മലപ്പുറം : നീതിപൂര്‍വമായ സന്ധിയിലൂടെ ഫലസ്തീന്‍ പ്രശ്നത്തിനു ശാശ്വതപരിഹാരത്തിനായി ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ മുന്കൈയ്യെടുക്കണമെന്നു ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ: അദ്'ലി സാദിഖ് പറഞ്ഞു. ഫലസ്തീനിലേത് ഒരു ബഹുമത സമൂഹമാണെന്നിരിക്കെ ഫലസ്തീന്‍ പ്രശ്നം കേവലം ഒരു മുസ്ലിം പ്രശ്നം മാത്രമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്ട്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫലസ്തീനില്‍ മൊത്തത്തിലും ഗസ്സയില്‍ പ്രത്യേകിച്ചും ഇസ്റാഈല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മനുഷ്യചരിത്രത്തില്‍ തുല്യത ഇല്ലെന്നിരിക്കെ പിറന്ന മണ്ണില്‍ സ്വൈര്യമായി ജീവിച്ചു മരിക്കാനുള്ള ഫലസ്തീനികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഇസ്രാഈലിനെ ഒറ്റപ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വരണം. ഫലസ്തീന്‍ പ്രശ്നത്തില്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ ഇന്ത്യാ ഗവണ്മെന്റും ഇന്ത്യന്‍ ജനതയും ഫലസ്തീനികള്‍ക്ക് നല്‍കിവരുന്ന പിന്തുണയും സഹായവും ഏറെ വിലമതിക്കുന്നതാണെന്നും അതിനു ഇന്ത്യന്‍ ജനതയോടും രാഷ്ട്ര നേത്രുത്വത്തോടും ഫലസ്തീനികള്‍ക്ക് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം സംസ്ഥാന വൈസ്പ്രസിടന്റ്റ് പ്രഫ: എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ്, അഡ്വ. എ സുജനപാല്‍, സി പി ഉമര്‍ സുല്ലമി, ഡോ: ഇ കെ അഹമദ് കുട്ടി, എ അസ്ഗരളി, സി മുഹമ്മദ് സലിം സുല്ലമി, മുജീബുറഹ്മാന്‍ കിനാലൂര്‍, ആസിഫലി കണ്ണൂര്‍, കെ അബൂബക്കര്‍ മൌലവി, അലി അഷ്‌റഫ് പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം