കൊല്ലം : 'ആരാധ്യനേകന്‍ അനശ്വരശാന്തി' എന്ന പ്രമേയവുമായി ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാംപയിന്‍റെ സമാപനം 2011 ജനുവരി 23 ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊല്ലം പീരങ്കിമൈതാനിയിലെ റയ്യാന്‍, ഫിര്‍ദൌസ് ഓഡിറ്റോരിയങ്ങളിലായി ആറു സെഷനുകളില്‍ സമ്മേളനം നടക്കും.
രാവിലെ 9.30നു കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിക്കും. 'യുവത' പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനം കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ: ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിക്കും. അബ്ദുല്‍ ജബ്ബാര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങും. കെ എന്‍ എം സെക്രട്ടറി എ അസ്ഗരലി, എം എസ് എം ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട എന്നിവര്‍ പങ്കെടുക്കും. 10.30നു പഠന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും.
രാവിലെ 10നു ഫിര്‍ദൌസ് ഓഡിറ്റോരിയത്തില്‍ വനിതാസമ്മേളനം മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിടന്റ്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് 'ഫാഷിസവും തീവ്രവാദവും സമകാലീന ഇന്ത്യയില്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് റയ്യാന്‍ ഓഡിറ്റോരിയത്തില്‍ 'ഇസ്ലാഹി പ്രസ്ഥാനവും വിമര്‍ശകരും' എന്ന വിഷയത്തില്‍ ആദര്‍ശസംവാദം നടക്കും.
വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം വിഖ്യാത പണ്ഡിതന്‍ മൌലാന വഹീദുദ്ദീന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം