മലപ്പുറം: ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ (ജനുവരി 9 ഞായര്‍) തിരൂര്‍ ജെ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. `ആരാധ്യനേകന്‍, അനശ്വരശാന്തി' കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന പ്രതിനിധി സമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. അന്ധവിശ്വാസ പ്രചരണം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ-മാധ്യമ- കമ്പോള കൂട്ടുകെട്ട് സൃഷ്‌ടിക്കുന്ന അപകടങ്ങള്‍, വ്യാപകമാവുന്ന അഴിമതി, സംഘപരിവാര്‍ ഭീകരത, രൂക്ഷമായ വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ജനുവരി 23 ന് കൊല്ലത്ത് നടക്കുന്ന ഐ എസ് എം കാമ്പയിന്‍ സമാപന സമ്മേളനം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനങ്ങള്‍ എന്നിവയുടെ വിജയത്തിനുള്ള കര്‍മപദ്ധതികള്‍, സമ്മേളനം ആവിഷ്‌കരിക്കും. അടുത്ത ആറു മാസത്തേക്കുള്ള സംഘടനാ രൂപരേഖയും ബജറ്റും സംഗമം അംഗീകരിക്കും. രാവിലെ 9.30 ന് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. യു പി അബ്‌ദുറഹ്‌മാന്‍ മൗലവി, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട എന്നിവര്‍ പ്രസംഗിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും. അബ്‌ദുസ്സലാം മുട്ടില്‍ സമാപന പ്രഭാഷണം നടത്തും. മുഴുവന്‍ പ്രതിനിധികളും രാവിലെ 9.30 ന് തിരൂര്‍ ജെ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തി പേര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ അറിയിച്ചു.
Saturday, January 08, 2011
`ആരാധ്യനേകന്‍ അനശ്വരശാന്തി' ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ തിരൂരില്‍

Tags :
ഐ എസ് എം
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം