അല്‍ അഹ്സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ അഹ്സ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹഫൂഫിലെ അല്‍ നഈം ഓഡിറ്റോറിയത്തില്‍ നടത്തിയ മലയാളി ഇഫ്‌താര്‍ സംഗമം സംഘാടകരുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സംഗമത്തില്‍ എം നാസര്‍ മദനി ഉദ്ബോധന പ്രസംഗം നടത്തി. വിശുദ്ധഖുര്‍ആന്‍ മാനവര്‍ക്ക് മുഴുവന്‍ വഴികാട്ടിയാണെന്നും അതിനാല്‍ ഖുര്‍ആനിന്റെ ആളുകളെന്നറിയപ്പെടുന്ന മുസ്‌ലിം സമുദായം ജീവിതത്തില്‍ ഖുര്‍ആനിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗപ്ര്വേശനത്തിന്നായി സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അനശ്വരമായ ജീവിതത്തെവിട്ട് നശ്വരമായ ജീവിതത്തെ മാത്രം ലക്ഷ്യം വെക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മദനി സദസ്സിനെ ഉണര്‍ത്തി.
അഹ്സയിലെ ഏറ്റവും അധികം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം സംഘാടകരിലും പ്രവര്‍ത്തകരിലും ആവേശമായിമാറി. മഗ്‌രിബ് നമസ്‌കാരത്തിന് നാസര്‍ മദനി നേതൃത്വം നല്‍കി. ഹുസൈന്‍ ബാവ താമരശ്ശേരി, അബ്‌ദുര്‍റഹിമാന്‍ മഞ്ചേരി, നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍ അസീസ് കക്കോടി, ആസാദ് പുളിക്കല്‍, അബ്‌ദുല്‍ അഹദ് പുളിക്കല്‍, മരക്കാര്‍ കക്കോവ്, മുജീബുര്‍റഹ്‌മാന്‍ അരീക്കോട്, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ് പറമ്പില്‍ പീടിക, ഷെരീഫ് മടവൂര്‍, മുഹമ്മദലി മടവൂര്‍, ഇബ്‌റാഹിം തലപ്പാടി, അബ്‌ദുസ്സമദ് കാലടി, പൂക്കോയ പത്തനംതിട്ട, താജുദ്ദീന്‍ കടയ്ക്കല്‍, ശിഹാബ് മലപ്പുറം, സജീര്‍ ചന്തിരൂര്‍, മര്‍യം അബ്‌ദുല്‍ അസീസ്, സാജിത നാസര്‍, റംല സാബിത് എന്നിവര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം