Wednesday, November 30, 2011

ദ ട്രൂത്ത്‌ സംസ്ഥാന ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു



കായംകുളംഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രൂത്ത്‌ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ കായംകുളം മേഖലയില്‍ സംഘടിപ്പിച്ച ദഅ്‌വാ സ്‌ക്വാഡ്‌ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ എഴുപത്തഞ്ചുപേര്‍ പങ്കെടുത്തു. 296 വീടുകളില്‍ സന്ദേശമെത്തിച്ചു. വിവിധ സെഷനുകളില്‍ പഠനക്ലാസ്സുകള്‍ നടത്തി. ബഷീര്‍ പട്ടേല്‍താഴം, ഷാജഹാന്‍ വെള്ളിമാട്‌കുന്ന്‌, ഫൈസല്‍, ഷമീര്‍ ഫലാഹി, അഹ്‌മദ്‌, മമ്മുട്ടി മുസ്‌ലിയാര്‍, നിസാര്‍ ഫാറൂഖി, സമീര്‍ നേതൃത്വം നല്‌കി.
Read More

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം -കെ എന്‍ എം



തളിപ്പറമ്പ്‌: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ കെ എന്‍ എം തളിപ്പറമ്പ്‌ മണ്ഡലം കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു. യാഥാസ്ഥിക വിഭാഗത്തിന്റെ അന്ധവിശ്വാസ പ്രവണതകള്‍ക്ക്‌ ആക്കം കൂട്ടുന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും കൗണ്‍സില്‍ ആരോപിച്ചു. വി പി കെ അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈ.പ്രസിഡന്റ്‌ കെ എല്‍ പി ഹാരിസ്‌ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. കെ സി അബ്‌ദുല്ല ഫാറൂഖി, പി ടി പി മുസ്‌തഫ, സി കെ മുഹമ്മദ്‌, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു. 

 ഭാരവാഹികളായി പി സാദിഖ്‌ മാട്ടൂല്‍ (പ്രസി), കെ സി അബ്‌ദുല്ല ഫാറൂഖി, എ ഹംസ ഏഴോം (വൈ.പ്രസി), എം പി നിസാമുദ്ദീന്‍ (സെക്ര), മുഹമ്മദ്‌ കുഞ്ഞി കൊടിയില്‍, വി വി മഹമ്മൂദ്‌ മാട്ടൂല്‍ (ജോ സെക്ര), കെ മൊയ്‌തു ഏഴോം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Read More

ഐ.എസ്‌.എം ദിവ്യദീപ്‌തി-ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു



നിലമ്പൂര്‍ഐ.എസ്‌.എം നിലമ്പൂര്‍ മണ്ഡലം സംഘടിപ്പിച്ച ദിവ്യദീപ്‌തി-ഖുര്‍ആന്‍ വിജ്ഞാന മത്സരം സമാപിച്ചു. ആറായിരത്തോളം പേരാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. സമ്മാനദാനം കെ.ജെ.യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണങ്ങള്‍ നീങ്ങുന്നതിനും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുന്നതിനും ഇത്തരം മത്സരങ്ങള്‍ കൊണ്ട്‌ സാധിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എസ്‌.എം സംസ്ഥാന സെക്രട്ടറി യു.പി യഹ്‌യാഖാന്‍ ഉദ്‌ഘാടനം ചെയ്‌തു.കെ.പി ഇബ്രാഹിം ആമയൂര്‍ ക്ലാസ്സെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ.പ്രസിഡണ്ട്‌ സി.എച്ച്‌ ഇഖ്‌ബാല്‍, സി മുഹമ്മദ്‌ സലീം സുല്ലമി, അബൂബക്കര്‍ മദനി മരുത, ഹംസ സുല്ലമി മൂത്തേടം, സറീന മുഹമ്മദലി, അഷ്‌ക്കര്‍ നിലമ്പൂര്‍, എം.എം നജീബ്‌, ഫിറോസ്‌ബാബു, സാജിദ്‌ മൈലാടി, നജ്‌മുദ്ദീന്‍, നൗഷാദ്‌ ഉപ്പട, ജലീല്‍ മാമാങ്കര പ്രസംഗിച്ചു.
Read More

കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു.



കോട്ടയ്ക്കല്‍: കെ.എന്‍.എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസമദ് അധ്യക്ഷതവഹിച്ചു. അഷ്‌റഫ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഇബ്രാഹിം, അബ്ദുല്‍കരീം, ടി.പി. സഗീര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ.എം.എ. മജീദ് സ്വാഗതവും എന്‍.വി. നസ്‌റുല്ല നന്ദിയും പറഞ്ഞു.
Read More

സന്നദ്ധ സേവനത്തിനു സ്ത്രീകള്‍ മുന്നിട്ടിറങ്ങണം : എം കെ മുനീര്‍



കോഴിക്കോട് : നിര്‍ധന രോഗികളെ സഹായിക്കുന്നതിനും വിഗലാംഗരെ  പുനരധിവസിപ്പിക്കുന്നതിനും സ്ത്രീ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്നു സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ; എം കെ മുനീര്‍ പ്രസ്താവിച്ചു. സഊദി ഇസ്ലാഹി സെന്റെറിന്‍റെ കീഴിലുള്ള ഖമീസ് മുശൈത്ത് എം ജി എം ശാഖഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റെര്‍ മുഖേന നിര്‍ധനരോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ വീല്‍ചെയര്‍ വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ രോഗികള്‍ കൂടിവരികയാണ്. പുതിയതരം രോഗങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. രോഗം അനാഥമാക്കുന്നവരെ സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അനാഥരും നിര്‍ധനരുമായവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. സേവനരംഗങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ആവേശപൂര്‍വ്വം കടന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. 

എം ജി എം സംസ്ഥാന പ്രസിഡണ്ട്‌ ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സലീമ, നുബിത കല്ലായി, സുബൈദ കെ വി, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബുറഹ്മാന്‍ കിനാലൂര്‍, അഫ്സല്‍ മടവൂര്‍, ഫൈസല്‍ ഇയ്യക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുബൈര്‍ തങ്ങള്‍ സ്വാഗതവും കെ വി നിയാസ് നന്ദിയും പറഞ്ഞു. 

Read More

Monday, November 28, 2011

മദ്യനയം: സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം : MSM



പാലക്കാട്: ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതുള്‍പ്പെടെ  തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കന്ന്‍ എം എസ് എം പാലക്കാട് ജില്ല പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കാമ്പസ് കേന്ദ്രീകൃത മദ്യ-ലഹരി-ഹവാല മാഫിയകളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന്‍ മാതൃകാപരമായി ശിക്ഷിക്കുവാനും എം എസ് എം ആവശ്യപ്പെട്ടു. 'അറിവ് സമര്‍പ്പണത്തിന്' എന്ന പ്രമേയത്തില്‍ പാലക്കാട് ടൌണില്‍ സംഘടിപ്പിച്ച സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷനായിരുന്നു. എം എസ് എം സംസ്ഥാന സെക്രട്ടറി ജാസിര്‍ രണ്ടത്താണി പ്രമേയ വിശദീകരണം നടത്തി. ജലീല്‍ മാമാങ്കര മുഖ്യപ്രഭാഷണം നടത്തി. 

പാലക്കാട് ഐ സി സി യില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ 2012 -2013 കാലത്തേക്കുള്ള എം എസ് എം ജില്ല കമ്മിറ്റി രൂപീകരിച്ചു. സാജിദ് ചിരക്കല്‍പടി ജില്ലാ അധ്യക്ഷനായും റഹീഫ് എടത്തനാട്ടുകര സെക്രട്ടറിയായും മുലൈഖാന്‍ മണ്ണാര്‍ക്കാട് ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ പി ഹഫീസുള്ള, എം എസ് എം സംസ്ഥാന വൈസ് പ്രസിടന്റ്റ് ഷാനവാസ് പറവന്നൂര്‍, സംസ്ഥാന സെക്രടറി സൈദ്‌ മുഹമ്മദ്‌, ആഷിദ് ഷാ, പാലക്കാട് മണ്ഡലം പ്രസിടന്റ്റ് മനാസ് കല്‍മണ്ഡപം, സെക്രട്ടറി നിഹാദ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.
Read More

Friday, November 25, 2011

സൗദി ഇസ്‌ലാഹി സെന്റര്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി



അല്‍കോബാര്‍: അല്‍കോബാര്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അല്‍കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ദമാം ഘടകം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഷൈജു.എം.സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. മതപ്രബോധകന്റെ ബാധ്യതാനിര്‍വഹണം കൂടുതല്‍ ഉത്തരവാദിത്വത്തോടുകൂടിയും പക്വതയോടുകൂടിയും ആയിരിക്കണമെന്നും മനുഷ്യന്റെ ജീവിതഗതിയെ സമൂലം പരിവര്‍ത്തിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണ പരിവര്‍ത്തനത്തിന്റെ ദൈവികസന്ദേശം കൂടുതല്‍ പ്രചരിപ്പിക്കുന്നതില്‍ ഓരോ ആദര്‍ശ പ്രബോധകനും സാധ്യമാകേണ്ടത് അനിവാര്യമാണെന്നും ഷൈജു പറഞ്ഞു. സി.അന്‍സാരി സ്വാഗതവും അസ്‌ലം പി.ബി.വി നന്ദിയും പറഞ്ഞു.
Read More

Wednesday, November 23, 2011

UAE ഇസ്‌ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ് ഡിസംബര്‍ 2 ന്

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ ഇസ്‌ലാഹി സെന്റര്‍ കായിക മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിനു ഷാര്‍ജ ദൈദ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് ഗ്രൗണ്ടിലാണു പരിപാടി. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായി വിവിധ എമിറേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 611 പേര്‍ 35 ഇനങ്ങളില്‍ മത്‌സരിക്കും. പരിപാടിയുടെ വിജയത്തിനായി വി.പി. അഹ്മദ് കുട്ടി ചെയര്‍മാനും ഹാറൂണ്‍ കക്കാട് കണ്‍വീനറും ജാഫര്‍ സാദിഖ് കോ-ഓര്‍ഡിനേറ്റുറുമായി സ്വാഗത സംഘം രൂപീകരിച്ചു.
Read More

മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍ഗമേള 2011' സംഘടിപ്പിക്കുന്നു



ജിദ്ദ: 2011 നവംബര്‍ 25 ന് റിയാദില്‍ നടക്കുന്ന ആറാം ഖുര്‍ ആന്‍ സമാപന സമ്മേളനത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍ഗമേള 2011' സംഘടിപ്പിക്കുന്നു. കിഡ്‌സ്, ചില്‍ഡ്രല്‍സ്, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കും. ജിദ്ദയെ പ്രതിനിധീകരിച്ച് ശറഫിയ അല്‍ഹുദാ മദ്രസ്സയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ഗമേളയില്‍ പങ്കെടുക്കുമെന്ന് അല്‍ഹുദാ മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍, സദര്‍ മുഅല്ലീം, അഹമ്മദ് കുട്ടി മദനി, എന്നിവര്‍ അറിയിച്ചു. മുഹമ്മദ് അമീന്‍, റഹീബ് അഷ്‌റഫ്, ഫൈസ് അലി, ഫര്‍ഹാന്‍ മുഹമ്മദ്, അലാന മുഹമ്മദ് അലി, നസ്രി ഹുസൈന്‍, നബീല്‍ ഹുസൈന്‍, ഹിബ സലീം, റിന്‍ഷ, അദ്‌നാന്‍ അബ്ദുല്‍ ഹഖ്, മുഹമ്മദ് സിനാജ്, ഖമര്‍ മുഹമ്മദ്, മുഹമ്മദ് ഫവാസ് എന്നീ വിദ്യാര്‍ത്ഥികളാണ് റിയാദിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 24 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സമ്മേളനത്തിനുള്ള ബസ്സുകള്‍ ശറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗണത്തില്‍ നിന്നും പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് അറിയിച്ചു. 

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 6571566 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Read More

`വെളിച്ചം' ഫലം പ്രസിദ്ധീകരിച്ചു

കടലുണ്ടിശാഖ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാനപ്പരീക്ഷയുടെ 17-ാമത്‌ ഫലപ്രഖ്യാപനവും സമ്മാനദാനവും നടന്നു. കെ എം തസ്‌നിയ്യ പരപ്പനങ്ങാടി, കെ പി ശാഹിദ കോഴിക്കോട്‌, വി വി സുഹ്‌റ കടലുണ്ടി എന്നിവര്‍ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ലാതല വിജയികള്‍: ലത്തീഫ റഫീഖ്‌, ഷംനാട്‌ (കാസര്‍കോട്‌), ടി എം ഷബാന തലശ്ശേരി (കണ്ണൂര്‍), റഹ്‌മത്ത്‌ അസീസ്‌ പിണങ്ങോട്‌ (വയനാട്‌), സി കെ വി ആസ്യ മറിയം നടക്കാവ്‌ (കോഴിക്കോട്‌), സുബൈദ ഖാദര്‍ കരുവാമ്പ്രം (മലപ്പുറം), സുബൈദ സലാം കൊടുങ്ങല്ലൂര്‍ (തൃശൂര്‍), ഷക്കീല ബാനു (പാലക്കാട്‌), പി എ ജസീല അശോകപുരം (എറണാകുളം), സൈത്തൂന്‍ (ആലപ്പുഴ), സഫിയ സുബൈര്‍ തൊടുപുഴ (ഇടുക്കി), സറീന അന്‍വര്‍ (കോയമ്പത്തൂര്‍). പ്രാദേശിക വിജയികള്‍: പി റാബിയ, ടി പി സഫൂറ, പി കെ നസീഹ. 

കടലുണ്ടി സലഫി സെന്ററില്‍ നടന്ന ചടങ്ങില്‍ ഹംസ മൗലവി പട്ടേല്‍ത്താഴം ഉദ്‌ബോധന പ്രസംഗം നടത്തി. പി മൊയ്‌തീന്‍കോയ, ടി പി ഹുസൈന്‍ കോയ, സി ആരിഫ്‌, സി ശംസുദ്ദീന്‍ പ്രസംഗിച്ചു.
Read More

Tuesday, November 22, 2011

മദ്യനയം തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം: ബഹ്‌റൈന്‍ ഇസ്ലാഹി സെന്റെര്‍

മനാമ: കേരള സര്‍ക്കാരിന്റെ മദ്യനയം തിരുത്താന്‍ പ്രവാസിസംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ടൂറിസത്തിന്റെ മറവില്‍ മദ്യ വ്യവസായം വ്യാപിപ്പിക്കാനുളള നീക്കം ചെറുക്കണം. മദ്യപാനത്തിന്റെ ഉയര്‍ന്ന തോത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. സംസ്ഥാന പുരോഗതിക്ക് സൃഷ്ടിപരമായ വരുമാന മാര്‍ഗ്ഗങ്ങളാണ് കണ്ടത്തേണ്ടത്. 'കുടിയച്ഛാരുടെ നാട് ' എന്ന അപഖ്യാതിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കേണ്ടത്. ഇതിനായി രാഷ്ടീയ പാര്‍ട്ടികളുടെ പോഷക ഘടകങ്ങള്‍ ഉള്‍പ്പെടെയുളള പ്രവാസിസംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 


പ്രസിഡന്‍റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.റിയാസ്, പി.പി.ബഷീര്‍, നൂറുദ്ദീന്‍ പയ്യോളി, എന്‍.സിറാജ്, ടി.റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, November 21, 2011

ആദര്‍ശ വിചാരണ സമാപിച്ചു

പരപ്പനങ്ങാടി  ഒരേ ആദര്‍ശമുള്ളവരുടെ ഐക്യത്തിനും ആദര്‍ശവിരുദ്ദരെ ഒറ്റപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ട്  ഐ എസ് എം ആദര്‍ശ വിചാരണ സമാപിച്ചു.
Read More

Sunday, November 20, 2011

കാന്‍സര്‍ ബോധവത്കരണം വ്യാപകമാക്കണം



മനാമ: കാന്‍സര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം പുറകിലാണെന്ന് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ.അജയ്കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ബഹ്‌റൈന്‍ കാന്‍സര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യക്കാര്‍ പ്രത്യേകിച്ച് യൂറോപ്പിലെ ആളുകള്‍ക്കിടയില്‍ നടക്കുന്നത്ര ബോധവത്കരണ പരിപാടികള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കാണുന്നില്ല. പെരുപ്പിച്ച്് കാണിക്കേണ്ട ആവശ്യമില്ലാത്തത്ര പ്രാധാന്യം ഇത്തരം ബോധവത്കരണ പരിപാടികള്‍ക്കുണ്ടെന്നും ഇന്ത്യന്‍ സമൂഹത്തില്‍ അത് വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍.ശശികുമാര്‍, ഹാഷിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ഷൈന്‍ മേരി ക്ലാസെടുത്തു. നഴ്‌സുമാരായ അന്നമ്മ, കുഞ്ഞുമോള്‍, ശോശാമ്മ എന്നിവര്‍ ഡോക്ടര്‍ക്കൊപ്പം സ്തനാര്‍ബുദ ശില്പശാലക്ക് നേതൃത്വം നല്‍കി. ഇസ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.റിയാസ് സ്വാഗതവും നൂറുദ്ദീന്‍ പയ്യോളി നന്ദിയും പറഞ്ഞു.
Read More

QIIC ഖത്തര്‍ മലയാളി സമ്മേളനത്തിന് ഉജ്ജ്വല സമാപനം




ദോഹ: മതം സമാധാനത്തിനുള്ളതാണെന്നും തീവ്രവാദവും ഭീകരതയും മതത്തിന് അന്യമാണെന്നും ഖത്തര്‍ ഔഖാഫ് മന്ത്രി ഡോ. ഗൈസ് ബിന്‍ മുബാറക് അല്‍ കുവാരി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പുരോഗതിയില്‍ പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.നല്ല ജീവിതം നയിക്കേണ്ടതിന്റെയും തെറ്റുകള്‍ ചെയ്യാതിരിക്കേണ്ടതിന്റെയും ആത്യന്തിക കാരണം നൈമിഷിക ലാഭങ്ങളാണെന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്‍ നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. മറിച്ച്, ദൈവബോധവും ആത്മീയതയും പാരത്രിക ചിന്തയും ഇഴചേര്‍ന്നു നില്‍ക്കുന്ന ധാര്‍മ്മികാടിത്തറയില്‍ നിന്നു മാത്രമേ വ്യക്തിശുദ്ധിയും സാമൂഹിക സുസ്ഥിതിയും കൈവരിക്കാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ ആശംസാ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മലയാള പ്രതിഭാ മത്സരത്തിലെ വിജയികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഡോ.സൈഫ് അല്‍ ഹാജിരി സമ്മനദാനം നിര്‍വ്വഹിച്ചു. ഒരു ഗള്‍ഫ് രാജ്യത്ത് ആദ്യമായി നടത്തിയ ഈ മത്സരം കുട്ടികളുടെ വിവിധ കഴിവുകള്‍ അളന്നു കൊണ്ടാണ് നടത്തിയത്. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ബിഷര്‍ ബിന്‍ അലി, ആര്യ സുരേഷ്, ബിര്‍ള പബ്ലിക് സ്‌കൂളിലെ പിന്റൊ ഫിലിപ് ബാബു, അഞ്ജലി മേനോന്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ സനിയ്യ ഇ.പി, ശ്രീകുമാര്‍ രവികുമാര്‍ എന്നിവര്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. 


 രണ്ട് ദിവസങ്ങളിലായി മുന്തസയിലുള്ള അബൂബക്കര്‍ സിദ്ധീഖ്ഇന്‍ഡിപെന്റന്‍ഡ് സ്‌കൂളില്‍ താത്കാലികമായി സജ്ജീകരിച്ച മൂന്ന് വേദികളിലായി നടന്ന വിവിധ സെഷനുകളില്‍ കേരളത്തിലും ഖത്തറിലുമുള്ള പ്രമുഖര്‍ പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം റാഫ് ഡയരക്ടര്‍ ശൈഖ് ആയിദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ മുഖ്യാതിധി ആയിരുന്നു. ഐ.എസ്.എം സെക്രട്ടറി എന്‍.എം. ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന വനിതാസമ്മേളനം അനൂദ് അല്‍ റജബ് ഉദ്ഘാടനം ചെയ്തു.പ്രസിദ്ധ സാഹിത്യകാരി കെ.പി.സുധീര, ജമീല ടീച്ചര്‍ എടവണ്ണ എന്നിവര്‍ സംസാരിച്ചു. സമാന്തരമായി നടന്ന സംഘടനാ പ്രതിനിധി സമ്മേളനങ്ങള്‍ ദോഹയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എം.എല്‍.എ, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 



 രണ്ടാം ദിവസം രാവിലെ നടന്ന പഠനക്ലാസ്സുകള്‍മുജീബ് റഹ്മാന്‍ കിനാലൂര്‍, എന്‍.എം. ജലീല്‍ എന്നിവര്‍ കൈകാര്യം ചെയ്തു. വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതന്ന് പ്രമുഖ സാഹിത്യകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ഭാഷ്യം മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയും സത്യം സമസ്‌കരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരും നുണയും വേര്‍തിരിച്ചറിയാന്‍ ആള്‍ട്ടര്‍നേറ്റ് മീഡിയ പരതേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് തുടര്‍ന്നു പ്രസംഗി്ച്ച അഷ്‌റഫ് കടയ്ക്കല്‍ പറഞ്ഞു. മുന്‍കാല പത്രപ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. അത് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 


വിദ്യാര്‍ത്ഥികള്‍ക്ക് അറിവിനപ്പുറം തിരിച്ചറിവാണുണ്ടാവേണ്ടെതെന്ന് എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ പറഞ്ഞു. നേടിയ അറിവുകളെ മനുഷ്യന്റെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അര്‍ത്ഥവത്താവുകയുള്ളൂ. പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ക്രിയാത്മകമായി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവുകയാണെങ്കില്‍ വളരെ പ്രതീക്ഷാര്‍ഹമായ ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം തരത്തിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി രൂപീകരിച്ച 'ഇന്‍സൈറ്റ്' സംഘടനാ പ്രഖ്യാപനം ക്യു ഐ സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളം നിര്‍വഹിച്ചു. മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമായ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നിര്‍മിതിക്കനുസൃതമായ വിവിധ വകുപ്പുകള്‍ സംഘടനയുടെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ലൈഫ് ലാബ്' ഇന്‍ട്രാക്ഷന്‍ സെഷന്‍ ഫോക്കസ് ഖത്തര്‍ ഡപ്യൂട്ടി സി ഇ ഒ ഫൈസല്‍ എ കെ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. അബ്ദുല്‍ അഹദ് മദനി, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ നല്‍കി. 

യുവജനങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ സമ്പത്താണെന്നും ഇന്ത്യയുടെ പുതിയ കുതിച്ചു ചാട്ടത്തിന്റെ കാരണം യുവജനങ്ങളുടെ ശക്തമായ സാന്നിധ്യമാണെന്നും ഡോ. ശൈഖ് മുഹമ്മദ് ആല്‍താനി (ഡയറക്ടര്‍ പബ്ലിക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്) പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസം വൈകിട്ട് നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൗവന യുക്തമായ ചിന്തകള്‍ ജീവിതത്തിന്റെ അവസാന നാളുവരെ സൂക്ഷിക്കാനും മനുഷ്യ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അഴിമതി ചെയ്യുന്ന പലരും പൊതു പ്രവര്‍ത്തകരിലുണ്ടെങ്കിലും അതിനെ സാമാന്യവല്‍ക്കരിക്കരുതെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. സമ്മേളനത്തില്‍ 'അഴിമതി വിരുദ്ധ പൊതു ജീവിതം സാധ്യമാണോ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അഴിമതിരഹിത ജീവിതം സാധ്യമല്ലെന്നുമുള്ള സമീപനം അരാഷ്ട്രീയമാണ്. അരാഷ്ട്രീയവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയില്ല. അപകടപ്പെടുത്തുകയേയുള്ളൂ. അദ്ദേഹം പറഞ്ഞു. 

പൊതുപ്രവര്‍ത്തനരംഗത്തെ അഴിമതിയെ രാഷ്ട്രീയ രംഗത്ത് ചുരുക്കി കാണാതെ, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാധാരമായ വിദ്യാഭ്യാസ രംഗത്തും മറ്റും ധാരാളമായിക്കാണുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടാവേണ്ടതുണ്ടെന്ന് കെ എം ഷാജി എം എല്‍ എ പറഞ്ഞു. രാഷ്ട്രീയത്തെ കൂടുതല്‍ ഗൗരവതരമായി സമൂഹം കാണുന്നുണ്ട് എന്ന ആശാവഹമായ കാര്യം മനുഷ്യനെ അവന്റെ ഉള്ളില്‍ നിന്ന് തടയേണ്ട ഒരു ധാര്‍മികതയുടെ പിന്‍ബലം അഴിമതിയുള്‍പ്പെടെയുള്ള മുഴുവന്‍ തിന്മകളെയും ഇല്ലായ്മ ചെയ്യാന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് രാഷ്ട്രീയവുമായല്ല ബന്ധമുള്ളത്. അധികാരം, ജുഡീഷ്യറി, ബ്യൂറോക്രസി എന്നിവയുമായൊക്കെ അത് ബന്ധപ്പെട്ടിരിക്കുന്നെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അഴിമതി രഹിതമായ സമൂഹം യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങളുടെ ജാഗ്രതയാണാവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണാ ഹസാരെമാര്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ പോലെ അഴിമതി ബന്ധിതമായ പൊതുപ്രവര്‍ത്തനവും ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. അഴിമതി സൃഷ്ടിക്കുന്നതില്‍ പൊതുജന സമൂഹത്തിനും കൃത്യമായ പങ്കുണ്ട്. ശക്തമായ ആദര്‍ശബോധം മനുഷ്യരിലുണ്ടായാല്‍ അഴിമതിമുക്തമായ സമൂഹം സാധ്യമാക്കാന്‍ സാധിക്കുമെന്നും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ടെന്നും ആസിഫ് അലി കണ്ണൂര്‍ പറഞ്ഞു. 

സമാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍ സുലൈമാന്‍ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ മുഹമ്മദ് സ്വാഗതവും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അലി ചാലിക്കര നന്ദിയും പറഞ്ഞു.
Read More

Saturday, November 19, 2011

QIIC ആറാം ഖത്തര്‍ മലയാളി സമ്മേളനം ഉദ്ഘാടനം ചെയ്തു



ഖത്തര്‍: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനം താനി ബിന്‍ അബ്ദുല്ല ഹ്യുമനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ആയിദ് അല്‍ ഖഹ്ത്വാനി ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. കെ.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷനായിരുന്നു. 

 സമ്മേളന സുവനീര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇ.കെ. അഹമ്മദ്കുട്ടി പ്രകാശനം ചെയ്തു. നസീര്‍ മുസഫി സുവനീര്‍ ഏറ്റുവാങ്ങി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ 2012 ലെ കലണ്ടര്‍ മുഹമ്മദ് ഉണ്ണി ഒളകര പ്രകാശനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മിഷാല്‍ അല്‍ മന്നായി വിതരണം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍, ഫനാര്‍ പ്രതിനിധി ഡോ. അലി ഇദ് രീസ്, പി.എസ്.എച്ച്. തങ്ങള്‍, ടി.എച്ച്. നാരായണന്‍, വി.ടി. അബ്ദുല്ലക്കോയ, കെ.കെ. ശങ്കരന്‍, ആര്‍. മാത്യു സ്‌കറിയ, തുടങ്ങിയ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പി.കെ. അബ്ദുല്ല, സാം കുരുവിള, അഡ്വ. നിസാര്‍ കേച്ചേരി, വി.എസ്. നാരായണന്‍, സി.പി. റപ്പായി, മുസ്തഫ എന്‍.കെ, ജി.പി. കുഞ്ഞാലിക്കുട്ടി, റഷീദ് ഖാസിം, തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഐ.എസ്.എം. കേരള ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം, സംഘടനാ പ്രതിനിധി സംഗമം, ബാലസമ്മേളനം, പഠനവേദി, സെമിനാര്‍, വിദ്യാര്‍ത്ഥി സമ്മേളനം, യുവജനസംഗമം, തുടങ്ങിയ വ്യത്യസ്ത സെഷനുകളുമുണ്ടായി.
Read More

Friday, November 18, 2011

ഖമീസ് മുഷൈത് എം ജി എമ്മിന്റെ വീല്‍ചെയര്‍ വിതരണം 20ന് കോഴിക്കോട്ട്

കോഴിക്കോട്: സഊദി അറേബ്യയിലെ ഖമീസ് മുഷൈത് ശാഖ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്ക് നല്കുന്ന വീല്‍ ചെയറുകളുടെ വിതരണോദ്ഘാടനം 20ന് വൈകിട്ട് നാലിന് കോഴിക്കോട്ട് നടക്കും. മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ വനിതാ വിംഗ് കണ്‍വീനര്‍ സലീമ മീഞ്ചന്ത വീല്‍ചെയറുകള്‍ ഏറ്റുവാങ്ങും. സഊദി ഇസ്വ്‌ലാഹി സെന്റര്‍ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ എം ടി മനാഫ് അധ്യക്ഷത വഹിക്കും. 


കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, എം ജി എം പ്രസിഡന്റ് ഖദീജ നര്‍ഗീസ്, ഐ എസ് എം സെക്രട്ടറി ഫൈസല്‍ ഇയ്യക്കാട്, എം എസ് എം ജനറല്‍സെക്രട്ടറി സെയ്ത് മുഹമ്മദ് കുരുവട്ടൂര്‍, ഖമീസ് മുഷൈത് ഇസ്വ്‌ലാഹി സെന്റര്‍ പ്രതിനിധി സുബൈര്‍ തങ്ങള്‍, എം ജി എം സെക്രട്ടറി കെ വി സുബൈദ, നുബിത കല്ലായി, മെഡിക്കല്‍ എയ്ഡ് സന്റര്‍ കണ്‍വീനര്‍ കെ വി നിയാസ് പ്രസംഗിക്കും. ഖമീസ് മുഷൈത് എം ജിഎമ്മിന്റെ വിവിധ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഭാഗമായാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നത്.
Read More

കശ്മീര്‍ സൈനികാധികാര നിയമം: പൗരാവകാശങ്ങള്‍ക്ക് പരിഗണന നല്‍കണം : ഐ എസ് എം



കോഴിക്കോട്: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കശ്മീരില്‍ നിലവിലുള്ള സായുധസേന പ്രത്യേകാധികാര നിയമം ഭാഗികമായെങ്കിലും പിന്‍വലിക്കണമെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ആവശ്യത്തിന് പരിഗണന നല്‍കാത്ത കേന്ദ്ര നിലപാടില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അതൃപ്തി രേഖപ്പെടുത്തി. കശ്മീരികളുടെ മനുഷ്യാവകാശം സംബന്ധിച്ച തീരുമാനത്തിനുമേല്‍ നടപടികളെടുക്കാന്‍ വൈകുന്നത് ശരിയല്ല. അഫ്‌സ്പ ഒരു നിലക്കും പിന്‍വലിക്കരുതെന്ന ആര്‍ എസ് എസ് നിലപാട് തന്നെ രാജ്യത്തെ സൈനിക നേതൃത്വം സ്വീകരിക്കുന്നത് ശരിയല്ല. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്തല്ലാതെ ജമ്മു കശ്മീര്‍ പ്രതിസന്ധിക്ക് പരിഹാരം സാധ്യമല്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നയം അംഗീകരിക്കാനാവില്ല. സൈനികരുടെ താല്‍പര്യത്തിനല്ല ജനഹിതത്തിനും പൗരാവകാശത്തിനുമാണ് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പരിഗണന നല്‌കേണ്ടത്. അഫ്‌സ്പ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടത് ഭരണനേതൃത്വം മറക്കരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

 ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍യു പി യഹ്‌യാഖാന്‍ഇ ഒ ഫൈസല്‍ശുക്കൂര്‍ കോണിക്കല്‍ഹര്‍ശിദ് മാത്തോട്ടം പ്രസംഗിച്ചു.
Read More

Thursday, November 17, 2011

ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മാനദാന സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു



റിയാദ് : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സമ്മനദാന സമ്മേളനത്തിന്റെ അസീസിയ ഏരിയാതല രജിസ്ട്രേഷന്‍ ഉദ്ഘാടനം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍-റിയാദ് ഉപദേശക സമിതി അംഗം ഷെയഖ് മുജീബ് എടക്കര അബ്ദുല്‍ ഹക്കീം ശ്രീകണ്ട്ഠപുരത്തിനു നല്‍കി നിര്‍വ്വഹിച്ചു. അസീസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ കെ.എം അധ്യക്ഷത വഹിച്ച യോഗത്തില്‍ സിറാജുദ്ദീന്‍ ആസാദ്, അബ്ദുറഹീം പന്നൂര്‍ , ഷംസുദ്ദീന്‍ ശ്രീകണ്ട്ഠപുരം ,റഷീദ് വടക്കന്‍ , സാജിദ് കൊച്ചി എന്നിവര്‍ സംസാരിച്ചു .
Read More

കുഞ്ഞുങ്ങളിലെ പരിവര്‍ത്തനം രക്ഷിതാക്കളുടെ ലാളനാ തോതിനനുസരിച്ച് : ഖലീല്‍ അടൂര്‍



കുവൈറ്റ് : നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ചു രക്ഷിതാക്കളില്‍ നിന്നുള്ള ലാളനാ തോതനുസരിച്ചായിരിക്കും അവരിലെ കര്‍മ്മങ്ങളെന്നു  ഖലീല്‍ അടൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ അബ്ബാസിയ റിഥം ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 'പാരന്റിംഗ് ടിപ്സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മനാ ഓരോ വ്യക്തികളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കണം. കുട്ടികളുടെ ആവശ്യാനുസരണം പൂര്‍ണ്ണമായി കീഴൊതുങ്ങാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. 

സമാധാനത്തിന്‍റെ ഇടമായ വീടുകളില്‍ അത് അന്വര്‍ത്ഥമാകുന്നത് വിശുദ്ധ വചനങ്ങളുടെ തനിപ്പകര്‍പ്പായ ജീവിതത്തിലൂടെയാണെന്നും ഭാര്യാഭര്‍തൃ സ്നേഹബന്ധം വിള്ളലുകളില്ലാതെ മുന്നോട്ടു പോകാന്‍ തുറന്ന മനസ്സുകള്‍ക്കെ സാധ്യമാവൂ എന്നും 'സൌഭാഗ്യ കുടുംബം, ഇസ്ലാമിക സംഭാവനകള്‍' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത സയ്യിദ് അബ്ദുല്‍റഹ്മാന്‍ സൂചിപ്പിച്ചു. ഐ ഐ സി കേന്ദ്ര പ്രസിഡന്റ്‌ എം ടി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതം പറഞ്ഞു. 

Read More

Wednesday, November 16, 2011

ഖത്തർ മലയാളി സമ്മേളനം: ഒരുക്കങ്ങൾ പൂർ‍ത്തിയായി


ദോഹ: ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുൻ‍തസയിലെ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെൻ‍ഡന്റ് സ്‌കൂളിൽ നടക്കുന്ന ആറാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ‍ അറിയിച്ചു. ഖത്തർ‍ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ഖത്തർ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫനാറിന്റെയും ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുടക്കം കുറിക്കും.

ഒമ്പത് സെഷനുകളായി നടക്കുന്ന സമ്മേളനത്തിൽ‍ എം പിമാരും എം എൽ എമാരും ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും മത സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരും പങ്കെടുക്കും.

വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ. സുധാകരൻ‍ എം.പി, പ്രമുഖ ചരിത്രകാരൻ‍ ഡോ. കെ. എൻ‍. പണിക്കർ‍ തുടങ്ങിയവർ‍ സംബന്ധിക്കും. കെ.പി. അബ്ദുൽ‍ ഹമീദ് അധ്യക്ഷത വഹിക്കുന്ന ഉദ്‍ഘാടന സെഷനിൽ‍ സമ്മേളന സുവനീർ‍ കെ.എൻ‍.എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ. അഹ്മദ് കുട്ടി ഐ.സി.സി. പ്രസിഡണ്ട് കെ.എം. വർ‍ഗീസിന് നല്‍കി പ്രകാശനം ചെയ്യും. ഐ.എസ്.എം ജനറൽ‍ സെക്രട്ടറി എൻ‍. എം. അബ്ദുൽ‍ ജലീൽ‍ പ്രമേയ വിശദീകരണം നടത്തും.

വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന വനിതാ സംഗമം ഖത്തർ‍ മന്ത്രാലയ പ്രതിനിധി ഉദ്ഘാടനം ചെയ്യും. അഡ്വക്കറ്റ് ശബീന മൊയ്തീൻ‍ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ‍ പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര, ഐ.സി.സി. വൈസ് പ്രസിഡണ്ട് ആനി വർ‍ഗ്ഗീസ്, ജമീല ടീച്ചർ‍ എടവണ്ണ, ജയശ്രീ മേനോൻ‍ തുടങ്ങിയവർ‍ പ്രസംഗിക്കും. വേദി രണ്ടിൽ‍ നടക്കുന്ന സംഘടനാ പ്രതിനിധി സമ്മേളനത്തിൽ പ്രവാസികൾ നാട്ടിലും ഗൾ‍ഫിലും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ‍ ചർ‍ച്ച ചെയ്യും. കെ. സുധാകരൻ എം.പി, കെ.എം. ഷാജി എം.എൽ‍.എ, കെ.എൻ‍. പണിക്കർ‍ എന്നിവർ‍ പങ്കെടുക്കും. സമ്മേളനത്തിൽ‍ പങ്കെടുക്കുന്ന ജനപ്രതിനിധികൾ‍ക്ക് ദോഹയിലെ പ്രവാസി സംഘടനകൾ‍ നല്‍കുന്ന നിവേദനങ്ങൾ‍ക്ക് അന്തിമ രൂപം നൽ‍കും. സംഘടനാ നേതാക്കൾ‍ക്കായി നേതൃപരിശീലന ശില്‍പശാലയും നടക്കും.

വനിതാ സമ്മേളനത്തിന് സമാന്തരമായി വേദി മൂന്നില്‍ നടക്കുന്ന ബാലസമ്മേളനത്തിന് അബ്ദുല്ലത്തീഫ് പുല്ലൂക്കര, ജംഷീർ‍ ഐക്കരപ്പടി തുടങ്ങിയവർ‍ നേതൃത്വം നല്‍കും. കുരുന്നുകളുടെ വിവിധ കലാപരിപാടികൾ‍ അരങ്ങേറും.

നവംബർ‍ പതിനെട്ട് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പഠന സെഷനിൽ‍ പ്രമുഖ എഴുത്തുകാരൻ‍ മുജീബ്‌റഹ്മാൻ‍ കിനാലൂർ, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി എൻ‍.എം. അബ്ദുൽ‍ ജലീൽ‍ തുടങ്ങിയവർ‍ പങ്കെടുക്കും. ഉച്ചക്ക് ഒരു മണിക്ക് 'സാംസ്‌കാരികാധിനിവേശവും മാധ്യമങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാർ എഴുത്തുകാരൻ‍ സക്കറിയ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് കടയ്ക്കൽ‍, മുജീബ് റഹ്മാന്‍ കിനാലൂർ‍ എന്നിവർ‍ പ്രഭാഷണം നടത്തും. വേദി മൂന്നിൽ‍ നടക്കുന്ന വിദ്യാർഥി സമ്മേളനത്തിന് എം.എസ്.എം സംസ്ഥാന ജനറൽ‍ സെക്രട്ടറി അൻ‍ഫസ് നന്മണ്ട നേതൃത്വം നല്‍കും.

ഉച്ചക്ക് ശേഷം 3.15 ന് നടക്കുന്ന യുവജന സംഗമത്തിൽ‍ 'അഴിമതി രഹിത പൊതുപ്രവർ‍ത്തനം സാധ്യമാണോ?' എന്ന വിഷയത്തിൽ‍ ചർ‍ച്ച നടക്കും. ഖത്തർ‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ‍ ഉപദേഷ്ടാവും മജ്‌ലുസുശ്ശൂറ അംഗവുമായ യൂസുഫ് റാശിദ് അൽ‍ഖാതിർ‍ സെഷൻ‍ ഉദ്ഘാടനം ചെയ്യും. പബ്‌ളിക് ഹെൽ‍ത്ത് ഡയറക്ടർ‍ ഡോ.ശൈഖ്.മുഹമ്മദ് അൽ‍താനി മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തർ‍ റെയിൽ‍വേ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ‍ അബ്ദുല്ല അൽ‍ സുബയ്യ്, ബ്രിഗാഡിയർ. സാലിഹ് അൽ‍ഖുബൈസി, പി.സി. വിഷ്ണുനാഥ് എം.എൽ‍.എ,  കെ.എം. ഷാജി എം.എൽ‍.എ, ഡോ. സെബാസ്റ്റ്യൻ‍ പോൾ‍, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂർ എന്നിവർ‍ പങ്കെടുക്കും. 


വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഖത്തർ‍ മന്ത്രാലയ പ്രതിനിധി ഉദ്‍ഘാടനം ചെയ്യും. ഇന്ത്യൻ‍ അമ്പാസഡർ‍ ദീപാ ഗോപാലൻ‍ വാദ്വ, ഗവ. ചീഫ് വിപ്പ് പി.സി. ജോർ‍ജ്ജ്, പത്മശ്രീ എം.എ. യൂസുഫലി, ഡോ. സൈഫ് അൽ‍ഹജരി, ഫനാർ‍ ഡയറക്റ്റർ‍ ശൈഖ് അബ്ദുല്ല അൽ‍മുല്ല, റാഫ് ഡയറക്റ്റർ‍ ശൈഖ് ആഇദ് ഖഹ്ത്വാനി, ശൈഖ് ഖാലിദ് ഫഖ്‌റു (ഖത്തർ‍ ചാരിറ്റി), ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജ.സെക്രട്ടറി ഡോ. ഹുസൈൻ‍ മടവൂർ‍, കെ.ടി. റബീഉല്ല തുടങ്ങിയവർ‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഉപഹാരമായ വ്യക്കരോഗം മുൻ‍കൂട്ടി കണ്ടുപിടിക്കുവാനുതകുന്ന മൊബൈൽ‍ ഡയഗ്‌നോസിസ് യൂണിറ്റുകളുടെ കൈമാറ്റവും സമാപനസെഷനിൽ‍ നടക്കും.

സമ്മേളനത്തിലെ പ്രതിനിധികളായി അയ്യായിരത്തോളം ആളുകൾ‍ റജിസ്റ്റർ‍ ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആളുകൾ‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുളള സൗകര്യം, കുട്ടികൾ‍ക്കായി കളിസ്ഥലം, സമ്മേളനത്തിന്റെ തത്‍സമയ സംപ്രേഷണത്തിനുളള സംവിധാനം (www.malayaliconference.com), ബുക്ക്‌സ്റ്റാള്‍, ഹെൽ‍പ്പ് ഡെസ്‌ക് എന്നിവ സമ്മേളനനഗരിയിൽ‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഗൽ‍ഫ് രാജ്യങ്ങളിൽ‍ നിന്ന് സമ്മേളനം വീക്ഷിക്കാൻ‍ പ്രതിനിധികൾ‍ എത്തിച്ചേരും.

വാർ‍ത്താ സമ്മേളനത്തിൽ‍ മുഖ്യരക്ഷാധികാരി കെ.പി. അബ്ദുൽ‍ഹമീദ്, രക്ഷാധികാരികളായ ഡോ. മോഹൻ‍തോമസ്, എ.കെ. ഉസ്മാൻ‍, ഡോ.വണ്ടൂർ‍ അബൂബക്കർ‍, ചെയർ‍മാൻ‍ കെ.എൻ‍. സുലൈമാൻ‍ മദനി, ജനറൽ‍ കൺ‍‌വീനർ‍ ഹുസൈൻ‍ മുഹമ്മദ്, ഫൈനാൻ‍സ് ചെയർ‍മാൻ‍ മുഹമ്മദ് ഈസ, മീഡിയ ചെയർ‍മാൻ‍ പി.എൻ‍. ബാബുരാജൻ‍, ഖത്തർ‍ ഇന്ത്യൻ‍ ഇസ്‌ലാഹീ സെന്റർ‍ ജനറൽ‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം സംബന്ധിച്ചു.
Read More

QIIC ഖത്തര്‍ മലയാളി സമ്മേളനം 17, 18 തീയതികളില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



ദോഹനവംബര്‍ 17, 18 - വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുന്‍തസയിലെ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴിലുള്ള ഫനാറിന്റെയും ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുടക്കം കുറിക്കും. 

 ഒമ്പത് സെഷനുകളായി നടക്കുന്ന സമ്മേളനത്തില്‍ എം.പിമാരും എം.എല്‍.എമാരും ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും മത സാംസ്‌കാരിക രംഗത്തെ പ്രമുരും പങ്കെടുക്കും. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ. സുധാകരന്‍ എം.പി. പ്രമുഖ ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെ.പി. അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ സമ്മേളന സുവനീര്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ. അഹ്മദ് കുട്ടി ഐ.സി.സി. പ്രസിഡണ്ട് കെ.എം. വര്‍ഗീസിന് നല്‍കി പ്രകാശനം ചെയ്യും. ഐ.എസ്.എം ജനറല്‍ സെക്രട്ടറി എന്‍. എം. അബ്ദുല്‍ ജലീല്‍ പ്രമേയ വിശദീകരണം നടത്തും. 

വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന വനിതാ സംഗമം ഖത്തര്‍ മന്ത്രാലയ പ്രതിനിധി ഉദ്ഘാടനം ചെയ്യും. അഡ്വക്കറ്റ്. ശബീന മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ പ്രശസ്ത എഴുത്തുകാരി കെ.പി. സുധീര, ഐ.സി.സി. വൈസ് പ്രസിഡണ്ട് ആനി വര്‍ഗ്ഗീസ്ജമീല ടീച്ചര്‍ എടവണ്ണജയശ്രീ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വേദി രണ്ടില്‍ നടക്കുന്ന സംഘടനാ പ്രതിനിധി സമ്മേളനത്തില്‍ പ്രവാസികള്‍ നാട്ടിലും ഗള്‍ഫിലും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കെ. സുധാകരന്‍ എം.പികെ.എം. ഷാജി എം.എല്‍.എകെ.എന്‍. പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് ദോഹയിലെ പ്രവാസി സംഘടനകള്‍ നല്‍കുന്ന നിവേദനങ്ങളുടെ അന്തിമ രൂപം നല്‍കും. സംഘടനാ നേതാക്കള്‍ക്കായി നേതൃപരിശീലന ശില്‍പശാലയും നടക്കും. വനിതാ സമ്മേളനത്തിന് സമാന്തരമായി വേദി മൂന്നില്‍ നടക്കുന്ന ബാലസമ്മേളനത്തിന് അബ്ദുല്ലത്തീഫ് പുല്ലൂക്കര, ജംഷീര്‍ ഐക്കരപ്പടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കുരുന്നുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 

 നവംബര്‍ പതിനെട്ട് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പഠന സെഷനില്‍ പ്രമുഖ എഴുത്തുകാരന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍, ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് ഒരു മണിക്ക് 'സാംസ്‌കാരികാധിനിവേശവും മാധ്യമങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് കടയ്ക്കല്‍മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വേദി മൂന്നില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന് എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട നേതൃത്വം നല്‍കും. 

 ഉച്ചക്ക് ശേഷം 3.15 ന് നടക്കുന്ന യുവജന സംഗമത്തില്‍ 'അഴിമതി രഹിത പൊതുപ്രവര്‍ത്തനം സാധ്യമാണോ?' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഖത്തര്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ ഉപദേഷ്ടാവും മജ്‌ലുസുശ്ശൂറ അംഗവുമായ യൂസുഫ് റാശിദ് അല്‍ഖാതിര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. പബ്‌ളിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ശൈഖ് മുഹമ്മദ് അല്‍താനി മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തര്‍ റെയില്‍വേ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബയ്യ്, ബ്രിഗാഡിയര്‍ സാലിഹ് അല്‍ഖുബൈസി, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കും. 

 വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഖത്തര്‍ മന്ത്രാലയ പ്രതിനിധി ഉല്‍ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, പത്മശ്രീ എം.എ. യൂസുഫലിഡോ. സൈഫ് അല്‍ഹജരി, ഫനാര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍മുല്ല, റാഫ് ഡയറക്റ്റര്‍ ശൈഖ് ആഇദ് ഖഹ്ത്വാനിശൈഖ് ഖാലിദ് ഫഖ്‌റു (ഖത്തര്‍ ചാരിറ്റി), ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജ. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍കെ.ടി. റബീഉല്ല തുടങ്ങിയവര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഉപഹാരമായ വ്യക്കരോഗം മുന്‍കൂട്ടി കണ്ടുപിടിക്കുവാനുതകുന്ന മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റുകളുടെ കൈമാറ്റവും സമാപന സെഷനില്‍ നടക്കും. 

സമ്മേളനത്തിലെ പ്രതിനിധികളായി അയ്യായിരത്തോളം ആളുകള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആളുകള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുളള സൗകര്യം, കുട്ടികള്‍ക്കായി കളിസ്ഥലം, സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണത്തിനുളള സംവിധാനം, ബുക്ക്‌സ്റ്റാള്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ സമ്മേളന നഗരിയില്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമ്മേളനം വീക്ഷിക്കാന്‍ പ്രതിനിധികള്‍ എത്തിച്ചേരും. 

 വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യരക്ഷാധികാരി കെ.പി. അബ്ദുല്‍ഹമീദ്, രക്ഷാധികാരികളായ ഡോ. മോഹന്‍തോമസ്, എ.കെ. ഉസ്മാന്‍, ഡോ.വണ്ടൂര്‍ അബൂബക്കര്‍, ചെയര്‍മാന്‍ കെ.എന്‍. സുലൈമാന്‍ മദനി, ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ മുഹമ്മദ്, ഫൈനാന്‍സ് ചെയര്‍മാന്‍ മുഹമ്മദ് ഈസ, മീഡിയ ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സംബന്ധിച്ചു.
Read More

Monday, November 14, 2011

കെ. എന്‍. എം താനാളൂര്‍. ശാഖാ ജനറല്‍ബോഡി ചേര്‍ന്നു



താനൂര്‍: കെ. എന്‍. എം താനാളൂര്‍ ശാഖാ ജനറല്‍ബോഡിയോഗം ജില്ലാസെക്രട്ടറി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പി. അഹമ്മദ്കുട്ടി മദനി അദ്ധ്യക്ഷത വഹിച്ചു. സാബിഖ് പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ടി. ഇസ്മയില്‍ വാര്‍ഷിക റിപ്പോര്‍ട്ടവതരിപ്പിച്ചു. ഐ. എസ്. എം. ജില്ലാസെക്രട്ടറി കെ. പി. അബ്ദുല്‍ വഹാബ്, പി. ചെറിയബാവ, വി. പി. അബു, എം. കുഞ്ഞിമൊയ്തീന്‍, ടി. ഹംസഹാജി എന്നിവര്‍ പ്രസംഗിച്ചു. 


ഭാരവാഹികള്‍: പി. അഹമ്മദ്കുട്ടി മദനി ( പ്രസി ) , വി. മുഹമ്മദ്ഹാജി, പി. ചെറിയബാവ ( വൈ: പ്രസി ) , കെ. ടി. ഇസ്മായില്‍ ( സെക്ര ) , വി. പി. അബു, എം. കുഞ്ഞിമൊയ്തീന്‍ ( ജോ: സെക്ര ) , എന്‍. പി. സി. മുഹമ്മദ്ഹാജി ( ട്രഷ. )
Read More

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ലീഡര്‍ഷിപ്പ് ക്യാംപ് "പള്സ് 11" സമാപിച്ചു



മലപ്പുറം : എം എസ് എം  വെസ്റ്റ് ജില്ലാ ലീഡര്‍ഷിപ്പ് ക്യാംപ് "പള്സ് 11" സമാപിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി എം എ ഗഫൂര്‍ (ആത്മസംസ്ക്കരണം ),ശരീഫ് തിരൂര്‍ (know your potential), അലിമദനി മൊറയൂര്‍ (ആദര്‍ശ വ്യതിരിക്തത ) എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സഗീറലി,അല്‍താഫ് , സഹീര്‍ ,നിഷാദ് , ടി കെ എന്‍ ഹാരിസ് ,മുനീര്‍ എം പി , ഫയാസ് കെ പുരം, മുസകുട്ടി മദനി , അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു .
Read More

Saturday, November 12, 2011

സൗമ്യ വധം: കോടതി വിധി സ്വാഗതാർ‍ഹം - എം എസ് എം

കോഴിക്കോട്: കേരള മനസ്സാക്ഷിയെ പോറലേല്പിച്ച സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കെതിരെ തൃശൂർ‍ അതിവേഗ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർ‍ഹമാണെന്ന് എം  എസ് എം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു. നിരവധി ആക്രമണങ്ങളില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയ ഗോവിന്ദച്ചാമിക്കനുകൂലമായി നിയമസംവിധാനം ഉപയോഗപ്പെടുത്തിയ ഉദ്യോഗവൃന്ദമാണ് സമൂഹ മനസ്സാക്ഷിയെ കൂടുതൽ‍ ഞെട്ടിച്ചതെന്നും സാംസ്‌കാരിക പ്രബുദ്ധമായ സംസ്ഥാനത്ത് പോലും സ്ത്രീ സമൂഹങ്ങൾ‍ക്കു നേരെ അരങ്ങേറുന്ന അതിക്രമങ്ങൾ‍ക്കെതിരെ ഉണർ‍ന്ന് പ്രവർ‍ത്തിക്കാനും നിയമനിർ‍മാണം നടത്താനും ഉദ്യോഗ വൃന്ദം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സമാധാനപരമായ ഭരണ സംവിധാനങ്ങൾ‍ യൂണിവേഴ്‌സിറ്റി തലങ്ങളിൽ നടത്തുന്നതിനെതിരെ ഒരു വിഭാഗം ജോലിക്കാർ‍ നടത്തുന്ന ഏകപക്ഷീയ സമരങ്ങൾ‍ സർ‍വകലാശാലകളുടെ അക്കാദമിക് തലങ്ങളെപോലും താളംതെറ്റിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകൾ‍ പ്രവർ‍ത്തിക്കണമെന്നും യോഗം ഉണർ‍ത്തി.

എം എസ് എം സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എൻ‍ എം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മുജീബുർ‍റഹ്മാൻ‍ കിനാലൂര്‍, മന്‍സൂറലി ചെമ്മാട്, ഹർ‍ഷിദ് മാത്തോട്ടം, ഖമറുദ്ദീൻ‍ എളേറ്റിൽ‍, ജാസിർ‍ രണ്ടത്താണി എന്നിവർ‍ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷഫീഖ് മമ്പറം (കണ്ണൂര്‍), സജീര്‍ (വയനാട്), ഹാഫിള് റഹ്മാൻ‍ (കോഴിക്കോട് സൗത്ത്), ഷൗക്കത്ത് വാണിമേൽ‍ (കോഴിക്കോട് നോർ‍ത്ത്), സഗീറലി ടി പി (മലപ്പുറം വെസ്റ്റ്), അഷ്‌ക്കർ നിലമ്പൂർ‍ (മലപ്പുറം ഈസ്റ്റ്), സാജിദ്
(പാലക്കാട്), ഉമ്മർ‍കുട്ടി (എറണാകുളം), ഷഹബാസ് (കോട്ടയം) സംസാരിച്ചു.
Read More

ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്‍ക്കൊള്ളുക : അബ്ദുല്‍ ഹസീബ് മദനി



മസ്കറ്റ് : കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിനു ആദര്‍ശ ധീരനായ ഇബ്രാഹിം നബി(അ) യുടെ സന്ദേശം ഉള്കൊള്ളുന്നതിലൂടെ ശാന്തി കൈവരിക്കാന്‍ കഴിയുമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ ഹസീബ് മദനി ഉല്‍ബോധിപ്പിച്ചു. മസ്കറ്റ് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജീവിത ഭാരം പേറി പ്രവാസലോകത്ത്‌ താമസിക്കുന്ന മലയാളി സമൂഹത്തിനു സമാധാനത്തോടെ ഈദ് ആഘോഷിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തിനു ലഭിക്കുന്ന സ്വീകാര്യതയെ അദ്ദേഹം പ്രശംസിച്ചു. റൂവി ഫാമിലി ഷോപ്പിംഗ് കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ നൂറുക്കണക്കിനു പേര്‍ പങ്കെടുത്തു.
Read More

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു


ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗസ്മരണയില്‍ തൊടുപുഴയിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു . മങ്ങാട്ട് കവലയില്‍ നടന്ന ഈദ്‌ഗാഹില്‍ കുമ്പങ്കല്ല് സലഫി മസ്ജിദ് ഇമാം ഷൌകത്തലി അന്‍വര്‍ ,മണ്ണാര്‍ക്കാട് ഈദ്‌ നമസ്കാരത്തിന് നേതൃത്വം നല്‍കി .

ഇബ്രാഹിം നബിയുടെ ഒറ്റയാള്‍ പ്രബോധനം നേരിട്ട പരീക്ഷണങ്ങളും അവയെല്ലാം ഈമാന്‍ കൊണ്ട് നേരിട്ട് വിജയിക്കുകയും ചെയ്തതിന്റെ അമ്ഗീകാരമായിട്ടാണ് അല്ലാഹു അദ്ദേഹത്തെ ഒരു വ്യക്തിയായിട്ടല്ല ഒരു പ്രസ്ഥാനമായിട്ടു തന്നെ പരിചയപ്പെടുത്തുന്നത് എന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു .

'ഇബ്രാഹീം മില്ലത്ത്' പിന്തുടരുവാനാണ് പ്രവാചക തിരുമേനി(സ ) നമ്മളോട് കല്പ്പിചിട്ടുള്ളത് .

തീവ്രവാദ ,വര്‍ഗ്ഗീയവാദ പ്രവണതകള്‍ ചെറുത്തു തോല്പ്പിക്കല്‍ യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശം പിന്പറ്റുന്നവരുടെ ബാദ്ധ്യതയാനെന്നു അദ്ദേഹം പെരുന്നാള്‍ ഖുതുബയില്‍ പറഞ്ഞു .

സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികള്‍ ഈദ്‌ നമസ്കാരത്തില്‍ പങ്കെടുത്തു . കെ എന്‍ എം തൊടുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാങ്ങാട്ട് കവല ബസ്‌ സ്റ്റാന്റ് മൈതാനിയിലായിരുന്നു ഈദ്‌ ഗാഹ് .
Read More

Friday, November 11, 2011

കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും 18ന്

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ബഹ്‌റിന്‍ കാന്‍സര്‍ സൊസൈറ്റിയും മലയാളികള്‍ക്കായി കാന്‍സര്‍ ബോധവത്കരണ ക്ലാസും ശില്പശാലയും സംഘടിപ്പിക്കുന്നു. നവംബര്‍ 18 ന് മനാമ ഇന്ത്യന്‍ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ബോധവത്കരണ ക്ലാസില്‍ സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ ശില്പശാലക്ക് വനിതാ മെഡിക്കല്‍ വിഭാഗം നേതൃത്വം നല്‍കും. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗജന്യ രജിസ്‌ട്രേഷന് 3388535833498517 എന്നീ നമ്പറില്‍ ബന്ധപ്പെടണം.
Read More

എം എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് (11-Nov.-2011)



കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (MSM)സംസ്ഥാന പ്രവർ‍ത്തക സമിതി യോഗം ഇന്ന് (വെള്ളി) വൈകീട്ട് 5.30ന് കോഴിക്കോട് മർ‍ക്കസുദ്ദഅ്‌വയിൽ‍ ചേരും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ‍ കിനാലൂർ‍ യോഗം ഉദ്ഘാടനം ചെയ്യും. കെ എൻ‍ എം സംസ്ഥാന സെക്രട്ടറി അഡ്വ. മൊയ്തീൻ‍ കുട്ടി, മൻ‍സൂറലി ചെമ്മാട് എന്നിവർ‍ സംബന്ധിക്കും. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂർ‍ അധ്യക്ഷത വഹിക്കും.

വിദ്യഭ്യാസ രംഗത്തെ സമകാലിക സാഹചര്യങ്ങൾ‍ യോഗം വിലയിരുത്തും. കോളേജ് യൂനിയൻ‍ അഡ്വൈസറി സമിതി രൂപീകരണം, അംഗത്വ പ്രചാരണ അവലോകനം, ശാഖ മുതൽ‍ സംസ്ഥാന തലം വരെ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ കർമ പരിപാടികൾ‍, വിദ്യാർഥി സ്‌കോളർ‍ഷിപ്പ് പദ്ധതി എന്നിവ യോഗത്തിൽ‍ ചർ‍ച്ച ചെയ്യും.

സെക്രട്ടറിയേറ്റ് യോഗത്തിൽ‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പറവന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെയ്ദ് മുഹമ്മദ് കുരുവട്ടൂർ‍, ഹർ‍ഷിദ് മാത്തോട്ടം, ആഷിദ് ഷാ, ജാസിർ‍ രണ്ടത്താണി, ഖമറുദ്ദീൻ‍ എളേറ്റിൽ എന്നിവർ‍ സംസാരിച്ചു.
Read More

Thursday, November 10, 2011

QIIC ഈദ് ടൂര്‍ നടത്തി



ദോഹഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദഖീറ പാര്‍ക്കിലേക്ക് നടത്തിയ ഈദ് ടൂര്‍ വിജ്ഞാനത്തിന്റെയും വിനോദത്തിന്‍െയും സംഗമമായി. സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടി ഒരിക്കലും മറക്കാത്ത മധുരിക്കുന്ന ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഇസ്‌ലാഹീ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളത്തിന്റെ ഈദ് സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചത്. 

ഷാ വലിയവീട്ടില്‍, നാസര്‍ അരീക്കോട്, ഷാജഹാന്‍ മാസ്റ്റര്‍, മുസ്ത്വഫ കല്‍പ്പകഞ്ചേരി, മഹ്‌റൂഫ് അരക്കിണര്‍, സലീം മത്രംകോട് എന്നിവര്‍ ഗാന പരിപാടികള്‍ക്കും മശ്ഹൂദ് തിരുത്തിയാട്, അബ്ദുല്‍ലത്തീഫ് പുല്ലൂക്കര, റശീദലി, ഉമര്‍ഫാറൂഖ്, ഷാജി അരീക്കോട്, അബ്ദുല്‍ അലി, ശാഫി കൊച്ചിന്‍, അബ്ദുല്‍ലത്തീഫ് മാട്ടൂല്‍, ശഹീര്‍ മാസ്റ്റര്‍, സലീല്‍ പുറക്കാട്, ബശീര്‍ നന്മണ്ട, ബശീര്‍ അഹ്മദ്, നസീം, പി.എന്‍.എം. നാസര്‍, ജംശീര്‍ ഐക്കരപ്പടി, ആര്‍.ടി. അബ്ദുല്ലക്കുട്ടി, ഹുസൈന്‍ മാസ്റ്റര്‍ കല്‍പകഞ്ചേരി, ജി. മൊയ്തീന്‍, സലീം കണ്ണൂര്‍, ഖമറുന്നീസ ശാഹുല്‍, ആയിഷ മുസ്തഫ, താഹിറ അബു, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സിറാജ് ഇരിട്ടി, ബാപ്പുട്ടി കബീര്‍, അന്‍ഫസ് നന്മണ്ട, ഹകീം പറളി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Read More

ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് കായംകുളത്ത്



കോഴിക്കോട്  : ദ ട്രൂത്ത് സംസ്ഥാന ദഅ്‌വ ക്യാംപ് ഈ മാസം 12, 13 തിയ്യതികളില്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നടക്കും. ട്രെയിനില്‍ വരുന്നവര്‍ കായംകുളത്ത് ഇറങ്ങി ഓട്ടോയില്‍ കയറി കൊറ്റുകുളങ്ങര ആയുര്‍വേദ ഹോസ്പിറ്റലിനടുത്ത് ഇറങ്ങിയാണ് ഇസ്‌ലാഹി സെന്ററിലേക്ക് എത്തേണ്ടതെന്നും പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ട്രൂത്ത് സംസ്ഥാന കണ്‍വീനര്‍ അറിയിച്ചു. 

 ബന്ധപ്പെടേണ്ട നമ്പര്‍: 9846093969, 9387223225, 8089721080.
Read More

Wednesday, November 09, 2011

മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണം: ഡോ. ഹുസൈന്‍ മടവൂര്‍



കോഴിക്കോട്: മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപിടിക്കാന്‍ സമൂഹം തയ്യാറായാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. കോഴിക്കോട് ബീച്ചില്‍ നടന്ന സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തില്‍ ജീവിക്കുന്ന 700 കോടി ജനങ്ങളും ഒരേ സന്തതി പരമ്പരയില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഈ മനുഷ്യര്‍ക്ക് മഹത്വം നല്കിയിരിക്കുന്നുവെന്നും ദൈവം വ്യക്തമാക്കിയതാണ്. ദൈവം മനുഷ്യന് നല്കിയ മഹത്വം മനുഷ്യന്‍ പരസ്പരം നല്കാന്‍ തയ്യാറായാല്‍ പ്രശ്‌നം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യവും സമാധാനവും അവകാശങ്ങളും നല്കാനും നമ്മള്‍ തയ്യാറാകണം. സമാധാനവും ശാന്തിയും സ്വാതന്ത്ര്യവും ഇന്ന് ലോകത്തില്‍ നിന്നും അപ്രത്യക്ഷമാവുകയാണെന്നും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതാണ് ഇന്ന് ലോകത്തില്‍ മറ്റ് പല സ്ഥലങ്ങളില്‍ നടക്കന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ പ്രാര്‍ത്ഥനകളില്‍ പ്രധാനമായത് സ്വന്തം നാട്ടില്‍ സമാധാനത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. മനുഷ്യനെ ആദരിക്കണം എന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ അനുയായികള്‍ എന്ന നിലയില്‍ ഇത് അവരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്‌റാഹിം നബിയുടെ ആഹ്വാനവും അത് തന്നെയാണ്. ഇന്നു ലോകത്തില്‍ എല്ലാ മത വിഭാഗങ്ങളിലും ആത്മീയവാണിഭക്കാര്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ ചൂഷണം നടക്കുന്നു. പാവപ്പെട്ട മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലെത്തിക്കാന്‍ പണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. നമ്മുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കാന്‍ ഇടയിലൊരാള്‍ക്ക് പണം നല്കണമെന്നത് ദൈവത്തിന്റെ നീതിബോധത്തിന് എതിരാണെന്നും സമൂഹം ഇതിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പണം ലഭിക്കുമെന്ന കണ്ടാല്‍ സ്വന്തം മകനെ പോലും ബലി നല്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്ന ഭീകരമായ കാലമാണിതെന്നും പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും വില്‍പ്പന നടത്തുന്ന സ്ത്ഥിവിശേഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ഭാടവും ധൂര്‍ത്തുമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പ്രവാചക വചനങ്ങളിലേക്കും ഖുര്‍ആനിലേക്കുമുള്ള തിരിച്ചുപോക്കാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. 

സംയുക്ത ഈദ് ഗാഹ് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അറഫ'യില്‍ ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ സ്വന്തം നാട്ടില്‍ വരുമ്പോഴും അതേ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത ഈദ്ഗാഹിനായി പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. നമസ്‌കാരത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. പി ബി സലീമും പങ്കെടുത്തു.
Read More

Tuesday, November 08, 2011

ഖുര്‍ആന്‍ മുസാബഖ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ് : സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ദേശീയതല സമ്മാനദാന രജിസ്‌ട്രേഷന്‍ കൂപ്പണ്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം അല്‍റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. ഫൈസിയില്‍ നിന്ന് ഉസ്മാന്‍ സ്വീകരിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുല്‍മജീദ് തൊടികപുലം സ്വാഗതവും സിറാജുദ്ദീന്‍ കാസര്‍കോട് നന്ദിയും പറഞ്ഞു.
Read More

ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്തുക : ISM, MSM

കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസി സമൂഹം സന്നദ്ധമാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീലും ആഹ്വാനം ചെയ്തു. അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിങ്കരവുമായതെന്തും ദൈവത്തിന് വേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യന്ദേശം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നും ഐ എസ് എം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. 

സമര്‍പ്പിത ജീവിതത്തിന്റെ സ്മരണാഞ്ജലികളുയര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ ത്യാഗനിര്‍ഭരമായ ജീവിതത്തിന് ആവേശം പകരട്ടെയെന്ന് എം എസ് എം ആശംസിച്ചു. ഹജ്ജും ബലിയും പെരുന്നാളിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ദൈവിക മാഹാത്മ്യമാണ് വിശ്വാസികള്‍ക്ക് പകരുന്നത്. ത്യാഗധന്യമായ ജീവിതം പകര്‍ന്നും പടര്‍ത്തിയും സ്‌നേഹധന്യമായി വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കട്ടെയെന്ന് എം എസ് എം ആശംസിച്ചു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സെക്രട്ടറി സെയ്തുമുഹമ്മദ് കുരുവട്ടൂര്‍, ട്രഷറര്‍ മുബശ്ശിര്‍ പാലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Read More

Sunday, November 06, 2011

പെരുന്നാള്‍ ആഹ്ലാദത്തോടൊപ്പം ലോകമനുഷ്യര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം: കെ എന്‍ എം



കോഴിക്കോട്: ത്യാഗത്തിന്റേയും മനുഷ്യ സ്‌നേഹത്തിന്റേയും സന്ദേശം ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും പെരുന്നാള്‍ സഹായിക്കട്ടെയെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ ആശംസിച്ചു. പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകത്ത് ദുരിതവും പീഡനങ്ങളും ഏറ്റുവാങ്ങുന്നവരെ ഓര്‍ക്കുകയും എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ഓര്‍മപ്പെടുത്തി. 

വിശ്വാസ ജീര്‍ണതകള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കും മാനവ ഐക്യത്തെ തടസ്സപ്പെടുത്തുന്ന വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരാന്‍ പ്രതിജ്ഞയെടുക്കാം. മനുഷ്യ ജീവിതത്തിലെ ഉദാത്തവും ധന്യവുമാക്കുന്ന മഹത്തായ ചില മൂല്യങ്ങളും സന്ദേശങ്ങളും വിശ്വാസികളെ വീണ്ടും ഓര്‍മിപ്പിച്ചാണ് ബലിപെരുന്നാള്‍ എത്തിയത്. കെ എന്‍ എം നേതാക്കളായ ഡോ. ഇ കെ അഹ്മദ് കുട്ടിസി പി ഉമര്‍ സുല്ലമിഡോ. ഹുസൈന്‍ മടവൂര്‍ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...