Sunday, December 30, 2012

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് 2013 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), എഫ്. അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), നഹാസ് മങ്കട (ജനറല്‍ സെക്രട്ടറി), എഞ്ചി. ജംഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബദറുദ്ധീന്‍ പുളിക്കല്‍ (ട്രഷറര്‍), സിദ്ധീഖ് മദനി, അബ്ദുറസ്സാഖ് ചെമ്മണൂര്‍, വി.എ മൊയ്തുണ്ണി, പി.വി.അബ്ദുല്‍ വഹാബ്, എന്‍.കെ.മുഹമ്മദ്, എന്‍.കെ.റഹീം, ഒ.ആലിക്കോയ (കേന്ദ്ര കൗണ്‍സിലന്മാര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. മറ്റ് വകുപ്പ് 

സെക്രട്ടറിമാര്‍- : സകരിയ്യ കണ്ണൂര്‍ (പബ്ലിക്കേഷന്‍, ലൈബ്രറി), അബ്ദുല്‍ നാസര്‍ മുട്ടില്‍ (ദഅ്‌വ), അഫ്‌സല്‍ മാറഞ്ചേരി (ഖ്യു.എല്‍.എസ്), പി.എ.ഹംസ (ഹജ്ജ്, ഉംറ). ഷംസുദ്ദീന്‍ ഖാസിമി, ടി.എം അബ്ദുറഷീദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Read More

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധന്യമാക്കുക- എം. അഹമ്മദ്കുട്ടി മദനി


യാന്‍മ്പൂ: യഥാര്‍ഥ മതാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ആധുനിക മനുഷ്യനെ അലട്ടുന്നത് മാനസിക പ്രശ്‌നങ്ങളാണ്. മരുന്നോ ചികിത്സയോ പരിഹാരമല്ല. ദൈവിക അധ്യാപനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ജീവിതം നയിക്കാനും തയ്യാറാവുക മാത്രമാണ് യഥാര്‍ഥ പരിഹാരം. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന 'വിശ്വാസം - വിശുദ്ധി - നവോത്ഥാനം' ത്രൈമാസ കാമ്പയിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാമ്പൂ ഘടകം സംഘടിപ്പിച്ച കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതരംഗത്തും പൊതുരംഗത്തുമുള്ള മുഴുവന്‍ ചൂഷണങ്ങളും തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഉപദേശകസമിതി ചെയര്‍മാന്‍ ഹസ്സൈനാര്‍ എന്‍ജിനീയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഘടകവും ജംഇയ്യ ഖൈരിയ്യയും സംയുക്തമായി സംഘടിപ്പിച്ച ഏഴാംഘട്ടം ദേശീയതല ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ യാമ്പൂ ഏരിയ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സലാഹ് കാരാടന്‍ സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുല്‍കരീം (കെ.എം.സി.സി.), ജാബിര്‍ വാണിയമ്പലം (കെ.ഐ.ജി.), അബ്ദുല്‍കരീം സുല്ലമി (ഐ.ഐ.സി. ജിദ്ദ), അയൂബ്ഖാന്‍ (ഐ.ഐ.സി. മദീന) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.ടി. മനാഫ് മാസ്റ്റര്‍ വിശദീകരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.കെ. മൊയ്തീന്‍ മുത്തനൂര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ റാസിന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഉബൈദ് ഫാറൂഖി സ്വാഗതവും ഹര്‍ഷദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

ഡല്‍ഹി സംഭവം : പ്രത്യേക പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം - ISM


കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി തുറന്ന ലൈംഗികതക്ക് അവസരമൊരുക്കുന്ന പ്രവണതക്കതിരെ സമൂഹം ബോധവാന്മാരാകരണം. മതങ്ങള്‍ അനുശാസിക്കുന്ന സദാചാര കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. ദല്‍ഹി സംഭവം പുനരാലോചനക്ക് ഒരു നിമിത്തം മാത്രാണെന്നും ഓരോ ഇരുപത് മിനിട്ടിലും ഇന്ത്യയില്‍ ഒരോ ബലാല്‍സംഗം വീതം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ത്രീപീഡനങ്ങളും എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി


കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീ പീഡനങ്ങളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നിയമം കര്‍ശനമാക്കണം. സ്ത്രീപീഡന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ധാര്‍മിക ബോധവല്‍ക്കരണവും ഉണ്ടാവണമെന്ന് പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. 

മതങ്ങള്‍ അനുശാസിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അതിനാല്‍ യുവജനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ സമൂഹനേതൃത്വം മുന്നോട്ട് വരണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എ ടി പത്മ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. സല്‍മ മടവൂര്‍, കെ ഐ ഫാത്വിമാബി, ഫാത്തിമ പാലത്ത്, നുബിത കല്ലായ് തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Sunday, December 23, 2012

മോഡിയുടെ ഏറ്റുപറച്ചില്‍ ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുനട്ടുള്ള നാടകം: ആര്‍ ബി ശ്രീകുമാര്‍


പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ അടിസ്ഥാന സൗകര്യ വികസനം ഗുജറാത്തിനെ സംബന്ധിച്ച് പുതിയ കാര്യമല്ല.ചരിത്രപരമായി തന്നെ ഗുജറാത്തികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ഓരോ മതങ്ങളും തങ്ങളുടെ മതത്തിന്റെ യഥാര്‍ത്ഥ തത്വത്തിലേക്ക് തിരിച്ച് വന്നാല്‍ മാത്രമേ ഇന്ത്യയില്‍ മതസൗഹാര്‍ദ്ധവും അതു വഴിയുള്ള സാമൂഹിക നവോത്ഥാനവും സാധ്യമാവൂ എന്നും അദ്ധേഹം പറഞ്ഞു. 

സമ്മേളനം എം.ബി.രാജേഷ് എംപി ഉദ്ഘാനം ചെയ്തു.സമ്മേളനത്തില്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ശ്രീരാമ കൃഷ്ണ മഠത്തിലെ സ്വാമി ആപ്തലോകാനന്ദ,ഡോ.കെ.ടി.ജലീല്‍ എംഎല്‍എ, മുസ്‌ലീം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എം.സാദിഖലി,കെഎന്‍എം സംസ്ഥാന ട്രഷറര്‍ സലാഹുദ്ധീന്‍ മദനി, ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് നസീര്‍ ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.
Read More

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM


പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകലില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയടക്കമുള്ള മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്. ഇറ്റലിക്കാരായ കടല്‍ക്കൊലയാളികളോട് കാണിച്ച ഔദാര്യമെങ്കിലും ഇന്ത്യന്‍ പൗരന്മാരോട് കാണിക്കാന്‍ ജുഡീഷ്യറിയും ഭരണകൂടവും തയ്യാറാവണം. നിഷ്പക്ഷമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും വര്‍ഗീയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കരുത്. വധശിക്ഷയില്‍ നിന്ന് ഇളവുതേടി ദയാഹരജിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്ന മുഴുവന്‍ പേര്‍ക്കും ജാതിമത പരിഗണന കൂടാതെ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പുകല്പിക്കാന്‍ രാഷ്ടപതിഭവനും കേന്ദ്രസര്‍ക്കാറും ഇച്ഛാശക്തി കാണിക്കണം. രാജ്യത്തെ ജയിലുകള്‍ ഒരു പ്രത്യേക സമുദായത്തിന് സംവരണം ചെയ്യുകയെന്ന സാഹചര്യം ആശങ്കാകുലമാണ്. 

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് സമ്മേളനം വിലയിരുത്തി. സവര്‍ണ ഫാസിസ്റ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ഉദ്യോഗ-വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ല് നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. മുസ്‌ലിം സമുദായത്തിന് ഉദ്യോഗങ്ങളില്‍ സംവരണം ശിപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് കേന്ദ്രഭരണകൂടം മുസ്‌ലിംകളൈ അവഗണിക്കുകയാണെന്ന ആശങ്കയുണര്‍ത്തുന്നതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അവഗണിച്ചുകൊണ്ടുളള സാമ്പത്തി പരിഷ്‌കാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു,. 

സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി സാമ്പത്തിക വളര്‍ച്ചയെപ്പറ്റി അധരവ്യായാമം നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്നതും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം കൊടുക്കുന്നതുമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ ഇളവുകള്‍ വകവെച്ചുകൊടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ ചെറുത്തുതോല്പിക്കാന്‍ ദേശവ്യാപകമായ സംഘടിത പ്രക്ഷോഭം വളര്‍ന്നുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. യുവജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്ക് ഫണ്ട് കണ്ടെത്താന്‍ മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ലഹരി ഉപഭോഗത്തിന് മാന്യത കല്പിച്ചുനല്‍കുകയും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ആക്ഷേപകരമായ യുവജനനയം പിന്‍വലിക്കണം. സര്‍ക്കാരിന്റെ അപഹാസ്യമായ നിലപാടില്‍ പ്രതിഷേധിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ മുന്നോട്ടുവരണം. അഭിമാനബോധമുള്ളവര്‍ രാജിവെച്ച് പുറത്തുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സി എ സഈദ് ഫാറൂഖി, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര പ്രസംഗിച്ചു.
Read More

ISM യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം


പാലക്കാട്: ഐ.എസ്.എം. യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം പ്രശസ്ത ഇസ്‌ലാമികചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) ഉദ്ഘാടനംചെയ്തു. ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കുന്നതില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ജാഗ്രതകാണിക്കണമെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും യാഥാസ്ഥിതികതയ്ക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനുമുന്നില്‍ സങ്കീര്‍ണമാക്കുന്നത് മുസ്‌ലിങ്ങള്‍തന്നെയാണ്. ആദര്‍ശരംഗത്തും അനുഷ്ഠാനമേഖലയിലും ഒരു ചെറിയ വിഭാഗം മുസ്‌ലിങ്ങള്‍ പിന്തുടരുന്ന തീവ്രമായ നിലപാട് പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റേഡിയം മൈതാനത്തുനടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷതവഹിച്ചു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോബി വി. ചുങ്കത്ത് എന്നിവര്‍ ആശംസകള്‍നേര്‍ന്നു. 

യുവത പുസ്തകപ്രകാശനം മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിച്ചു. അബ്ദുറഹിമാന്‍ തൃപ്പനച്ചി പുസ്തകപരിചയം നടത്തി. ബാവഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സുവനീര്‍ കാളിദാസ് പുതുമന അബ്ദുള്‍ ജബ്ബാറിനുനല്‍കി പ്രകാശനംചെയ്തു. ബി.പി.എ. ഗഫൂര്‍ സുവനീര്‍ പരിചയം നടത്തി. ഡോ. ഇദ്‌രീസ് തൗഫീഖ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ഐ.പി. അബ്ദുസലാം, ഡോ. ലബീദ് അരീക്കോട്, അബ്ദുള്ള എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. 

 കോവൈ അബ്ദുള്‍ ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്, ഇര്‍ശാദ് സ്വലാഹി, ഡോ. ഐ.പി. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കുനടന്ന നേതൃസംഗമം എ. അബ്ദുള്‍ അലി മദനി ഉദ്ഘാടനംചെയ്തു. ഐ.എസ്.എം. ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.എം. സകരിയ്യ, സെയ്ത് മുഹമ്മദ് കുരുവട്ടൂര്‍, എ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, December 18, 2012

മതങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളണം : ISM സുഹൃദ് സംഗമം


പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. 

സുഹൃദ് സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിച്ചു. അമ്പത് വര്‍ഷത്തിലേറെ കാലമായി പത്രപ്രവര്‍ത്തന രംഗത്തുള്ള തമിഴ് ദിനപത്രത്തിന്റെ ലേഖകന്‍ അന്‍പനെയാണ് ആദരിച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഷീല്ലര്‍ സ്റ്റീഫന്‍, ഈസ മദനി, ശുക്കൂര്‍ കോണിക്കല്‍, എന്‍ എന്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM


എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

ISM കേരള യുവജനസമ്മേളനം 21, 22, 23 പാലക്കാട്ട്


പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്, എം ഹംസ എം എല്‍ എ, പാലക്കാട് ഡി സി സി പ്രസി. സി പി ബാലചന്ദ്രന്‍, മുന്‍സിപ്പില്‍ ചെയര്‍മാന്‍ അബ്ദുല്‍ കുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പര്‍ കാളിദാസ് പുതുമന നിര്‍വഹിക്കും. യുവത പുസ്തകങ്ങള്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം നടക്കും. കോവൈ അബ്ദുല്‍ ഖാദര്‍, ടി അബൂബക്കര്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, എം എസ് എം പ്രസിഡന്റ് ഡോ.മുബഷിര്‍ പാലത്ത്, ഇര്‍ഷാദ് സ്വലാഹി പ്രസംഗിക്കും. 

 22ന് (ശനി) രാവിലെ 8 മണിക്ക് സന്നദ്ധ സേവക സംഗമം കെ എന്‍ എം സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യുവത നഗറില്‍ ഇസ്വ്‌ലാഹ് - ആദര്‍ശ പാഠശാല ആരംഭിക്കും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എ അബ്ദുസ്സലാം സുല്ലമി, അലി മദനി മൊറയൂര്‍, പി ടി അബ്ദുല്‍ അസീസ് സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ദുര്‍ ജലീല്‍ മാമാങ്കര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 

രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന ബധിര സമ്മേളനം സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഡഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് നുഐമി പ്രസംഗിക്കും. അന്ധവിഭാഗത്തിനായുള്ള ഇന്‍സൈറ്റ് സെഷന്‍ ഈസ അബൂബക്കര്‍ മദനി ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് 2 ന് ഇസ്‌ലാം ആദര്‍ശ പാഠശാലയില്‍ യില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയവര്‍ ക്ലാസെടുക്കും. കൗണ്‍സില്‍ ഫോര്‍ സ്റ്റുഡന്റ്‌സ് ഇന്റഗ്രിറ്റി സെഷന്‍ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ ഐമന്‍, ആസ്‌ത്രേലിയ മുഖ്യാതിഥിയായിരിക്കും. യുവപക്ഷം സെമിനാറില്‍ അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എം, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിക്കും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ മോഡറേറ്ററാകും. 

വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരിക്കും. പി എസ് എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, സ്വാമി ആപ്തലോകാനന്ദ, യൂത്ത് ലീഗ് സംസ്ഥാന പ്രസി. അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ സംസാരിക്കും. 

ഞായറാഴ്ച രാവിലെ 9.30ന് യുവത നഗറില്‍ പഠന ക്യാമ്പ് കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് അബ്ദുഷഹീദ് ഡ്രിയൂ മുഖ്യാതിഥിയായിരിക്കും. പി കെ ബഷീര്‍ എം എല്‍ എ, ഷഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പഭാഷണം നടത്തും. 

രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന മുസ്‌ലിമ കോണ്‍ഫറന്‍സ് പ്രൊഫ. നൂര്‍ജഹാന്‍ അക്കരപിസാന്‍ തായ്‌ലന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. ഖദീജ നര്‍ഗീസ്, ഷമീമ ഇസ്‌ലാഹിയ്യ, ജമീല ടീച്ചര്‍ എടവണ്ണ, സി ടി ആയിഷ കണ്ണൂര്‍, സി എ സല്‍മ അന്‍വാരിയ്യ, സുലൈമാന്‍ സ്വബാഹി പ്രസംഗിക്കും. എം ജി എം ഡലിഗേറ്റ് കണ്‍വെന്‍ഷന്‍ കെ ജെ യു വൈസ് പ്രസി. യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ബുഷ്‌റ നജാത്തിയ പ്രസംഗിക്കും. തുടര്‍ന്ന് ഗേല്‍സ് കാമ്പസ് നടക്കും. ഐ സി സി ഹാളില്‍ നടക്കുന്ന നാഷണല്‍ അക്കാദമിക് കോണ്‍ഗ്രസ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. കെ അബ്ദുറഹ്മാന്‍, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. അശ്‌റഫ് വാണിമേല്‍, ഡോ. ഹിലാല്‍ ഐരൂര്‍, പ്രൊഫ. അശ്‌റഫ്, ഷബീബ് ബാംഗ്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

 രാവിലെ 10.30 ന് ടൗണ്‍ഹാളില്‍ 'കളിമുറ്റം' കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ഐ സി സി ഓഡിറ്റോറിയത്തില്‍ ഫോക്കസ് യൂത്ത് സമ്മിറ്റില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ യുവ ജനസംഘടന ഭാരവാഹികള്‍ സംബന്ധിക്കും.  

ഉച്ചക്ക് 2ന് യുവത നഗരിയില്‍ നടക്കുന്ന സാമുദായിക ധ്രുവീകരണവും സമകാല കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ആസിഫലി കണ്ണൂര്‍ വിഷയം അവതരിപ്പിക്കും. മുന്‍ മന്ത്രി അഡ്വ. ടി കെ ഹംസ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എം ഇ എസ് പ്രസിഡന്റ ് ഡോ. ഫസല്‍ ഗഫൂര്‍, കേരള ദളിത്‌ഫെഡറേഷന്‍ സംസ്ഥാന പ്രസി. ടി പി രാമഭദ്രന്‍, എന്‍ എസ് എം നേതാവ് അഡ്വ. എം ബാലചന്ദ്രന്‍, എസ് എന്‍ ഡി പിയോഗം സെക്രട്ടറി അനുരാഗ് കൊല്ലങ്കോട് എന്നിവര്‍ പങ്കെടുക്കും. 

 വൈകിട്ട് 5ന് യുവത നഗറില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും. മുജീബുര്‍റഹ്മാന്‍ കിനാലൂര് അധ്യക്ഷം വഹിക്കും. ശെയ്ഖ് അബു അയ്മന്‍ ആസ്‌ത്രേലിയ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി. പി കെ കുഞ്ഞാലിക്കുട്ടി, എം എ യൂസുഫലി, എം ഐ ഷാനവാസ് എം പി, ഡോ. ഹുസൈന്‍ മടവൂര്‍, സി പി മുഹമ്മദ് എം എല്‍ എ, ഡോ. മുസ്തഫ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, മമ്മൂട്ടി മുസ്‌ല്യാര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകള്‍ക്ക് സമ്മേളന സന്ദേശം എത്തിച്ചതായും മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഈസ അബൂബക്കര്‍ മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി, ശൂക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ എടവണ്ണ, എന്‍ കെ എം സക്കരിയ്യ എന്നിവര്‍ പങ്കെടുത്തു.
Read More

നിര്‍ഭയത്വം നഷ്ടമാവുന്നത് വിശ്വാസത്തിന്റെ ദുര്‍ബലതകാരണം: സലാഹുദ്ദീന്‍ മദനി


സലാല: നിര്‍ഭയത്വം നഷ്ടമാവുകയും വിലാപം വ്യാപകമാവുകയും ചെയുമ്പോള്‍ അതെന്തുകൊണ്ടെന്നു തിരിച്ചറിയാന്‍ സത്യാവിശ്വാസികള്‍ തയ്യാറാകണമെന്നും യഥാര്‍ത്ഥ വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദുര്‍ബലമാക്കുന്നതാണ് നിര്‍ഭയത്വം നഷ്ടമാവുന്നതിന്റെ ഒന്നാമത്തെ കാരണമെന്നും ഏതു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് വിജയം വരിച്ച പ്രവാചകന്മാരുടെയും സ്വാഹാബികളുടെയും ജീവിതമായിരിക്കണം നാം മാതൃകയാക്കെണ്ടതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം.സംസ്ഥാന ട്രഷററുമായ എം.സ്വാലഹുദ്ദീന്‍ മദനി പറഞ്ഞു. 

എന്തിനെയും ഇതിനെയും ഭയപ്പെടുകയാണ് നാം. മനുഷ്യദൈവങ്ങളെയും, മനുഷ്യര്‍ തമ്മിലും, കല്ലുകളെയും,മരങ്ങളെയും, ജന്തുജാലങ്ങളെയും ജിന്നിനെയും വരെ. എന്നാല്‍ പടച്ചവനെ മാത്രം നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ താല്‍കാലിക ആസ്വാദനമല്ല അതിനുമപ്പുറം ശാശ്വതലോകമായിരിക്കണം ലക്ഷ്യമാക്കെണ്ടാതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ സ്നേഹിച്ചും, സഹായിച്ചും, പ്രയാസപ്പെടുനവര്‍ക്ക് ആശ്വാസമായും നിലകൊള്ളുകയും ശുദ്ധമായ വിശ്വാസം സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ നിര്‍ഭയത്വവും സമാധാനവും കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും സലാഹുദ്ദീന്‍ മദനി തുടര്‍ന്നു . സലാല ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പഠന ക്ലാസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. 

അദ്ദേഹം. പ്രമുഖ ചരിത്രകാരനും കെ.എന്‍.എം. സെക്രട്ടറിയുമായ ഡോ . പി.പഐ. അബ്ദുല്‍ ഹഖ് യോഗം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അസ്ലം കിഴൂര്‍ സ്വാഗതവും സെക്രട്ടറി എം.പി.ശാജഹാന്‍ നന്ദിയും പറഞ്ഞു.
Read More

Thursday, November 22, 2012

ഗസ്സ കൂട്ടക്കുരുതി: ISM റാലിയില്‍ പ്രതിഷേധമിരമ്പി


കോഴിക്കോട്: ഫലസ്തീനില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല നടത്തുന്ന ഇസ്രാഈലിനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ലോക സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധ റാലിയില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബികളോടും ഫലസ്തീനിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മനുഷ്യാവകാശ തത്വങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രാഈലുമായുള്ള പ്രതിരോധ സൈനിക കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും, യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ അതിന്റെ രൂപീകരണ ലക്ഷ്യം മറക്കരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

 വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ കെ എന്‍ എം - ഐ എസ് എം ജില്ലാ ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച റാലി പാളയം റയില്‍വേസ്റ്റേഷന്‍, മാനാഞ്ചിറ വഴി കിഡ്‌സന്‍ കോര്‍ണറില്‍ സമാപിച്ചു. റാലിക്ക് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, എന്‍ കെ എം സക്കരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, നസീര്‍ ചെറുവാടി, അഫ്താഷ് ചാലിയം തുടങ്ങിയവര്‍ നേതൃത്വം നല്കി. റാലിക്ക് ശേഷം നടന്ന പൊതുയോഗം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി, പി സി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. 

എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കി. ഗസ്സയിലും ഫലസ്തീനിന്റെ ഇതരഭാഗങ്ങളിലും ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ ഇന്ത്യ ശക്തമായി ഇടപെടണമെന്നും ഇസ്രാഈലുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിഛേദിക്കണമെന്നും റാലി ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാലക്കാട് പുതുപ്പള്ളി തെരുവ് ജംഗ്ഷനില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ഉദ്ഘാടനം ചെയ്തു.
Read More

Wednesday, November 21, 2012

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍ ഡിസംബര്‍ ഒന്ന് മുതല്‍


ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയതലത്തില്‍ ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2012 ഡിസംബര്‍ ഒന്ന് മുതല്‍ 2013 ഫിബ്രവരി 28 വരെയായിരിക്കും കാമ്പയിന്‍. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ നടന്നുവരുന്ന വിവിധ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പയിന്‍. ആത്മീയവും ഭൗതികവുമായ അവസ്ഥയില്‍ നിന്ന് നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍പ്പാണ് നവോത്ഥാനം. മതം മനുഷ്യനുമുമ്പില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന് മാത്രമാണെന്നും ജീവിതവിശുദ്ധിയുടെയും ഭൗതിക, ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണമെന്നുമുള്ള സന്ദേശമാണ് 'വിശ്വാസം, വിശുദ്ധി, നവോത്ഥാനം' എന്ന പേരിലുള്ള കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്. 

 പ്രമേയചര്‍ച്ചകള്‍, ഫാമിലി മീറ്റ്, ടേബിള്‍ ടോക്ക്, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ തര്‍ബിയ സംഗമങ്ങള്‍, സി.ഡി, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. ദേശീയതലത്തില്‍ 'സാമൂഹിക സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും നടത്തും. സൗദിയുടെ വിവിധ പ്രദേശങ്ങളിലായുള്ള 28 ഇസ്ലാഹി സെന്ററുകള്‍ക്ക് പുറമെ വിദ്യാര്‍ഥി, യുവജന, വനിതാ വിഭാഗങ്ങളുടെയും ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സതേണ്‍, ഖസീം സോണല്‍ കമ്മറ്റികളുടെയും കീഴില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കേന്ദ്രമായുള്ള നാഷണല്‍ കമ്മറ്റി നേതൃത്വം നല്‍കും. ദേശീയതല ഉദ്ഘാടനം നവംബര്‍ 30-ന് ജിദ്ദയിലും സമാപനം 2013 ഫിബ്രവരി അവസാനവാരം റിയാദിലുമായിരിക്കും. സോണല്‍ തലത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം ഉനൈസ, ദമാം, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ നടക്കും. 

ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.ടി. മനാഫ്, ഉപദേശക സമിതി ചെയര്‍മാന്‍ എഞ്ചിനീയര്‍ ഹസൈനാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍, ഉപദേശക സമിതിയംഗം എം. അഹ്മദ്കുട്ടി മദനി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഭാരവാഹികളായ നൗഷാദ് കരിങ്ങനാട്, അബ്ദുല്‍ ഗനി, സലീം ഐക്കരപ്പടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Tuesday, November 20, 2012

ഇസ്രാഈല്‍ കൂട്ടക്കുരുതി: ISM പ്രതിഷേധ റാലി നാളെ


കോഴിക്കോട്: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സംഘടന അടിയന്തരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇസ്‌റാഈല്‍, ലോകത്തെ സര്‍വവിധ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ഫലസ്തീന്‍ കൂട്ടക്കുരുതിയില്‍ ഇന്ത്യ തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന ഇസ്രാഈലുമായുള്ള എല്ലാ ചങ്ങാത്തവും ഇന്ത്യ ഉപേക്ഷിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

 ഇസ്രാഈല്‍ നരനായാട്ടിനെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐ എസ് എം പ്രതിഷേധ റാലിയും ബഹുജന സംഗമങ്ങളും സംഘടിപ്പിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമങ്ങളില്‍ മത-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോഴിക്കോട് പട്ടാളപ്പള്ളി പരിസരത്തുനിന്നു നാളെ (ബുധന്‍) വൈകിട്ട് 4ന് ആരംഭിക്കുന്ന പ്രതിഷേധ റാലി നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രസംഗിക്കും. പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നാളെ വൈകിട്ട് 4ന് മുമ്പ് മുതലക്കുളം മൈതാനിയില്‍ എത്തിച്ചേരണമന്ന് ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു.
Read More

Sunday, November 18, 2012

ISM ചങ്ങരംകുളം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു


ചങ്ങരംകുളം: ഐ എസ്‌ എം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു. ആടലോടകം, തുളസി, രക്തചന്ദനം, കറ്റാര്‍വാഴ, ഞരിഞ്ഞ്‌, കൂവളം തുടങ്ങി 10ല്‍പരം സസ്യങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഐ എസ്‌ എം ചങ്ങരംകുളം പ്രസിഡന്റ്‌ ഷൗക്കത്ത്‌ എറവറാംകുന്ന്‌, സെക്രട്ടറി പി പി ശബാബ്‌, പി പി സാബിത്ത്‌, റാസിക്‌, ചങ്ങരംകുളം പൗരസമിതി മെമ്പര്‍ സുരേഷ്‌ ആലംകോട്‌ പങ്കെടുത്തു.
Read More

വെളിച്ചം ഫലം പ്രഖ്യാപിച്ചു


കടലുണ്ടി: ശാഖാ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മൂന്നാമത്‌ ഫലം പ്രസിദ്ധീകരിച്ചു. സഫിയ യൂസുഫ്‌ പുളിയമ്പ്രം, മെന്‍ഷിന ജാബിര്‍ പാനൂര്‍, നൗഷാന മുസ്‌തഫ ചെംനാട്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

 ജില്ലാ തല വിജയികള്‍: ഖദീജാ ഫസല്‍ കാസര്‍കോഡ്‌, നൂര്‍ജഹാന്‍ അബ്‌ദുല്ല കണ്ണൂര്‍, ഷൈജിന കല്‌പറ്റ വയനാട്‌, എം വി ജസീല വടകര-കോഴിക്കോട്‌, എം നുസ്‌റത്ത്‌ മീനടത്തൂര്‍ മലപ്പുറം, കെ എ സൈനബ പാലക്കാട്‌, നദീറ അബ്‌ദുല്‍മജീദ്‌ മതിലകം തൃശൂര്‍, കെ എസ്‌ ജലീല എടവനക്കാട്‌ എറണാകുളം, എസ്‌ ആമിന കെ എസ്‌ പുരം-കൊല്ലം, സഫിയ സുബൈര്‍ ഇടുക്കി, കെ കെ റജീന ആലപ്പുഴ, സഫീറ കോയമ്പത്തൂര്‍ പ്രാദേശിക വിജയികള്‍: ടി ഫാത്തിമ ഷരീഫ, കെ സഫിയ, ടി സി സുഹറ. 

 കടലുണ്ടി സലഫി സന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ സമ്മാനദാനം നിര്‍വഹിച്ചു, ആസിഫലി കണ്ണൂര്‍ ആശംസകളര്‍പ്പിച്ചു. ടി പി ഹുസൈന്‍കോയ, ഫൗസന്‍ റഷീദ്‌, കെ ജൈസല്‍ പ്രസംഗിച്ചു. 

വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ ചോദ്യപേപ്പറിന്‌ 9859221611 നമ്പറില്‍ ബന്ധപ്പെടുക.
Read More

അറബി പഠനത്തോടൊപ്പം ശാസ്ത്ര-സാങ്കേതിക വിദ്യയിലും വൈദഗ്ധ്യം തെളിയിക്കണം-ഹുസൈന്‍ മടവൂര്‍

ദോഹ: അറബിഭാഷ പഠിക്കുന്നതോടൊപ്പംതന്നെ ആധുനിക ശാസ്ത്ര-സാങ്കേതിക പഠനത്തിലും മികവ് പുലര്‍ത്താനാണ് ഇക്കാലത്തെ വിദ്യാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തറിലെ ആര്‍.യു.എ. കോളേജ് പൂര്‍വ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാറൂഖ് കോളേജ് കാമ്പസിന്റെ മാതൃസ്ഥാപനമായ റൗളത്തുല്‍ ഉലൂം അറബിക് കോളേജ് ഇന്നും വലിയ സംഭാവനകളാണ് സമൂഹത്തിന് നല്‍കുന്നത്. കോളേജിന് ലഭിച്ച യു.ജി.സി. അംഗീകാരം, വിദേശത്തുനിന്ന് ഉന്നതപഠനം കരസ്ഥമാക്കിയ നിപുണരായ അധ്യാപകരുടെ സാന്നിധ്യം, നെറ്റ് പരീക്ഷയ്ക്ക് വേണ്ടി ഉന്നത ബിരുദപഠന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക എന്നിവ റൗളത്തുല്‍ ഉലൂം അറബിക് കോളേജിനെ വ്യതിരിക്തമാക്കുന്നു. അറബിക് കോളേജുകള്‍ വിദഗ്ധരായ നിരവധിപേരെയാണ് വാര്‍ത്തെടുക്കുന്നത്. പഠനരംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ഉന്നത പഠനത്തിന് പരിശീലനം നല്‍കി വിദേശ നാടുകളിലടക്കം പഠിക്കുന്നതിന് അവസരമൊരുക്കുന്നത് വിദ്യാര്‍ഥികളെ സംതൃപ്തരാക്കുന്നു. വിദഗ്ധരായ ആളുകളെയാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. അറബിഭാഷ പഠിച്ച ഒരാളുടെയും ജീവിതത്തില്‍ ജോലി കിട്ടാത്ത അവസ്ഥ ഉണ്ടായതായി ഇതുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 പഠിച്ച അറിവ് വികസിപ്പിക്കുന്നതിന് പൂര്‍വ വിദ്യാര്‍ഥികള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുള്‍ ഗഫൂര്‍ ഫാറൂഖി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികമായ ഭാഷാശൈലികളും പദങ്ങളും പ്രചരിപ്പിക്കുന്നതില്‍ പ്രവാസികളായ പൂര്‍വ വിദ്യാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഏകദേശം ഇരുപത്തിഅഞ്ചിലധികം വരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ഖത്തറില്‍ നിന്നുകൊണ്ട് ഒരു പാട് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ലാണ് ആര്‍.യു.എ. കോളേജ് പൂര്‍വവിദ്യാര്‍ഥികള്‍ക്കായി ഒരു കൂട്ടായ്മ രൂപവത്കരിച്ചത്. പരിപാടിയില്‍ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മജീദ് ഫാറൂഖി നാദാപുരം, സലീം മാസ്റ്റര്‍, യഅ്ഖുബ് കൊയ്‌ലോത്ത് എന്നിവര്‍ സംസാരിച്ചു. ഹമദ് തിക്കോടി സ്വാഗതവും അഫ്‌സല്‍ മടവൂര്‍ നന്ദിയും പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 33254647, 55345106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കമ്മിറ്റി അറിയിച്ചു.
Read More

അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി തിരിച്ചറിയുക: അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍


കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പ്രവാചകന്മാരുടെ ആദര്‍ശ ധാരകള്‍ക്കും വിരുദ്ധമായി വിശ്വാസികളെ ശിര്‍ക്കിലേക്കും ഖുറാഫാത്തിലേക്കും പിടിച്ച് വലിക്കുന്ന യാഥാസ്തിക നവ യാഥാസ്തിക ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ നൂറ്റാണ്ടും നവയാഥാസ്തികതയുടെ പതിറ്റാണ്ടും എന്ന പ്രമേയവുമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി തൗഹീദ് അചഞ്ചലമാണ് ശിര്‍ക്ക് ദുര്‍ബലമാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കും വിധം അന്ധവിശ്വാസത്തിലേക്കുള്ള കടന്നു കയറ്റത്തില്‍ വിശുദ്ധ വാക്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന മത പണ്ഡിതന്മാര്‍ ഒരു വിഭാഗം മരിച്ചുപോയ മഹാത്മാക്കളെയും മറ്റൊരു വിഭാഗം ജീവിച്ചിരിക്കുന്ന ജിന്നുകളെയും വിളിച്ച് തേടി മനുഷ്യന്റെ സഹായ തേട്ടങ്ങളെ തിരിച്ച് വിടാനുള്ള ഗൂഢമായ ശ്രമങ്ങളാണ് മലയാള കരയിലും ഗള്‍ഫ് നാടുകളിലും ചിലര്‍ നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും ചൊവ്വായ പാതയില്‍ നിന്ന് അവരെ വഴി തെറ്റിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം പണ്ഡിത വിഭാഗത്ത സൂക്ഷിക്കണമെന്നും വിശുദ്ധ ഖുര്‍ആന്റെ ഉദ്‌ബോധനത്തെ അനുസ്മരിപ്പിക്കും വിധം മുടികച്ചവടവും ജിന്ന് പൂജകളുമായി സമുദായത്തെ ഞെക്കികൊല്ലുന്ന സമകാലിക സമീപനങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഐ.ഐ.സി. കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര, പി.വി അബ്ദുല്‍ വഹാബ്, അബ്ദുല്ലത്തീഫ് പേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
Read More

Saturday, November 10, 2012

ഇന്ത്യയുടെ ശാപം മത്സരാധിഷ്ഠിത വര്‍ഗ്ഗീയത : ആര്‍ ബി ശ്രീകുമാര്‍.


ദോഹ: മത്സരാധിഷ്ഠിത വര്‍ഗ്ഗീയതയാണ് ഇന്ത്യയുടെ ശാപമെന്ന് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍. കേരളപ്പിറവിയോടനുബന്ധിച്ച് ഫോക്കസ് സംഘടിപ്പിച്ച കേരള മതേതര കേരളം മാറുന്ന പ്രതിഛായ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു വര്‍ഗ്ഗീയതയോ മുസ്‌ലിം വര്‍ഗ്ഗീയതയോ ഇന്ത്യയില്‍ വേരുപിടിച്ചാല്‍ വര്‍ഗ്ഗീയതയില്ലാത്തവരെയാണ് അവര്‍ ആദ്യം തല്ലിക്കൊല്ലുക. അതുകൊണ്ടുതന്നെ ഇത്തരം വര്‍ഗ്ഗീയവാദികളെ തല്ലിക്കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു വര്‍ഗ്ഗീയത, ഗുജറാത്തി ഉപദേശീയത, വന്‍ അഴിമതി എന്നിവയിലൂന്നിയാണ് നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നത്. മാമോക്രസിയും മണിയോക്രസിയും മാഫിയോക്രസിയുമാണ് മോഡി ഭരണത്തില്‍ ഗുജറാത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 വ്യാജ മതമൗലികവാദത്തിനെതിരെ ദൈവത്തിന് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ ദൈവം സന്നദ്ധമാണ്. തന്നെപ്പോലുള്ളവരുടെ വിജയം ദൈവത്തിന്റെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പ്രസംഗിക്കുന്നതിന് പകരം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ചില കാലഘട്ടങ്ങളില്‍ മുസ്‌ലികള്‍ പിറകോട്ടു പോവുകയുണ്ടായി. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്കും വര്‍ഗ്ഗീയത വ്യാപനത്തിനും ഇത്തരം പിറകോട്ടു പോകല്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പേറ്റന്റുകളൊന്നും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ കഴിവുള്ള യുവാക്കള്‍ അമേരിക്കയിലേക്ക് പറന്ന് അവിടെയാണ് സംഭാവന ചെയ്യുന്നത്. പുതിയ അറിവുകള്‍ തേടാന്‍ ഇന്ത്യയിലെ മതനേതാക്കള്‍ പ്രേരിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

എല്ലാ കണ്ടുപിടുത്തങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. പുതിയ അറിവുകള്‍ തേടാന്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ അറിവുകളിലൂടെയാണ് ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഇന്ത്യയിലാകനമുള്ള വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ രീതികള്‍ കേരളത്തിലുമുണ്ടായിട്ടുണ്ടെന്ന് ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. ഏതെങ്കിലുമൊരിടത്ത് വര്‍ഗ്ഗീയ കലാപം നടക്കുകയാണെങ്കില്‍ അവിടുത്തെ പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതുപോലെ തന്നെ പ്രാദേശിക മത നേതാക്കളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താനും പൊതുജനങ്ങള്‍ തയ്യാറാവണം. കാരണം ശരിയായ മതബോധവും വിജ്ഞാനവും നല്കാനുള്ള ബാധ്യത ഓരോ സ്ഥലങ്ങളിലേയും മതനേതാക്കള്‍ക്കാണ്. അവര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതുകൊണ്ടും പുറമേ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി അവരുടെ മതക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുമാണ് കലാപങ്ങള്‍ ഉണ്ടാവുന്നത്. 

 ജനസംഘത്തിന്റെ ഭരണകാലത്ത് എല്ലാ കേന്ദ്രങ്ങളിലും ആര്‍ എസ് എസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റിയതാണ് ഇന്ത്യയില്‍ വര്‍ഗ്ഗീയത ഇത്രയേറെ വളരാന്‍ കാരണമെന്നും ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രമനുഷ്യരെ പോലെയാണ് കലാപങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കുന്നത്. വര്‍ഗ്ഗീയതയില്‍ മതവും ആത്മീയതയുമില്ലെന്ന് പറഞ്ഞ ശ്രീകുമാര്‍ അതില്‍ മുഴുവന്‍ അധികാര രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുമ്പോള്‍ ഹിന്ദുവോ മുസ്‌ലിമോ എന്നു നോക്കുന്നതില്‍ അര്‍ഥമില്ല. താന്‍ ഹിന്ദുമത വിശ്വാസിയാണെങ്കിലും ഗുജറാത്ത് കലാപത്തെ അംഗീകരിക്കാന്‍ തന്നിലെ ഹിന്ദുവിന് സാധിക്കാത്തതുപോലെ രാജ്യസേവക മനസ്സിനും സാധിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് നരേന്ദ്ര മോഡിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുന്നതെന്നും ആര്‍ ബി ശ്രീകുമാര്‍. നിരവധി തവണകളിലായി ജയിച്ചു കയറുന്നതിന് പിന്നില്‍ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ കഴിവുകളാണുള്ളത്. ശരീരത്തിലും മനസ്സിലും മുഴുവന്‍ ഹിന്ദു വര്‍ഗ്ഗീയത കൊണ്ടുനടക്കുന്ന നരേന്ദ്ര മോഡി ഒറ്റ രാത്രികൊണ്ട് മാറുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇന്ത്യയിലെ മതേതരവാദികള്‍ ഉറങ്ങുമ്പോഴും വര്‍ഗ്ഗീയവാദികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് നാട് ഇത്രയേറെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പുരാണങ്ങളിലെ വിഷകന്യകമാരെ പോലെ ശരീരത്തില്‍ വിഷം വഹിച്ച് നടക്കുന്ന പുരുഷന്മാരാണ് വര്‍ഗ്ഗീയവാദികള്‍. അവരുടെ തലവനാണ് നരേന്ദ്ര മോഡിയെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു. 

 സമാധാനമില്ലാത്ത സ്ഥലങ്ങളിലൊന്നും മതവും സംസ്‌കാരവും വ്യവസായവും വാണിജ്യവുമുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഒറ്റക്കാണ് പൊരുതേണ്ടി വരുന്നതെങ്കില്‍ പോലും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗ്ഗീയതിയിലേക്ക് ക്ഷണിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും മരിക്കുന്നവരും നമ്മില്‍പ്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. വിശ്വാസത്തേയും മതത്തേയും ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തരുതെന്നും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള ദൗത്യ നിര്‍വഹണം ഒന്നേ രണ്ടോ ദിവസത്തേക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ധര്‍മം ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്ത വിധം ധാര്‍മിക രംഗത്തുള്ളവര്‍ അധഃപതിച്ചു പോയിരിക്കുകയാണ്. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ അതാത് മതവിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 തലശ്ശേരി കലാപം ഒഴിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷം തൊണ്ണൂറുകള്‍ വരെ കേരളത്തില്‍ എടുത്തുപറയത്തക്ക വര്‍ഗ്ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് സമകാലിക കേരളീയ സമൂഹം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയം അവതരിപ്പിച്ച വര്‍ത്തമാനം അസോസിയേറ്റ് എഡിറ്റര്‍ ആസിഫലി കണ്ണൂര്‍ പറഞ്ഞു. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം നിരവധി വര്‍ഗ്ഗീയ കലാപങ്ങളാണ് കേരളത്തിലുണ്ടായത്. തലശ്ശേരിയില്‍ പള്ളി സംരക്ഷിക്കാന്‍ ഹിന്ദുമത വിശ്വാസിയായ കുഞ്ഞിരാമനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പിന്നീട് കേരളത്തിലെ സ്ഥിതി മാറുകയായിരുന്നു. മനസ്സിനകത്ത് മുറിവുകള്‍ സൂക്ഷിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുകയാണ്. സാംസ്‌ക്കാരികമായും ഘടനാപരമായും കേരളീയര്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയതയ്‌ക്കൊപ്പം കേരളത്തില്‍ മദ്യവും പിടിമുറുക്കി. മദ്യപാനികളുടെ നാട് എന്ന പേരിലാണ് ഈയിടെ കേരളത്തെ കുറിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടുനില്‍ക്കുന്നതിന് പകരം കേരളീയ ജീവിതത്തില്‍ ഇടപെടലുകളാണ് ആവശ്യമെന്നും ആസിഫലി കണ്ണൂര്‍ പറഞ്ഞു. 

 ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി എസ് ശശികുമാര്‍ കേരള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഖത്തര്‍ സി ഇ ഒ ഷമീര്‍ വലിയ വീട്ടില്‍ അധ്യക്ഷത വഹിച്ചു. ഇക്കോ ഫോക്കസ് ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം നേടിയ ഇഹ്‌സാന്‍ കമാലിന് ശൈഖ് അബു ഒബൈദ അല്‍ ബജറാവി പുരസ്‌ക്കാരം വിതരണം ചെയ്തു. ഹാദി റഷാദ്, നൗഷാദ് പയ്യോളി, അഡ്വ. ഇസ്മാഈല്‍ നന്മണ്ട, ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബംഗാള്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് സെക്രട്ടറി മൗലാനാ അമീനുദ്ദീന്‍ സാഹിബ്, സലഫി ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, പി എസ് എച്ച് തങ്ങള്‍, കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, ശംസുദ്ദീന്‍ ഒളകര, നസീര്‍ പാനൂര്‍, അനീസ് നന്മണ്ട, അബ്ദുല്‍ വാരിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More

Tuesday, November 06, 2012

സമ്പൂര്‍ണ മദ്യനിരോധനം: സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരം - ജസ്റ്റിസ് ഷംസുദ്ദീന്‍


കൊച്ചി : യു.ഡി.എഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മദ്യനിരോധനത്തില്‍ നിന്ന് പിന്നോട്ടുപോവുകയും മദ്യം സാര്‍വത്രികമാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും ദുരിതങ്ങളും കഷ്ടപ്പാടുകളും സാമ്പത്തികനഷ്ടങ്ങളും മാത്രം പ്രദാനം ചെയ്യുന്നതാണ് മദ്യ ഉപയോഗം. മദ്യം നിരോധിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തെ വര്‍ഗീയവത്കരിച്ച് ഈഴവ സമുദായത്തെ തകര്‍ക്കാനാണെന്ന കണ്ടുപിടുത്തം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിനുള്ള സമ്പൂര്‍ണ അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്‌വരണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മദ്യം നിരോധിച്ചാല്‍ തൊഴിലാളികള്‍ വഴിയാധാരമാകുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ടുപിടുത്തം ശരിയല്ല. മദ്യമുണ്ടാക്കുന്ന ദുരന്തങ്ങള്‍, രോഗങ്ങള്‍, റോഡപകടങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവക്കായി വിനിയോഗിക്കുന്ന നഷ്ടപരിഹാര തുകയുടെ അത്രപോലുമാകില്ല തൊഴിലാളികളെ സംരക്ഷിക്കാനെന്നും, മദ്യനിരോധനത്തിന് തയ്യാറാവാത്ത രാഷ്ട്രീയപാര്‍ട്ടികളെ നിലക്ക് നിറുത്താന്‍ സ്ത്രീസമൂഹം തയ്യാറാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജേക്കബ് മണ്ണാറപ്രായില്‍ എപ്പിസ്‌ക്കോപ്പ അഭിപ്രായപ്പെട്ടു. 

കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എഡ്രാക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു, എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, കെ.കെ. ഹുസൈന്‍ സ്വലാഹി, വി.എ. ഇബ്രാഹീംകുട്ടി, ഫഹീം കൊച്ചി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, November 05, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം


കൊച്ചി: 'വിജ്ഞാനം വിവേകം വികാസം' എന്ന പ്രമേയമുയര്‍ത്തി എം എസ് എം സംസ്ഥാന സമിതി രണ്ട് ദിവസങ്ങളായി എറണാകുളത്ത് സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം. രാജേന്ദ്രമൈതാനത്ത് പ്രത്യകം തയ്യാറാക്കിയ ഇഖ്‌റഅ് നഗരിയിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും രാവിലെതന്നെ വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളില്‍ വളരുന്ന അധാര്‍മികതകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹം കൂടുതല്‍ ജാഗ്രവത്താകണെമന്ന് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മൂല്യങ്ങളുടെ ചൈതന്യം വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. കേവലം സിലബസ് പഠനത്തിനപ്പുറത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഉതകുന്ന വിദ്യാഭ്യാസ സമീപനം വിദ്യാര്‍ഥികളില്‍ രൂപപ്പെടണം. ക്രിയാത്മകവും പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ പര്യാപ്തവുമായ ധൈഷണിക കാമ്പസുകള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. 

പഠന പദ്ധതിയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കുമെന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പള്ളം രാജുവിന്റെ പ്രസ്താവനയെ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്ത് പെണ്‍വാണിഭങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെഷന്‍ ആശങ്ക രേഖപ്പെടുത്തി. ആണ്‍ പെണ്‍ ഇടപഴകലുകളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അതിര്‍ത്തികള്‍ അതിലംഘിച്ചതാണ് ഇന്നുണ്ടായ സാംസ്‌കാരിക അധപ്പതനത്തിന് കാരണമായത്. തുറന്ന ലൈംഗികതക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും ശ്രമിക്കുന്നത് ഏറെ ദുഖകരമാണ്. 

 സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് എം എല്‍ എ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ഇ നസീഹ ഓണ്‍ലൈന്‍ മാഗസിന്‍ ജി സി ഡി എ ചെയര്‍മാന്‍ എം വേണുഗോപാല്‍ പ്രകാശനം ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍, എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, റിഹാസ് പുലാമന്തോള്‍, തസ്‌ലീം വടകര എന്നിവര്‍ പ്രസംഗിച്ചു. 

മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും ഊന്നല്‍ നല്കുന്ന ഇന്ത്യന്‍ സമീപനം മാതൃകയാെണന്ന് സഊദി ഖുര്‍ആന്‍ സെന്റേര്‍സ് ഡയറക്ടര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. സമാപന പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇട്ട് പരസ്പരം വിദ്വേഷവും പകയും ഉണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാസിര്‍ രണ്ടത്താണി, ഈസ അബൂബക്കര്‍ മദനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, എന്‍ എം അബ്ദുല്‍ ജലീല്‍, ഉമ്മര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, November 03, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം


കൊച്ചി: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ പ്രത്യേകം ഒരുക്കിയ ഇഖ്‌റഅ് നഗറിലാണ് സമ്മേളനം നടക്കുന്നത്. വിജ്ഞാനം-വിവേകം-വികാസം എന്ന സന്ദേശവുമായുള്ള കാംപയിന് സമാപനമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ് ധര്‍മം കാലത്തിന് ലഭ്യമാക്കാനും ധാര്‍മിക പരിസരത്തിന്റെ കാമ്പസ് നിയോഗം പ്രഖ്യാപിക്കുവാനും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് വേദിയാകും. 

 ഇന്ന് രാവിലെ 9ന് വളണ്ടിയേഴ്‌സ് മീറ്റോടെ സമ്മേളനം ആരംഭിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. ഇര്‍ഷാദ് സ്വലാഹി, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ആഷിദ് ഷാ, അന്‍വര്‍ഷാ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടക്കുന്ന ബാലസമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര മുഖ്യാതിഥിയായിരിക്കും. ജലീല്‍ പരപ്പനങ്ങാടി, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ മൊഴിമുത്തുകള്‍ നല്‍കും. 

ഉച്ചയ്ക്ക് 1.30ന് കാമ്പസ് സ്റ്റുഡന്റ്‌സ് സമ്മിറ്റ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. അസ്ഗറലി എന്‍ജിനീയര്‍ മുഖ്യാതിഥിയായിരിക്കും. സി എം മൗലവി, അഷ്‌റഫ് കടയ്ക്കല്‍, എ അസ്ഗറലി, പി കെ ഷബീബ് എന്നിവര്‍ പ്രസംഗിക്കും. 

തുടര്‍ന്ന് 4ന് ഓപ്പണ്‍ ഡിബേറ്റ് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ സൈതാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. പ്രൊഫ. കെ പി സകരിയ, മൗലവി ഷഫീഖ് അസ്‌ലം, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. 

 വൈകീട്ട് 7ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. സമ്മേളന സുവനീര്‍ കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിണി ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫിന്് നല്‍കി പ്രകാശനം ചെയ്യും. പുസ്തക പ്രകാശനം ജസ്റ്റിസ് പി കെ ഷംസുദ്ധീന്‍ നിര്‍വഹിക്കും. ഡോ. മുസ്തഫ ഫാറൂഖി, ഡോ. മുബശ്ശിര്‍ പാലത്ത്, ഇസ്മായീല്‍ കരിയാട്, ജൗഹര്‍ അയനിക്കോട്, മുബാറക് ഹംസ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്ച ഖുര്‍ആന്‍ സാരം, പഠനസെഷന്‍, സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്, സമാപന സമ്മേളനം എന്നിവ നടക്കും
Read More

Thursday, November 01, 2012

MSM കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3ന് ആരംഭിക്കും


എറണാകുളം: മുജാഹിദ്‌ സ്‌റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ‘വിജ്ഞാനം വിവേകം വികാസം’ എന്ന പ്രമേയത്തിത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ പ്രതിഫലനമായ ക്രിയാത്മക; ജനസൗഹൃദ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ പകരം വിവേകശൂന്യമായ ഇടപെടല്‍ കൊണ്ട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നവ സാഹചര്യത്തെ തിരിച്ചറിഞ്ഞ്‌ ധാര്‍മ്മിക വിചാരധാരയിലൂന്നിയ കാമ്പസ്‌ പുനസൃഷ്ടിയാണ്‌ സമ്മേളനം ലക്ഷ്യം വെക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നയ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ്‌ ധര്‍മ്മം കാലത്തിന്‌ ലഭ്യമാക്കാഌം ധാര്‍മ്മികപരിസരത്തിന്റെ കാമ്പസ്‌ നിയോഗം പ്രഖ്യാപിക്കാഌം സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ വേദിയാവും. കാമ്പസ്‌ ലിബറലിസത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്ന വര്‍ഗീയ ചൂഷണങ്ങള്‍ക്കെതിരില്‍ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രഖ്യാപനത്തിഌ സമ്മേളനവേദി സാക്ഷിയാകും. 

രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നവംബര്‍ 3ന്‌ രാവിലെ ആരംഭിക്കും. വൈകുന്നേരം 7ന്‌ ബഹു. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ സഹമന്ത്രി പ്രാഫ. കെ വി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ബാലസമ്മേളനം, കാമ്പസ്‌ സ്റ്റുഡന്റ്‌സ്‌ സമ്മിറ്റ്‌, ഓപ്പണ്‍ ഫോറം, പഠന സെഷന്‍, സ്റ്റുഡന്റ്‌സ്‌ പാര്‍ലിമെന്റ്‌, സമാപന സമ്മേളനം തുടങ്ങിയ സെഷഌകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പണ്ഡിതര്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

നവംബര്‍ 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഇസ്‌ലാ ഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എം എസ്‌ എം സംഘടിപ്പിച്ച അഖില കേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ‘ടിപ്‌സ്‌’ മോഡല്‍ എന്‍ട്രന്‍സ്‌ എക്‌സാം എന്നിവയിലെ വിജയികളെയും മറ്റു പ്രതിഭകളെയും സമ്മേളനത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി, ജന. കണ്‍വീനര്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ആഷിദ്‌ ഷാ, ഉമ്മര്‍ കുട്ടി കൊച്ചി, മുജ്‌ബിര്‍ പള്ളുരുത്തി, മുബാറക്‌ ഹംസ എന്നിവര്‍ പങ്കെടുത്തു.
Read More

Monday, October 29, 2012

ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതില്‍ QLS മുഖ്യ പങ്കു വഹിച്ചു : പി ടി എ റഹീം എം എല്‍ എ


കൂളിമാട്:ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം എല്‍ എ പറഞ്ഞു.ക്യു എല്‍ എസ് കൂളിമാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നിഖില മേഖലകളെയും പരാമര്‍ശിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.അത് ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നാം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയില്‍ എ.സി.അഹമ്മദ് കുട്ടി മൌലവി അധ്യക്ഷത വഹിച്ചു. കെ.എ.ഖാദര്‍ മാസ്‌റര്‍,അബ്ദുല്‍ മജീദ് മദനി മദനി,സി എ ശുക്കൂര്‍ മാസ്റ്റര്‍,ശഹുല്‍ ഹമീദ്,ഡോ.സുധീഷ്,കെ ടി നാസര്‍,എന്‍ എം ഹുസൈന്‍,വി അബ്ദുല്‍ കരീം, കെ സി ഇസ്മാലുട്ടി എന്നിവര്‍ പ്രസംഗിച്ചു.ഇ അഷ്‌റഫ് സ്വാഗതവും സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ സന്ധ്യക്ക് എന്‍.ഉമ്മര്‍ നേതൃത്വം നല്‍കി. അസ് ല അരീക്കോട്, ഇ.ഫെമിന,ദിയ അബൂബക്കര്‍,അബ്ദുല്‍ ബഷീര്‍,ജനീസ്,നിഹാന,അഫ്രീന്‍ അഹമദ് തുടങ്ങിയവര്‍ ഗാനമാലപിച്ചു.
Read More

Saturday, October 27, 2012

എല്ലാ മനുഷ്യരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശ്യമാനവികത ഉയര്‍ത്തിപ്പിടിക്കുക : ഡോ. ഹുസൈന്‍ മടവൂര്‍


സലാല: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൂവി ഫാമിലി ഷോപ്പിംഗ്‌ സെന്റര്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി പങ്കുകൊണ്ടു.
Read More

Thursday, October 25, 2012

ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണ ബോധവും ജീവിതത്തില്‍ പകര്‍ത്തുക - ISM


കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസിസമൂഹം സന്നദ്ധരാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ്മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ആഹ്വാനം ചെയ്തു. 

അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിയങ്കരവുമായതെന്തും ദൈവത്തിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യസന്ദേശം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നും ഐ എസ് എം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Read More

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം : MSM


തിരൂര്‍ : വിവര സാങ്കേതിക മേഖലയിലെ അത്ഭുതാവഹമായ മാറ്റങ്ങള്‍ മിനുട്ടുകളെയും സെക്കെന്റുകളെയും നിയന്ത്രിക്കുന്ന പുതിയ കാലത്ത് പൊതു സമൂഹം വിശിഷ്യ വിദ്യാര്‍ഥികള്‍ പൂര്‍ണ അര്‍ത്ഥത്തിലെ സൈബര്‍ സാക്ഷരത കൈവരിക്കണം . വിപ്ലവങ്ങള്‍ക്കും വസന്തങ്ങള്‍ക്കും തിരികൊളുത്തിയ കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണമെന്നും 'വിജ്ഞാനം വിവേകം വികാസം ' എന്ന പ്രമേയത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എം എസ് എം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമിതി സംഘടിപ്പിച്ച 'സോഷ്യല്‍ നെറ്റ് വര്‍ക്കും സാമൂഹിക പ്രതിബന്ധതയും ' എം എസ് എം ജില്ലാ സിമ്പോസിയം അഭിപ്രായപ്പെട്ടു. 

സ്വന്തത്തോടും സ്വന്തം സഹോദരനോടും നീതിപൂര്‍വ്വം പെരുമാറാന്‍ കഴിയാത്തവര്‍ കാണാമറയത്തെ കാഴ്ച്ചകളില്‍ ഊറ്റം കൊള്ളുന്നതും പരിതപിക്കുന്നതും പരിഹാസ്യമാണ്. വൈയക്തികമായ പടങ്ങളും സ്ടാറ്റസ്സുകളും മുന്‍ നിര്‍ത്തി ലൈക്കുകളും കമന്റുകളും മാത്രം ഉറ്റ് നോക്കുന്ന വിദ്യാര്‍ഥി ലോകത്തെ സമൂഹവുമായി സക്ക്രിയമായി കണ്ണി ചേര്‍ക്കുന്നതിന്ന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം .വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിവരങ്ങളും പദ്ധതികളും കൈമാറുന്നതിന്ന്‍ വിദ്യാര്‍ഥി സംഘടനകളുടെ മേല്‍നോട്ടത്തില്‍ സംവിധാനങ്ങളുണ്ടാവണം. സൈബര്‍ ലോകത്തെ അരുതായ്മകള്‍ വിദ്യാര്‍ഥി ലോകത്തെ ഗ്രസിക്കുന്നത് തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും സിമ്പോസിയം ആഹ്വാനം ചെയ്തു. 

സിമ്പോസിയം ഐ എസ് എം ജില്ലാ സെക്രെട്ടറി ശരീഫ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് പൊന്നാനി (കെ എസ് യു ), കെ എം ഷാഫി (എം എസ് എഫ് ), അഷ്‌റഫ്‌ കുണ്ടോട്ടി (എസ് ഐ ഒ ), ആസിഫലി കണ്ണൂര്‍ (എം എസ് എം ), സഗീര്‍അലി പന്താവൂര്‍ , സാബിക് പുല്ലൂര്‍ , സഹീര്‍ വെട്ടം , സയ്യിദ് ഉമ്മര്‍ , രസീം ഹാരൂണ്‍ ചര്ച്ചയില്‍ പങ്കെടുത്തു.
Read More

Monday, October 22, 2012

മസ്കത്ത് ഇസ്ലാഹി മദ്രസ പത്താം വാര്‍ഷികം സമാപിച്ചു


മസ്കത്ത്: മസ്കത് ഇസ്ലാഹി സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്കത് ഇസ്ലാഹി മദ്രസയുടെ പത്താം വാര്‍ഷികം സമാപിച്ചു. റുവി അല്‍ മസ ഹാളില്‍നടന്ന പരിപാടിയില്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എം നജീബ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മത മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതോടപ്പം ഭൌതിക സംവിധാനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും ഇന്ന് മദ്രസാ സംവിധാനം കൊണ്ട്മലയാളികള്‍ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന്‍ പ്രചരിപ്പിക്കുന്നവര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് സമൂഹത്തെ തള്ളിവിടുകയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 QLS വാര്‍ഷിക പരീക്ഷ വിജയികള്‍ക്ക് ഒമാന്‍ ഓവര്‍സീസ് മാനേജര്‍ അബ്ദുറസാക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈസ്റ്റര്‍ പേള്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ആശംസകള്‍ നേര്‍ന്നു. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ കാരുണ്യത്തിനു ഉദാഹരണമായി തന്‍റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ എറിഞ്ഞു ഉപദ്രവിക്കുമായിരുന്ന ഒരു ജൂത പെണ്‍കുട്ടി അസുഖമായി കിടക്കുന്നത് അറിഞ്ഞ് അവരുടെ രോഗശമനത്തിന് പ്രാര്‍ഥിച്ച ചരിത്രം ആധുനിക സമൂഹത്തിനു വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്‍ അദ്ദേഹം സൂചിപ്പിച്ചു. MIC പ്രസിഡന്റ്‌ സിറാജ്‌ നെലാട്ട് അധ്യക്ഷത വഹിച്ചു. അക്ബര്‍ സാദിക്ക്, ഹാഷിം അംഗടിമുഗര്‍, ആഷിഖ് പി .എം, സലിം സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ വേദിയില്‍ നടന്നു.
Read More

Sunday, October 21, 2012

നവോത്ഥാനത്തിന്റെ പേരില്‍ ജീര്‍ണത പ്രചരിപ്പിക്കരുത്‌ - CP ഉമര്‍ സുല്ലമി


കൊല്ലം: പരിഷ്‌കൃത സമൂഹത്തില്‍ വരാന്‍ പാടില്ലാത്ത ജീര്‍ണതയാണ്‌ നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍കരണം നടത്തണം. ഐ എസ്‌ എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കേരള മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞ ജിന്നുബാധ, സിഹ്‌റ്‌ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച്‌ നവോത്ഥാന പാതകളെ കഴിഞ്ഞ പത്തുവര്‍ഷമായി മലീമസമാക്കുന്നവര്‍ കടുത്ത അനീതിയാണ്‌ കാട്ടുന്നതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു. 

 ശറഫുദ്ദീന്‍ നിബ്‌റാസ്‌ അധ്യക്ഷതവഹിച്ചു. കെ.ഒ യൂസുഫ്‌, സി.വൈ സാദിഖ്‌, അബ്‌ദുസ്സലാം മദനി, സ്വലാഹുദ്ദീന്‍ പള്ളിമുക്ക്‌ പങ്കെടുത്തു. എസ്‌ ഇര്‍ഷാദ്‌ സ്വലാഹി സ്വാഗതവും എ എച്ച്‌ അനീസ്‌ നന്ദിയും പറഞ്ഞു. എം എസ്‌ എം സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയില്‍ ജൂനിയര്‍ വിഭാഗം ഒന്നാംറാങ്ക്‌ നേടിയ മുഹ്‌ലിസക്ക്‌ ഐ എസ്‌ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സി പി ഉമര്‍ സുല്ലമി സമ്മാനിച്ചു.
Read More

QLS പ്രതിഭകളെ ആദരിച്ചു


മഞ്ചേരി: ഐ എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ ക്യു എല്‍ എസ്‌ പ്രതിഭാ അവാര്‍ഡ്‌മീറ്റ്‌ കെ എന്‍ എം സെക്രട്ടറി സി അബ്‌ദുല്ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്യു എല്‍ എസ്‌ റാങ്ക്‌ ജേതാക്കളായ ഹഫ്‌സത്ത്‌ കാഞ്ഞിരാല, കെ അബ്‌ദുല്ലത്തീഫ്‌, എ പി സീനത്ത്‌, സൈനബ മങ്കട, എ ബുഷ്‌റ, ടി കെ നസീറ, ടാലന്റ്‌ടെസ്റ്റ്‌ പ്രതിഭകളായ ഫര്‍ഹാന്‍ അബ്‌ദുല്‍ കരീം, ലൈലാബീഗം, മറിയുമ്മ ഉഴുന്നന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ വിതരണം ചെയ്‌തു. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി മരുത, അലി അശ്‌റഫ്‌ പുളിക്കല്‍, സലീം പെരിമ്പലം, ശാക്കിര്‍ബാബു കുനിയില്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി സംസാരിച്ചു.
Read More

എന്‍ എസ് എസിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണം: ISM


കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കി എന്‍ എസ് എസ് അവിഹിതമായി നേടിയ മുഴുവന്‍ സമ്പാദ്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് ചോദിക്കുമ്പോള്‍ സാമുദായിക പ്രീണനം കാണുന്ന എന്‍ എസ് എസ് നേതൃത്വം, ഇരുമുന്നണികളോടും വിലപേശി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായുള്ള ആരോപണങ്ങളെക്കുറിച്ച് മറുപടി പറയണം. യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് സുകുമാരന്‍ നായരുടെ മകള്‍ക്ക് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി നല്കാനുള്ള നീക്കം ഗൗരവമായി കാണണം. സമുദായത്തിന്റെ പേരില്‍ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്ന എന്‍ എസ് എസ് നീക്കങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ ബോധവാന്മാരാകണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.

 ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട,് ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Read More

Sunday, October 14, 2012

ഐക്യസംഘത്തിന്റെ പൈതൃകമുള്ളവര്‍ ഒന്നിക്കണം : KNM


കൊടുങ്ങല്ലൂര്‍: കേരള മുസ്‌ലിം ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപമെടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് ഐക്യസംഘത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ ആഹ്വാനം ചെയ്തു. സമുദായ പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങളെല്ലാം ഐക്യസംഘത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പരിണിത ഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഒന്നിക്കാന്‍ എല്ലാ സംഘടനകളും മുന്നോട്ട് വരണം.അടിസ്ഥാന വിഷയങ്ങളിലുള്ള ആശയ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തിന് വേണ്ടി ഒന്നിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളീയ സമൂഹത്തിന്റെ മുഖ്യധാരയില്‍ മുസ്‌ലിം സമുദായത്തെ സജ്ജമാക്കാന്‍ ലക്ഷ്യം വെക്കുന്നവര്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വക്കം മൗലവിയുടേയും കെ എം മൗലവിയുടേയുമെല്ലാം നവോത്ഥാന സംരംഭങ്ങളുടെ പൈതൃകം അവകാശപ്പെടുന്നവര്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതപെട്ടിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആജീവനാന്തം പോരാടിയ വക്കം മൗലവിയേയും കെ എം മൗലവിയേയുമെല്ലാം മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികയിലേക്ക് തിരിച്ച് തെളിക്കുന്നവരെ തള്ളിപ്പറയാനും ഐക്യസംഘത്തിന്റേയും പരിഷ്‌കര്‍ത്താക്കളുടേയും ആശയം മുറുകെ പിടിച്ച് മുന്നേറുന്ന മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരുവാന്‍ സന്നദ്ധമാകുകയും വേണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
Read More

ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു


എറിയാട്: മുസ്‌ലിം നവോത്ഥാന പോരാട്ടങ്ങള്‍ക്ക് അടിത്തറ പാകിയ ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു. ഐക്യസംഘത്തിന്റെ നായകനായിരുന്ന എറിയാട് മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഐക്യവിലാസം തറവാട്ട് മുറ്റത്ത് ഒരുക്കിയ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള .സ്ത്രീകളും പണ്ഡിതരുമടക്കമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ സ്മരണകള്‍ ഇരമ്പിയ വേദിയില്‍ അദ്ദേഹത്തിന്റെ മകന്‍ അഡ്വ.പി.കെ.എം. ഹബീബിന്റെ വികാരഭരിതമായ വാക്കുകള്‍ സദസ് ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. തള്ളിക്കളയപ്പെട്ട ഒരു മനുഷ്യനും ആ മനുഷ്യന്‍ രൂപം കൊടുത്ത ഐക്യ സംഘത്തിന്റെയും പുനര്‍ സ്ഥാപനമാണിതെന്നും തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടെന്നും ഹബീബ് പറഞ്ഞു. ഇസ്‌ലാമില്‍ മുന്നേറ്റത്തെ നവോത്ഥാനത്തിലേക്ക് കൈപിടിച്ചുനടത്തിയ ഐക്യസംഘത്തെ വിസ്മരിച്ച് ഒരു നവോത്ഥാനപ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ലെന്ന് മുന്‍മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. നവോത്ഥാനത്തിന്റെ 90 വര്‍ഷങ്ങള്‍ പഠനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമിയായ കൊടുങ്ങല്ലൂരിലെ എറിയാട് പിറന്നുവീണ ഐക്യസംഘത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്നാണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് പ്രയാണം ആരംഭിച്ചത്. എന്നാല്‍, ഈ നവോത്ഥാന നായകന്മാരെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും ചില ഭാഗങ്ങളില്‍ എന്നും ഉയര്‍ന്ന തടസ്സവാദങ്ങളാണ് മുസ്‌ലിം സമുദായം പുരോഗതിയിലെത്തുവാന്‍ വൈകിയതിന് കാരണം -ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

 കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. പി.കെ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ധനപാലന്‍ എം.പി. മുഖ്യാതിഥിയായി. കെ.എന്‍.എം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സഫറലി ഇസ്മയിലിന് നല്‍കി പ്രകാശനം ചെയ്തു. ഉസൈബുള്ള താനാളൂര്‍ അഡ്വ. പി.കെ. മുഹമ്മദ്ഹബീബ്, ഇ.വി. രമേശന്‍, പ്രൊഫ. എന്‍.വി. അബ്ദുള്‍റഹ്മാന്‍, പി.കെ. ഇബ്രാഹിംഹാജി, പി.കെ. അബ്ദുള്‍ജബ്ബാര്‍ മണപ്പാട്ട്, പ്രൊഫ. കെ.ഐ. അബ്ദുള്ള, പി.എ. മുഹമ്മദ് മണപ്പാട്ട്, പ്രൊഫ. എം. ഹാറൂണ്‍, കെ. അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം. ഗംഗാധരന്‍, ഡോ. കുഞ്ഞാലി, ഡോ. അഷറഫ് വാണിമേല്‍, ഡോ. ജമാല്‍ മുഹമ്മദ്, ഡോ. പി.എ. മുഹമ്മദ് സെയ്ദ്, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പഠന സെഷനില്‍ കെ.പി. സക്കറിയ, എ. അസ്ഗര്‍ അലി, ഡോ. പി.പി. അബ്ദുള്‍ഹഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ. അബൂബക്കര്‍ മൗലവി, അബൂബക്കര്‍ നന്മണ്ട, പി.ടി. ബീരാന്‍കുട്ടി സുല്ലമി, സി. മുഹമ്മദ് സലിം, ഐ.പി. അബ്ദുള്‍സലാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 

സമാപന പൊതുസമ്മേളനം എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. എം. സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. അബ്ദുള്‍ജലീല്‍, അബ്ദുള്‍ലത്തീഫ് കരിമ്പിലാക്കന്‍, ജാസിര്‍ രണ്ടത്താണി, ഷമീല ഇസ്‌ലാഹിയ, ഇ.ഐ. മുജീബ്, കെ.എ. അബ്ദുള്‍ഹബീബ് മദനി എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, October 12, 2012

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്നാംവാര്‍ഷിക പരിപാടികള്‍ ഇന്ന് ഉച്ചക്ക് ആരംഭിക്കും


ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒന്നാംവാര്‍ഷികവും പഠനക്യാമ്പും ഒക്ടോബര്‍ 12ന് അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ക്യാമ്പിലും പൊതുസമ്മേളനത്തിലും ഖത്തറിലെയും കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കന്മാരും പങ്കെടുക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ ആന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, വെളിച്ചം ചെയര്‍മാനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി, എന്‍.പി. അബ്ദുള്‍ഗഫൂര്‍ ഫാറൂഖി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. 

 പരിപാടിയുടെ വിജയത്തിനായി ഷംസുദ്ദീന്‍ ഒളകര ചെയര്‍മാനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജൂണില്‍ ആരംഭിച്ച വെളിച്ചം പഠന പദ്ധതിയില്‍ 2500 ഓളം പഠിതാക്കള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പരീക്ഷകള്‍ നടന്നതായി വെളിച്ചം ചെയര്‍മാന്‍ അബ്ദുള്‍അഹദ് മദനി അറിയിച്ചു. ആറാമത് പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഷിക സംഗമത്തില്‍ നടക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. 

വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ മാതൃകയില്‍ 'ദ ലൈറ്റ്' എന്ന പേരില്‍ ഇംഗ്ലീഷിലും അമുസ്‌ലിം സഹോദരങ്ങള്‍ക്കായി 'വെളിച്ചം മാര്‍ഗദീപം' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാഹി' സെന്ററില്‍ ചേര്‍ന്ന ഇസ്‌ലാഹി സംഘടനകളുടെ സംയുക്തകണ്‍വെന്‍ഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ ഒളകര, ഡോ. അബ്ദുല്‍ അഹദ് മദനി, സുബൈര്‍ വക്‌റ, ബഷീര്‍ അന്‍വാരി, അബ്ദുല്‍ ലത്തീഫ് നല്ലളം, എം.എ. റസാഖ്, റശീദ് അലി, ഫോക്കസ് സി.ഇ.ഒ. ശമീര്‍, അശ്‌റഫ് മടിയാരി, ഉമര്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലക്കര സ്വാഗതവും മുനീര്‍ സലഫി നന്ദിയും പറഞ്ഞു.
Read More

Monday, October 08, 2012

ആദര്‍ശത്തനിമ തിരിച്ചറിയണം : അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍


പട്ടാമ്പി: മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വ്യതിയാനാരോപണങ്ങള്‍ ഉന്നയിച്ച്‌ സംഘടന പിളര്‍ത്തിയവര്‍ യഥാര്‍ഥ ആദര്‍ശത്തനിമ യഥാര്‍ഥ മുജാഹിദുകളില്‍ നിന്നും കണ്ടുപഠിക്കണമെന്ന്‌ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു. ഐ എസ്‌ എം യുവജനസമ്മേളനത്തിന്റെ പട്ടാമ്പി മേഖലാ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ജലീല്‍ ആമയൂര്‍, വി അബ്‌ദുര്‍റസ്സാഖ്‌ സലഫി പ്രസംഗിച്ചു.
Read More

MSM സിമ്പോസിയം സംഘടിപ്പിച്ചു


കോഴിക്കോട്‌: കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിന്റെ ഭാഗമായി സൗത്ത്‌ ജില്ലാ എം എസ്‌ എം `സോഷ്യല്‍നെറ്റ്‌വര്‍ക്കും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം സുധീന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ മീഡിയകള്‍ വിപ്ലവം സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ ഗുണഫലമായ വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. എം എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി മിസ്‌ഹബ്‌ കീഴരിയൂര്‍, എസ്‌ ഐ ഒ ജില്ലാ കാമ്പസ്‌ സെക്രട്ടറി ഷാഫി കക്കോടി, എം എസ്‌ എം സംസ്ഥാന കാമ്പസ്‌ വിംഗ്‌ ചെയര്‍മാന്‍ റിഹാസ്‌ പുലാമന്തോള്‍ സംസാരിച്ചു. ജരീര്‍ പാലത്ത്‌ വിഷയാവതരണം നടത്തി. നബീല്‍ പാലത്ത്‌ സ്വാഗതവും മുഹാവിന്‍ മുബാറക്‌ നന്ദിയും പറഞ്ഞു.
Read More

തിരൂര്‍ മണ്ഡലം ISM യുവജനസംഗമം നടത്തി


തിരൂര്‍: ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരൂര്‍ മണ്ഡലം ഐ എസ്‌ എം യുവജനസംഗമം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റാഫി പാലക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ പി അബ്‌ദുല്‍ വഹാബ്‌ അധ്യക്ഷം വഹിച്ചു. വി എം അബ്‌ദുല്‍ മജീദ്‌, എം എം അഷ്‌റഫ്‌, ശരീഫ്‌ പാറയില്‍, ഐ വി ജലീല്‍, സാബിക്‌ പുല്ലൂര്‍, ഹുസൈന്‍ കുറ്റൂര്‍, സി എം സി അറഫാത്ത്‌ പ്രസംഗിച്ചു. ഭാരവാഹികള്‍: ഐ വി അബ്‌ദുല്‍ ജലീല്‍ (പ്രസിഡന്റ്‌), യാസിര്‍ അറഫാത്ത്‌ പറവണ്ണ (സെക്രട്ടറി), ശരീഫ്‌ പാറയില്‍ (ട്രഷറര്‍))
Read More

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒന്നിക്കുക : ശഫീഖ്‌ അസ്‌ലം


മേപ്പയ്യൂര്‍: : പുരോഗമന പ്രസ്ഥാനക്കാര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ അവസ്ഥ തൗഹീദീ ആശയക്കാര്‍ തിരിച്ചറിയണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഏകദൈവ വിശ്വാസികള്‍ ഒന്നിക്കണമെന്നും ശഫീഖ്‌ അസ്‌ലം പറഞ്ഞു. ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ മേപ്പയൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അധ്യക്ഷതവഹിച്ചു. ഈസ മദനി, കെ എം അബ്‌ദുല്‍ അസീസ്‌, കെ എസ്‌ റഫീഖ്‌, കെ അന്‍ഷിദ്‌ പ്രസംഗിച്ചു.
Read More

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് ഖുര്‍ആന്‍ പരീക്ഷ


ദുബൈ: ഒരു വീട്ടില്‍ നിന്നും ഒന്നിലേറെ അംഗങ്ങള്‍ ഒന്നിച്ചിരുന്നെഴുതിയ ഖുര്‍ആന്‍ പരീക്ഷ പ്രവാസികള്‍ക്ക് പുതിയ പരീക്ഷാനുഭവം സമ്മാനിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് വിവിധ എമിറേറ്റുകളില്‍ ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചെത്തിയത്. യു എ ഇയിലെ പത്ത് പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന വിജ്ഞാന പരീക്ഷയില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. 

ഐ എസ് എം മുഖപത്രമായ ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് അനുസരിച്ചായിരുന്നു ഇത്തവണ പരീക്ഷ. ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാത്വിഹയും രണ്ടാം അധ്യായമായ അല്‍ ബഖറയിലെ ഇരുപത് സൂക്തങ്ങളും ഉള്‍പ്പെടുത്തിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റമദാന് മുമ്പ് സിലബസ് പഠിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ദുബൈയില്‍ അല്‍ഹംരിയ്യ, അല്‍മുഹൈസിന, കറാമ, ദേര എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് യു എ ഇയിലെ പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read More

'വെളിച്ചം' ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി


ദോഹ: ഒക്ടോബര്‍ 12-ന് അല്‍ വക്‌റ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെളിച്ചം ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നടന്ന ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി. ഷംഫോര്‍ഡ് നോബിള്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി നിര്‍വഹിച്ചു. പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലമെന്ന് പ്രഖ്യാപിച്ച ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. വിവരസാങ്കേതികവിദ്യ കുതിച്ചുകയറുന്ന ഈ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത പതിനായിരക്കണക്കിന് ആളുകള്‍ ഗള്‍ഫിലും നാട്ടിലുമായുണ്ടെന്നത് ഖേദകരമാണ് -അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വെളിച്ചം പോലുള്ള പദ്ധതികള്‍ വലിയ മാറ്റം ഉണ്ടാക്കും. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട മത്സരപരിപാടികള്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കും. പ്രത്യേകിച്ച് കുട്ടികളില്‍ ഖുര്‍ആന്‍ പഠിക്കാനും അത് പാരായണം ചെയ്യാനുമുള്ള മനസ്സ് ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും -അദ്ദേഹം പറഞ്ഞു. 

മത്സരവിജയികള്‍: : 

വിദ്യാര്‍ഥിവിഭാഗം ആണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), ആബ്ദുല്‍ ഹാദി അയൂബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), മിസ്അബ് മുഹമ്മദ് റോഷന്‍ (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ വാഫി ശിഹാബ് (ഒന്നാം സ്ഥാനം), അബ്ദുര്‍ ഹാദി അയൂബ് (രണ്ടാം സ്ഥാനം), റിസ്‌വിന്‍ റഫീഖ് (മൂന്നാം സ്ഥാനം), എന്നിവര്‍ ജേതാക്കളായി. 

വിദ്യാര്‍ഥിവിഭാഗം പെണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ ഫാത്തിമ ശബ്‌നം (ഒന്നാം സ്ഥാനം), സമ്ര സാഹിര്‍ (രണ്ടാം സ്ഥാനം), ഫാത്തിമ അബു, ഹാജിറ നജീബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ ഹൂദ ഉമര്‍ അറയ്ക്കല്‍ (ഒന്നാം സ്ഥാനം), ഈമാന്‍ ഹാഷിം (രണ്ടാം സ്ഥാനം), ഫാത്തിമ അബു (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ ഫാത്തിമ അബു (ഒന്നാം സ്ഥാനം), സമീഹാ റഷീദ് അലി (രണ്ടാം സ്ഥാനം), ശഹനാസ് മുഹമ്മദ് അലി (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

പുരുഷവിഭാഗം തജ്‌വീദ് മത്സരത്തില്‍ സുബെര്‍ (ഒന്നാം സ്ഥാനം), നജീബ് എം.കെ. (രണ്ടാം സ്ഥാനം), താഹാ അയൂബ് (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), മുഹമ്മദ് അലി (രണ്ടാം സ്ഥാനം), മുഹമ്മദ് അന്‍വര്‍ അരീക്കാട് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ (രണ്ടാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

വനിതാവിഭാഗം തജ്‌വീദ് മത്സരത്തില്‍ രേഷ്മ അബു (ഒന്നാം സ്ഥാനം), നസ്മ അബു (രണ്ടാം സ്ഥാനം), ഫളീല ഹസ്സന്‍ (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ ജമീലാ അബൂബക്കര്‍ (ഒന്നാം സ്ഥാനം), സബിത മുഹമ്മദ് അലി (രണ്ടാം സ്ഥാനം), നസ്മ അബു (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ തന്‍സീറ ഹാരിസ് (ഒന്നാം സ്ഥാനം), ജമീലാ അബൂബക്കര്‍ (രണ്ടാം സ്ഥാനം), ശരീഫാ ബാനു (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. വിവിധമത്സരങ്ങളിലായി ധാരാളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ റഷീദലി സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...