കുവൈത്ത് : മനുഷ്യ ഉല്പത്തിയെയും സ്വന്തം സൃഷ്ടിപ്പിനെയും കുറിച്ചുള്ള അജ്ഞതയാണ് ചില മനുഷ്യര്‍ പരലോകത്തെ നിഷേധിക്കുന്നതിനു കാരണമെന്ന് ശംസുദ്ദീന്‍ ഖാസിമി പറഞ്ഞു. കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിറ്റി ശാഖ സംഖടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ഐഹിക ജീവിതം നശ്വരവും നൈമിഷികവുമാണ്. മരണം മുതല്‍ തുടങ്ങുന്ന ജീവിതമാണ് ശാശ്വതമായത്. പരലോകജീവിതത്തില്‍ സുഖവും ആനന്ദകരവുമാക്കുവാന്‍ സത്യവിശ്വാസം സല്‍കര്‍മം സഹവര്‍ത്തിത്വം എന്നിവകൊണ്ട് ജീവിതത്തെ വിശ്വാസികള്‍ തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട് സ്വാഗതം പറഞ്ഞു. സ്വാലിഹ് കാഞ്ഞങ്ങാട്, ബഷീര്‍ ഇര്‍ഷാദ് കണ്ണൂര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം