ദോഹ: വെളിച്ചത്തിന്റെ വാര്‍ഷിക പ്രോഗ്രാം 2012 സെപ്റ്റംബര്‍ അവസാനത്തില്‍ നടത്തുവാന്‍ ചെയര്‍മാന്‍ ഡോ:അബ്ദുല്‍ അഹദ് മദനിയുടെ അദ്യക്ഷതയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ഹിലാലിലുള്ള ഓഫീസില്‍ ചേര്‍ന്ന "വെളിച്ചം" ഏരിയ ഓഫീസേര്‍സ് & സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.ആറാമത്തെ പരീക്ഷ കൂടി കഴിയുമ്പോള്‍ സൂറത്ത് "അഹ്രാഫ്" അവസാനം വരെ പഠിക്കാന്‍ കഴിഞ്ഞതിലുള്ള അതീവ സന്തോഷം യോഗം പങ്കുവെച്ചു.
ആറാം പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലൈ 1 -മുതല്‍ www.velicham.net എന്ന വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും, മുഴുവന്‍ പരീക്ഷകള്‍ എഴുതി ഉന്നതമാര്‍ക്ക് കരസ്ഥമാക്കിവര്‍ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണവും വാര്‍ഷിക ചടങ്ങില്‍ വിതരണം ചെയ്യും.മുന്‍പ് നടന്ന പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത പഠിതാക്കള്‍ക്ക് ഈ അവധിക്കാലത്ത് പഴയ പരീക്ഷകള്‍ എഴുതുവാനുള്ള അവസരം നല്‍കാനും യോഗം തീരുമാനിച്ചു.
പരീക്ഷയുടെ മെറ്റീരിയല്‍ ആവശ്യമുള്ളവര്‍ അതാത് ഏരിയ ഓഫീസിര്മാരുമായോ 44173495, 66012350, 77299913 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.ഇംഗ്ലീഷ് പതിപ്പിന്റെ ("ദി ലൈറ്റ്") രണ്ടാമത്തെ പരീക്ഷയുടെ വിശദീകരണം ടി.കെ.അബ്ദുല്‍ ഖാദറും (കണ്‍വീനര്‍,ഇംഗ്ലീഷ് പതിപ്പ്), അമുസ്ലിങ്ങള്‍ക്കുള്ള " മാര്‍ഗ്ഗദീപ"ത്തിന്റെ വിശദീകരണം മുനീര്‍ സലഫിയും നിര്‍വ്വഹിച്ചു.യോഗത്തില്‍ ടി.പി.കുഞ്ഞിമുഹമ്മദ്, സുബൈര്‍ വക്ര, റിയാസ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം