കുനിയില്‍: അരീക്കോട് മണ്ഡലം ഐ എസ് എം ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് -തഖ്‌വിയ 2012 എടക്കര ഗൈഡന്‍സ് പബ്ലിക് സ്‌കൂളില്‍ നടന്നു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് മുഹമ്മദ് ഇഖ്‌ബാല്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് അബ്‌ദുല്‍ഗഫൂര്‍ ചെങ്ങര അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് സലീം സുല്ലമി, അബ്‌ദുറസാഖ് കിനാലൂര്‍, ജാബിര്‍ അമാനി, ഹംസ സുല്ലമി മൂത്തേടം, ശാഹിദ് മുസ്‌ലിം, അബൂബക്കര്‍ മദനി മരുത, നൗഷാദ് ഉപ്പട ക്ലാസ്സെടുത്തു.
അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍ പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 45 പേര്‍ പങ്കെടുത്തു. അബ്‌ദുല്‍ഗഫൂര്‍ കുറുമാടന്‍, കെ അഹമ്മദ് മുനീബ്, അലി അക്‌ബര്‍ തെക്കുമുറി, കെ പി അബ്‌ദുന്നാസര്‍, ആലിക്കുട്ടി തെക്കുമുറി, മുജീബ് കല്ലരട്ടിക്കല്‍, മുജീബ് തച്ചണ്ണ, എം കെ അമീര്‍ സ്വലാഹി, എം മൊയ്‌തീന്‍കുട്ടി സുല്ലമി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കെ ടി അബ്‌ദുസ്സത്താര്‍ സ്വാഗതവും മുജീബ് ഇരിവേറ്റി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം