Showing posts with label Q I I C. Show all posts
Showing posts with label Q I I C. Show all posts

Tuesday, February 26, 2013

പൗരന്‍മാര്‍ക്ക് തുല്യനീതി ഉറപ്പാക്കണം- ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍


ദോഹ: ഭാരതത്തിലെ എല്ലാ പൗരന്‍മാന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത നടപ്പില്‍ വരുത്താന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഫെഡറല്‍ സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വര്‍ധിച്ചു വരുന്ന പൗരാവകാശധ്വംസനങ്ങള്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കണ്‍വെന്‍ഷന്‍ നിരീക്ഷിച്ചു. സാമുദായിക സംഘടനകളും മതസംഘടനകളും സമ്മര്‍ദശക്തികളാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ സാമൂഹികരംഗം മലീമസമാകാന്‍ കാരണമാകുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികളെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാറും ശ്രദ്ധിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

 കെ.എന്‍.എം. സംസ്ഥാനട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയികളായ യൂണിറ്റുകള്‍ക്ക് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. അബ്ദുല്‍അഹദ് മദനി, മുനീര്‍ സലഫി, ബശീര്‍ അന്‍വാരി, അബ്ദുല്‍ലത്തീഫ് നല്ലളം, സന്‍ജബീല്‍ മിസ്‌രി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ റസാഖ് നന്ദിയും പറഞ്ഞു.
Read More

Friday, October 12, 2012

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്നാംവാര്‍ഷിക പരിപാടികള്‍ ഇന്ന് ഉച്ചക്ക് ആരംഭിക്കും


ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒന്നാംവാര്‍ഷികവും പഠനക്യാമ്പും ഒക്ടോബര്‍ 12ന് അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ക്യാമ്പിലും പൊതുസമ്മേളനത്തിലും ഖത്തറിലെയും കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കന്മാരും പങ്കെടുക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ ആന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, വെളിച്ചം ചെയര്‍മാനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി, എന്‍.പി. അബ്ദുള്‍ഗഫൂര്‍ ഫാറൂഖി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. 

 പരിപാടിയുടെ വിജയത്തിനായി ഷംസുദ്ദീന്‍ ഒളകര ചെയര്‍മാനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജൂണില്‍ ആരംഭിച്ച വെളിച്ചം പഠന പദ്ധതിയില്‍ 2500 ഓളം പഠിതാക്കള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പരീക്ഷകള്‍ നടന്നതായി വെളിച്ചം ചെയര്‍മാന്‍ അബ്ദുള്‍അഹദ് മദനി അറിയിച്ചു. ആറാമത് പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഷിക സംഗമത്തില്‍ നടക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. 

വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ മാതൃകയില്‍ 'ദ ലൈറ്റ്' എന്ന പേരില്‍ ഇംഗ്ലീഷിലും അമുസ്‌ലിം സഹോദരങ്ങള്‍ക്കായി 'വെളിച്ചം മാര്‍ഗദീപം' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാഹി' സെന്ററില്‍ ചേര്‍ന്ന ഇസ്‌ലാഹി സംഘടനകളുടെ സംയുക്തകണ്‍വെന്‍ഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ ഒളകര, ഡോ. അബ്ദുല്‍ അഹദ് മദനി, സുബൈര്‍ വക്‌റ, ബഷീര്‍ അന്‍വാരി, അബ്ദുല്‍ ലത്തീഫ് നല്ലളം, എം.എ. റസാഖ്, റശീദ് അലി, ഫോക്കസ് സി.ഇ.ഒ. ശമീര്‍, അശ്‌റഫ് മടിയാരി, ഉമര്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലക്കര സ്വാഗതവും മുനീര്‍ സലഫി നന്ദിയും പറഞ്ഞു.
Read More

Monday, October 08, 2012

'വെളിച്ചം' ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി


ദോഹ: ഒക്ടോബര്‍ 12-ന് അല്‍ വക്‌റ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെളിച്ചം ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നടന്ന ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി. ഷംഫോര്‍ഡ് നോബിള്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി നിര്‍വഹിച്ചു. പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലമെന്ന് പ്രഖ്യാപിച്ച ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. വിവരസാങ്കേതികവിദ്യ കുതിച്ചുകയറുന്ന ഈ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത പതിനായിരക്കണക്കിന് ആളുകള്‍ ഗള്‍ഫിലും നാട്ടിലുമായുണ്ടെന്നത് ഖേദകരമാണ് -അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വെളിച്ചം പോലുള്ള പദ്ധതികള്‍ വലിയ മാറ്റം ഉണ്ടാക്കും. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട മത്സരപരിപാടികള്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കും. പ്രത്യേകിച്ച് കുട്ടികളില്‍ ഖുര്‍ആന്‍ പഠിക്കാനും അത് പാരായണം ചെയ്യാനുമുള്ള മനസ്സ് ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും -അദ്ദേഹം പറഞ്ഞു. 

മത്സരവിജയികള്‍: : 

വിദ്യാര്‍ഥിവിഭാഗം ആണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), ആബ്ദുല്‍ ഹാദി അയൂബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), മിസ്അബ് മുഹമ്മദ് റോഷന്‍ (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ വാഫി ശിഹാബ് (ഒന്നാം സ്ഥാനം), അബ്ദുര്‍ ഹാദി അയൂബ് (രണ്ടാം സ്ഥാനം), റിസ്‌വിന്‍ റഫീഖ് (മൂന്നാം സ്ഥാനം), എന്നിവര്‍ ജേതാക്കളായി. 

വിദ്യാര്‍ഥിവിഭാഗം പെണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ ഫാത്തിമ ശബ്‌നം (ഒന്നാം സ്ഥാനം), സമ്ര സാഹിര്‍ (രണ്ടാം സ്ഥാനം), ഫാത്തിമ അബു, ഹാജിറ നജീബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ ഹൂദ ഉമര്‍ അറയ്ക്കല്‍ (ഒന്നാം സ്ഥാനം), ഈമാന്‍ ഹാഷിം (രണ്ടാം സ്ഥാനം), ഫാത്തിമ അബു (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ ഫാത്തിമ അബു (ഒന്നാം സ്ഥാനം), സമീഹാ റഷീദ് അലി (രണ്ടാം സ്ഥാനം), ശഹനാസ് മുഹമ്മദ് അലി (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

പുരുഷവിഭാഗം തജ്‌വീദ് മത്സരത്തില്‍ സുബെര്‍ (ഒന്നാം സ്ഥാനം), നജീബ് എം.കെ. (രണ്ടാം സ്ഥാനം), താഹാ അയൂബ് (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), മുഹമ്മദ് അലി (രണ്ടാം സ്ഥാനം), മുഹമ്മദ് അന്‍വര്‍ അരീക്കാട് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ (രണ്ടാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

വനിതാവിഭാഗം തജ്‌വീദ് മത്സരത്തില്‍ രേഷ്മ അബു (ഒന്നാം സ്ഥാനം), നസ്മ അബു (രണ്ടാം സ്ഥാനം), ഫളീല ഹസ്സന്‍ (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ ജമീലാ അബൂബക്കര്‍ (ഒന്നാം സ്ഥാനം), സബിത മുഹമ്മദ് അലി (രണ്ടാം സ്ഥാനം), നസ്മ അബു (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ തന്‍സീറ ഹാരിസ് (ഒന്നാം സ്ഥാനം), ജമീലാ അബൂബക്കര്‍ (രണ്ടാം സ്ഥാനം), ശരീഫാ ബാനു (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. വിവിധമത്സരങ്ങളിലായി ധാരാളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ റഷീദലി സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Read More

Tuesday, August 14, 2012

QIIC ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മത്താര്‍ ഖദീം ഓഫീസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ സംഘടനാ നേതാക്കളും സാമൂഹ്യ,സാംസ്‌കാരിക,വാണിജ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. അഡ്വ ഇസ്മായില്‍ നന്മണ്ട പരിപാടിയില്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ വിശ്വാസികളെ കൂടുതല്‍ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരാക്കി തീര്‍ക്കണം, അദ്ദേഹം പറഞ്ഞു. 

തിന്മകളിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന കാലത്ത് നമുക്ക് ചുറ്റും നടക്കുന്നത്. വാര്‍ത്താ പരിപാടികള്‍ പോലും കുടുംബത്തോടൊപ്പം കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് . തെറ്റുകളില്‍ നിന്നും വിശ്വാസിയെ തടയുന്ന പരിചയാണ് റമദാന്‍, ആത്മീയമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമായി മാറിപ്പോകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

 ഇന്ത്യന്‍ എംബസ്സിയിലെ ചാര്‍ജ് ഡി അഫയെഴ്‌സു പി. എസ. ശശികുമാര്‍ പരിപാടിയില്‍ മുഖ്യാഥിതി ആയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍. സുലൈമാന്‍ മദനി പരിപാടിയില്‍ സംസാരിച്ചു.
Read More

Tuesday, June 26, 2012

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെപ്റ്റമ്പറില്‍



ദോഹ: വെളിച്ചത്തിന്റെ വാര്‍ഷിക പ്രോഗ്രാം 2012 സെപ്റ്റംബര്‍ അവസാനത്തില്‍ നടത്തുവാന്‍ ചെയര്‍മാന്‍ ഡോ:അബ്ദുല്‍ അഹദ് മദനിയുടെ അദ്യക്ഷതയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ഹിലാലിലുള്ള ഓഫീസില്‍ ചേര്‍ന്ന "വെളിച്ചം" ഏരിയ ഓഫീസേര്‍സ് & സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.ആറാമത്തെ പരീക്ഷ കൂടി കഴിയുമ്പോള്‍ സൂറത്ത് "അഹ്രാഫ്" അവസാനം വരെ പഠിക്കാന്‍ കഴിഞ്ഞതിലുള്ള അതീവ സന്തോഷം യോഗം പങ്കുവെച്ചു.


ആറാം പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലൈ 1 -മുതല്‍ www.velicham.net എന്ന വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും, മുഴുവന്‍ പരീക്ഷകള്‍ എഴുതി ഉന്നതമാര്‍ക്ക് കരസ്ഥമാക്കിവര്‍ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും വാര്‍ഷിക ചടങ്ങില്‍ വിതരണം ചെയ്യും.മുന്‍പ് നടന്ന പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത പഠിതാക്കള്‍ക്ക് ഈ അവധിക്കാലത്ത്‌ പഴയ പരീക്ഷകള്‍ എഴുതുവാനുള്ള അവസരം നല്‍കാനും യോഗം തീരുമാനിച്ചു.


പരീക്ഷയുടെ മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ അതാത് ഏരിയ ഓഫീസിര്മാരുമായോ 44173495, 66012350, 77299913 എന്നീ        നമ്പരുകളിലോ ബന്ധപ്പെടുക.ഇംഗ്ലീഷ് പതിപ്പിന്റെ ("ദി ലൈറ്റ്") രണ്ടാമത്തെ പരീക്ഷയുടെ വിശദീകരണം ടി.കെ.അബ്ദുല്‍ ഖാദറും (കണ്‍വീനര്‍,ഇംഗ്ലീഷ് പതിപ്പ്), അമുസ്ലിങ്ങള്‍ക്കുള്ള " മാര്‍ഗ്ഗദീപ"ത്തിന്റെ വിശദീകരണം മുനീര്‍ സലഫിയും നിര്‍വ്വഹിച്ചു.യോഗത്തില്‍ ടി.പി.കുഞ്ഞിമുഹമ്മദ്, സുബൈര്‍ വക്ര, റിയാസ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.
Read More

Monday, June 11, 2012

അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ്രതിരോധിക്കുക: സലിം സുല്ലമി



ദോഹ: അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ തിരിച്ചെത്തുന്നത്‌ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്ന്‌ പ്രമുഖ പണ്ഡിതനും കേരള ജമിയതുല്‍ ഉല്‍മ സെക്രട്ടറിയായുമായ മുഹമ്മദ്‌ സലിം സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഖുര്‍ആന്‍ നവോഥാനത്തിന്‌' എന്ന പേരില്‍ നടത്തിയ ത്രൈമാസ കാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണസം നടത്തുകയായിരുന്നു അദ്ദേഹം. മദീന ഖലീഫയില്‍ മര്‍കസ്‌ ദ അവയില്‍ വെള്ളിയാഴ്‌ചയായിരുന്നു. പരിപാടി. 


 അന്ധ വിശ്വാസങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ജീവിതം. സ്വന്തം മകന്റെ മരണം അന്നേ ദിവസമുണ്ടായ സൂര്യഗ്രഹണവുമായി ബന്ധിപ്പിച്ചു പ്രതിയോഗികള്‍ പോലും അത്‌ പ്രപഞ്ചത്തിന്റെ ദുഖാചരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞു കൊണ്ട്‌ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക്‌ മനുഷ്യന്റെ ജീവിതമായോ മരണവുമായോ ബന്ധമില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. എന്നാല്‍ ഇന്ന്‌ ഉയര്‍ന്ന ശാസ്‌ത്ര ബോധമുള്ളവര്‍ പോലും വിഘ്‌നങ്ങള്‍ മറികടക്കാന്‍ ദോഷ പരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്‌, അദ്ദേഹം ചൂണ്ടികാട്ടി. ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ക്ക്‌ ചികിത്സ തേടുന്നതിനു പകരം പുരോഹിതന്മാരില്‍ അഭയം തേടിയിരുന്ന ഒരു കാല ഘട്ടം കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ പഠനം ജനകീയമായതും നവോഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതുമാണ്‌ ഈയൊരവസ്‌ഥയ്‌ക്കു മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചത്‌. അതു കൊണ്ട്‌ തന്നെ അന്ധ വിശ്വാസങ്ങള്‍ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കാന്‍ ജാഗൃത കാണിക്കണമെന്ന്‌ സലിം സുല്ലമി ഉദ്‌ബോധിപ്പിച്ചു. 


നാട്ടാചാരങ്ങള്‍ പ്രമാണമായി കരുതിയിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാണ്‌ നവോഥാന പ്രസ്‌ഥാനങ്ങള്‍ വിയര്‍പൊഴുക്കിയതെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്‌ കെ. എന്‍. സുലയ്‌മാന്‍ മദനി പറഞ്ഞു. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം പ്രമാണമാണ്‌ ഖുര്‍ആന്‍. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ വിശദീകരണം കൂടിയാണ്‌ പ്രവാചകചര്യയായ ഹദീസുകള്‍. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്‌ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിനെയും മുസ്ലിങ്ങളെയും എതിര്‍ക്കാന്‍ ചില പാശ്‌ചാത്യ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്‌ടിക്കുന്നതാണ്‌ ഇസ്ലാമോ ഫീബിയ എന്ന്‌ നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഖത്തര്‍ ചാപ്‌ടര്‍ ഡയറക്‌ടര്‍ മുനീര്‍ സലഫി അഭിപ്രായപ്പെട്ടു. ഇതിനെ ബോധവത്‌കരണത്തിലൂടെ മറി കടക്കാന്‍ മുസ്ലിം സമൂഹം തന്നെയാണ്‌ മുന്‍ കൈ എടുക്കേണ്ടത്‌. മുസ്ലിം സമുദായത്തില്‍ നിന്നും പടിയിറങ്ങിപ്പോയ ജിന്നിറക്കല്‍ പോലുള്ള പ്രാകൃത ചികിത്സാ രൂപങ്ങള്‍ തിരിച്ചു വരവിനു ശ്രമിക്കുന്നത്‌ നല്‍കുന്നത്‌ ആപത്‌ സൂചനയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 


ഷെയ്‌ഖ് താനി ബിന്‍ അബ്‌ദുള്ള ഫൌണ്ടേഷന്‍ (റാഫ്‌) ഡയറക്‌ടര്‍ ജനറല്‍ അയിദ്‌ അല്‍ കഹ്‌താനി പരിപാടിക്ക്‌ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷക ഘടകങ്ങള്‍ക്കുമായി നടത്തിയ കയ്യെഴുത്ത്‌ മാഗസിന്‍, പ്രബന്ധ രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ പരിപാടിയില്‍ വച്ചു സമ്മാനങ്ങള്‍ നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്‌ദുല്‍ അലി ചാലിക്കര സ്വാഗതവും എം. എ റസാക്ക്‌ നന്ദിയും പറഞ്ഞു.
Read More

Wednesday, June 06, 2012

QIIC ത്രൈമാസ കാമ്പയിന്‍ സമാപന സമ്മേളനം ജൂണ്‍ 8ന്



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന പേരില്‍ നടന്നുവന്ന ത്രൈമാസ കാമ്പയിന്റെ സമാപനം ജൂണ്‍ 8 വെള്ളി വൈകുന്നേരം 6.30ന് മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും. സമാപനസംഗമത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രഗല്ഭ പണ്ഡിതനുമായ സി. മുഹമ്മദ് സലീം സുല്ലമി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ മന്ത്രാലയപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 


 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികള്‍ക്കും ഇസ്‌ലാഹീ സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷകഘടകങ്ങള്‍ക്കുമായി സംഘടിപ്പിച്ച കൈയെഴുത്തു മാഗസിന്‍ മല്‍സരത്തിലെ വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്യും. മാര്‍ച്ച് 1 മുതല്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍, ജനസമ്പര്‍ക്കപരിപാടികള്‍, കലാസാഹിത്യമത്സരങ്ങള്‍, സെമിനാറുകള്‍, കുടുംബസംഗമങ്ങള്‍ തുടങ്ങി നൂറിലധികം പരിപാടികള്‍ ഇസ്‌ലാഹീ സെന്ററും പോഷകഘടകങ്ങളും സംഘടിപ്പിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉല്‍കൃഷ്ടമായ സാമൂഹികപരിപ്രേഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. 


 ഇസ്‌ലാഹീ സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍അഹദ് മദനി, ജി.പി. കുഞ്ഞാലിക്കുട്ടി, സുബൈര്‍ വക്‌റ, മുനീര്‍ സലഫി, , അബ്ദുല്‍ലത്തീഫ് നല്ലളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.
Read More

Saturday, April 21, 2012

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മാഈല്‍ മരിതേരി



ദോഹ: കേള്‍ക്കുന്നതിനു മുമ്പ് തന്നെ നല്ല ശീലങ്ങള്‍ കാണാനുള്ള അവസരം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് ഡോ. ഇസ്മാഈല്‍ മരിതേരി അഭിപ്രായപ്പെട്ടു. ഇസ്‌ലാഹീ മദ്രസയില്‍ രക്ഷിതാക്കളുടെ സംഗമത്തില്‍ മാതൃകാ രക്ഷാ കര്‍തൃത്വം എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് മാതൃകയാവുന്നതിനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളെ ശിക്ഷിക്കുന്നതിന് മുമ്പ് നന്മതിന്മകള്‍ വിശദീകരിച്ചു കൊടുക്കണം, മരിതേരി പറഞ്ഞു. 


 ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, അഡ്മിനിസ്‌ട്രേറ്റര്‍ റശീദ് സുല്ലമി, പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. അന്‍ഫസ് നന്മണ്ട സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Read More

Monday, April 09, 2012

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക : അബ്ദുള്‍ ഹക്കിം പറളി


ദോഹ: ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരുജീവിതം നയിക്കുവാന്‍ സാധിക്കുമെന്ന് യുവപ്രഭാഷകന്‍ അബ്ദുള്‍ ഹക്കിം പറളി പ്രസ്താവിച്ചു. 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന ഖലീഫ യൂണിറ്റ് 'ഖുര്‍ആനും ജീവിതവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


മരണാനന്തരമുള്ള ജീവിതത്തിലെ വിജയത്തിന് പുറമെ ഐഹിക ജീവിതത്തിലും സമാധാനം കൈവരിക്കാന്‍ ഖുര്‍ആന്‍ പഠന പ്രയോഗവത്കരണത്തിലൂടെ സാധിക്കും. ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ലഭ്യമായ ഖുര്‍ആന്‍ പഠനസംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആനിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാക്കിര്‍ സ്വാഗതവും റിയാസ് വാണിമേല്‍ നന്ദിയും പറഞ്ഞു.
Read More

Wednesday, March 21, 2012

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹര്‍ഷിദ് മാത്തോട്ടം


ദോഹ: പ്രവാസഭൂമിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വര്‍ത്തമാനം സി.ഇ.ഒ. ഹര്‍ഷിദ് മാത്തോട്ടം പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇസ്‌ലാഹീ നേതാക്കള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഏര്‍പ്പെടുത്തിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ ജനങ്ങള്‍ക്കും പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരെ അദ്ദേഹം ശ്ലാഘിച്ചു. ഐ.എസ്.എം. വൈസ്പ്രസിഡന്റ് ജാബിര്‍ അമാനി, എബിലിറ്റി ഫൗണ്ടേഷന്‍ കണ്‍വീനര്‍ മുസ്തഫ മദനി എന്നിവര്‍ സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും അബ്ദുല്‍ലത്തീഫ് നല്ലളം നന്ദിയും പറഞ്ഞു.
Read More

Tuesday, March 20, 2012

QIIC നിച്ച് ഓഫ് ട്രൂത്ത് 'സ്‌നേഹ വിരുന്ന്' നടത്തി


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നിച്ച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ വക്ര, ജദീദ് വക്ര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്‌നേഹവിരുന്ന്' ശ്രദ്ധേയമായി. ഐ.എസ്.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ജാബിര്‍ അമാനി സ്‌നേഹ സന്ദേശം കൈമാറി.


ധാരാളം അമുസ്‌ലിം സഹോദരങ്ങള്‍, കുടുംബങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇസ്‌ലാം മതത്തെകുറിച്ചുള്ള വിശദീകരണം സദസ്സിനു നവ്യാനുഭവമായി. ഒട്ടേറെപ്പേര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചറിയാനുള്ള ഒരു വേദിയായിമാറി ഈ ചടങ്ങ്. പരിപാടിയില്‍ മുനീര്‍ സലഫി മോഡറേറ്റര്‍ ആയിരുന്നു. ഹമീദ് കല്ലിക്കണ്ടി, ഡോ. രാജു നാരായണപിള്ള, രാജന്‍ ജോസഫ്, കരുണാകരന്‍ മാസ്റ്റര്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദലി, സുബൈര്‍ വക്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ.സി.ബി.എഫുമായി സഹകരിച്ച് വക്ര യൂണിറ്റുകള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സേവനം അനുഷ്ടിച്ച വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും, കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Read More

Monday, March 12, 2012

പ്രവാചക സ്‌നേഹം കച്ചവടതാത്‌പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത് -കെ.എന്‍. സുലൈമാന്‍ മദനി


ദോഹ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യെ നിക്ഷിപ്ത കച്ചവട താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ നവോത്ഥാനത്തിന് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ശാരകഹ്‌റുബ, ശാരഖലീജ്, ഇസ്‌ലാഹി കാമ്പസ് യൂണിറ്റുകള്‍ സംയുക്തമായി മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ ജീവിത മാതൃക ഉള്‍ക്കൊണ്ട് ജീവിക്കുവാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടത്. ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് വ്യക്തികളെയും തിരുശേഷിപ്പുകളെയും പൂജിക്കുന്ന ദുരവസ്ഥയിലേക്ക് മുസ്‌ലിം സമൂഹത്തെ തിരിച്ചു നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം - സുലൈമാന്‍ മദനി പറഞ്ഞു.


ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ എല്ലാ വിധ അവകാശങ്ങളും പ്രഖ്യാപിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് ഖുര്‍ആനും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജാബിര്‍ അമാനി പറഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിടുംതോറും ഖുര്‍ആന്റെ ആശയങ്ങളുടെ പ്രഭ അധികരിച്ചു കൊണ്ടിരിക്കും. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരിഗണിച്ചിട്ടുണ്ടെന്ന് അമാനി പറഞ്ഞു.


ഏറ്റവും വലിയ ചൂഷണങ്ങളുടെ വേദിയായി മതവിശ്വാസത്തിന്റെ മേഖല മാറിയെന്ന് 'ജീവിത ലക്ഷ്യത്തിന് ഖുര്‍ആനിക ദര്‍ശനം' എന്ന വിഷയമവതരിപ്പിച്ച യുവ പ്രഭാഷകന്‍ റാഫി പേരാമ്പ്ര അഭിപ്രായപ്പെട്ടു. ജീവിത മോക്ഷത്തിന് നിദാനമാവേണ്ട വേദഗ്രന്ഥത്തെ ഭൗതിക താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പൗരോഹിത്യമാണ് സമകാലിക സമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഹ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. മുസ്ത്വഫ മദനി ആശംസകള്‍ അര്‍പ്പിച്ചു. ടി.വി.എം. കോയ, അബ്ദുറഹിമാന്‍ മദനി, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ശൈജല്‍ ബാലുശ്ശേരി സ്വാഗതവും അബ്ദുല്‍ കരീം കെ.വി. നന്ദിയും പറഞ്ഞു.
Read More

Monday, March 05, 2012

വെളിച്ചം അഞ്ചാം സെമസ്റ്റര്‍ പഠനോപകരണ വിതരണം തുടങ്ങി


ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠനന പദ്ധതിയുടെ അഞ്ചാം സെമസ്റ്റര്‍ പഠനേനാപകരണങ്ങള്‍ വിതരണം തുടങ്ങി. വകറയിലുള്ള വെളിച്ചം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ഷംസുദ്ദീന്‍ ഒളകര മുഖ്യാതിഥി ആയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഖുര്‍ആന്‍ പഠനം ജനകീയമാക്കി മാറ്റാന്‍ സാധിച്ചത് നിസാരമല്ല. വെളിച്ചം പഠനന പദ്ധതിയിലൂടെ ഓരോ പഠിതാവിനും തങ്ങളുടെ സ്വാഭാവം ഖുര്‍ആനാക്കി മാറ്റാമെന്നും അങ്ങനെ പരലോക വിജയം നേടാനുള്ള പരിശ്രമം എളുപ്പമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജോലി സമയം കഴിഞ്ഞ് പരിമിതമായ ഒഴിവു സമയങ്ങളില്‍ വെളിച്ചം പദ്ധതിയുമായി സഹകരിക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും ഒഴിവു സമയങ്ങളില്‍ പദ്ധതിയുമായി സഹകരിക്കാനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.


പഠനോപകരണങ്ങള്‍ ലഭിക്കാന്‍ ഖത്തറില്‍ വിവിധ ഭാഗങ്ങളിലുള്ള ഏരിയാ കോര്‍ഡിനേനറ്റര്‍മാരുമായോ 44173495, 77299913 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. വെളിച്ചം ഡയരക്ടര്‍ ഡോ.അബ്ദുള്‍ അഹദ് മദനി, സുബൈര്‍ വകറ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
Read More

Monday, February 27, 2012

QIIC ത്രൈമാസ കാംപയിന് വെള്ളിയാഴ്ച തുടക്കം



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്”എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിന് മാര്‍ച്ച് രണ്ടിന് വെള്ളിയാഴ്ച തുടക്കമാവും. വൈകിട്ട് ആറ് മണിക്ക് സൂഖ് ഫാലക്കടുത്തുളള ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖ പ്രഭാഷകനും ദ ട്രൂത്ത്”ഡയറക്‌റടുമായ ജാബിര്‍ അമാനി, മുസ്ത്വഫ മദനി എന്നിവര്‍ പ്രഭാഷണം നടത്തും. 2012 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് കാംപയിന്‍ കാലയളവ്. 

ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച “വെളിച്ചം” ഖുര്‍ആന്‍ പഠന പദ്ധതിയുടെ നാലാംഘട്ട പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും. ആധുനികലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുക, സാമൂഹ്യ പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്കൃഷ്ഠമായ സാമൂഹിക പരിപ്രേക്ഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയവയാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാംപയിന്‍ കാലയളവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നൂറോളം പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമങ്ങള്‍, സെമിനാറുകള്‍, ജനസമ്പര്‍ക്ക പരിപാടികള്‍, സ്‌നേഹസംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Read More

Friday, January 20, 2012

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന് പുതിയ ഭാരവാഹികള്‍



ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ 2012-2013 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എന്‍.സുലൈമാന്‍ മദനി(പ്രസിഡന്റ്‌),അബ്ദുല്‍ അലി(ജെനറല്‍ സെക്രടറി), സുബൈര്‍ വക്ര(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഡോ:അബ്ദുല്‍ അഹദ് മദനി, അഹമ്മദ്‌ അന്‍സാരി,മുനീര്‍ സലഫി, ജി.പി.കുഞ്ഞാലിക്കുട്ടി,ഹുസൈന്‍ മുഹമ്മദ്‌.യു., എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ലത്തീഫ് നല്ലളം, ബഷീര്‍ അന്വാരി,അബ്ദുല്‍ലത്തീഫ് മാട്ടൂല്‍,അബൂബക്കര്‍ ഫാറൂഖി,ബഷീര്‍ പള്ളിപാട്ട് എന്നിവരെ സെക്രടറിമാരായും, ഉപദേശക സമിതി ചെയര്‍മാനായി അഡ്വ.ഇസ്മായില്‍ നന്മണ്ടയെയും,കണ്വീനരായി ടി.പി.കുഞ്ഞമ്മദിനെയും തിരഞ്ഞെടുത്തു.
Read More

Thursday, January 12, 2012

QIICയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ പുതിയ ഓഫീസ് കെട്ടിടം റാഫ് ജനറല്‍ മാനേജര്‍ ശൈഖ് ആഇദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് മഹ്മൂദ്, ഇസ്‌ലാഹി മദ്രസ പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി, ഫോക്കസ് സി.ഇ.ഒ. ശമീര്‍ വലിയവീട്ടില്‍ പ്രസംഗിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സ്വാഗതവും സെക്രട്ടറി അബ്ദുറഹ്മാന്‍ മദനി നന്ദിയും പറഞ്ഞു. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിറകുവശമാണ് പുതിയ ഓഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 44670158 ബന്ധപ്പെടാവുന്നതാണ്.
Read More

Monday, January 09, 2012

QIIC എം ജി എം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എമ്മിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി ചീഫ് ഹ്യൂമന്‍ കാപ്പിറ്റല്‍ ഓഫിസര്‍ മിസിസ് ശുറൂഖ് അല്‍ മലിക്കി ഉദ്ഘാടനം നിര്‍വഹിച്ചു. എം ജി എം പ്രസിഡന്റ് ഖമറുന്നിസ ശാഹുല്‍ അധ്യക്ഷത വഹിച്ചു. 

നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 'സമൂഹത്തില്‍ പുനരുത്ഥാനത്തിന് സ്ത്രീ മുന്നേറ്റം' എന്ന വിഷയത്തില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ പൊതുപരിപാടികള്‍, പ്രഭാഷണം, സ്ത്രീകള്‍ക്ക് മാത്രമായി മെഡിക്കല്‍ ക്യാംപ് എന്നിവ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പ്രസ്തുത വിഷയത്തില്‍ പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങള്‍ നടക്കും. കൂടാതെ ദോഹയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി സോവനീര്‍ പുറത്തിറക്കും. എം ജി എമ്മിന്റെ പ്രസക്തിയും സംഘടനാ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും എം ജി എം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സക്കിയ, എം ജി എം ജോയിന്റ് സെക്രട്ടറി റംല ഹംസ എന്നിവര്‍ വിശദീകരിച്ചു. 

ഹസ അഹമ്മദ്, വല ഫതാഹ് (എന്‍ ഇ ഡി സ്‌പെഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത്), എം ഇ എസ് വൈസ് പ്രിന്‍സിപ്പാള്‍ ഹമീദ ഖാദര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. പരലോകം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ സുല്ലമി പ്രഭാഷണം നടത്തി. ഫാത്തിമ ശബ്‌ന ഖിറാഅത്ത് ചൊല്ലി. ആയിഷ മുസ്തഫ, അഡ്വ. ഷമീന മൊയ്തീന്‍, ഡോ. ഫാരിജ എന്നിവര്‍ സംബന്ധിച്ചു.
Read More

Thursday, December 15, 2011

'ഈസാ നബി(അ)യും ക്രിസ്മസും' അബ്ദുറഊഫ് മദനിയുടെ പ്രഭാഷണം നാളെ



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുമായി (ഫനാര്‍) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുറഊഫ് മദനി പ്രഭാഷണം നടത്തും. ഡിസംബര്‍ 16ന് ഇശാ നമസ്‌കാര ശേഷം സൂഖ് ഫാലക്കടുത്തുള്ള ഫനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 'ഈസാ നബി(അ)യും ക്രിസ്മസും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739/44416422 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

QIIC മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2012-2013 കാലയളവിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരുപത്തിയഞ്ചോളം യൂണിറ്റുകളിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 16 മുതല്‍ 30 വരെ നടക്കും. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജനവരി രണ്ടാം വാരത്തില്‍ നടക്കും. രണ്ട് വര്‍ഷമാണ് ഓരോ കമ്മിറ്റികളുടെയും കാലാവധി. ഇസ്‌ലാഹി സെന്‍റര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യമുളളവര്‍ 44358739 എന്ന ഫോണ്‍ നമ്പറിലോ info@islahiqatar.org, qiicdoha@islahiqatar.org എന്നീ ഈമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം. 

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളിലെ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ ആസ്ഥാനത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. മുഖ്യ ഇലക്ഷന്‍ ഓഫീസര്‍ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്റ് കെ.എന്‍.സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് നല്ലളം, തിരഞ്ഞെടുപ്പ് ഓഫീസര്‍ ശൈജല്‍ ബാലുശ്ശേരി, അലി ചാലിക്കര, ആര്‍.ടി.അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Read More

Thursday, December 08, 2011

QIIC സി.ഐ.എസ് ഗേള്‍സ് വിംഗ് ആരോഗ്യബോധവത്കരണ ക്ലാസ് 9നു



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സി.ഐ.എസ്. ഗേള്‍സ് വിംഗ് മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 ന് വൈകീട്ട് 3 മണി മുതല്‍ ബിന്‍ മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഹമദ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഷഹ്‌ന നൗഫല്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് ''മാതൃക വനിത'' എന്ന വിഷയത്തില്‍ ഹുസൈന്‍ കായംകുളം പ്രഭാഷണം നടത്തുമെന്ന് കണ്‍വീനര്‍ താഹിറ അബു അറിയിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...