എം അയ്യൂബ്
കോഴിക്കോട്: ഐ എസ് എം ചക്കുംകടവ് ശാഖ സെക്രട്ടറി എം അയ്യൂബ് (35) നിര്യാതനായി. ചുറുചുറുക്കോടെ പ്രവര്‍ത്തന മണ്ഡലത്തില്‍ തിളങ്ങിനിന്ന അയ്യൂബിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണ്. ചക്കുംകടവ് ഇസ്‌ലാഹി സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിലും അതിന്റെ നടത്തിപ്പിലും അയ്യൂബ് ചെയ്‌ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സെന്ററിന്റെ നടത്തിപ്പില്‍ സദാ ശ്രദ്ധാലുവായിരുന്ന അയ്യൂബ് ഒഴിവുസമയങ്ങളിലെല്ലാം സെന്ററിന്റെ അറ്റകുറ്റപ്പണികള്‍ ഒറ്റയ്‌ക്കു ചെയ്‌തുതീര്‍ക്കും. സംഘടനാപ്രവര്‍ത്തനരംഗത്തും ഈ മികവ് പ്രകടമായിരുന്നു. സാമൂഹ്യക്ഷേമ രംഗങ്ങളില്‍ അതീവ താല്‌പര്യമുണ്ടായിരുന്ന അദ്ദേഹമായിരുന്ന പലപ്പോഴും ഇതിനുവേണ്ട കലക്‌ഷന്‍ നടത്തിയിരുന്നത്. പാളയം മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായിരുന്ന അയ്യൂബ് തന്റെ തൊഴില്‍മേഖലയിലും ആദര്‍ശപ്രബോധനം തുടര്‍ന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. മിതഭാഷിയായി ലളിതജീവിതം നയിച്ചിരുന്ന അയ്യൂബ് ഒരിക്കലും ആദര്‍ശത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്‌ഫിറത്തും മര്‍ഹമത്തും നല്‌കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
കെ വി നിയാസ് കല്ലായ്
2 വായനക്കാരുടെ പ്രതികരണങ്ങൾ :
Aboobacker Karakkuninete Kabaridam Vishalamakkaette, Allahu Anugrahikkette.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം