കൊല്ലം: പരിഷ്‌കൃത സമൂഹത്തില്‍ വരാന്‍ പാടില്ലാത്ത ജീര്‍ണതയാണ് നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍കരണം നടത്തണം. ഐ എസ് എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞ ജിന്നുബാധ, സിഹ്‌റ്‌ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച് നവോത്ഥാന പാതകളെ കഴിഞ്ഞ പത്തുവര്‍ഷമായി മലീമസമാക്കുന്നവര്‍ കടുത്ത അനീതിയാണ് കാട്ടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു.
ശറഫുദ്ദീന്‍ നിബ്‌റാസ് അധ്യക്ഷതവഹിച്ചു. കെ.ഒ യൂസുഫ്, സി.വൈ സാദിഖ്, അബ്‌ദുസ്സലാം മദനി, സ്വലാഹുദ്ദീന്‍ പള്ളിമുക്ക് പങ്കെടുത്തു. എസ് ഇര്‍ഷാദ് സ്വലാഹി സ്വാഗതവും എ എച്ച് അനീസ് നന്ദിയും പറഞ്ഞു. എം എസ് എം സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയില്‍ ജൂനിയര്‍ വിഭാഗം ഒന്നാംറാങ്ക് നേടിയ മുഹ്‌ലിസക്ക് ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സി പി ഉമര്‍ സുല്ലമി സമ്മാനിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം