
ഫറൂഖ് കോളെജ് : പലിശരഹിത ബാങ്കിംഗ്, ഇസ്‌ലാമിക സാമ്പത്തിക നിക്ഷേപം എന്നീ വിഷയങ്ങളില്‍ ഫാറൂഖ് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് ബിരുദാനന്തര ബിരുദ പഠന വിഭാഗം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജിദ്ദയിലെ ഇസ്‌ലാമിക ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡീ ബി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, സെക്യൂറാ ഇന്‍വെസ്റ്റ്മെന്റ് (ഇന്ത്യ) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ, ദക്ഷിണാഫ്രിക്ക, യമന്‍, തുടങ്ങിയ രാഷ്ടങ്ങളില്‍ നിന്നുള്ള പത്തോളം സാമ്പത്തിക വിദഗ്ധരും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി പതിനഞ്ച് പ്രബന്ധങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. കേരളത്തില്‍ സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ആദ്യത്തെ ഇസ്‌ലാമിക ബാങ്കിംഗ് സാധ്യതാ പഠനത്തിനു നിയോഗിച്ച രഘുറാം കമ്മിറ്റി റിപോര്‍ട്ടുകളും കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗിന്റെ വിശദാംശങ്ങളും ചര്‍ച്ചചെയ്യപ്പെടും. കോമേഴ്‌സ്, ഇക്കണോമിക്സ്, അഫ്‌സലുല്‍ ഉലമ വിഷയങ്ങളിലെ പി ജി തല അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും വ്യവസായ സംരംഭകര്‍ക്കും സാമ്പത്തിക ലേഖകര്‍ക്കും പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഇരുന്നൂറു പേര്‍ക്കാണ് അവസരം. അപേക്ഷാഫോറം കോളെജ് ഓഫീസില്‍ നിന്ന് നേരിട്ടോ പത്ത് രൂപാ സ്റ്റാമ്പ് അയച്ച് തപാല്‍ വഴിയോ ലഭിക്കും.
www.ruacollege.org എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 26നു മുമ്പായി ലഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ +91 9447358258 (ഡോ. പി മുസ്തഫ), +91 9496843395 (ഷഹദ് ബിന്‍ അലി) എന്നീ നമ്പറുകളില്‍ ലഭിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം