കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസിസമൂഹം സന്നദ്ധരാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ്മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ആഹ്വാനം ചെയ്തു.
അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിയങ്കരവുമായതെന്തും ദൈവത്തിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യസന്ദേശം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നും ഐ എസ് എം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം