Wednesday, June 06, 2012

QIIC ത്രൈമാസ കാമ്പയിന്‍ സമാപന സമ്മേളനം ജൂണ്‍ 8ന്



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന പേരില്‍ നടന്നുവന്ന ത്രൈമാസ കാമ്പയിന്റെ സമാപനം ജൂണ്‍ 8 വെള്ളി വൈകുന്നേരം 6.30ന് മദീന ഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും. സമാപനസംഗമത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രഗല്ഭ പണ്ഡിതനുമായ സി. മുഹമ്മദ് സലീം സുല്ലമി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ മന്ത്രാലയപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. 


 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികള്‍ക്കും ഇസ്‌ലാഹീ സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷകഘടകങ്ങള്‍ക്കുമായി സംഘടിപ്പിച്ച കൈയെഴുത്തു മാഗസിന്‍ മല്‍സരത്തിലെ വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്യും. മാര്‍ച്ച് 1 മുതല്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രഭാഷണങ്ങള്‍, പഠനക്ലാസുകള്‍, ജനസമ്പര്‍ക്കപരിപാടികള്‍, കലാസാഹിത്യമത്സരങ്ങള്‍, സെമിനാറുകള്‍, കുടുംബസംഗമങ്ങള്‍ തുടങ്ങി നൂറിലധികം പരിപാടികള്‍ ഇസ്‌ലാഹീ സെന്ററും പോഷകഘടകങ്ങളും സംഘടിപ്പിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉല്‍കൃഷ്ടമായ സാമൂഹികപരിപ്രേഷ്യം അവതരിപ്പിക്കുക, ഖുര്‍ആന്‍ പഠനം ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. 


 ഇസ്‌ലാഹീ സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍അഹദ് മദനി, ജി.പി. കുഞ്ഞാലിക്കുട്ടി, സുബൈര്‍ വക്‌റ, മുനീര്‍ സലഫി, , അബ്ദുല്‍ലത്തീഫ് നല്ലളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...