ന സന്ദേശവുമായി നാലുമാസമായി നടത്തിവന്ന കാമ്പെയ്‌നിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു സമ്മേളനം.

മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെയുള്ള ഭരണകൂടഭീകരതയ്ക്ക് നിയമപരിരക്ഷ നല്‍കുന്ന ജ്യുഡീഷ്യറിയുടെ നിലപാട് ആപത്കരമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ദേശീയമനുഷ്യാവകാശക്കമ്മീഷന്‍ തയ്യാറാകണം. ആരാധാനകേന്ദ്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വിശ്വാസികളെ സാമ്പത്തിക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം വേണം-സമ്മേളനം ആവശ്യപ്പെട്ടു.


സമ്മേളനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മതത്തില്‍ ബുദ്ധിയുടെ പ്രസക്തി അവഗണിക്കുന്നതാണ് ആധുനിക മുസ്‌ലിങ്ങള്‍ നേരിടുന്ന അപകടകരമായ പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പഠന സെഷനുകള്‍ നടന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിശുദ്ധ ഖുറാനും പ്രവാചകനും പ്രോത്സാഹിപ്പിച്ച, മുസ്‌ലിം സ്ത്രീകളുടെ പള്ളികളിലെ ആരാധനാസ്വാതന്ത്ര്യം വിലക്കാന്‍ പണ്ഡിതന്മാര്‍ക്കോ മഹല്ല് നേതൃത്വങ്ങള്‍ക്കോ അധികാരമില്ലെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവാദ ഭീകരസംഘങ്ങളിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ സ്ത്രീകള്‍ കാര്യമായി ശ്രദ്ധചെലുത്തണമെന്ന് മേയര്‍ പറഞ്ഞു. എം.ജി.എം.സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഠനക്യാമ്പില്‍ കെ.അബ്ദുസലാം അധ്യക്ഷത വഹിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും ബിന്‍ലാദന്റെയും ബോംബിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ നടന്നുവരുന്ന ഗൂഢാലോചനയ്‌ക്കെതിരായി ജനാധിപത്യ പ്രതിരോധം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സിയാദ് അടിമാലി(യൂത്ത് ലീഗ്), അശ്വിനിദേവ്(യുവമോര്‍ച്ച), അഷ്‌റഫ് മൗലവി മൂവാറ്റുപുഴ(എസ്.ഡി.പി.ഐ.), ജാബിര്‍ അമാനി(ഐ.എസ്.എം.) തുടങ്ങിയവര്‍ പ്രസംഗിച്ചു.


വൈകീട്ട് നടന്ന സമാപനസമ്മേളനം നൂറുല്‍ ഹസന്‍ ഉമരി ദല്‍ഹി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടി ഡോ .ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം.സലാഹുദ്ദീന്‍ മദനി, സി.എം.മൗലവി, മമ്മൂട്ടി മുസ്‌ലിയാര്‍, ആസിഫലി കണ്ണൂര്‍, കെ.കെ.ഹസന്‍ മദീനി, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് സ്വലാഹി, റഫീഖ് കടലുണ്ടി, മുനീര്‍ സലഫി ഖത്തര്‍, ബഷീര്‍ മാമാങ്കര മക്ക, നാസിമുദ്ദീന്‍ ഫാറൂഖി, ശൗഖത് സാഹിബ് കായംകുളം, കെ.കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, January 20, 2011

ഐ എസ് എം സംസ്ഥാന കാമ്പയിന്‍ സമാപനം 23നു



കൊല്ലം : 'ആരാധ്യനേകന്‍ അനശ്വരശാന്തി' എന്ന പ്രമേയവുമായി ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാംപയിന്‍റെ സമാപനം 2011 ജനുവരി 23 ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊല്ലം പീരങ്കിമൈതാനിയിലെ റയ്യാന്‍, ഫിര്‍ദൌസ് ഓഡിറ്റോരിയങ്ങളിലായി ആറു സെഷനുകളില്‍ സമ്മേളനം നടക്കും.

രാവിലെ 9.30നു കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിക്കും. 'യുവത' പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനം കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ: ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിക്കും. അബ്ദുല്‍ ജബ്ബാര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങും. കെ എന്‍ എം സെക്രട്ടറി എ അസ്ഗരലി, എം എസ് എം ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട എന്നിവര്‍ പങ്കെടുക്കും. 10.30നു പഠന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും. 

രാവിലെ 10നു ഫിര്‍ദൌസ് ഓഡിറ്റോരിയത്തില്‍ വനിതാസമ്മേളനം മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിടന്റ്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് 'ഫാഷിസവും തീവ്രവാദവും സമകാലീന ഇന്ത്യയില്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് റയ്യാന്‍ ഓഡിറ്റോരിയത്തില്‍ 'ഇസ്ലാഹി പ്രസ്ഥാനവും വിമര്‍ശകരും' എന്ന വിഷയത്തില്‍ ആദര്‍ശസംവാദം നടക്കും.

വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം വിഖ്യാത പണ്ഡിതന്‍ മൌലാന വഹീദുദ്ദീന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. 
Read More

Saturday, January 08, 2011

അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ : സംഘ്‌ പരിവാര്‍ നേതൃത്വം മാപ്പു പറയണം - ഐ എസ്‌ എം

മലപ്പുറം: രാജ്യത്ത്‌ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ആര്‍ എസ്‌ എസ്സിന്റെ പങ്ക്‌ വ്യക്തമാക്കിക്കൊണ്ട്‌ സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്‌ഫോടനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്‌ത്‌ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ചും തീവ്രവാദ ആരോപണമുന്നയിച്ചും ഒരു സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ തിടുക്കം കാണിക്കുന്നവര്‍, ഹിന്ദുത്വ ഭീകരരുടെ രാഷ്‌ട്ര വിരുദ്ധ നടപടികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മൂടിവെക്കുകയായിരുന്നു എന്നാണ്‌ അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌. സത്യം മൂടിവെച്ച സ്‌ഫോടന പരമ്പര അന്വേഷണസംഘത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. തീവ്രവാദം ആരോപിക്കപ്പെട്ട ഡോ. ഹനീഫിന്റെ നിരപരാധിത്വം തെളിഞ്ഞപ്പോള്‍ നഷ്‌ടപരിഹാരം നല്‌കാനും മാപ്പു പറയാനും ആസ്‌ട്രേലിയന്‍ ഭരണകൂടം സന്നദ്ധമാവുകയുണ്ടായി. നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അനീതി മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌. അസീമാനന്ദയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ ബി ജെ പി, ആര്‍ എസ്‌ എസ്‌ നേതൃത്വം മൗനം വെടിയണമെന്നും ബാബറി മസ്‌ജിദ്‌ ധ്വംസനം ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ്‌ നടപടികളില്‍ സംഘപരിവാര്‍ നേതൃത്വം കുറ്റം സമ്മതിക്കണമെന്നും മാപ്പു പറയണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, ജ്‌അഫര്‍ വാണിമേല്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്‌, മന്‍സൂറലി ചെമ്മാട്‌, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Read More

Tuesday, December 21, 2010

അധാര്‍മികതകള്‍ക്കെതിരെ ഒന്നിക്കുക - ഐ എസ്‌ എം

മൂവാറ്റുപുഴ : സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുന്ന അധാര്‍മികതകള്‍ക്കെതിരെയും വര്‍ഗീയ-തീവ്രചിന്തകള്‍കള്‍ക്കെതിരെയും സമൂഹം ഒന്നിക്കണമെന്ന്‌ ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഐ എസ്‌ എം ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ തള്ളിവിടുന്നത്‌ പ്രതിസന്ധികളി ലേക്കും അസമാധാനത്തിലേക്കുമാണെന്നും കലര്‍പ്പില്ലാത്ത ദൈവികസന്ദേശം ഉള്‍ക്കൊള്ളുക മാത്രമാണ്‌ അശാന്തിയില്‍ നിന്നുള്ള മോചനത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു.

എം എം ബശീര്‍ മദനി മോഡറേറ്ററായിരുന്നു. പി എം മുസ്‌തഫ സുല്ലമി വിഷയമവതരിപ്പിച്ചു. ഡി. ശ്രീമാന്‍ നമ്പൂതിരി, ഫാ. തോമസ്‌ പോള്‍ റംബാന്‍, ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷതവഹിച്ചു. മുഹമ്മദ്‌ വാളറ, അബ്‌ദുന്നാസര്‍ കാക്കനാട്‌, ജരീര്‍ പാലത്ത്‌, കബീര്‍ സുല്ലമി, ഹുസൈന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

പഠനസെഷനില്‍ ഫൈസല്‍ ചക്കരക്കല്ല്‌, അബ്‌ദുസ്സത്താര്‍ കൂളിമാട്‌ ക്ലാസെടുത്തു. സമാപനസെഷന്‍ ബാബുപോള്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി, വി എ ഉമ്മര്‍ കുട്ടി, വി മുഹമ്മദ്‌ സുല്ലമി, കെ ബി പരീത്‌, എം കെ ശാക്കിര്‍, കെ എം സലീം പ്രസംഗിച്ചു.
Read More

Thursday, December 16, 2010

ആദര്‍ശകാമ്പയിന്‍ സമാപന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു


കൊല്ലം: ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ സമാപന സമ്മേളനത്തിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹസന്‍ മദീനി ആലുവ മുഖ്യരക്ഷാധികാരിയും അബ്‌ദുസ്സലാം മാസ്റ്റര്‍ ചെയര്‍മാനും എസ്‌ ഇര്‍ശാദ്‌ സ്വലാഹി ജന. കണ്‍വീനറുമാണ്‌. രക്ഷാധികാരികളായി എം സ്വലാഹുദ്ദീന്‍ മദനി, സി എം മൗലവി, മകര്‍കുട്ടി കോട്ടയം,സുബൈര്‍ അരൂര്‍, അബ്‌ദുസ്സലാം, മരുതി, ബശീര്‍ കൊട്ടിയം, എസ്‌ അബ്‌ദുസ്സലാം കരുനാഗപ്പള്ളി, അബ്‌ദുല്‍ജബ്ബാര്‍ കൊച്ചന്നൂര്‍, സൈനുദ്ദീന്‍ തിരുവനന്തപുരം, അബ്‌ദുല്‍കരീം ഇടുക്കി, അബ്ബാസ്‌ തിരുവനന്തപുരം, നാസറുദ്ദീന്‍ തെവലക്കര എന്നിവരെ തെരഞ്ഞെടുത്തു. സി വൈ സാദിഖ്‌ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), ആസിഫലി കണ്ണൂര്‍, വി മുഹമ്മദ്‌ സുല്ലമി, നസീര്‍ ആലപ്പുഴ, ഹാഷിം കോട്ടയം, സക്കീര്‍ ഹുസൈന്‍ തൊടുപുഴ, റഊഫ്‌ ഖാന്‍ കൊല്ലം, ഹസന്‍കുഞ്ഞു കായംകുളം, അബ്‌ദുല്‍ഖാദര്‍ തിരുവനന്തപുരം (വൈസ്‌ ചെയര്‍മാന്‍), കുഞ്ഞുമോന്‍, സജീം കൊല്ലം, സക്കീര്‍ എറണാകുളം, എ എ നവാസ്‌ (കണ്‍വീനര്‍) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

വിവിധ വകുപ്പ്‌ ഭാരവാഹികളായി കെ യൂസുഫ്‌, ശമീര്‍ കായംകുളം (സാമ്പത്തികം), വി ഇ റഹീം മദനി, അബ്‌ദുസ്സലാം (ദഅ്‌വത്ത്‌), ശൗക്കത്ത്‌ കായംകുളം, നാസര്‍ മുണ്ടക്കയം (പ്രോഗ്രാം), സലാഹുദ്ദീന്‍ കൊല്ലം, അന്‍സാര്‍ പൂയപ്പള്ളി (സ്റ്റേജ്‌), ശഫീഖ്‌ കൊല്ലം, അബ്‌ദുസ്സലാം പൂയപ്പള്ളി (പ്രസ്സ്‌), പി കെ എം ബശീര്‍, ഷാജഹാന്‍ (ലോ & ഓര്‍ഡര്‍), അബ്ബാസ്‌ സ്വലാഹി, നുജൂം കായംകുളം (രജിസ്‌ട്രേഷന്‍), ശാജഹാന്‍ സലഫി, എ എച്ച്‌ അനീസ്‌ (ബുക്‌സ്റ്റാള്‍), അബ്‌ദുല്ലത്തീഫ്‌ മാരുതി, റഹീം ചാപ്രായ്‌ (ഫുഡ്‌), വി അബ്‌ദുല്ലത്തീഫ്‌, അയ്യൂബ്‌ ഖാന്‍ (വളണ്ടിയര്‍), സിറാജ്‌ കൊട്ടിയം, ശമീം കൊല്ലം (സാനിറ്റേഷന്‍), സിദ്ദീഖ്‌ അഫൂസ്‌, ശമീര്‍ ആലപ്പുഴ (റിസപ്‌ഷന്‍), എന്‍ എം ശരീഫാ, ഡോ. സാദിഖ്‌ (മെഡിക്കല്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉദ്‌ഘാടനംചെയ്‌തു. സൗത്ത്‌ സോണ്‍ പ്രസിഡന്റ്‌ എസ്‌ ഇര്‍ശാദ്‌ സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നാസര്‍ മുണ്ടക്കയം എന്‍ കെ എം സക്കരിയ്യ, എ എ നവാസ്‌, ശമീര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, December 13, 2010

ഏകദൈവവിശ്വാസത്തിനു മാത്രമേ ആത്മീയചൂഷണത്തെ നേരിടാന്‍ കഴിയൂ -പി സി അഹ്‌മദ്‌


സുല്‍ത്താന്‍ബത്തേരി: ദൈവത്തിലേക്കടുക്കാന്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്നു പഠിപ്പിക്കുന്ന ശുദ്ധമായ ഏകദൈവവിശ്വാസത്തിനു മാത്രമേ ആത്മീയചൂഷണത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി സി അഹ്‌മദ്‌ അഭിപ്രായപ്പെട്ടു. ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും ആത്മീയചൂഷണം അനുദിനം വര്‍ധിച്ചുവരികയാണ്‌. വ്യാപാരവത്‌കരിച്ച ആത്മീയതയുടെ മറവില്‍ ചൂഷണത്തിന്‌ വിധേയരായിത്തീരുന്നത്‌ ഏറെയും സാധാരണക്കാരാണെന്നതിനാല്‍ പ്രബോധകരുടെ ഉത്തരവാദിത്തം ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം ജില്ലാ സെക്രട്ടറി സയ്യിദലി സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എം ശബീര്‍ അഹ്‌മദ്‌, മമ്മൂട്ടി മുസ്‌ലിയാര്‍, സിദ്ദീഖ്‌ ബത്തേരി, സജ്ജാദ്‌ മേപ്പാടി, ജലീല്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്‌ദുല്‍ജലീല്‍ മദനി സ്വാഗതവും സലാം മുട്ടില്‍ നന്ദിയും പറഞ്ഞു.
Read More

Sunday, December 12, 2010

കേരള മുസ്‌ലിംകള്‍ക്ക്‌ ദിശാബോധം നല്‌കിയത്‌ മുജാഹിദ്‌ പ്രസ്ഥാനം -അഡ്വ. എം കെ പ്രേംനാഥ്‌ എം എല്‍ എ

വടകര: കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ ദിശാബോദം നല്‍കിയത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന്‌ അഡ്വ. എം കെ പ്രേംനാഥ്‌ എം എല്‍ എ പറഞ്ഞു. ഐ എസ്‌ എം കാമ്പയിന്റെ ഭാഗമായി ജനുവരി 29,30 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന മുജാഹിദ്‌ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി പി മൊയ്‌തു അധ്യക്ഷത വഹിച്ചു. 1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ത്ത പ്രക്ഷുബ്‌ധാന്തരീക്ഷത്തില്‍ പാലക്കാട്‌ സംസ്ഥാന സമ്മേളനം നടത്തി തീവ്ര വികാരപ്രകടനങ്ങളില്‍ നിന്ന്‌ മുസ്‌ലിംകളെ വഴിതിരിച്ചുവിട്ട മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നടപടി ഏറെ പ്രതീക്ഷാര്‍ഹമായിരുന്നു-അദ്ദേഹം പറഞ്ഞു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ എം കുഞ്ഞഹമ്മദ്‌ മദനി, അഡ്വ. പി കുഞ്ഞമ്മദ്‌, എന്‍ കെ എം സകരിയ്യ, ടി വി നജീബ്‌, എ അബ്‌ദുര്‍റഹ്‌മാന്‍ പ്രസംഗിച്ചു.
Read More

Thursday, December 09, 2010

ഐ എസ് എം കാമ്പയിന്‍ സൗദി ഏരിയ സമ്മേളനം ഡിസ : 10നു ജുബൈലില്‍

ജുബൈല്‍ : ഐ എസ് എം കാമ്പയിന്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ ഏരിയ സമ്മേളനം 2010 ഡിസംബര്‍ 10 വെള്ളിയാഴ്ച ജുബൈലില്‍ നടക്കും. വിവിധ സെഷനുകളില്‍ പ്രമുഖ വ്യക്തിത്തങ്ങള്‍ സംസാരിക്കും.
Read More

Monday, December 06, 2010

മാധ്യമ ഇടപെടലുകള്‍ വനിതകള്‍ തിരിച്ചറിയണം : എം എസ് എം വിദ്യാര്‍ഥിനി സമ്മേളനം

തലശ്ശേരി : സ്ത്രീകളുടെ സ്വത്വബോധം ചോദ്യം ചെയ്യുന്ന ദൃശ്യമാധ്യമ ഇടപെടലുകളേയും ഇര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സംസ്കാരത്തെയും പെണ്‍സമൂഹം തിരിച്ചറിയണമെന്ന് എം എസ് എം സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.

'ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്നാ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടി പ്പിക്കുന്ന കാമ്പയിന്റെ ഭാഗ മായാണ് സമ്മേളനം സംഘടിപ്പിച്ചത്. തലശ്ശേരി നഗര സഭാധ്യക്ഷ ആമിന മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

Tuesday, November 30, 2010

ആത്മീയചൂഷകരെ തുരത്തുക - ഡോ. ഹുസൈന് മടവൂര്



മണ്ണാര്ക്കാട്: ആത്മീയചൂഷകരെ തുരത്താന് വിശ്വാസികള്ക്ക് കഴിയേണ്ടതുണ്ടെന്ന് ഡോ. ഹുസൈന് മടവൂര് പറഞ്ഞു. ഐ എസ് എം ആദര്ശകാമ്പയിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ പേരില് നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാവുന്നവരില് ഭൂരിഭാഗവും സാധാരണക്കാരാണ്. അതുകൊണ്ടു തന്നെ വിശ്വാസികള് സാധാരണജനങ്ങള്ക്കിടയിലെ പ്രബോധനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം -അദ്ദേഹം പറഞ്ഞു. കെ എന് എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്സാരി അധ്യക്ഷത വഹിച്ചു.

മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കളത്തില് അബ്ദുല്ല, കെ പി എസ് പയ്യനടം, ബാപ്പു ഹാജി, മുഹമ്മദ് കുഞ്ഞി, വി മുഹമ്മദ് മൗലവി, അബ്ദുഅലി മദനി, ഈസ മദനി, എം വീരാപ്പു അന്സാരി, ടി ശറഫുദീന് സലഫി, ഇബ്റാഹീം ബുസ്താനി, സാജിദലി പ്രസംഗിച്ചു.
Read More

Tuesday, November 23, 2010

ഹദീസ് സമ്മേളനം നവ : 28നു മലപ്പുറത്ത്

മലപ്പുറം : ഐ എസ് എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന ഹദീസ് സമ്മേളനം 2010 നവംബര്‍ 28 ഞായറാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ വച്ചു നടക്കുന്നു [ഇന്‍ശാ അല്ലാ]. അഹ്ലുല്‍ ഹദീസ്, ആധുനിക ഹദീസ് പണ്ഡിതന്മാര്‍, ഹദീസ് നിഷേധ പ്രവണതകള്‍ പഴയതും പുതിയതും, ഹദീസ് വിജ്ഞാനീയവും ഇന്ത്യന്‍ പണ്ഡിതന്മാരും, ഹദീസ് നിദാനശാസ്ത്രം: ചരിത്രം, വളര്ച്ച, ഹദീസും ആധുനിക ശാസ്ത്രവും, ഹദീസ് : പഠനം-പ്രചാരണം-നിരൂപണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തും. അബ്ദുള്ള മഅ'റൂഫ് അല്‍ ഖാസിമി ദല്‍ഹി, സുഹറ മമ്പാട്, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഇ കെ അഹമ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി, യു പി അബ്ദുല്‍ റഹ്മാന്‍ മൌലവി, ജമാലുദ്ദീന്‍ ഫാറൂഖി, മുഹമ്മദ്‌ സലിം സുല്ലമി, കെ പി സകരിയ്യ, പി മൂസ സ്വലാഹി, അബ്ദുറഹ്മാന്‍ ആദ്യശ്ശേരി, അബ്ദുല്‍ അസീസ്‌ മദനി, മുജീബുറഹ്മാന്‍ കിനാലൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, അന്ഫാസ് നന്മണ്ട, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി തുടങ്ങിയവര്‍ സംബന്ധിക്കുന്നു. യുവത ബുക്സ് പുറത്തിറക്കുന്ന 'ഹദീസ് സമാഹാരം' വാല്യം 2 പ്രകാശനം നടത്തും.
Read More

Wednesday, November 17, 2010

ഈദ് സന്ദേശം


ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു.

പെരുമയുള്ള നാളാണ് പെരുന്നാള്‍.ഓര്‍മയുടെ വസന്തമാണീദിനം.

തക് ബീറുകള്‍ കൊണ്ട് ഒര്‍മയെഉജ്ജ്വലമാക്കാനാണ് നമുക്കീ ആഘോഷം.

വര്‍ഷാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നുംകരുതുറ്റ ചരിത്രം നമ്മെ തട്ടിയുണര്‍ത്തുന്നു.

തക് ബീര്‍ ആയിരുന്നുഇബ് റാഹീം നബിയുടെ ജീവിതം.

അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട്

കനലെരിയുന്ന വീര്യത്തോടെ തക് ബീറാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

അല്ലാഹുവല്ലാ‍ത്തതെല്ലാം നിസ്സാരമാണെന്ന തിരിച്ചറിന്റെ പേരാണ് തക് ബീര്‍.

നിസ്സാരമായതിനെയെല്ലാം നിര്‍ഭയത്വത്തോടെ ചോദ്യം ചെയ്യാന്‍ സാധിച്ചപ്പോള്‍

ഇബ്റാഹീം നബി ആദര്‍ശ പിതാവായി.

ആ പിതാവിന്റെ പിന്തുടര്‍ച്ചക്കാരാണു നാം.

നമ്മെ അടിമകളാക്കുന്ന സര്‍വ്വതിനെയും

ആ പിതാവിന്റെ ആര്‍ജവത്തോടെചോദ്യം ചെയ്യാന്‍ വീര്യമുണ്ടോ നമുക്ക്?

ഉണ്ടങ്കില്‍ അവരെയാണ് ഇന്നാവശ്യം.

കണ്ണില്‍ കാണുന്നതിനെയെല്ലാം ആരാധിച്ചവരോട്,

കണ്ണില്‍ കാണാത്ത ഒരുവനെ മാത്രം ആരാധിക്കണമെന്ന്നമ്മുടെ പിതാവ് പറഞ്ഞു.

‘ആരാധ്യനേകന്‍ അനശ്വര ശാന്തി’ യുടെ ആപ്തവാക്യമാണത്.

സര്‍വരും സമ്മതിക്കുന്ന സനാതന സത്യമാണത്

.അനേകം ആശ്രയങ്ങളിലേക്ക്കയ്യും കരളുമുയര്‍ത്തുന്നവര്‍ക്കുള്ള ശ്രുതി മന്ത്രമാണത്.

ഉറക്കം നഷ്ടപ്പെട്ടവര്‍ക്കുള്ള ശാന്തിസൂക്തമാണത്.

അശാന്ത ഹൃദയങ്ങള്‍ക്കുള്ള ആനന്ദവചനമാണത്.

തക്ബീര്‍ നമ്മെ ഉണര്‍ത്തുന്നത്പുതിയൊരു പുറപ്പാടിലേക്കാണ്.

തക്ബീറിനായുള്ള ജീവിതവുംതക് ബീറിനായുള്ള സമരവും!

മുമ്പേ കടന്നുപോയ പിതാവിന്റെമരിക്കാത്ത ഒര്‍മകളില്‍ ജ്വലിക്കുന്നമക്കളാകാന്‍ ആരുണ്ട്?

ഇബ്രാഹീം നബിയെ ഓര്‍ക്കാംപോരാളിയായ പ്രവാചകന്‍ധൈര്യവാനായ പിതാവ്സ്നേഹധന്യനാ‍യ പുത്രന്‍കരുണാമയനായ കുടുബനാഥന്‍

ഹാജറയെ ഓര്‍ക്കാംക്ഷമയുടെ മിനാരമായ സ്ത്രീകരുത്തിന്റെ കലയറിഞ്ഞ ഭാര്യസഹനത്തിന്റെ സമുദ്രമായ ഉമ്മ

ഇസ്മാഈലിനെ ഓര്‍ക്കാംപതറാത്ത ഭക്തിയുള്ള യൗവനംദൈവമര്‍ഗത്തില്‍ കത്തിക്ക് കഴുത്തു നീട്ടിയ ആര്‍ജവം!

ഈ കുടുബം നമ്മുടെ മുന്നില്‍ നിലാവായ് നിറയട്ടെ.ആദര്‍ശവഴിയില്‍ ഇവരാണ് നമുക്ക് നേതൃത്വം.

ഇവര്‍ അന്നു പറഞ്ഞത് കൂടുതല്‍ ഉച്ചത്തില്‍ ഇന്ന് പറയലാണ് നമ്മുടെ ദൗത്യം.


ആരാധ്യനേകന്‍ എന്ന് പുതിയ കാലത്തോട്നെഞ്ച് വിരിച്ച് പറയലാണ് അവരോടുള്ള കടപ്പാട്. തക്'ബീര്‍ ഏറ്റുചൊല്ലിഅനശ്വര ശാന്തിയുടെ തീരത്തേക്ക്നമുക്ക് നടന്നടുക്കാം


ഐ എസ് എം കേരള

Read More

Monday, November 15, 2010

വികല വിചാരങ്ങളെ അകറ്റുക- സി പി



കോട്ടയം: വികല ആചാരങ്ങളെ അകറ്റിനിര്ത്തിയാലേ ശാന്തിയും സമാധാനവും സാധ്യമാവുകയുള്ളൂ എന്ന് സി പി ഉമര് സുല്ലമി പറഞ്ഞു. ഐ എസ് എം ആദര്ശ കാമ്പയിനിന്റെ കോട്ടയം ജില്ല പ്രചരണ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം ശാന്തിയും സമാധാനവുമാണ് മുന്നോട്ടുവെക്കുന്നത്. മദ്യവും ലഹരി പദാര്ഥങ്ങളും നല്കുന്ന നശ്വര ശാന്തിയില് അഭയം കണ്ടെത്തി ജീവിതത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. സ്വസ്ഥതയും സമാധാനവും തകര്ക്കുന്ന കാര്യങ്ങളായതിനാലാണ് ഇവയെ ഇസ്ലാം നിരോധിച്ചത്. ഇസ്ലാം വിരോധിച്ച കാര്യങ്ങളില് ആത്യന്തികമായി മനുഷ്യര്ക്ക് യാതൊരു നന്മയും ഉണ്ടാകുകയില്ല -അദ്ദേഹം പറഞ്ഞു.

ഹാരിസ് സ്വലാഹി അധ്യക്ഷത വഹിച്ചു. എ കെ ഈസ മദനി, കെ എന് എം സെക്രട്ടറിമാരായ അബൂബക്കര് മദനി മരുത, അബൂബക്കര് നന്മണ്ട എന്നിവര് ക്ലാസ്സെടുത്തു. ഐ എസ് എം വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില് മുഖ്യ പ്രഭാഷണം നടത്തി. നാസര് മുണ്ടക്കയം, കെ പി ശഫീഖ് പ്രസംഗിച്ചു.
Read More

Tuesday, November 02, 2010

ഐ എസ് എം കാമ്പയിന്‍ പ്രചാരണ സംഗമം നവംബര്‍ 5നു ഖത്തറില്‍


ഐ എസ് എം നടത്തുന്ന 'ആരാധ്യനേകന്‍ അനശ്വര ശാന്തി' കാമ്പയിന്റെ ഖത്തര്‍ ഏരിയ പ്രചാരണ സംഗമം 2010 നവംബര്‍ 5നു ബിന്‍ മഹ്മൂദിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ വച്ച് നടക്കും. ഇര്‍ഷാദ് സ്വലാഹി കൊല്ലം, സമീര്‍ കായംകുളം, കെ എന്‍ സുലൈമാന്‍ മദനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
Read More

Sunday, October 31, 2010

സമന്വയത്തിന്റെ പാത കണ്ടെത്തുക -എം സ്വലാഹുദ്ദീന്‍ മദനി


കൊച്ചി: വിയോജിപ്പും കക്ഷിത്വവും ദൈവത്തിന്റെ പരീക്ഷണമാണെന്ന്‌ മനസ്സിലാക്കി യോജിപ്പിന്റെയും സമന്വയത്തിന്റെയും പാതകള്‍ കണ്ടെത്താന്‍ വിശ്വാസികള്‍ പ്രയത്‌നിക്കണമെന്ന്‌ എം സ്വലാഹുദ്ദീന്‍ മദനി പറഞ്ഞു. ഐ എസ്‌എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി ജില്ല സമിതി സംഘടിപ്പിച്ച പണ്ഡിത സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇഖ്‌ബാല്‍ ബുസ്‌താനി മുഖ്യപ്രഭാഷണം നടത്തി. അബ്‌ദുല്‍ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. വി മുഹമ്മദ്‌ സുല്ലമി, എം എം ബശീര്‍ മദനി ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി. എം കെ ശാക്കിര്‍, ഇബ്‌റാഹീം മദനി, കെ യു അബ്‌ദുര്‍റഹീം ഫാറൂഖി പ്രസംഗിച്ചു.
Read More

തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളെ ദുരുപയോഗം ചെയ്‌തെന്ന ആരോപണം അന്വേഷിക്കണം -മുജാഹിദ്‌ നേതൃസംഗമം


മലപ്പുറം: ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം, ഐ എസ്‌ എം, എം എസ്‌ എം, എം ജി എം ജില്ലാ സമിതികളുടെ സംയുക്താഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. ഇസ്‌ലാമിക മതചിഹ്നങ്ങളും മതപരമായ വ്യക്തിത്വവും തെരഞ്ഞെടുപ്പില്‍ മതരാഷ്‌ട്ര, തീവ്രവാദ പ്രതിനിധികള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഗൗരവത്തോടെ കാണണമെന്ന്‌ സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി സംഗമം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി, എ നൂറുദ്ദീന്‍, കെ അബ്‌ദുല്‍ ഖയ്യൂം സുല്ലമി, യൂനുസ്‌ ഉമരി, ഹംസ കാരക്കുന്ന്‌, വി അബ്‌ദുല്ലകുട്ടി, ഉമര്‍ തയ്യില്‍, എം കെ ബശീര്‍, നഫീസ ടീച്ചര്‍, ശാക്കിറ വാഴക്കാട്‌, സി മുഹമ്മദ്‌ സലീം സുല്ലമി, മുഹ്‌സിന്‍ തൃപ്പനച്ചി, വി ടി ഹംസ, പി ഹമീദ്‌ കുനിയില്‍, ബി പി എ ഗഫൂര്‍ പ്രസംഗിച്ചു.

കാമ്പയിനോടനുബന്ധിച്ച്‌ ഗൃഹാങ്കണ സംഗമം, ആദര്‍ശപാഠശാല, ദഅ്‌വ കിറ്റ്‌ വിതരണം, ആദര്‍ശ സെമിനാര്‍, മെസ്സേജ്‌ പവലിയന്‍, സ്റ്റുഡന്റ്‌സ്‌ കോണ്‍ഫ്രന്‍സ്‌, അഖിലേന്ത്യ സെമിനാര്‍, ഹദീസ്‌ സമ്മേളനം, ഈദ്‌ സൗഹാര്‍ദ സായാഹ്നം, ഉള്‍നാടന്‍ ദഅ്‌വ യാത്ര, ആദര്‍ശ കുടുംബസംഗമം, ദൗത്യദീപ്‌തി തുടങ്ങിയവ നടത്തും.
Read More

Monday, October 25, 2010

ഐ എസ് എം കാമ്പയിന്‍ റിയാദ് ഏരിയ ഉല്‍ഘാടനസമ്മേളനം ഒക്ടോ 27 നു


റിയാദ് : ഐ എസ് എം നടത്തുന്ന 'ആരാധ്യനേകന്‍ അനശ്വര ശാന്തി' ആദര്‍ശ സമ്മേളനത്തിന്‍റെ റിയാദ് ഏരിയ ഉല്‍ഘാടനസമ്മേളനം ഒക്ടോബര്‍ 27 ബുധനാഴ്ച രാത്രി 8.30നു ബത്ത റിയാദില്‍ വച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
Read More

Wednesday, October 20, 2010

ഐ എസ് എം ആദര്ശ കാംപയ്ന് വയനാട് ജില്ലയില് ഒരുക്കങ്ങള് തുടങ്ങി

കല്പറ്റ: ഐ എസ് എം ആദര്ശകാമ്പയിന് പ്രവര്ത്തനങ്ങള് സമുചിതമായി നടത്താന് വയനാട് ജില്ലാ മുജാഹിദ് കണ്വെന്ഷന് തീരുമാനിച്ചു. ആദര്ശ സെമിനാര്, സന്ദേശയാത്ര, ഗൃഹാങ്കണ യോഗങ്ങള്, പൊതുപ്രഭാഷണങ്ങള്, സ്ക്വാഡ് വര്ക്ക്, മെസ്സേജ് പവിലിയന് തുടങ്ങി നിരവധി പരിപാടികള് കാംപയ്ന്റെ ഭാഗമായി നടത്തും. കെ എന് എം ജില്ലാ സെക്രട്ടറി സയ്യിദലി സ്വലാഹി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ശുക്കൂര് കോണിക്കല് കാംപയ്ന് പരിപാടികള് വിശദീകരിച്ചു. ഡോ. പി മുസ്തഫാ ഫാറൂഖി, അബ്ദുല്അസീസ് മുസ്ലിയാര്, അബ്ദുല് ജലീല് മദനി, സാലിഹ് പിണങ്ങോട്, ഗഫൂര് താനേരി, ഷാഹുല് ഹമീദ് പ്രസംഗിച്ചു.
Read More

Saturday, October 09, 2010

ഐ എസ്‌ എം ആദര്‍ശ കാമ്പയിന് ആവേശകരമായ തുടക്കം




കാസറഗോഡ് : 'ആരാധ്യനേകന്‍, അനശ്വര ശാന്തി' എന്ന പ്രമേയം അടിസ്ഥാനമാക്കി ഐ എസ്‌ എം സംസ്ഥാന കമ്മിറ്റി നടത്തുന്ന ആദര്‍ശ സമ്മേളനത്തിന് തുടക്കം കുറിച്ചു. വമ്പിച്ച ജനാവലിയുടെ സാനിദ്ധ്യത്തില്‍ സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജെനെറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ജെനെറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ബഷീര്‍ പട്ടേല്‍താഴം, ആസിഫലി കണ്ണൂര്‍, ജാബിര്‍ അമാനി, മമ്മൂട്ടി മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ പ്രഭാഷണം നിര്‍വഹിച്ചു. യു പി  യാഹ്യാ ഖാന്‍ നന്ദി പറഞ്ഞു. സമാപന സമ്മേളനം 2011 ജനുവരിയില്‍ കൊല്ലത്ത് വച്ച് നടക്കും.
Read More

Thursday, September 30, 2010

ഐ എസ് എം ആദര്‍ശ കാമ്പയിന്‍ : ഉദ്ഘാടനം 2010 ഒക്ടോബര്‍ 9 ലേക്ക് നീട്ടി





കാസറഗോഡ് : ഒക്ടോബര്‍ 2 ശനിയാഴ്ച നടത്താനിരുന്ന ഐ എസ് എം ആദര്‍ശ ഉദ്‌ഘാടന സമ്മേളനം ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 9 ലേക്ക് മാറ്റി വച്ചു.

സമ്മേളനം ഒക്ടോബര്‍ 9 ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കും. ഡോ: ഹുസൈന്‍ മടവൂർ‍, സി പി ഉമര്‍ സുല്ലമി, മുജീബുർറഹ്മാന്‍ കിനാലൂർ‍, എന്‍ എം അബ്ദുല്‍ ജലീല്‍, ആസിഫലി കണ്ണൂർ‍, ബഷീര്‍ പട്ടേല്‍താഴം, മമ്മൂട്ടി മുസ്ലിയാർ‍, ചുഴലി അബ്ദുള്ള മൌലവി, പി കരുണാകരന്‍ എം പി, സി ടി അഹമ്മദലി എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...