Monday, January 31, 2011

ഖുര്‍ആന്‍ മാനവരാശിയെ ഉന്നതിയിലേക്കുയര്‍ത്തുന്ന വേദഗ്രന്ഥം -ഡോ. അലി സ്വാദിഖ്‌


മാഹി: വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയെ ഉന്നതിലേക്ക്‌ നയിക്കുന്ന വേദഗ്രന്ഥമാണെന്ന്‌ ഇന്ത്യയിലെ ഫലസ്‌തീന്‍ അംബാസഡര്‍ ഡോ. അദ്‌ലി സാദിഖ്‌ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ക്യു എല്‍ എസ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനിക അധ്യാപനങ്ങള്‍ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഗ്രന്ഥമാണ്‌. അതിനാല്‍ മുസ്‌ലിംകള്‍ക്ക്‌ ഖുര്‍ആനിന്റെ മാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ലോകക്ഷേമത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കണം- അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ `വെളിച്ചം' സ്‌പെഷല്‍ പതിപ്പ്‌ ഡോ. ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്‌തു. പുതുശ്ശേരി ആഭ്യന്തര മന്ത്രി ഇ വത്സരാജ്‌ മുഖ്യാതിഥിയായിരുന്നു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഇസ്‌മാഈല്‍ കരിയാട്‌ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ശമീമ ഇസ്‌ലാഹിയ്യ, സാബിഖ്‌ പുല്ലൂര്‍ ക്ലാസ്സെടുത്തു.

സമാപന സെഷനില്‍ ശംസുദ്ദീന്‍ പാലക്കോട്‌ അധ്യക്ഷത വഹിച്ചു. സി സി ശക്കീര്‍ ഫാറൂഖി, അബ്‌ദുല്‍ഖയ്യൂം പുന്നശ്ശേരി, പി കെ ഇബ്‌റാഹീം ഹാജി, അബ്‌ദുല്‍ ജലീല്‍ ഒതായി, അശ്‌റഫ്‌ മമ്പറം, ഫൈസല്‍ ചക്കരക്കല്‍, അബ്‌ദുല്‍ അസീസ്‌ കല്ലിക്കണ്ടി, എം പി അഹ്‌മദ്‌ ബഷീര്‍, പി സി രിസാല്‍, ഹമീദ്‌ കരിയാട്‌, മറിയം അന്‍വാരിയ്യ, ടി പി സി ഹാരിസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അശ്‌റഫ്‌ വാണിമേല്‍ എന്നിവര്‍ ക്വിസ്‌ മത്സരത്തിന്‌ നേതൃത്വം നല്‌കി.
Read More

മുസ്‌ലിങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമം സമൂഹം തിരിച്ചറിഞ്ഞു- കേന്ദ്രമന്ത്രി മുല്ലപ്പള്ളി


വടകര: ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ മുസ്‌ലിം സമുദായത്തെ ഭീകരവാദികളാക്കി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുജാഹിദ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ കാമ്പസുകള്‍ അനുദിനം അസാന്മാര്‍ഗിക കേന്ദ്രങ്ങളുടെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് നിയമപാലകര്‍ വിലയിരുത്തുന്നത്. വഴിതെറ്റുന്ന യുവതയെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.കെ.പ്രേംനാഥ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കെ.പി. ബാലന്‍, സി.പി. രാജശേഖരന്‍, കടത്തനാട്ട് നാരായണന്‍, എം.സി.വടകര, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ.ടി.സൂപ്പി, ബഷീര്‍ പട്ടേല്‍ത്താഴം, കെ.എം. കുഞ്ഞമ്മദ് മദനി, നജീബ് തിക്കോടി എന്നിവര്‍ സംസാരിച്ചു. സംയുക്ത ജില്ലാ കൗണ്‍സില്‍ കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു.

Read More

മനുഷ്യസ്നേഹമാണ് ഇസ്ലാമികാദര്‍ശത്തിന്റെ അന്തസാരം : ശൈഖ് ഇസാം ഇസ്ഹാക്



മനാമ: മനുഷ്യസ്‌നേഹമാണ് ഇസ്‌ലാമികാദാര്‍ശത്തിന്റെ അന്തസാരമെന്ന് ജംയത്തുത്തര്‍ ബിയത്തുല്‍ ഇസ്‌ലാമിയ പ്രസിഡന്റും ഡിസ്‌കവര്‍ ഇസ്‌ലാം വൈസ് ചെയര്‍മാനുമായ ശൈഖ് ഇസാം എം ഇസ്ഹാഖ് അഭിപ്രായപ്പെട്ടു. കേരള ഇസ്‌ലാഹി സെന്റര്‍് 'ആരാധ്യനേകന്‍; അനശ്വരശാന്തി' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചിരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ 'സ്‌നേഹസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിലോ കര്‍മ്മത്തിലോ വര്‍ഗീയത കലരാത്ത ആദര്‍ശമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം. നാസര്‍ മദനി (അല്‍ അഹ്‌സ ഇസ്‌ലാമിക് സെന്റര്‍, സൗദി അറേബ്യ) അഭിപ്രായപ്പെട്ടു.

ഇസ്‌ലാഹി സെന്റര്‍ നടത്തിയ മത്സരപരീക്ഷയിലെ വിജയികള്‍ക്ക് അഹമദ് അല്‍ഫാത്തിഹ് സെന്റര്‍ സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫര്‍ഹത് മുഹമ്മദ് നാസര്‍ അല്‍കിന്‍ദി, ഇബ്‌നുഹൈഥം സ്‌കൂള്‍ ചെയര്‍മാന്‍ ഷക്കീല്‍ അഹ്മദ് ആസ്മി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. റിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണന്‍, കെ.എം.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അനസ് എച്ച് അഷ്‌റഫ് സ്വാഗതവും നൂറുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.
Read More

Saturday, January 29, 2011

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ വളണ്ടിയര്‍ വിംഗ് പുനസംഘടിപ്പിച്ചു



ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിന്റെ കീഴിലുള്ള വളണ്ടിയര്‍ വിംഗ് പുനസംഘടിപ്പിച്ചു. QIIC ഹാളില്‍ നടന്ന യോഗത്തില്‍ സെന്‍റെര്‍ പ്രസിടന്റ്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. വിംഗ് ജനറല്‍ ക്യാപ്ടന്‍ ആയി എം എ അബ്ദുറസാക്കിനെയും വൈസ് ക്യാപ്ടനായി സലിം അബൂഹമൂരിനെയും തിരഞ്ഞെടുത്തു.
Read More

Thursday, January 27, 2011

മനാമ സ്നേഹസംഗമം ജനുവരി 28നു

മനാമ (ബഹ്‌റൈന്‍) : ഐ എസ് എം ആദര്‍ശ കാംപയിന്‍റെ ഭാഗമായി ബഹ്‌റൈന്‍ കേരള ഇസ്ലാഹി സെന്റര്‍ നടത്തുന്ന സ്നേഹസംഗമം മനാമ ഡിസ്കവര്‍ ഇസ്ലാം ഹാളില്‍ വച്ചു 2011 ജനുവരി 28 വെള്ളിയാഴ്ച വൈകിട്ട 7 മണിക്ക് നടക്കുന്നു. 'വര്‍ഗീയ രഹിത ആദര്‍ശം' എന്ന വിഷയം ആസ്പദമാക്കി ബഹുമാന്യ പണ്ഡിതന്‍ എം നാസര്‍ മദനി പ്രഭാഷണം നടത്തും.

Read More

Wednesday, January 26, 2011

നീതിപൂര്‍വമായ സന്ധിയിലൂടെ ഫലസ്തീന്‍ പ്രശ്നത്തിനു പരിഹാരമാവണം - ഫലസ്തീന്‍ അംബാസഡര്‍

മലപ്പുറം : നീതിപൂര്‍വമായ സന്ധിയിലൂടെ ഫലസ്തീന്‍ പ്രശ്നത്തിനു ശാശ്വതപരിഹാരത്തിനായി ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ മുന്കൈയ്യെടുക്കണമെന്നു ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ: അദ്'ലി സാദിഖ് പറഞ്ഞു. ഫലസ്തീനിലേത് ഒരു ബഹുമത സമൂഹമാണെന്നിരിക്കെ ഫലസ്തീന്‍ പ്രശ്നം കേവലം ഒരു മുസ്ലിം പ്രശ്നം മാത്രമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്ട്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫലസ്തീനില്‍ മൊത്തത്തിലും ഗസ്സയില്‍ പ്രത്യേകിച്ചും ഇസ്റാഈല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മനുഷ്യചരിത്രത്തില്‍ തുല്യത ഇല്ലെന്നിരിക്കെ പിറന്ന മണ്ണില്‍ സ്വൈര്യമായി ജീവിച്ചു മരിക്കാനുള്ള ഫലസ്തീനികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഇസ്രാഈലിനെ ഒറ്റപ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വരണം. ഫലസ്തീന്‍ പ്രശ്നത്തില്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ ഇന്ത്യാ ഗവണ്മെന്റും ഇന്ത്യന്‍ ജനതയും ഫലസ്തീനികള്‍ക്ക് നല്‍കിവരുന്ന പിന്തുണയും സഹായവും ഏറെ വിലമതിക്കുന്നതാണെന്നും അതിനു ഇന്ത്യന്‍ ജനതയോടും രാഷ്ട്ര നേത്രുത്വത്തോടും ഫലസ്തീനികള്‍ക്ക് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം സംസ്ഥാന വൈസ്പ്രസിടന്റ്റ് പ്രഫ: എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ്, അഡ്വ. എ സുജനപാല്‍, സി പി ഉമര്‍ സുല്ലമി, ഡോ: ഇ കെ അഹമദ് കുട്ടി, എ അസ്ഗരളി, സി മുഹമ്മദ്‌ സലിം സുല്ലമി, മുജീബുറഹ്മാന്‍ കിനാലൂര്‍, ആസിഫലി കണ്ണൂര്‍, കെ അബൂബക്കര്‍ മൌലവി, അലി അഷ്‌റഫ്‌ പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

Tuesday, January 25, 2011

ഭീകരപ്രവര്‍ത്തനം : ആര്‍ എസ് എസ്സിനെ നിരോധിക്കാന്‍ അടിയന്തിര നടപടി വേണം - ഐ എസ് എം


തിരൂര്‍ : രാജ്യത്ത് ഈയിടെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ്സും മറ്റു സംഘപരിവാര്‍ ഭീകരസംഘടനകളുമാണെന്ന് വ്യക്തമാക്കാപ്പെട്ട സാഹചര്യത്തില്‍ ആര്‍ എസ് എസ്സിനെ നിരോധിക്കണമെന്നു ഐ എസ് എം സംസ്ഥാന പ്രധിനിതി സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാഷ്ട്രത്തെ ആഭ്യന്തരസുരക്ഷിതത്വത്തിനു ആര്‍ എസ് എസ് കടുത്ത ഭീഷണിയാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ മടിക്കുന്നത് നീതീകരിക്കാവതല്ലെന്നു സമ്മേളനം വ്യക്തമാക്കി. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഉടന്‍ വിട്ടയക്കണം. അവരുടെ കുടുംബത്തിനുണ്ടായിട്ടുള്ള സാമ്പത്തികവും ശാരീരികവും മാനസികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആയുധപരിശീലനവും സായുധപരേടുകളും ഏതു വിഭാഗത്തിന്റെതായാലും നിരോധിക്കണം. ആര്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഉടനീളം നടന്നുവരുന്ന ആയുധ പരിശീലനകേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം. ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ മുഖംമൂടിയാണ് ബി ജെ പി എന്നിരിക്കെ ഭീകരതക്കെതിരില്‍ സംസാരിക്കാന്‍ ബി ജെ പിക്ക് അവകാശമില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു പി അബ്ദുറഹ്മാന്‍ മൌലവി, ആസിഫലി കണ്ണൂര്‍, വി സൈതലവി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, കെ അഹമദ് കുട്ടി, ഐ പി അബ്ദുസ്സലാം, യു പി യഹ്യഖാന്‍, സുഹൈല്‍ ജാബിര്‍, ജാഫര്‍ വാണിമേല്‍, മന്‍സൂറാലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, കെ പി അബ്ദുല്‍ വഹാബ് ഇബ്രാഹിം രണ്ടത്താണി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.

Read More

Monday, January 24, 2011

സുരക്ഷാനിയമങ്ങള്‍ പൊളിച്ചെഴുതണം -ഐ എസ് എം സമ്മേളനം






കൊല്ലം: അനീതിക്കും അതിക്രമത്തിനുമെതിരെ ശബ്ദിക്കുന്ന മനുഷ്യാവകാശ-സാംസ്‌കാരിക പ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന സുരക്ഷാനിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് കൊല്ലത്തു നടന്ന ഐ.എസ്.എം.(ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍) സംസ്ഥാനതല സമ്മേളനം ആവശ്യപ്പെട്ടു. 'ആരാധ്യനേകന്‍, അനശ്വരശാന്തി' എന്ന സന്ദേശവുമായി നാലുമാസമായി നടത്തിവന്ന കാമ്പെയ്‌നിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു സമ്മേളനം.

മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെയുള്ള ഭരണകൂടഭീകരതയ്ക്ക് നിയമപരിരക്ഷ നല്‍കുന്ന ജ്യുഡീഷ്യറിയുടെ നിലപാട് ആപത്കരമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ദേശീയമനുഷ്യാവകാശക്കമ്മീഷന്‍ തയ്യാറാകണം. ആരാധാനകേന്ദ്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വിശ്വാസികളെ സാമ്പത്തിക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം വേണം-സമ്മേളനം ആവശ്യപ്പെട്ടു.


സമ്മേളനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മതത്തില്‍ ബുദ്ധിയുടെ പ്രസക്തി അവഗണിക്കുന്നതാണ് ആധുനിക മുസ്‌ലിങ്ങള്‍ നേരിടുന്ന അപകടകരമായ പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പഠന സെഷനുകള്‍ നടന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിശുദ്ധ ഖുറാനും പ്രവാചകനും പ്രോത്സാഹിപ്പിച്ച, മുസ്‌ലിം സ്ത്രീകളുടെ പള്ളികളിലെ ആരാധനാസ്വാതന്ത്ര്യം വിലക്കാന്‍ പണ്ഡിതന്മാര്‍ക്കോ മഹല്ല് നേതൃത്വങ്ങള്‍ക്കോ അധികാരമില്ലെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാസമ്മേളനം അഭിപ്രായപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു. തീവ്രവാദ ഭീകരസംഘങ്ങളിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ സ്ത്രീകള്‍ കാര്യമായി ശ്രദ്ധചെലുത്തണമെന്ന് മേയര്‍ പറഞ്ഞു. എം.ജി.എം.സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഠനക്യാമ്പില്‍ കെ.അബ്ദുസലാം അധ്യക്ഷത വഹിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും ബിന്‍ലാദന്റെയും ബോംബിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ നടന്നുവരുന്ന ഗൂഢാലോചനയ്‌ക്കെതിരായി ജനാധിപത്യ പ്രതിരോധം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സിയാദ് അടിമാലി(യൂത്ത് ലീഗ്), അശ്വിനിദേവ്(യുവമോര്‍ച്ച), അഷ്‌റഫ് മൗലവി മൂവാറ്റുപുഴ(എസ്.ഡി.പി.ഐ.), ജാബിര്‍ അമാനി(ഐ.എസ്.എം.) തുടങ്ങിയവര്‍ പ്രസംഗിച്ചു.


വൈകീട്ട് നടന്ന സമാപനസമ്മേളനം നൂറുല്‍ ഹസന്‍ ഉമരി ദല്‍ഹി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടി ഡോ .ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം.സലാഹുദ്ദീന്‍ മദനി, സി.എം.മൗലവി, മമ്മൂട്ടി മുസ്‌ലിയാര്‍, ആസിഫലി കണ്ണൂര്‍, കെ.കെ.ഹസന്‍ മദീനി, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് സ്വലാഹി, റഫീഖ് കടലുണ്ടി, മുനീര്‍ സലഫി ഖത്തര്‍, ബഷീര്‍ മാമാങ്കര മക്ക, നാസിമുദ്ദീന്‍ ഫാറൂഖി, ശൗഖത് സാഹിബ് കായംകുളം, കെ.കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, January 21, 2011

ഐ എസ്‌ എം കോട്ടയം ജില്ലാ സന്ദേശയാത്രക്ക് നേരെ ആക്രമണം

കോട്ടയം : ഐ എസ് എം സംസ്ഥാന കാംപയിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിയ സ്നേഹസന്ദേശയാത്രക്ക് നേരെ ഉഗ്രവാദി സുന്നികളുടെ ആക്രമണം. ജില്ലയിലെ കരുവാമുഴി, തേവരുപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തുമ്പോഴായിരുന്നു നൂറോളം വരുന്ന ഉഗ്രവാദി സംഘം ആക്രമണം നടത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ജീപ്പ് ആക്രമിക്കുകയും പ്രഭാഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ആദര്‍ശപ്രചാരണത്തെ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചതില്‍ ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ശക്തമായി പ്രതിഷേധിച്ചു. ഐ എസ് എം കോട്ടയം ജില്ലാ കമ്മിറ്റി ആക്രമണത്തെ ശക്തമായി അപലപിച്ചു. ജില്ലാ പ്രസിടന്റ്റ് നാസര്‍ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെ പി ഷഫീഖ്, പി എം ഹാഷിം, എന്‍ എസ് എം റഷീദ്, പി ഇര്‍ഷാദ്, തൌഫീഖ് ബഷീര്‍, പി എ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, January 20, 2011

ഐ എസ് എം സംസ്ഥാന കാമ്പയിന്‍ സമാപനം 23നു



കൊല്ലം : 'ആരാധ്യനേകന്‍ അനശ്വരശാന്തി' എന്ന പ്രമേയവുമായി ഐ എസ് എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാംപയിന്‍റെ സമാപനം 2011 ജനുവരി 23 ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊല്ലം പീരങ്കിമൈതാനിയിലെ റയ്യാന്‍, ഫിര്‍ദൌസ് ഓഡിറ്റോരിയങ്ങളിലായി ആറു സെഷനുകളില്‍ സമ്മേളനം നടക്കും.

രാവിലെ 9.30നു കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിക്കും. 'യുവത' പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളുടെ പ്രകാശനം കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ: ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിക്കും. അബ്ദുല്‍ ജബ്ബാര്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങും. കെ എന്‍ എം സെക്രട്ടറി എ അസ്ഗരലി, എം എസ് എം ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട എന്നിവര്‍ പങ്കെടുക്കും. 10.30നു പഠന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും. 

രാവിലെ 10നു ഫിര്‍ദൌസ് ഓഡിറ്റോരിയത്തില്‍ വനിതാസമ്മേളനം മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിടന്റ്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് 'ഫാഷിസവും തീവ്രവാദവും സമകാലീന ഇന്ത്യയില്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് റയ്യാന്‍ ഓഡിറ്റോരിയത്തില്‍ 'ഇസ്ലാഹി പ്രസ്ഥാനവും വിമര്‍ശകരും' എന്ന വിഷയത്തില്‍ ആദര്‍ശസംവാദം നടക്കും.

വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം വിഖ്യാത പണ്ഡിതന്‍ മൌലാന വഹീദുദ്ദീന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. 
Read More

Wednesday, January 19, 2011

പലിശ രഹിത ബാങ്കിംഗ് കാലത്തിന്റെ അനിവാര്യത : എം എസ്‌ എം






പാലക്കാട് : അന്ധമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി മനുഷ്യനന്മക്കു വേണ്ടി പലിശരഹിത ബാങ്കിങ്ങിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നു എം എസ് എം സംസ്ഥാന സമിതി പാലക്കാട് KPM റീജന്‍സിയില്‍ സംഘടിപ്പിച്ച കൊമേര്സ് ആന്‍ഡ്‌ ഇക്കണോമിക്സ്‌ സ്റ്റുടന്റ്സ് മീറ്റ് ആവശ്യപ്പെട്ടു. പലിശ നിയന്ത്രി ക്കുന്ന സമ്പദ്വ്യവസ്ഥ സമൂഹത്തിലെ ഉപരി വര്‍ഗത്തിന് വളര്‍ച്ചയും അടിസ്ഥാന വര്‍ഗത്തിന് തളര്ച്ചയുമാണ് പ്രദാനം ചെയ്യുന്നത്. പലിശരഹിത ബാങ്കിങ്ങിന്റെ ഗുണം ഒരു മതസമൂഹത്തിനു മാത്രമാണെന്ന തെറ്റായ ധാരണ തിരുത്തുന്നതിനുള്ള സമയം അതിക്രമിച്ചെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംഗമം എം ബി രാജേഷ് MP ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഡോ: ശാരിക്ക് നിസാര്‍, ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: ഹുസൈന്‍ മടവൂര്‍, ആഫീസ് അബ്ദുള്ള, നൌഫല്‍, ഹാരിസ് നസീര്‍, ജിഹാദ് ഹുസൈന്‍, അബ്ദുള്ള തൃശൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ആസിഫലി കണ്ണൂര്‍, അന്ഫസ് നന്മണ്ട, സെയ്ത് മുഹമ്മദ്‌, മമ്മു കോട്ടക്കല്‍, ജൌഹര്‍ അയിനിക്കോട്, ഖമരുദ്ദീന്‍, അക്ബര്‍ സാദിഖ്, ഷാനവാസ്, അഡ്വ: മുസ്തഫ, സാജിദ് തുടങ്ങിയ പ്രഗല്‍ഭര്‍ സംസാരിച്ചു.
Read More

Tuesday, January 18, 2011

യുവാക്കള്‍ മത മൂല്യങ്ങള്‍ പഠിക്കുക : ജോഷി ചെറിയാന്‍



കാഞ്ഞങ്ങാട് : മത തത്വങ്ങള്‍ നന്മയാണ് പഠിപ്പിക്കുന്നതെങ്കിലും യുവാക്കള്‍ മതമൂല്യങ്ങള്‍ മനസ്സിലാക്കാത്തതിനാലാണ് മതത്തിന്‍റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകുന്നതെന്നു ഡി വൈ എസ് പി ജോഷി ചെറിയാന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന കാസറഗോഡ് ജില്ലാ മുജാഹിദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എച് എ മുഹമ്മദ്‌ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷന്‍ ആയിരുന്നു. വിവിധ സെഷനുകളില്‍ പ്രമുഖ പണ്ഡിതന്മാര്‍ സംസാരിച്ചു.
Read More

Sunday, January 16, 2011

'വെളിച്ചം' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കടലുണ്ടി: ശാഖ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയുടെ പന്ത്രണ്ടാമത്‌ ഫലം പ്രഖ്യാപിച്ചു. നവാല്‍ അബ്‌ദുല്ല കോഴിക്കോട്‌ ഒന്നാം സമ്മാനവും ഫാത്തിമത്ത്‌ സുഹ്‌റാബി (എഴുപതേക്കര്‍) രണ്ടാം സമ്മാനവും സഫിയ സുബൈര്‍ (തൊടുപുഴ) മൂന്നാം സമ്മാനവും നേടി. ജില്ലാതല വിജയികള്‍: ഖദീജ ഫസല്‍ ചെംനാട്‌ (കാസര്‍കോട്‌), ടി എം ശബാന തലശ്ശേരി (കണ്ണൂര്‍), കെ പി സുഹ്‌റ കടലുണ്ടി (കോഴിക്കോട്‌), എന്‍ നുബ്‌ല (മലപ്പുറം), ശക്കീലബാനു പുതുശ്ശേരി (പാലക്കാട്‌), ബീവാത്തു കരീം (തൃശൂര്‍), സുഹ്‌റബാന്‍ ശറഫ്‌ (എറണാകുളം), റജീന മുനീര്‍ (ആലപ്പുഴ), എസ്‌ റഷീദ ബീവി (ഇടുക്കി), ഇ വി സറീന (കോയമ്പത്തൂര്‍). പ്രാദേശിക വിജയികള്‍: ഷാഹിദ, കെ ഹസീന, വി കെ സുലൈഖ, മുസൈബ മൊയ്‌തീന്‍. രണ്ടാം വാര്‍ഷികസമ്മാനം: അഹ്‌മദ്‌കുട്ടി തുറക്കല്‍, എ റംലാ ബീവി കരുനാഗപ്പള്ളി, റഹ്‌മത്ത്‌ അസീസ്‌ (വയനാട്‌), ശക്കീല റാഷിദ്‌ പാങ്ങ്‌, സബ്‌റീന അശ്‌റഫ്‌ (കാനഡ). പി എം എ ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. പി എ നസീര്‍, ടി പി ഹുസൈന്‍ കോയ, വി പി നൂറുദ്ദീന്‍കുട്ടി പ്രസംഗിച്ചു
Read More

Saturday, January 15, 2011

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍കരണം ശക്തമാക്കുക


തിരൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്‌കരണം ശക്തിപ്പെടുത്തണമെന്ന്‌ ഐ എസ്‌ എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദഅ്‌വാ ശില്‌പശാല അഭിപ്രായപ്പെട്ടു. ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‌പശാല പി കെ മൊയ്‌തീന്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. സി പി മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍ ശില്‌പശാലക്ക്‌ നേതൃത്വം നല്‌കി. പി മൂസക്കുട്ടി മദനി, അബ്‌ദുല്‍ കാദര്‍ കടവനാട്‌, കെ പി അബ്‌ദുല്‍വഹാബ്‌, എം പി കുഞ്ഞിമുഹമ്മദ്‌, അശ്‌റഫ്‌ ചെട്ടിപ്പടി പ്രസംഗിച്ചു.
Read More

Friday, January 14, 2011

കാസറഗോഡ് ജില്ലാ മുജാഹിദ് സമ്മേളനം നാളെ


'അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോഥാന മുന്നേറ്റം' എന്ന പ്രമേയം അടിസ്ഥാനമാക്കി കാസറഗോഡ് ജില്ലാ കെ എന്‍ എം കമ്മിറ്റി നടത്തുന്ന മുജാഹിദ് ജില്ലാ സമ്മേളനം 2010 ജനുവരി 15 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വെച്ച് നടക്കുന്നു. സമ്മേളനം എച്ച് എ മുഹമ്മദ്‌ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് DYSP ജോഷി ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ റാഫി പേരാമ്പ്ര, ഷമീമ ഇസ്ലാഹിയ, പി എം അബ്ദുറഊഫ് മദനി, സലിം മാസ്റ്റര്‍, ഷഫീഖ് അസ്‌ലം, അബൂബക്കര്‍ നന്മണ്ട തുടങ്ങിയ പണ്ഡിതര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
Read More

Thursday, January 13, 2011

വിശ്വാസരംഗത്തെ ചൂഷണങ്ങള്‍ ചെറുക്കുക -സി പി ഉമര്‍സുല്ലമി

വളാഞ്ചേരി: വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ചെറുക്കണമെന്ന്‌ കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ ടി അബ്‌ദുല്‍ ഖാദിര്‍, ടി അബ്‌ദുസ്സമദ്‌ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്‌മാന്‍ ഫാറൂഖി, ശഫീഖ്‌ അസ്‌ലം, സനിയ്യ ടീച്ചര്‍, കെ പി അബ്‌ദുല്‍ അസീസ്‌ സ്വലാഹി ക്ലാസ്സെടുത്തു. ദഅ്‌വ സ്‌ക്വാഡിന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ നേതൃത്വം നല്‌കി.
Read More

Wednesday, January 12, 2011

ആധുനിക കേരള നിര്‍മിതിയില്‍ വക്കം മൗലവി നിര്‍ണായക പങ്കുവഹിച്ചു - കേരള ഇസ്‌ലാമിക്‌ സെമിനാര്‍


തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്‌ നേതൃപരമായ പങ്കുവഹിച്ച വക്കം മൗലവിയോട്‌ കേരളീയ സമൂഹം നീതികാണിച്ചില്ലെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള ഇസ്‌ലാമിക്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ-സാമൂഹ്യ, സാംസ്‌കാരിക വിപ്ലവത്തിലൂടെ കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസനാചാരങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ സാമൂഹിക മുഖ്യധാരയിലേക്ക്‌ എത്തിക്കുന്നതില്‍ വക്കം മൗലവി നടത്തിയ ത്യാഗപൂര്‍ണമായ ശ്രമങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌.

ശ്രീ നാരായണഗുരുവും അയ്യങ്കാളിയുമെല്ലാം അതത്‌ സമുദായങ്ങളില്‍ നടത്തിയ നവോത്ഥാന പരിശ്രമങ്ങള്‍ കേരളീയ ചരിത്രത്തില്‍ അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ അവരുടെ സമകാലികനായ വക്കം മൗലവിയുടെ നവോത്ഥാന വിപ്ലവങ്ങള്‍ തീരെ അവഗണിക്കപ്പെടുകയായിരുന്നെന്ന്‌ സെമിനാര്‍ കുറ്റപ്പെടുത്തി.

ആധുനിക കേരള നിര്‍മിതിയില്‍ ഉജ്ജ്വലമായ പങ്കുവഹിച്ച വക്കം മൗലവിയുടെ ജീവചരിത്രവും ജീവിതസന്ദേശവും ഭാവി തലമുറയ്‌ക്ക്‌ പ്രചോദനമാകാന്‍ പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സെമിനാറില്‍ ആവശ്യമുയര്‍ന്നു. യാഥാസ്ഥിതിക പിന്തിരിപ്പന്‍ വാദികളുടെ സമ്മര്‍ദത്തിനു വഴങ്ങി വക്കം മൗലവിയെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍ പോലും നീക്കംചെയ്‌ത നടപടി മാപ്പര്‍ഹിക്കാത്ത അപരാധമാണ്‌.

ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ ഉപരിവര്‍ഗത്തിന്റെ മാത്രം ശബ്‌ദമായി മാറുന്നതില്‍ സെമിനാര്‍ ആശങ്ക രേഖപ്പെടുത്തി. മലയാള പത്രപ്രവര്‍ത്തനരംഗത്ത്‌ ഏറെ മാതൃകകള്‍ സൃഷ്‌ടിച്ച വക്കം മൗലവിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും കേരളീയ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നേതൃപരമായ സാന്നിധ്യം നേടിയെടുക്കാന്‍ സമുദായത്തെ സജ്ജമാക്കാനും മുസ്‌ലിം സംഘടനകള്‍ക്ക്‌ സാധിക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്‌തു.

പ്രമുഖ ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായ ഡോ. വി കുഞ്ഞാലി സെമിനാര്‍ ഉദ്‌ഘാടനംചെയ്‌തു. ഡോ. പി പി അബ്‌ദുല്‍ഹഖ്‌ അധ്യക്ഷത വഹിച്ചു. യുവത പുറത്തിറക്കിയ പുസ്‌തകങ്ങളുടെ പ്രകാശനം മുന്‍ ഐ ജി ശാന്താറാം ഐ പി എസ്‌ നിര്‍വഹിച്ചു. എം ഇ എസ്‌ ജില്ലാ സെക്രട്ടറി എം എ അസീം പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി. സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ട ബഷീര്‍ വള്ളിക്കുന്നിന്‌ ഡോ. ജമാല്‍ മുഹമ്മദ്‌ ഉപഹാരം നല്‍കി. സി എം മൗലവി ആലുവ, ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, എം എസ്‌ എം പ്രസിഡന്റ്‌ വി കെ ആസിഫലി, നാസറുദ്ദീന്‍ ഫാറുഖി, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.

പഠന സെഷനില്‍ ഡോ. ജമാല്‍ മുഹമ്മദ്‌, ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, ഡോ. കെ ബശീര്‍, പ്രൊഫ. കെ പി സക്കരിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐ പി അബ്‌ദുസ്സലാം ആമുഖപ്രസംഗം നടത്തി. ഡെലിഗേറ്റ്‌സ്‌ ഫോറത്തില്‍ പി എം എ ഗഫൂര്‍ വിഷയാവതരണം നടത്തി. ബി പി എ ഗഫൂര്‍, ഡോ. ഫുക്കാര്‍ അലി, ടി വി അബ്‌ദുല്‍ഗഫൂര്‍, എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. യു പി യഹ്‌യാഖാന്‍ സെമിനാര്‍ സന്ദേശം നല്‌കി.

ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം എം സലാഹുദ്ദീന്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. എന്‍ എം അബ്‌ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. എസ്‌ ഇര്‍ഷാദ്‌ സ്വലാഹി, പി എം എ ഗഫൂര്‍, യാസ്‌മിന്‍ വള്ളക്കടവ്‌ പ്രസംഗിച്ചു.
Read More

Tuesday, January 11, 2011

എം എസ്‌ എം മണ്ഡലം സമ്മേളനം


നിലമ്പൂര്‍: ഐ എസ്‌ എം ആദര്‍ശകാമ്പയിന്റെ ഭാഗമായി മണ്ഡലം എം എസ്‌ എം സംഘടിപ്പിച്ച മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കോട്ടക്കല്‍ ഉദ്‌ഘാടനംചെയ്‌തു. പുത്തന്‍ തലമുറ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്നതില്‍ വീഴ്‌ച വരുത്തുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡണ്ട്‌ ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. ജാബിര്‍ അമാനി, അബ്‌ദുസ്സലാം മുട്ടില്‍, അഹ്‌മദ്‌കുട്ടി മദനി, കെ ടി മന്‍സൂര്‍ ക്ലാസ്സെടുത്തു. പി വി അബ്‌ദുല്ലത്തീഫ്‌, ഹംസ സുല്ലമി മൂത്തേടം, മുഹ്‌സിന്‍ തൃപ്പനച്ചി, എം എം നജീബ്‌, ശരീഖ റഹ്‌മത്തുല്ല, ജാബിര്‍ കാരക്കോട്‌, അഷ്‌ക്കര്‍ നിലമ്പൂര്‍, എന്‍ ശഫീക്ക്‌, നൗഷാദ്‌ ഉപ്പട, റഷീദ്‌ മൈലാടി പ്രസംഗിച്ചു.
Read More

Monday, January 10, 2011

സ്‌ത്രീകളെ സാമൂഹ്യ വിപ്ലവത്തിന്‌ സജ്ജമാക്കുക -മുജാഹിദ്‌ വനിതാ സമ്മേളനം

കോഴിക്കോട്‌: സ്‌ത്രീകളുടെ സംഘടിത മുന്നേറ്റത്തിലൂടെ സമൂഹത്തിന്റെ ഗതി തന്നെ തിരുത്തിക്കുറിക്കാനാകുമെന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌ പറഞ്ഞു. ഐ എസ്‌ എം ആദര്‍ശകാമ്പയിന്റെ ഭാഗമായി കോഴിക്കോട്‌ സൗത്ത്‌ ജില്ല എം ജി എം സംഘടിപ്പിച്ച വനിതാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷ കേന്ദ്രീകൃതമായ ബഹളമയമായ സമര കോലാഹലത്തെക്കാള്‍ നിശ്ശബ്‌ദമായ വനിതാ മുന്നേറ്റങ്ങള്‍ക്കാണ്‌ സാമൂഹ്യ പരിവര്‍ത്തനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാനാകുക. സമൂഹ സൃഷ്‌ടിപ്പിന്റെ ആധാരശിലയാണ്‌ സ്‌ത്രീകളെന്ന ആത്മബോധം അവരില്‍ വളര്‍ത്തിയെടുക്കാനായാല്‍ അതായിരിക്കും ഏറ്റവും വലിയ സാമൂഹ്യവിപ്ലവമെന്ന്‌ അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ്‌ ക്യു എല്‍ എസ്‌ സംസ്ഥാന റാങ്ക്‌ ജേതാവിന്‌ അവാര്‍ഡ്‌ നല്‌കി. ജാബിര്‍ അമാനി, മന്‍സൂറലി ചെമ്മാട്‌, മന്‍സൂര്‍ ഒതായി, സാബിക്‌ പുല്ലൂര്‍, ഹംസ മൗലവി പട്ടേല്‍താഴം ക്ലാസ്സെടുത്തു. നുബിത കല്ലായി, പി സി മറിയക്കുട്ടി, സല്‍മ മടവൂര്‍, അലിമ കല്ലായി, ഫാത്തിമ നരിക്കുനി പ്രസംഗിച്ചു.


Read More

Sunday, January 09, 2011

MSM ബാലജാഥ


തൃക്കളയൂര്‍: ശാഖ എം എസ്‌ എം സംഘടിപ്പിച്ച ബാലജാഥ സംസ്ഥാന ജന. സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട ഉദ്‌ഘാടനംചെയ്‌തു. ശാക്കിര്‍ബാബു കുനിയില്‍, അമീര്‍ സ്വലാഹി, അബ്‌ദുന്നാസര്‍ സലഫി പ്രസംഗിച്ചു. ഹാരിസ്‌ അന്‍വാരി, എ ജൗഹര്‍, എം സി ജസീര്‍ നേതൃത്വം നല്‍കി.
Read More

Saturday, January 08, 2011

അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ : സംഘ്‌ പരിവാര്‍ നേതൃത്വം മാപ്പു പറയണം - ഐ എസ്‌ എം

മലപ്പുറം: രാജ്യത്ത്‌ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ആര്‍ എസ്‌ എസ്സിന്റെ പങ്ക്‌ വ്യക്തമാക്കിക്കൊണ്ട്‌ സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്‌ഫോടനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്‌ത്‌ മാതൃകാ പരമായി ശിക്ഷിക്കണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ചും തീവ്രവാദ ആരോപണമുന്നയിച്ചും ഒരു സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ തിടുക്കം കാണിക്കുന്നവര്‍, ഹിന്ദുത്വ ഭീകരരുടെ രാഷ്‌ട്ര വിരുദ്ധ നടപടികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മൂടിവെക്കുകയായിരുന്നു എന്നാണ്‌ അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌. സത്യം മൂടിവെച്ച സ്‌ഫോടന പരമ്പര അന്വേഷണസംഘത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. തീവ്രവാദം ആരോപിക്കപ്പെട്ട ഡോ. ഹനീഫിന്റെ നിരപരാധിത്വം തെളിഞ്ഞപ്പോള്‍ നഷ്‌ടപരിഹാരം നല്‌കാനും മാപ്പു പറയാനും ആസ്‌ട്രേലിയന്‍ ഭരണകൂടം സന്നദ്ധമാവുകയുണ്ടായി. നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അനീതി മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌. അസീമാനന്ദയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ ബി ജെ പി, ആര്‍ എസ്‌ എസ്‌ നേതൃത്വം മൗനം വെടിയണമെന്നും ബാബറി മസ്‌ജിദ്‌ ധ്വംസനം ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ്‌ നടപടികളില്‍ സംഘപരിവാര്‍ നേതൃത്വം കുറ്റം സമ്മതിക്കണമെന്നും മാപ്പു പറയണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, ജ്‌അഫര്‍ വാണിമേല്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്‌, മന്‍സൂറലി ചെമ്മാട്‌, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Read More

`ആരാധ്യനേകന്‍ അനശ്വരശാന്തി' ഐ എസ്‌ എം സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ തിരൂരില്‍



മലപ്പുറം: ഐ എസ്‌ എം സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ (ജനുവരി 9 ഞായര്‍) തിരൂര്‍ ജെ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. `ആരാധ്യനേകന്‍, അനശ്വരശാന്തി' കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന പ്രതിനിധി സമ്മേളനത്തില്‍ ഐ എസ്‌ എം സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. അന്ധവിശ്വാസ പ്രചരണം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ-മാധ്യമ- കമ്പോള കൂട്ടുകെട്ട്‌ സൃഷ്‌ടിക്കുന്ന അപകടങ്ങള്‍, വ്യാപകമാവുന്ന അഴിമതി, സംഘപരിവാര്‍ ഭീകരത, രൂക്ഷമായ വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ജനുവരി 23 ന്‌ കൊല്ലത്ത്‌ നടക്കുന്ന ഐ എസ്‌ എം കാമ്പയിന്‍ സമാപന സമ്മേളനം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന മുജാഹിദ്‌ ജില്ലാ സമ്മേളനങ്ങള്‍ എന്നിവയുടെ വിജയത്തിനുള്ള കര്‍മപദ്ധതികള്‍, സമ്മേളനം ആവിഷ്‌കരിക്കും. അടുത്ത ആറു മാസത്തേക്കുള്ള സംഘടനാ രൂപരേഖയും ബജറ്റും സംഗമം അംഗീകരിക്കും. രാവിലെ 9.30 ന്‌ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍ റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. യു പി അബ്‌ദുറഹ്‌മാന്‍ മൗലവി, എം എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട എന്നിവര്‍ പ്രസംഗിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും. അബ്‌ദുസ്സലാം മുട്ടില്‍ സമാപന പ്രഭാഷണം നടത്തും. മുഴുവന്‍ പ്രതിനിധികളും രാവിലെ 9.30 ന്‌ തിരൂര്‍ ജെ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തി പേര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന്‌ ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ അറിയിച്ചു.
Read More

ഫ്രറ്റേര്‍ണിറ്റി അവാര്‍ഡ്‌ ടി അന്‍വര്‍ സാദത്തിന്‌

കൊച്ചി: ഫോറം ഫോര്‍ ഫെയ്‌ത്ത്‌ ആന്റ്‌ ഫ്രറ്റേര്‍ണിറ്റി ഏര്‍പ്പെടുത്തിയ ഫ്രറ്റേര്‍ണിറ്റി അവാര്‍ഡ്‌ ശബാബില്‍ പ്രസിദ്ധീകരിച്ച `പ്രവാചകനും ഇതര മതങ്ങളും' എന്ന ലേഖനത്തിന്റെ കര്‍ത്താവായ കെ ടി അന്‍വര്‍സാദത്തിന്‌ ലഭിച്ചു. പതിനായിരത്തൊന്ന്‌ രൂപയും പ്രശംസാ പത്രവുമാണ്‌ അവാര്‍ഡ്‌. ശബാബ്‌ വാരിക 2009 ജൂലൈ 18ലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌. 2010 ജൂലൈ 23ന്‌ പ്രസിദ്ധീകരിച്ച സി മുഹമ്മദ്‌സലീം സുല്ലമി എഴുതിയ `ഇസ്‌ലാമിന്റെ സാമൂഹികതയും മാനവിക തലങ്ങളും' എന്ന ലേഖനം പ്രോത്സാഹന സമ്മാനം നേടി.

ഖുര്‍ആനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കല്‍, മാനവ സൗഹൃദം, മുസ്‌ലിം സാഹോദര്യം, വിമര്‍ശനത്തിലെ മാന്യത, അവതരണ ഗാംഭീര്യം എന്നിവയായിരുന്നു അവാര്‍ഡ്‌ നിര്‍ണയത്തിന്റെ മുഖ്യമാനദണ്ഡങ്ങള്‍. വിവിധ മുസ്‌ലിം സംഘടനാ പ്രസിദ്ധീകരണങ്ങളായ ശബാബ്‌, രിസാല, വിചിന്തനം, സന്തുഷ്‌ടകുടുംബം, അന്നസീം, അല്‍ബുസ്‌താന്‍, പ്രബോധനം എന്നീ ഓരോ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ച മികച്ച രചനകള്‍ക്കാണ്‌ അവാര്‍ഡ്‌. മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ (ശബാബ്‌), ഡോ. ബഹാവുദ്ദീന്‍ കൂരിയാട്‌ (സന്തുഷ്‌ടകുടുംബം), ടി കെ അലി അശ്‌റഫ്‌(രിസാല), ഇ കെ എം പന്നൂര്‍ (വിചിന്തനം), മൈലാപ്പൂര്‍ ശൗക്കത്തലി മൗലവി (അന്നസീം), എ കമറുദ്ദീന്‍ (അല്‍ബുസ്‌താന്‍), ടി കെ ഉബൈദ്‌ (പ്രബോധനം) എന്നിവരാണ്‌ ജൂറി അംഗങ്ങള്‍.

ജനുവരി 8ന്‌ കോഴിക്കോട്‌ എം എസ്‌ എസ്‌ ഹാളില്‍ നടക്കുന്ന അവാര്‍ഡ്‌ദാന സമ്മേളനം ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി ഉദ്‌ഘാടനം ചെയ്യും. പി വി അബ്‌ദുല്‍വഹാബ്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. വി എ മുഹമ്മദ്‌ അശ്‌റഫ്‌ അവാര്‍ഡ്‌ വിശദീകരണം നടത്തും. ഡോ. ഫസല്‍ ഗഫൂര്‍ സുവനീര്‍ പ്രകാശനം ചെയ്യും. പി കെ അഹ്‌മദ്‌ സുവനീര്‍ ഏറ്റുവാങ്ങും. കെ വി മുഹമ്മദ്‌ സക്കീര്‍, സി പി കുഞ്ഞുമുഹമ്മദ്‌, ഡോ. കെ എം അബൂബക്കര്‍, എന്‍ കെ അലി, എം പി അഹ്‌മദ്‌, അമീര്‍ അഹ്‌മദ്‌, സി എം നജീബ്‌, സി എം എ റഷീദ്‌ പ്രസംഗിക്കും.
Read More

Friday, January 07, 2011

അന്ധവിശ്വാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയ പരിവേഷം നല്‍കുന്നത്‌ ചെറുക്കുക -ഖത്വീബ്‌ കൗണ്‍സില്‍

മഞ്ചേരി: മാധ്യമ നൈതികതയും യുക്തിബോധവും വിസ്‌മരിച്ച്‌ അന്ധവിശ്വാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയ പരിവേഷം നല്‍കി യഥാസ്ഥിതികത പ്രചരിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന്‌ മലപ്പുറം ജില്ലാ ഖത്വീബ്‌ കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സില്‍ കെ ജെ യു അസി. സെക്രട്ടറി സി മുഹമ്മദ്‌ സലീം സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അനസ്‌ കടലുണ്ടി, ജാബിര്‍ അമാനി ക്ലാസ്സെടുത്തു. ഖാലിദ്‌ അന്‍സാരി, ശിഹാബുദ്ദീന്‍ മങ്കട, യൂനുസ്‌ ഉമരി, അബ്‌ദുല്‍ ഖാദര്‍ സ്വലാഹി, അലി അശ്‌റഫ്‌ പുളിക്കല്‍, അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി പ്രസംഗിച്ചു.
Read More

Thursday, January 06, 2011

വായിച്ചുവളരാന്‍ കുട്ടികള്‍ ആര്‍ജവം കാണിക്കുക: പി കെ പാറക്കടവ്‌






അരീക്കോട്‌: ദൃശ്യമാധ്യമങ്ങളുടെ മായാലോകത്ത്‌ വായന നിലനിര്‍ത്തുക എന്നത്‌ പുതിയ തലമുറയിലെ കുട്ടികള്‍ക്ക്‌ ബാധ്യതയാണെന്ന്‌ പ്രസിദ്ധ ചെറുകഥാകൃത്ത്‌ പി കെ പാറക്കടവ്‌ പറഞ്ഞു. വായിച്ചു വളര്‍ന്ന കുട്ടികള്‍ക്കേ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അറിയാനും പ്രതികരിക്കാനുമാവൂ. ചരിത്രത്തിന്റെ ഭാഗമായ മഹാന്‍മാരുടെ ജീവിതമതാണ്‌ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഒന്നിച്ചുയരാം നേരിന്‍വഴിയില്‍ ബാലസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ എന്‍ എം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എന്‍ വി അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. എം എസ്‌ എം ജനറല്‍ സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ പി പി അബ്‌ദുല്‍ഹഖ്‌, പി ടി ബീരാന്‍കുട്ടി സുല്ലമി, പി പി സഫറുല്ല, അബൂബക്കര്‍ മൗലവി പുളിക്കല്‍, അലി അശ്‌റഫ്‌ പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സമ്മേളനാനുബന്ധമായി എം എസ്‌ എം പുറത്തിറക്കിയ സിനാപ്‌സ്‌ -ഇസ്‌ലാമിക മത വിനോദ വിജ്ഞാന സോഫ്‌റ്റ്‌ വെയര്‍ അഡ്വ എം ഉമര്‍ എം എല്‍ എ പ്രകാശനം ചെയ്‌തു.

വിവിധ സെഷനുകളിലായി ജലീല്‍ പരപ്പനങ്ങാടി, ഇ ഒ അബ്‌ദുല്‍ നാസര്‍, സി ടി എ റസാഖ്‌ ഒതായി, പി എം എ ഗഫൂര്‍ ക്ലാസെടുത്തു. സമാപന സമ്മേളനം എം എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഷാനവാസ്‌ പറവന്നൂര്‍, അക്‌ബര്‍ സാദിഖ്‌ വി പി, ഖമറൂദ്ദീന്‍ എളേറ്റില്‍, മുഹ്‌സിന്‍ കോട്ടക്കല്‍, ജൗഹര്‍ അയനിക്കോട്‌, യൂനുസ്‌ ചെങ്ങര, ജലീല്‍ മാമാങ്കര, മുഹ്‌സിന്‍ തൃപ്പനച്ചി, ജിഹാദ്‌ കെ എം പ്രസംഗിച്ചു.

Read More

Wednesday, January 05, 2011

ലഹരി ദുരന്തങ്ങള്‍ക്കെതിരെ സാമൂഹ്യ ചെറുത്തുനില്‌പ്‌ അനിവാര്യം -ലഹരി വിരുദ്ധ കൂട്ടായ്‌മ

ആരാമ്പ്രം: മദ്യം, മയക്കുമരുന്ന്‌, മൊബൈല്‍ ഫോണ്‍ ദുരുപയോഗം എന്നിവ മൂലമുണ്ടാകുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്ക്‌ നേരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ ഐ എസ്‌ എം ലഹരി വിരുദ്ധ ജനകീയ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിന്‌ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കണമെന്നും മൊബൈല്‍ ഫോണ്‍, ടി വി ചാനലുകള്‍ എന്നിവയിലൂടെയുള്ള സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മടവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഖദീജ ടീച്ചര്‍ ജനകീയ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. എന്‍ജി. ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. മടവൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ സുലൈമാന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി കോരപ്പന്‍, ഫാദര്‍ വര്‍ഗീസ്‌ താമരത്തുംകുഴി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, മുസ്‌തഫ നുസ്‌രി, കെ പി അബ്‌ദുസ്സലാം പ്രസംഗിച്ചു

Read More

Tuesday, January 04, 2011

ഐ എസ് എം പ്രാസ്ഥാനിക സമ്മേളനം


നിലമ്പൂര്‍ : ആദര്‍ശ കാമ്പയ്‌നിന്റെ ഭാഗമായി മണ്ഡലം ഐ എസ്‌ എം സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മതങ്ങള്‍ പരസ്‌പരം തമ്മിലടിക്കാനും സംഘശക്തി തെളിയിക്കുന്നതിനുമുള്ള ഉപാധിയല്ലെന്നും വിമോചനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ്‌ മതദര്‍ശനങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജാബിര്‍ അമാനി മുഖ്യ പ്രഭാഷണം നടത്തി. കെ ജെ യു അസി. സെക്രട്ടറി സി മുഹമ്മദ്‌ സലീം സുല്ലമി, പി അബൂബക്കര്‍ മദനി, കെ അബൂബക്കര്‍ പ്രസംഗിച്ചു. പി വി അബ്‌ദുല്ലത്തീഫ്‌, സി എച്ച്‌ ഇഖ്‌ബാല്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ഡി സെബാസ്റ്റ്യന്‍ ആശംസകള്‍ നേര്‍ന്നു.
Read More

Monday, January 03, 2011

നന്മയുടെ തണല്‍ ഒരുക്കാന്‍



നന്മയുടെ തണല്‍ ഒരുക്കാന്‍....
തിന്മകളെ ചോദ്യം ചെയ്യാന്‍..
അരുതായിമകളില്‍ നിന്നകന്നു നില്‍ക്കാന്‍..
ഭാവിയുടെ വാഗ്ദാനമായി മാറാന്‍...

എം എസ് എമ്മിന്റെ വിളി കേട്ടെത്തിയ കുരുന്നുകള്‍ക്ക് അഭിനന്ദനങ്ങള്‍
കുരുന്നു മനസ്സുകളില്‍ ആവേശമായി..
എം എസ് എം ബാല ജാഥകള്‍
തെരുവുകളില്‍ നന്മയുടെ ഗാനങ്ങളുമായി
സ്നേഹ സന്ദേശവുമായി..
പഞ്ചായത്ത് ജാഥകള്‍

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...