കോഴിക്കോട് / മലപ്പുറം : ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളില്‍ മത-പ്രായ ഭേദമന്യേ ആയിരങ്ങള്‍ പങ്കെടുത്തു.
വിശുദ്ധ ഖുര്‍ആനിലെ ആലു ഇംറാന്‍, ഫുസ്വിലത്ത് എന്നീ സൂറത്തുകളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 12, 13 തിയ്യതികളില്‍ കോഴിക്കോട് നടക്കും. പ്രീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണത്തിനവസരവും ഉണ്ട്. കൂടാതെ ഓരോ ജില്ലകളിലും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവരുള്‍പ്പെടെ മറ്റ് 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. നവംബറില്‍ നടക്കുന്ന ഖുര്‍ആന്‍ സെമിനാറില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഷൌക്കത്ത്, സാഹിദ്, അസീം ബാലുശ്ശേരി, സജീര്‍ മേപ്പാടി, അഫ്താഷ് ചാലിയം, ഹബീബ് മങ്കട, യൂനുസ് മയ്യേരി, സാജിദ്, ഹസീബ്, ഇബ്‌റാഹിം കുട്ടി, പി പി അനസ്, അനീസ്, സജീവ് കരുനാഗപ്പള്ളി, റശീദ്, ജമീഷ് എന്നിവര്‍ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി.
ജാതിമത വ്യത്യാസമില്ലാതെ നിരവധി പേര്‍ മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി.
മലപ്പുറം വെസ്റ്റ് ജില്ലയിലെ 50 കേന്ദ്രങ്ങളിലും ഈസ്റ്റ് ജില്ലയിലെ 55 കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പരീക്ഷക്ക് പ്രസിഡന്റ് അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, സെക്രട്ടറി ജംഷീദ് ചുങ്കത്തറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാന്‍ മങ്കട, റഫീഖ് പുല്ലൂര്‍, ശമീം അരീക്കോട്, ശുക്കൂര്‍ ചോല, ശാക്കിര്‍ ആമയൂര്‍, ഹനീഫ് പുളിക്കല്‍, കെ സി അഷ്‌റഫ്, യൂനുസ് ചെങ്ങര, അദ്‌നാന്‍, ഹന്‍ദല ചുങ്കത്തറ, ഫൈസല്‍ അയനിക്കോട്, ജൌഹര്‍ അയനിക്കോട്, നേതൃത്വം നല്‍കി.
വെസ്റ്റ് ജില്ലയിലെ വിവിധ മേഖലകളില്‍ അബ്‌ദുല്‍ ഗഫൂര്‍ തിരൂരങ്ങാടി, അല്‍താഫ് പരപ്പനങ്ങാടി, നൌഷാദ് യൂനിവേഴ്‌സിറ്റി, അനീസ് വേങ്ങര, മുഹ്‌സിന്‍ കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, സഗീറലി വളവന്നൂര്‍, ഹാരിസ് താനൂര്‍, അഷ്‌റഫ് തിരൂര്‍, സമീല്‍ കുറ്റൂര്‍, ഫാരിസ് പൊന്നാനി, ഷൌക്കത്ത് ചങ്ങരംകുളം നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം