Saturday, September 05, 2009

എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നാളെ 300 കേന്ദ്രങ്ങളില്‍

കോഴിക്കോട് / തിരൂര്‍ / മഞ്ചേരി : ഖുര്‍‌ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാം‌പയിനോടനുബന്ധിച്ച് എം എസ് എം സങ്കടിപ്പിക്കുന്ന പതിമൂന്നാമത് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നാളെ രാവിലെ പത്തുമുതല്‍ 12 വരെ കേരളത്തിനകത്തും പുറത്തുമുള്ള 300 കേന്ദ്രങ്ങളിലായി നടക്കും. പരീക്ഷാ നടത്തിപ്പിനായി 600 ഇന്‍‌വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹര്‍ശിദ് മാത്തോട്ടം അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അനൌപചാരിക ഖുര്‍‌ആന്‍ വിജ്ഞാന മത്സരമാണ് എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ. മര്‍ഹൂം മുഹമ്മദ് അമാനി മൌലവിയുടെ ഖുര്‍‌ആന്‍ വിവരണത്തിലെ സൂറ: ആലു ഇം‌റാന്‍‌, ഫുസ്സിലത്ത് എന്നീ അധ്യായങ്ങളെ ആസ്‌പദമാക്കി നടക്കുന്ന പരീക്ഷയില്‍ മത - പ്രായഭേദമന്യേ 5000 ത്തോളം പേരാണ് പങ്കെടുക്കുന്നത്. കേരളത്തിനു പുറമെ ഇന്ത്യിലെ പ്രമുഖ നഗരങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.

പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് മക്ക, മദീന സന്ദര്‍ശനവും ഉം‌റ നിര്‍വഹിക്കാനുള്ള അവസരവുമാണ് സംഘാടകര്‍ ഒരുക്കുന്നത്. കൂടാതെ ഓരോ ജില്ലകളിലും ഒന്ന്, രണ്ട് സ്ഥനങ്ങള്‍ നേടുന്നവരുള്‍പ്പെടെ മറ്റ് അമ്പത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നവമ്പറില്‍ നടക്കുന്ന ഖുര്‍‌ആന്‍ സെമിനാറില്‍ വെച്ച് സമ്മാനിക്കും. പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍‌ട്രോളര്‍ ശാക്കിര്‍ ബാബു കുനിയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 4040967 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പരീക്ഷക്ക് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മലപ്പുറം (വെസ്റ്റ്) ജില്ലാ പരീക്ഷാ കണ്‍‌ട്രോളര്‍ യൂനുസ് മയ്യേരി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകള്‍, ഹാള്‍ടിക്കറ്റ് തുടങ്ങിയവ തിരൂര്‍ ജില്ലാ മുജാഹിദ് ഓഫീസില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്നു മുതല്‍ നാലുവരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 984 6587082, 2426822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

സെപ്‌തം. ആറിന് രാവിലെ 10 മുതല്‍ 12 വരെ മലപ്പുറം ഈസ്റ്റ് ജില്ലയിലെ തെരഞ്ഞെടുത്ത 55 കേന്ദ്രങ്ങളില്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ വിതരണം പൂര്‍ത്തിയായതായും ലഭിക്കാത്തവര്‍ മഞ്ചേരി ഇസ്‌ലാഹി കാം‌പസുമായി ബന്ധപ്പെടണമെന്നും ജില്ലാ കണ്‍‌വീനര്‍ ഹബീബ് മങ്കട, സെക്രട്ടറി ജംഷീദ് ചുങ്കത്തറ എന്നിവര്‍ അറിയിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...