Monday, January 31, 2011

മുസ്‌ലിങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമം സമൂഹം തിരിച്ചറിഞ്ഞു- കേന്ദ്രമന്ത്രി മുല്ലപ്പള്ളി


വടകര: ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ മുസ്‌ലിം സമുദായത്തെ ഭീകരവാദികളാക്കി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുജാഹിദ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ കാമ്പസുകള്‍ അനുദിനം അസാന്മാര്‍ഗിക കേന്ദ്രങ്ങളുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് നിയമപാലകര്‍ വിലയിരുത്തുന്നത്. വഴിതെറ്റുന്ന യുവതയെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.കെ.പ്രേംനാഥ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കെ.പി. ബാലന്‍, സി.പി. രാജശേഖരന്‍, കടത്തനാട്ട് നാരായണന്‍, എം.സി.വടകര, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ.ടി.സൂപ്പി, ബഷീര്‍ പട്ടേല്‍ത്താഴം, കെ.എം. കുഞ്ഞമ്മദ് മദനി, നജീബ് തിക്കോടി എന്നിവര്‍ സംസാരിച്ചു. സംയുക്ത ജില്ലാ കൗണ്‍സില്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...