തിരൂര്‍: മുജാഹിദ് പ്രവര്‍ത്തകരില്‍ ആദര്‍ശവ്യതിയാനം ആരോപിച്ച് സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പ്രചാരകരായി മാറുന്നത് സമൂഹം തിരിച്ചറിയണമെന്ന് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു.
ഇല്ലാത്ത ആരോപണം നടത്തി മുജാഹിദ്
നേതാക്കളെ തേജോവധം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വാരിപ്പുണരുന്നതിന്റെ ഉദാഹരണമാണ് എ പി വിഭാഗം മുജാഹിദ് ഫത്വ്‌വാ ബോര്‍ഡ് ചെയര്‍മാന്റെ പെരുന്നാള്‍ ദിന പ്രസംഗമെന്നും സി പി പറഞ്ഞു.
കെ എന്‍ എം വെസ്റ്റ് ജില്ലാ കൌണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി പ്രസ്ഥാനം എക്കാലത്തും മതസൌഹാര്‍ദ്ദം വെച്ചു പുലര്‍ത്തിയിട്ടുണ്ടെന്നും. ആദര്‍ശം ബലികഴിച്ചുള്ള സൌഹാര്‍ദ്ദം ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അന്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേര്‍ച്ചച്ചോര്‍ സ്വീകരിക്കാമെന്നുള്ള ഫത്വ്‌വാബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന ശിര്‍ക്കിലേക്കുള്ള തിരിച്ചുപോക്കാണെന്നും ഖുനൂത്ത്, തറാവീഹ് എന്നീ വിഷയങ്ങളില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സമീപനം മാറ്റണമെന്ന ആഹ്വാനം അംഗീകരിക്കാവതല്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് യു പി അബ്ദുറഹ്മാന്‍ മൌലവി അധ്യക്ഷത വഹിച്ചു. ശാഖാ, പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ ആദര്‍ശ പ്രചരണം നടത്താനും ഒക്‍ടോബറില്‍ സംസ്ഥാന നേതാക്കള്‍ നടത്തുന്ന ഏരിയ പര്യടന പരിപാടി വിജയിപ്പിക്കാനും കൌണ്‍സിലില്‍ തീരുമാനമായി. ഒക്‍ടോബര്‍ നാലിന് മണ്ഡലം തല കണ്‍വെന്‍ഷനുകളും നടത്തും.
എം മുഹമ്മദ് ബാപ്പുട്ടി, കെ അബ്ദുല്‍കരീം എഞ്ചിനീയര്‍, ഉബൈദുല്ല താനാളൂര്‍, പി മൂസക്കുട്ടി മദനി, എ സൈദാലിക്കുട്ടി, പി അബ്ദുല്‍ മജീദ്, ടി ആബിദ് മദനി, സി എന്‍ അബ്ദുന്നാസര്‍ മദനി, എം മുഹമ്മദ് കുഞ്ഞി, സി പി സൈനുദ്ദീന്‍ മാസ്റ്റര്‍, എം എം അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, ടി അബ്ദുസ്സമദ് മാസ്റ്റര്‍, ടി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഹുസൈന്‍ കുറ്റൂര്‍, സിദ്ദീഖ് മാസ്റ്റര്‍ കരിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം