Showing posts with label സെമിനാര്‍. Show all posts
Showing posts with label സെമിനാര്‍. Show all posts

Monday, June 15, 2015

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്ല ഖുര്‍ആന്‍ വായനകള്‍: ഡോ.ജമാലുദ്ദീന്‍ ഫാറൂഖി

എം എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച, 'ഖുർആൻ പുതിയ വായനകൾ' സെമിനാർ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിരചിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഖുര്‍ആനിന്റെ വായനാ പ്രപഞ്ചമെന്ന് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. മുജാഹിദ്‌ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ്എം) സംസ്ഥാന സമിതി റമദാന്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഖുര്‍ആന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ കാലാതീതമായ ഗ്രന്ഥമാണ്, അതുകൊണ്ട് കാലത്തിനൊപ്പിച്ചുള്ള വായനയല്ല മറിച്ച് ജീവിക്കുന്ന കാലത്തിന്റെ സാമൂഹിക സാഹചര്യങ്ങളോടുള്ള ഖുര്‍ആനിന്റെ സമീപനത്തെ കുറിച്ചുളള ചര്‍ച്ചയാണ്‌ ലോകം ആവശ്യപ്പെടുന്നത്. കോഴിക്കോട്‌ കെ പി കേശവമേനോന്‍ ഹാളില്‍ 'ഖുര്‍ആന്‍ പുതിയ വായനകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

ഖുര്‍ആനിന്റെസൗന്ദര്യശാസ്ത്രം, ഖുര്‍ആനും കമ്മ്യൂണിക്കേഷനും, ഖുര്‍ആനിലെ കഥാഖ്യാനരീതി, ഖുര്‍ആന്‍ സ്വാധീനം മലയാള കവിതകളില്‍, ഖുര്‍ആനും ബോധനശാസ്ത്രവും, ഖുര്‍ആനിന്റെ വികസന നയം, ഭാഷാശാസ്ത്രം വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍, ആമിനാവദൂദിന്റെയും എഡിപ്പ് യുക്‌സേലിന്റെയും ഖുര്‍ആന്‍ വായനയും ശാസ്ത്രപുരോഗതിയും സുതാര്യമാകുന്ന ഖുര്‍ആന്‍ വായനകള്‍, സ്ത്രീ പൂരുഷ ബന്ധം; ഖുര്‍ആനിലെ ലിംഗനീതി എന്നീ വിഷയങ്ങളില്‍ പ്രബന്ധവതരണവും ചര്‍ച്ചയും നടന്നു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. 

കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ. ജലീല്‍ പൂക്കോട്ടൂര്‍, ഡോ. ഫുക്കാറലി, അബ്ദുല്‍റഹ്മാന്‍ യു പി, മുഖ്താര്‍ ഉദരംപൊയില്‍, റസാഖ് മലോറം, ഉസാമ സി എ, നൗഫല്‍ പി ടി, ശമീര്‍ കെ എസ്, ശബീബ് പി കെ, സഹല്‍ കാളികാവ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം എസ്എം ജന. സെക്രട്ടറി ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ട്രഷറര്‍ സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട്‌ യു.പി. യഹ്‌യാഖാന്‍, സഗീറലി പന്താവൂര്‍, ഫൈസല്‍ പാലത്ത്, ജംശീര്‍ ഫാറൂഖി, യൂനുസ് ചെങ്ങര, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.


Read More

Tuesday, March 17, 2015

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ഐ എസ് എം ഇസ്‌ലാമിക് സെമിനാര്‍ സമാപിച്ചു

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ ഐ എസ് എം സംഘടിപ്പിച്ച സെമിനാര്‍ പി മുഹമ്മദ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: ഖുര്‍ആനിക വ്യാഖ്യാന രംഗത്ത് വിസ്മയം സൃഷ്ടിച്ച അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം കേരളത്തിന് എക്കാലവും മുതല്‍ക്കൂട്ടാണെന്നും മൗലവി ചര്‍ച്ച ചെയ്യപ്പെടാത്തത് യുവകേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും പി മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു. ഐ എസ് എം സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ നിന്ന് സമൂഹത്തിന് വെളിച്ചമേകിയ അമാനി മൗലവിയെ കേരളക്കരയില്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണം. തങ്ങളുടെ ആശയത്തിന് എതിരായ ആശയങ്ങളെ വെച്ച് പുലര്‍ത്തുന്നവരിലെ നന്മകളെ കാണാതെ വിമര്‍ശിക്കുന്നവര്‍ക്ക് മാതൃകയാവേണ്ട വിമര്‍ശനരീതിയാണ് അമാനി മൗലവി ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും' വിഷയത്തില്‍ പ്രൊഫ. കെ പി സകരിയ്യ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എ ഐ റഹ്മത്തുല്ല, അഡ്വ. പി എം മുഹമ്മദ് കുട്ടി, ഇസ്മാഈല്‍ കരിയാട്, സഹീറലി പന്താവൂര്‍, നൗഷാദ് കുറ്റ്യാടി പ്രസംഗിച്ചു.


'മുഹമ്മദ് അമാനി മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും' ചര്‍ച്ചാവേദി കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഒരു പുരുഷായുസ്സ് കൊണ്ട് ഒരു വ്യക്തിക്ക് ചെയ്തു തീര്‍ക്കാവുന്ന ദൗത്യത്തെ അടയാളപ്പെടുത്തുന്ന ജീവിതമായിരുന്നു അമാനി മൗലവിയുടേത് എന്ന് ചര്‍ച്ചാവേദി അഭിപ്രായപ്പെട്ടു. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. എന്‍ വി സകരിയ്യ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണങ്ങള്‍: വ്യതിരിക്തതയും പരിമിതികളും' വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും 'മുഹമ്മദ് അമാനി മൗലവി കാലവും കാഴ്ചപ്പാടുകളും' വിഷയത്തില്‍ ജാബിര്‍ അമാനിയും 'മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍' വിഷയത്തില്‍ പ്രൊഫ. അലി മദനി മൊറയൂരും പ്രബന്ധങ്ങളവതരിപ്പിച്ചു. മന്‍സൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.  സമാപന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍; പഠനം, പാരായണം എന്ന വിഷയത്തില്‍ നൗഷാദ് കാക്കവയല്‍ സംസാരിച്ചു. അബ്ദുര്‍റഷീദ് ഉഗ്രപുരം അധ്യക്ഷത വഹിച്ചു. ഡോ. ഫുഖാറലി, ഹിജാസ് അഹമ്മദ്, സി പി മുഹമ്മദ് കുട്ടി അന്‍സാരി, വീരാപ്പു അന്‍സാരി ഫൈസല്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ലബീദ് അരീക്കോട് പ്രസംഗിച്ചു.




Read More

Thursday, March 12, 2015

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍

മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം: 
ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ 
മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ 

കോഴിക്കോട്: ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിവരണം: 'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാര്‍ മാര്‍ച്ച് 15ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. വി പി അബ്ദുല്‍ഹമീദ്, ഡോ. എ ഐ റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിക്കും.

10.30ന് തുടങ്ങുന്ന പഠനസെഷനില്‍ പ്രഫ. കെ പി സകരിയ്യ (വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (വിശുദ്ധ ഖുര്‍ആന്‍ വിവരണം: വ്യതിരിക്തതയും പരിമിതികളും) അലി മദനി മൊറയൂര്‍ (മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍), ജാബിര്‍ അമാനി (മുഹമ്മദ് അമാനി മൗലവി: കാലവും കാഴ്ചപ്പാടും) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമാനി  മൗലവിയും കേരള നവോത്ഥാവും എന്ന വിഷയത്തിലുള്ള ചര്‍ച്ചാ വേദിയില്‍ സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍മജീദ് വാരണാക്കര, പ്രഫ. എന്‍ വി സകരിയ്യ, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവര്‍ പ്രസംഗിക്കും.
 
സമാപന സമ്മേളനം കേരള യൂനിേവഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയല്‍, പ്രഫ. യു പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, സി പി മുഹമ്മദ്കുട്ടി അന്‍സാരി പ്രസംഗിക്കും. കേരള നവോത്ഥാനത്തിന്റെ ചാലക ശക്തിയായ മുഹമ്മദ് അമാനി മൗലവിയുടെ സമഗ്രസംഭാവനകളെ അനാവരണം ചെയ്യുന്ന സെമിനാറില്‍ അഞ്ഞൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും. സെമിനാറിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അറിയിച്ചു.
 
Read More

Sunday, July 01, 2012

'പ്രവാസിയുടെ സാമ്പത്തിക അജണ്ട' - ഇസ്ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വാക്കും വിചാരവുമാനെന്നും ചെറിയൊരു അസൂത്രണത്തിലൂടെ  പ്രവാസികളുടെ സാമ്പത്തിക അജണ്ടകള്‍ പുനര്ക്രമീകരിക്കാവുന്നതാനെന്നും ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷിക സാമ്പത്തികാസൂത്രണ സെമിനാര്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും കുടിയേറുകയും സമ്പന്നരാവുകയും ചെയ്ത ന്യൂനപക്ഷമായ പ്രവാസികളെ പോലെയല്ല ഗള്‍ഫ്‌ പ്രവാസികളെന്നും അവരുടെ സാമ്പത്തിക സുസ്ഥിതി പൂവണിയാത്ത സ്വപ്നമായി അവശേഷിക്കുകയയാണെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.  

അമിതവ്യയവും ദുരഭിമാനവും വെടിഞ്ഞ്  കുടുംബിനികളുമായി കൂടിയാലോചിച്ചു കൊണ്ട് വരുമാനം അറിഞ്ഞു ചിലവഴിക്കാന്‍ ശീലിക്കണമെന്ന് ലെഗസി ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ അഷ്‌റഫ്‌ ഉണ്ണീന്‍ പ്രവാസികളെ ഉണര്‍ത്തി.  സാമ്പത്തിക നിക്ഷേപം ചിലവിന്റെ ഭാഗമായി കാണുകയും മൈക്രോഫിനാന്‍സ് കൂട്ടയ്മാകളിലൂടെ നാട്ടിലും വിദേശത്തും ഒരു പോലെ നിക്ഷേപം നടത്താന്‍ ഓരോരുത്തരും ശ്രമിക്കണം. മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും പ്രത്യേക ശ്രദ്ധ പതിയേണ്ട മേഖലകളാണ്.  അഷ്‌റഫ്‌ ഉണ്ണീന്‍ പറഞ്ഞു. ചെറുകിട കൂട്ടായ്മകളെ കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

പ്രവാസിക്ക് ദീര്‍ഘകാല പദ്ധതികളും ഹൃസ്വകാല പദ്ധതികളും ഒരേസമയം ആവശ്യമാണെന്ന് എന്‍ജി. അബ്ദുല്‍ ലതീഫ്‌ പറഞ്ഞു. എത്ര കിട്ടുന്നു എന്നതിലല്ല, എങ്ങനെ ചിലവഴിക്കുന്നു എന്നതിലാണ് വിജയമെന്ന് അദ്ദേഹം സോദാഹരണം വിവരിച്ചു. സമയവും ധനവും ഒരേ പോലെ പ്രധാനമാണ്. അസൂത്രനമില്ലയ്മയാണ് പ്രവാസി 'ഓ.ബി.സി' ആയി മാറിക്കൊണ്ടിരിക്കുന്നത്തിന്റെ കാരണം.  സമ്പാദ്യം മുഴുവന്‍ വീടിനു വേണ്ടിയും കാര്‍ പോര്‍ച്ചു ഉണ്ടാക്കാന്‍ വേണ്ടിയും  തുലച്ചു കളയുന്നത് അസൂത്രനത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ.വരും മാസത്തെ ജീവിതം കഴിഞ്ഞ മാസത്തെ വരുമാനം കൊണ്ട് നികത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ലതീഫ്‌ ഉണര്‍ത്തി. 

ഇസ്ലാഹി സെന്റര്‍ ഓഡിറ്റൊരിയത്തില്‍ നടന്ന  സെമിനാറില്‍  ബഷീര്‍ വള്ളിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍‍, എഞ്ചിനീയര്‍ ഹസൈനാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അഷ്‌റഫ്‌ ഫറോഖ് സ്വാഗതവും നൌഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Read More

Saturday, February 18, 2012

പ്രൊഫഷണല്‍ രംഗത്ത്‌ അറബിക്കോളെജുകളുടെ സേവനം മഹത്തരം -മടവൂര്‍


കുനിയില്‍: ആധുനിക വ്യാപാര വിനിമയ മേഖലകളിലെ വര്‍ധിച്ചുവരുന്ന പ്രൊഫഷണല്‍ സാധ്യതകള്‍ക്ക്‌ അറബി പഠനം ഊര്‍ജം പകരുന്ന സാഹചര്യത്തില്‍ അറബിക്കോളെജുകളുടെ സേവനം മഹത്തരമാണെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ലോകത്തെ മുപ്പതോളം രാഷ്‌ട്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന അറബി ഭാഷ മറ്റു ഭാഷകളെക്കാള്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അറബിഭാഷാ പഠനത്തിന്‌ വന്‍ സാധ്യകകളാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌ കോളേജ്‌ സംഘടിപ്പിച്ച ദേശീയ അറബിക്‌ സെമിനാറിന്റെ സമാപന സെഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ പ്രൊഫ. ജമീല സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ഹൈദരാബാദ്‌ ഇസ്‌മാനിയ യൂണിവേഴ്‌സിറ്റി മേധാവി ഡോ. മുഹമ്മദ്‌ മുസ്‌തഫ ശരീഫ്‌ മുഖ്യപ്രഭാഷണം നടത്തി. ഡോ. സയ്യിദ്‌ ശുജാഉദ്ദീന്‍ ഖാദിരി അസീസ്‌, ഡോ. ലിയാഖത്ത്‌ അലി, ജാബിര്‍ അമാനി, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, പ്രൊ. എം അഹമ്മദ്‌ കുട്ടി മദനി സംസാരിച്ചു. പ്രൊഫ. കെ എ നാസര്‍ സ്വാഗതവും പ്രൊഫ. ശാക്കിര്‍ ബാബു നന്ദിയും പറഞ്ഞു.
Read More

Friday, December 31, 2010

വക്കം മൌലവിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണം : കേരള ഇസ്ലാമിക് സെമിനാര്‍

തിരുവനന്തപുരം : വക്കം മൌലവിയുടെ നവോഥാന ചിന്തയും ദേശസ്നേഹവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നവോഥാന സംഭാവനകള്‍ പാട്യപദ്ധതിയില്‍ പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിച്ച 'വക്കം മൌലവിയും കേരള നവോഥാനവും' എന്ന വിഷയത്തിലുള്ള സംസ്ഥാനതല കേരള ഇസ്ലാമിക് സെമിനാര്‍ ആവശ്യപ്പെട്ടു.

കേരള ഇസ്ലാമിക് സെമിനാര്‍ ഡയരക്ടര്‍ ഡോ: പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പ്രൊഫ: എം സൈനുദ്ധീന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി എം മൌലവി, ആസിഫലി കണ്ണൂര്‍, നാസിറുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, നൂറുദ്ധീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വിവിധ പരിപാടികളില്‍ ഡോ: ജമാല്‍ മുഹമ്മദ്‌, ഇ കെ അഹമദ് കുട്ടി, ഡോ: കെ എം സീതി, ഐ പി അബ്ദുസ്സലാം, ഗൌരിദാസന്‍ നായര്‍, കെ പി മോഹനന്‍, കെ കെ ഷാഹിന, എം ജി രാധാകൃഷ്ണന്‍, മുജീബുറഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Sunday, June 27, 2010

പ്രവാസി സംഘടനകള്‍ സമൂഹ പുന:സൃഷ്ടിയില്‍ പങ്കാളികളാവണം - ശബാബ് സെമിനാര്‍

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രവാസം മൂല്യച്യുതിയും പ്രതിരോധവും 
സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ പ്രസംഗിക്കുന്നു.
ഷാര്‍ജ:സാമ്പത്തിക അഭയാര്‍ത്ഥികളായെത്തിയ പ്രവാസികള്‍ സ്വന്തം സമ്പാദ്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും തയ്യാറായാല്‍ മാത്രമേ മാതൃകാധന്യമായ സമൂഹ സൃഷ്ടി സാധ്യമാവുകയുള്ളുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ പ്രസ്താവിച്ചു.

        ശബാബ്,പുടവ,അത്തൗഹീദ് പ്രസിദ്ധീകരണങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ ഇസ്‌ലാഹിസെന്റര്‍ ശബാബ് ഹോമില്‍ സംഘടിപ്പിച്ച പ്രവാസം:മൂല്യച്യുതിയും പ്രതിരോധവും സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

        പ്രവാസികളുടെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിക്കാന്‍ നാളിതുവരെയും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരെല്ലാം മത്സരിക്കുകയാണ്.വര്‍ത്തമാനകാലത്തും ഈ പ്രവണത അനുസ്യൂതം തുടരുന്നുണ്ടെന്നിരിക്കെ സ്വത്വബോധം തിരിച്ചറിഞ്ഞ് ജീവസുറ്റ സമൂഹ പുന:സൃഷ്ടിക്ക് പ്രവാസി സംഘടനകള്‍ ഗുണപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദഹം ആവശ്യപ്പട്ടു.

          ഷാര്‍ജ എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇസ് ലാഹിസെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി പി.ഐ.മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.സുലൈമാന്‍ സബാഹി വിഷയമവതരിപ്പിച്ചു.ഷാര്‍ജ യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.എച്ച്.അനീസുദ്ദീന്‍,ഷാര്‍ജ ഇസ് ലാഹിസെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മദനി,ജനറല്‍ സെക്രട്ടറി ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Read More

Sunday, June 20, 2010

ശബാബ് കാംപയ്ന്‍ സെമിനാര്‍ 25 ന്

NB:പരിപാടിയുടെ തത്സമയ പ്രക്ഷേപണം റേഡിയോ ഇസ്‌ലാമില്‍ ഉണ്ടായിരിക്കും

 ഷാര്‍ജ: ശബാബ്,പുടവ,അത്തൗഹീദ് പ്രചാരണ കാംപയ്‌ന്റെ ഭാഗമായി ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 25ന് ഷാര്‍ജ ശബാബ് ഹോമില്‍ നടക്കും.
    പ്രവാസം. മൂല്യച്യുതിയും പ്രതിരോധവും എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഷാര്‍ജ എന്‍. ഐ എം. എസ്. ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ യൂത്ത് ഇന്ത്യ പ്രസിന്റ് സി.എച്ച്.അനീസുദ്ദീന്‍,യുവ കവി  ടി.പി.അനില്‍കുമാര്‍,ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍ എന്നിവര്‍ പ്രസംഗിക്കും.
   

NB:പരിപാടിയുടെ തത്സമയ പ്രക്ഷേപണം റേഡിയോ ഇസ്‌ലാമില്‍ ഉണ്ടായിരിക്കും

Read More

Sunday, October 04, 2009

ലോകം ഉറ്റുനോക്കുന്നത് പലിശരഹിത ബാങ്കിംഗിനെ: മന്ത്രി ഇ അഹമ്മദ്



കോഴിക്കോട്: സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ത്തമാനകാലത്തെ ഒരു പരിഹാരമെന്ന നിലയില്‍ പലിശരഹിത ബാങ്കിംഗ് സംവിധാനത്തെയാണ് ലോകമൊന്നാകെ ഇന്ന് പ്രതീക്ഷയോടെ നോക്കുന്നതെന്ന് കേന്ദ്ര റയില്‍‌വേ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ഫറോക്ക് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെക്കുറിച്ചും പലിശരഹിത ബാങ്കിംഗിനെക്കുറിച്ചുമുള്ള ദ്വിദിന അന്താരാഷ്‌ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More

മുതലാളിത്വ സമ്പദ്‌വ്യവസ്ഥയുടെ പരാജയമാണ് പലിശരഹിത ബാങ്കിംഗിലേക്കെത്തിച്ചത്: എളമരം കരീം


കോഴിക്കോട്: പാശ്ചാത്യ പിന്തുണയോടെയുള്ള മുതലാളിത്വ സമ്പഘടനയുടെ കടന്നുകയറ്റം ലോകത്തൊന്നാകെ പട്ടിണി വര്‍ധിപ്പിച്ച അവസരത്തിലാണ് പലിശരഹിത ബാങ്കിംഗ് സംവിധാനം പോലുള്ള ഇസ്‌ലാമിക രീതിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കിയതെന്ന് വ്യവസായമന്ത്രി എളമരം കരീം.
Read More

Thursday, September 17, 2009

ഫാറൂഖ് അറബിക് കോളെജില്‍ അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനം



ഫറൂഖ് കോളെജ് : പലിശരഹിത ബാങ്കിംഗ്, ഇസ്‌ലാമിക സാമ്പത്തിക നിക്ഷേപം എന്നീ വിഷയങ്ങളില്‍ ഫാറൂഖ് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് ബിരുദാനന്തര ബിരുദ പഠന വിഭാഗം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ജിദ്ദയിലെ ഇസ്‌ലാമിക ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡീ ബി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍‌, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍‌, സെക്യൂറാ ഇന്‍‌വെസ്റ്റ്മെന്റ് (ഇന്ത്യ) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സ‌ഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ, ദക്ഷിണാഫ്രിക്ക, യമന്‍, തുടങ്ങിയ രാഷ്ടങ്ങളില്‍ നിന്നുള്ള പത്തോളം സാമ്പത്തിക വിദഗ്ധരും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി പതിനഞ്ച് പ്രബന്ധങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. കേരളത്തില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ആദ്യത്തെ ഇസ്‌ലാമിക ബാങ്കിംഗ് സാധ്യതാ പഠനത്തിനു നിയോഗിച്ച രഘുറാം കമ്മിറ്റി റിപോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിശദാംശങ്ങളും ചര്‍ച്ചചെയ്യപ്പെടും. കോമേഴ്‌സ്, ഇക്കണോമിക്സ്, അഫ്‌സലുല്‍ ഉലമ വിഷയങ്ങളിലെ പി ജി തല അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യവസായ സംരംഭകര്‍ക്കും സാമ്പത്തിക ലേഖകര്‍ക്കും പങ്കെടുക്കാം. മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഇരുന്നൂറു പേര്‍ക്കാണ് അവസരം. അപേക്ഷാഫോറം കോളെജ് ഓഫീസില്‍ നിന്ന് നേരിട്ടോ പത്ത് രൂപാ സ്റ്റാമ്പ് അയച്ച് തപാല്‍ വഴിയോ ലഭിക്കും.

www.ruacollege.org എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 26നു മുമ്പായി ലഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ +91 9447358258 (ഡോ. പി മുസ്തഫ), +91 9496843395 (ഷഹദ് ബിന്‍ അലി) എന്നീ നമ്പറുകളില്‍ ലഭിക്കും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...