Thursday, May 31, 2012

അല്ലാഹു മാത്രമാണ്‌ പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹന്‍ : C P ഉമര്‍ സുല്ലമി



കല്ലായ്‌: സ്രഷ്‌ടാവും പരിപാലകനുമായ അല്ലാഹു മാത്രമാണ്‌ പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹന്‍ എന്ന്‌ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്‌താവിച്ചു. കോഴിക്കോട്‌ സിറ്റി മുജാഹിദ്‌ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷം ജനങ്ങളും ഈ വിഷയത്തില്‍ വഴികേടിലാണ്‌. മരിച്ചുപോയ മഹത്തുക്കളോടും ശവകുടീരങ്ങളോടും പ്രാര്‍ഥിക്കുന്നവരെ മുസ്‌ലിംകളില്‍ തന്നെ കാണാം. ഉല്‍പതിഷ്‌ണുക്കള്‍ എന്ന്‌ അവകാശപ്പെടുന്നവര്‍ പോലും ഈ വിഷയത്തില്‍ വ്യതിയാനത്തിന്‌ വിധേയമാകുന്നു എന്നത്‌ ഏറെ ഖേദകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. 


കെ മുഹമ്മദ്‌ കോയ അധ്യക്ഷത വഹിച്ചു. എം എസ്‌ എം ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സി മരക്കാരുട്ടി, അഫ്‌താശ്‌ ചാലിയം, ജരീര്‍ പാലത്ത്‌ പ്രസംഗിച്ചു. കെ പി അബ്‌ദുര്‍റഹ്‌മാന്‍ സ്വാഗതവും എ കെ അബ്‌ദുര്‍റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
Read More

അറബി ഭാഷയുടെ സാധ്യതകള്‍ പ്രചരിപ്പിക്കണം -പി എസ്‌ സി ചെയര്‍മാന്‍



ആലുവ: ലോകോത്തര ഭാഷയായ അറബിയുടെ സാധ്യതകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന്‌ പി എസ്‌ സി ചെയര്‍മാന്‍ ഡോ. കെ എസ്‌ രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ശ്രീമൂലനഗരം ജാമിഅ ഇസ്‌ലാഹിയ അറബിക്കോളെജ്‌ വാര്‍ഷികവും തഹ്‌ഫീദില്‍ ഖുര്‍ആന്‍ സനദ്‌ദാന സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സനദ്‌ദാനം നിര്‍വഹിച്ചു. എ എം കോയ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 


കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്‍ഗനി സ്വലാഹി, കെ കെ ഹുസൈന്‍ സ്വലാഹി, എ എ അജ്‌മല്‍, നൗഫിയ ഖാലിദ്‌ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എച്ച്‌ ഹംസ കോളെജ്‌ മാഗസിന്‍ പ്രകാശനം ചെയ്‌തു. പി എച്ച്‌ അബ്‌ദുറസാഖ്‌ ഏറ്റുവാങ്ങി. സെമിനാര്‍ എറണാകുളം ഡയറ്റ്‌ സീനിയര്‍ ലക്‌ചറര്‍ കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. വി എന്‍ അബ്‌ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. സക്കീര്‍ നദ്‌വി, സഹല്‍ ഹാദി, അബ്‌ദുല്‍ മലിക്ക്‌ ഫാറൂഖി, സജ്ജാദ്‌ ഫാറൂഖി, എം എം അബ്ബാസ്‌ സ്വലാഹി പങ്കെടുത്തു. എം കെ ശാക്കിര്‍ സ്വാഗതവും എം പി അബ്‌ദുര്‍റഹ്‌മാന്‍ നന്ദിയും പറഞ്ഞു.
Read More

തിന്മകള്‍ക്കെതിരെ മനസ്സുകൊണ്ട്‌ പ്രതിരോധം സൃഷ്‌ടിക്കുക -മന്ത്രി അനില്‍കുമാര്‍



മങ്കട: സമൂഹത്തിലെ നല്ലതല്ലാത്ത കാര്യങ്ങളെ മനസ്സു കൊണ്ട്‌ പ്രതിരോധിക്കണമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി എ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മങ്കടയില്‍ സംഘടിപ്പിച്ച ദി മെസേജ്‌ ഇസ്‌ലാമിക്‌ മെഡിക്കല്‍ എക്‌സിബിഷനോടനുബന്ധിച്ച്‌ നടന്ന യുവജന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മണ്ഡലം സെക്രട്ടറി പി അന്‍വര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. 


ടി അഹമ്മദ്‌ കബീര്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ്‌ ജില്ലാ സെക്രട്ടറി ഉസ്‌മാന്‍ താമരത്ത്‌, മങ്കട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി അബ്‌ദുല്‍കരീം, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി യു പി യഹ്‌യാഖാന്‍, പി കെ കുഞ്ഞാലിക്കുട്ടി, ടി ടി ഹമീദ്‌, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, കെ ഹബീബ്‌ റഹ്‌്‌്‌മാന്‍ പ്രസംഗിച്ചു.
Read More

ഖുര്‍ആനിക വെളിച്ചം ഉള്‍ക്കൊണ്ട്‌ ജീവിക്കുക - മന്ത്രി അബ്‌ദുര്‍റബ്ബ്‌



കടലുണ്ടി: ആധുനിക സമൂഹത്തിലെ അന്ധകാരത്തിന്‌ പരിഹാരം ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതം നയിക്കലും ഖുര്‍ആനിക വെളിച്ചത്തിലേക്ക്‌ സമൂഹത്തെ ക്ഷണിക്കലുമാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുര്‍റബ്ബ്‌ പ്രസ്‌താവിച്ചു. കടലുണ്ടി ശാഖാ ഐ എസ്‌ എം സംഘടിപ്പിച്ച `വെളിച്ചം' ഖുര്‍ആന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ വിജയികള്‍ക്കും എസ്‌ എസ്‌ എല്‍ എസി ജേതാക്കള്‍ക്കും മന്ത്രി സമ്മാനവിതരണം നടത്തി. 


ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി എ സഈദ്‌ ഫാറൂഖി, ജഅ്‌ഫര്‍ വാണിമേല്‍, ടി കെ ശൈലജ, എന്‍ പി ബാദുഷ, ടി പി ഹുസൈന്‍ കോയ, അനസ്‌ കടലുണ്ടി പ്രസംഗിച്ചു. പഠനസെഷനില്‍ മമ്മുട്ടി മുസ്‌ലിയാര്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി ക്ലാസ്സെടുത്തു. എ കെ റഷീദ്‌ മാസ്റ്റര്‍, ടി പി റഫീഖ്‌ റഹ്‌മാന്‍, ടി മുഹ്‌സിന്‍, പി എ നസീര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ സല്‍മ അന്‍വാരിയ പ്രഭാഷണം നടത്തി. നജീബ അനസ്‌, മറിയംബീവി ടീച്ചര്‍, ദില്‍നാ ഫാത്തിമ, സാബിറ സുബൈര്‍ പ്രസംഗിച്ചു.
Read More

വര്‍ഗീയ ധ്രുവീകരണം തിരിച്ചറിയണം - ISM

മേപ്പയൂര്‍: താല്‌ക്കാലിക നേട്ടത്തിനുവേണ്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം അത്യന്തം അപകടകരമാണെന്ന്‌ ഐ എസ്‌ എം കോഴിക്കോട്‌ ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ ഹര്‍ഷിദ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എം അബ്‌ദുല്‍അസീസ്‌ അധ്യക്ഷത വഹിച്ചു. 


കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി, ഐ എസ്‌ എം സംസ്ഥാന ട്രഷറര്‍ ഇസ്‌മാഈല്‍ കരിയാട്‌, ആസിഫലി കണ്ണൂര്‍ ക്ലാസെടുത്തു. നജീബ്‌ തിക്കോടി, നൗഷാദ്‌ ബാലുശ്ശേരി, ജസീല്‍ കുറ്റിയാടി, അസീസ്‌ നൊച്ചാട്‌, ജലീല്‍ കീഴൂര്‍, തന്‍സീല്‍ വടകര, അന്‍ഷിദ്‌ മേപ്പയൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ കെ എം സകരിയ്യ സമാപന പ്രഭാഷണം നടത്തി.
Read More

ഖുര്‍ആന്‍ പഠനത്തിന് മുസ്‌ലിംകള്‍ തയ്യാറാവുക : ഡോ.ഹുസൈന്‍ മടവൂര്‍



ജിദ്ദ: മനുഷ്യന്‍ ഇടപെടുന്ന നിഖില മേഖലകളിലും ഖുര്‍ആന്‍ നല്കിയ നിര്‍ദ്ദേശങ്ങളേക്കാള്‍ മികച്ച നിര്‍ദ്ദേശം അവതരിപ്പിക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ഏത് തലത്തില്‍ നോക്കിയാലും ആകര്‍ഷിക്കപ്പെടാവുന്ന ഇസ്‌ലാമിന്റെ പ്രായോഗികതയുടെ ഉദാഹരണമാണ് സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇസ്‌ലാമിക് ബാങ്കിംഗിനെ സ്വീകരിക്കാന്‍ തയ്യാറായത്. ലോകം ഖുര്‍ആനികാദര്‍ശങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്ന കാഴചകളാണ് എവിടെയും. ഓരോ പതിപ്പിലും മാറ്റത്തിരുത്തലുകളുമായാണ് വേദങ്ങളടക്കമുള്ള ഗ്രന്ഥങ്ങള്‍ ഇറങ്ങുന്നതെങ്കില്‍, അവതരണനാള്‍ തൊട്ട് ഒരക്ഷരത്തിന് പോലും ക്ഷതം സംഭവിക്കാത്ത കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് ദൈവിക ഗ്രന്ഥത്തിന്റെ മാത്രം സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു.സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദയിലെത്തിയ ഡോ. ഹുസൈന്‍ മടവൂര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. മുപ്പതാം വാര്‍ഷികമാഘോഷിക്കുന്ന സെന്ററിന് അതിന്റെ സ്ഥാപകനേതാവ് കൂടിയായ ഡോ. മടവൂര്‍ ആശംസകളര്‍പ്പിച്ചു. 


കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്വാധീനമാണ്, ഖുര്‍ആനിലേക്ക് തെളിവുകള്‍ അന്വേഷിക്കാനും പ്രവാചകനിലേക്ക് സനദ് തിരയുന്ന ഇസ്‌ലാമിക രീതിയിലേക്ക് മുടിപ്രശ്‌നത്തെ സമീപിക്കാനും സമസ്തയിലെ ഒരു വിഭാഗത്തെ മാറ്റിയത്. വോട്ടെടുപ്പ് പോലുള്ള കാര്യങ്ങളില്‍ പുറം തിരിഞ്ഞു നിന്നിരുന്ന ജമാഅത്തെ ഇസ്‌ലാമിയും ഇന്ന് യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കുന്നു. എന്നാല്‍ മതരംഗത്ത് കാണുന്ന കക്ഷിതാത്പര്യങ്ങള്‍ പുതുതലമുറയെ മതത്തില്‍ നിന്നും അകറ്റുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. മുന്‍ഗാമികള്‍ക്ക് കാണിച്ച വീക്ഷണവിശാലത ഇന്നത്തെ പണ്ഡിതരും കാണിക്കണം. കലഹങ്ങള്‍ക്ക് ഇടവരുത്താതെ സദുപദേശങ്ങളായി മതപ്രഭാഷണങ്ങള്‍ മാറിയാല്‍ അത് സമുദായത്തിന് ഗുണകരമാവുമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം വിരുദ്ധരുടെ എതിര്‍പ്പുകള്‍ക്കിടയിലും ഇസ്‌ലാം ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള മതമായി മാറിയിരിക്കുന്നു. ഖുര്‍ആനെതിരെയുള്ള പ്രചണ്ഡമായ പ്രചരണമാണ് ഖുര്‍ആന്‍ പഠനത്തിനും അതിനോട് മതിപ്പുളവാക്കാനും കാരണമായി വര്‍ത്തിച്ചതെന്ന് ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. 


സ്ത്രീകളുടെ പേരില്‍ ഇസ്‌ലാമിനെ എതിര്‍ത്തവര്‍ മുസ്‌ലിം രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റങ്ങള്‍ കണ്ട് സ്തംഭിച്ചു നില്‍ക്കുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം തുടങ്ങി വെച്ചതും മറ്റുള്ളവര്‍ ഏറ്റെടുത്തതുമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളും ഗള്‍ഫ് നാടുകളിലുള്ള ഖുര്‍ആന്‍ പഠനത്തിനുള്ള വ്യാപകമായ അവസരങ്ങളും മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തണം. ആദ്യം ഖുര്‍ആന്‍ പഠിക്കേണ്ടവര്‍ മുസ്‌ലിംകള്‍ തന്നെയാണ്. മടവൂര്‍ ആഹ്വാനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് സ്വാഗതവും മുജീബ് റഹ്മാന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
Read More

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക്ക്‌ഷോപ്പ്



ജിദ്ദ : മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ 'പാരലല്‍ മീഡിയ വര്‍ക്‌ഷോപ്പ്' സംഘടിപ്പിച്ചു. പുതുതലമുറ മാധ്യമങ്ങളായ സോഷ്യല്‍ മീഡിയകളെ ആസ്വാദനത്തോടൊപ്പം സമൂഹത്തിനുപയുക്തമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അതാത് മേഖലകളിലെ പ്രമുഖര്‍ സദസ്സിനോട് പങ്കുവെച്ചപ്പോള്‍ അതൊരു വേറിട്ട അനുഭവമായി. ശറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ആസ്ഥാനത്തായിരുന്നു പരിപാടി. രണ്ട് സെഷനുകളിലായി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഓഡിയോ, വിഷ്വല്‍, പ്രിന്റ്, ഇ മീഡിയകളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകള്‍. മധ്യവര്‍ഗ ഉപരിമധ്യവര്‍ഗ താത്പര്യങ്ങള്‍ നയിക്കുന്ന മാധ്യമലോകത്തിന് സാധാരണക്കാരന്റെ കഥകളും താത്പര്യങ്ങളും വിഷയമല്ലെന്ന് കോളമിസ്റ്റും ശബാബ് വാരിക എഡിറ്ററുമായ മുജീബ് റഹ്മാന്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറ്റത്തിന്റെ പാതയിലാണ്. സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ പത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതുവഴി വായനക്കാര്‍ക്ക് പത്രവുമായി സംവദിക്കാനുള്ള വമ്പിച്ച അവസരമാണ് കൈവന്നിരിക്കന്നത്. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ സാമൂഹ്യപ്രശ്‌നങ്ങളെ ദിവസങ്ങളോളം ജ്വലിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് മുജീബ് റഹ്മാന്‍ ഉദാഹരണസഹിതം വിശദീകരിച്ചു. പത്രാധിപര്‍ക്കുള്ള കത്തുകള്‍ എഴുതുവാന്‍ സദസ്സിന് അവസരം നല്കുകയും മുജീബ് അവയെ വിലയിരുത്തുകയും ചെയ്തത് സദസ്സിന് ഈ രംഗത്ത് മാര്‍ഗദീപകമായി. 


പുതുമയുള്ള തലക്കെട്ടുകള്‍ക്കും സംസാരിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് തിരക്കുപിടിച്ച കാലത്ത് വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയെന്ന് ബ്ലോഗറും പ്രോഗ്രാം കമ്മറ്റി കണ്‍വീനറുമായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കുവാന്‍ എല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ അധ്യക്ഷപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 


ഗുജറാത്ത് കലാപത്തിന്റെ കഥകള്‍ പുറം ലോകത്തെ അറിയിച്ചത് രാഷ്ട്രീയക്കാരേക്കാള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞു കൊണ്ട് അമൃതാ ടിവി റിപ്പോര്‍ട്ടര്‍ ഉസ്മാന്‍ ഇരുമ്പുഴി വിഷ്വല്‍ മീഡിയ വര്‍ക്ക്‌ഷോപ്പിന് തുടക്കമിട്ടു. ടെഹല്‍ക ഓണ്‍ലൈന്‍ മീഡിയ ഒളിക്യാമറയിലൂടെ ഉന്നതരുടെ അഴിമതിയുടെയും അസാന്മാാര്‍ഗിതകയുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുകൊണ്ടുവന്നത് സോഷ്യല്‍മീഡിയയുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ വിഷ്വല്‍മീഡിയയുടെ അനന്തസാധ്യതകള്‍ അദ്ദേഹം അവതരിപ്പിച്ചു. 


തുടര്‍ന്നു ജലീല്‍ കണ്ണമംഗലം (ഏഷ്യാനെറ്റ്) വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ക്യാമറ ട്രിക്കുകളും, ഷൂട്ട് ചെയ്ത വീഡിയോ എങ്ങനെ സംഗ്രഹിച്ച് എഡിറ്റ് ചെയ്തു അവതരിപ്പിക്കാമെന്നും വിവരിച്ചത് വിജ്ഞാനപ്രദമായി. സെന്റര്‍ ഐടി വിംഗ് കണ്‍വീനര്‍ ജൈസല്‍ ഫറോക്ക് യൂട്യൂബിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും അത് ഷെയര്‍ ചെയ്യുന്നതും വിവരിച്ചതോടെ സദസ്സിന് പൂര്‍ണ്ണമായ ഒരു ചിത്രം ലഭിച്ചു. സമദ് കാരാടന്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, സ്വാഗതസംഘം ചെയര്‍മാന്‍ സലാഹ് കാരാടന്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മീഡിയാ വിഭാഗം കണ്‍വീനര്‍ സലീം ഐക്കരപ്പടി സ്വാഗതവും ഓഡിയോ & വീഡിയോ കണ്‍വീനര്‍ ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
Read More

Tuesday, May 29, 2012

പാന്‍മസാല നിരോധനം സ്വാഗതാര്‍ഹം : KNM



കൊയിലാണ്ടി: പാന്‍മസാല നിരോധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും കെ.എന്‍.എം. ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൗഷാദ് കുറ്റിയാടി, ആഷിക് ചാലിക്കര, സഈദ്, ടി.പി.മൊയ്തു, എന്‍.കെ.എം. സക്കറിയ, അലി കിനാലൂര്‍, അബ്ദുലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, May 27, 2012

'അറിവിന്‍ തേന്‍കുടം-2012' സൗദി ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി സംഗമം ജൂണ്‍ ഒന്നിന്



റിയാദ്‌: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി വിഭാഗമായ തിളക്കം സ്‌ററുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അറിവിന്‍ തേന്‍കൂടം 2012' വിദ്യാര്‍ത്ഥി സംഗമം ജൂണ്‍ 1 വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 7 മണി വരെ അസീസിയയിലുള്ള അല്‍ നൂര്‍ ഇസ്തിറാഹയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 'മതം ധാര്‍മ്മികത നവോത്ഥാനം' എന്ന ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായാണ് സംഗമം നടക്കുന്നത്. മാറി വരുന്ന സാംസ്‌കാരിക അപചയങ്ങള്‍ക്കിടയില്‍ പലരും മറന്നും പോകുന്ന ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ പുതു തലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


ദിശാബോധം നഷ്ടപ്പെടുകയും ചുററും കാണുന്ന ആഡംബരങ്ങളില്‍ കണ്ണു മഞ്ഞളിക്കുകയും ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ കര്‍മ്മചേതന വഴി തെററുകയും ഇത് ധര്‍മ്മച്യുതിയിലേക്കും അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു. ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ സ്വാധീനവും ഇന്റനെററിന്‍േറയും സോഷ്യല്‍ നെററ്‌വര്‍ക്കുകളുടേയും കടന്നു കയററവും പഠന പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വിശിഷ്യാ പ്രവാസ ലോകത്തെ കുട്ടികളെ കുറച്ചൊന്നുമല്ല പുറകോട്ട് വലിക്കുന്നത്. ഈ വിഷയങ്ങളില്‍ രക്ഷിതാക്കളുടെ അജ്ഞതയും മക്കളോടുള്ള അതിരുവിട്ട സ്‌നേഹവും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഐ.ടി മേഖലലെ ജനോപകാരപ്രദമായ തലങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരുതലമുറ വലിയൊരു വിസ്‌ഫോടനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ആത്മീയതയിലും മതബോധത്തിലും അധിഷ്ഠിതമായ കൂട്ടായ്മകള്‍ രൂപപ്പെട്ടു വന്നാല്‍ മാത്രമേ ഇത്തരം സാഹചര്യത്തെ നേരിടാന്‍ കഴിയൂ. ഇതിന് പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കയാണ് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഉദ്ഘാടന സമാപന സെഷനുകളിലും ബാല സംഗമം, ടീന്‍സ് മീററ്, കലാവിരുന്ന് എന്നിവയിലും കേരളത്തിലേയും സൗദിയിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 


 സംഗമത്തിന്റെ വിജയത്തിനായി ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മുഹമ്മദ് ഹാഷിം മുഖ്യരക്ഷാധികാരിയായും ഷാനിഫ് വാഴക്കാട്, ഷറഫുദ്ദീന്‍ കടലുണ്ടി, അബ്ദുറഹീം പനൂര്‍, സൈനുല്‍ ആബിദീന്‍ എന്നിവര്‍ രക്ഷാധികാരികളായും ഹനീഫ മാസ്‌ററര്‍ (ചെയര്‍മാന്‍), സലിം ചാലിയം (വൈസ് ചെയര്‍മാന്‍), നിഹാല്‍ നഈം (ജന.കണ്‍വീനര്‍), ഷഹസാദ് നാസര്‍, ബാഹിഷ്, നിഹാല്‍ (ജോയന്റ് കണ്‍വീനര്‍മാര്‍), സിനാന്‍ യൂസഫ്, നസല്‍ ഉസ്മാന്‍, ഇസ്മാഈല്‍ കെ.എസ് (പബ്‌ളിസിററി), സയ്യിദ് ആബിദീന്‍, അജ്മല്‍ സമദ് (രജിസ്‌ട്രേഷന്‍), അമീര്‍, അര്‍ഷദ് ഹഖീം, ആശിഖ് (വളണ്ടിയര്‍), ബഷീര്‍ ഒളവണ്ണ (ഫുഡ്), മുനീര്‍ അരീക്കോട് (ലൈററ് ആന്റ് സൗണ്ട്), ഫൈസല്‍ സ്രാമ്പിയന്‍, സല്‍മാന്‍ മുസ്തഫ (മീഡിയ), അബ്ദുല്‍ റസാഖ് മദനി, അബൂഹുറൈര്‍, സാജിദ് കൊച്ചി, ശരീഫ് പാലത്ത്, ഹംസ നജാത്തി എന്നിവര്‍ പ്രോഗ്രാം കോ ഓര്‍ഡിനേററര്‍മാരുമായി വിപുലമായ കമ്മററി രൂപീകരിച്ചു.
Read More

യോജിപ്പിന്റെ മേഖലകള്‍ വിശകലനം ചെയ്യാന്‍ സംഘടനാ പ്രതിനിധികള്‍ ഒത്തുകൂടി



ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ലെ മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ സജീവമായ പതിനഞ്ച് സംഘടനകളുടെ പ്രതിനിധികള്‍ പ്രവാസിസമൂഹത്തിന്റെ നന്മക്കായി യോജിച്ച് നടത്താവുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ വിശകലനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡണ്ടും പ്രമുഖ കോളമിസ്റ്റുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. സംഘടനകള്‍ക്കിടയില്‍ ജനലുകളും വാതിലുകളും അടച്ചിടുന്ന നിഷേധാത്മകത വെടിയുകയാണെങ്കില്‍ അവിടേക്ക് രജ്ഞിപ്പിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കാറ്റും വെളിച്ചവും പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുഴുവന്‍ സമൂഹത്തിന്റെയും നന്മക്കായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്ന ഉദാത്തമായ സമീപനത്തിലേക്കുയരാന്‍ സാധിക്കാത്തതാണ് കേരളീയ ജനത അനുഭവിക്കുന്ന പ്രതിസന്ധികളുടെ മുഖ്യകാരണം. വൈവിധ്യമെന്നത് സമൂഹത്തിന്റെ ശേഷിയുടെ അടയാളമാണ്. വ്യത്യസ്തതകള്‍ തമ്മിലുള്ള മഴവില്‍ സംസ്‌കാരത്തിന്റെ വര്‍ണ്ണരാജിയായിരിക്കണം സമൂഹത്തിന്റെ മുഖമുദ്ര. യോജിപ്പിന്റെ മേഖലകളില്‍ പരമാവധി യോജിക്കുകയും വിയോജിപ്പ് ആരോഗ്യകരമാവുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യം, മയക്കുമരുന്ന്, അക്രമം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 


 വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ പി അബൂബക്കര്‍ (ഐഎംസിസി), റഷീദ് കൊളത്തറ (ഒഐസിസി), പി എ മുഹമ്മദ് (ജംഇയ്യത്തുല്‍ അന്‍സാര്‍), സിറാജ് കൊല്ലം (കെഐജി), മുഹമ്മദ് അലി അസ്ഗര്‍ (എംഎസ്എസ്), മൂസക്കോയ പുളിക്കല്‍ (ഇസ്ലാഹി സെന്റര്‍), അഷ്‌റഫ് മൊറയൂര്‍ (ഫ്രറ്റേര്‍ണിറ്റി ഫോറം), ടി എച്ച് ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി), എന്‍ എം ജമാലുദ്ദീന്‍ (എംഇഎസ്), സമദ് കാരാടന്‍ (ഇന്ത്യന്‍ മീഡിയ ഫോറം), റഫീഖ് പത്തനാപുരം (നവോദയ), അമീര്‍ അലി (സിജി), സാജിര്‍ കുറ്റൂര്‍ (ഐഡിസി), കെ എന്‍ മുഹമ്മദ് അലി (ന്യൂ ഏജസ്) എന്നിവര്‍ സംസാരിച്ചു. ഒന്നിച്ചിരിക്കുകയെന്ന മഹത്തായ കാര്യം സാധ്യമാക്കിയ ഇസ്ലാഹി സെന്ററിനെ മുഴുവന്‍ പ്രാസംഗികരും പ്രശംസിച്ചു. 


സംഘടനകള്‍ തങ്ങളുടെ അജണ്ടകള്‍ പുന:ക്രമീകരിക്കുകയും പൊതുപ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും വേണം, ശറഫിയ്യയിലെ അനാശാസ്യ പ്രവണതകള്‍ക്കെതിരെ വിവിധ സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മ രൂപീകരിച്ച് സ്‌കോഡ് വര്‍ക്കുകള്‍ നടത്തണം, രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുതകുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണം, മത ധാര്‍മ്മിക മേഖലകളിലെ നല്ലമനസ്സുകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികള്‍ ഉണ്ടാവണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രാസംഗികര്‍ ഉന്നയിച്ചു. മതസംഘടനകള്‍ പോലും രാഷ്ട്രീയ വല്‍ക്കരിക്കുകയും ആര്‍ഭാടമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. യോജിപ്പിനേക്കാള്‍ വിയോജിപ്പ് ആരായുന്ന ഇക്കാലത്ത് ഈ സംഗമത്തിന്റെ ഉദ്ദേശശുദ്ധി വരെ നാളെ ചോദ്യം ചെയ്യപ്പെട്ടേക്കുമോ എന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. സാകിര്‍ ഹുസൈന്‍, റഷീദ്, അന്‍വര്‍ വടക്കാങ്ങര, ഫസല്‍ കൊച്ചി എന്നിവരും സംസാരിച്ചു. മുപ്പതാം വാര്‍ഷികാഘോഷ കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും, ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
Read More

Thursday, May 24, 2012

മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യം - കെ പി ധനപാലന്‍ എം പി


ശ്രീമൂലനഗരം: മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യമാണെന്നും മതമൂല്യങ്ങളില്‍ നിന്ന്‌ സമകാലിക സമൂഹം അകന്നതാണ്‌ അരാചകത്വത്തിനും തീവ്രവാദത്തിനും കാരണമെന്നും കെ പി ധനപാലന്‍ എം പി അഭിപ്രായപ്പെട്ടു. ചൊവ്വര ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും ദാറുല്‍ ഉലൂം മദ്‌റസയുടെയും സംയുക്തവാര്‍ഷികം -നശ്‌വ 2012 ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അന്‍വര്‍ സാദത്ത്‌ എം എല്‍ എ വിതരണം ചെയ്‌തു. എ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എച്ച്‌ ഹംസ, എം കെ ശാക്കിര്‍, മുജീബുര്‍റഹ്‌മാന്‍ മദനി, പി എച്ച്‌ അബ്‌ദുര്‍റസാഖ്‌, എം എച്ച്‌ ഷജീര്‍ പ്രസംഗിച്ചു. കെ വി മുഹമ്മദ്‌ മൗലവി പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി സ്വാഗതവും അലി മൗലവി നന്ദിയും പറഞ്ഞു.
Read More

Tuesday, May 22, 2012

പ്രബോധകരുടെ ജീവിതം സമൂഹത്തിന് മാതൃകയാകണം - മൗലാനാ അര്‍ഷാദ് ബഷീര്‍ അല്‍ മദനി

മര്‍കസുദ്ദഅ്‌വയില്‍ നടന്ന സ്‌നേഹസംവാദത്തില്‍
മൗലാനാ അര്‍ഷാദ് ബഷീര്‍ അല്‍ മദനി
സംസാരിക്കുന്നു


കോഴിക്കോട്: ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നവരാണ് തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും വക്താക്കളാകുന്നതെന്ന് പ്രമുഖ പ്രബോധകനും ആസ്‌ക് ഇസ്‌ലാം പീഡിയ ഡയറക്ടറുമായ മൗലാന അര്‍ശാദ് ബഷീര്‍ അല്‍ മദനി ഹൈദരാബാദ് പറഞ്ഞു. മതപരവും ഭാഷാപരവുമായ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം ആസ്ഥാനമായ മര്‍കസുദ്ദഅ്‌വയില്‍ സ്‌നേഹസംവാദത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രബോധകര്‍ സമൂഹത്തിന് മാതൃകയാവും വിധമുള്ള ജീവിതശൈലി സ്വീകരിക്കണം. ഇസ്‌ലാമിന്റെ സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ പ്രബോധകര്‍ പുതിയ കാലത്തെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണം. യുവജനങ്ങളുടെ കര്‍മശേഷി രാഷ്ട്രത്തിനും സമൂഹത്തിനും മുതല്‍കൂട്ടാക്കി മാറ്റും വിധം യുവജനസംഘടനകള്‍ അജണ്ടകള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ ഹര്‍ഷിദ് അധ്യക്ഷനായിരുന്നു. എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി. അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, ബ്രദര്‍ മന്‍സൂര്‍, നിസാം അലി ഖാന്‍, അഹ്മദ് ഹുസൈന്‍, ഇഫ്തിക്കര്‍ ഇസ്‌ലാം, കെ പി റിഹാസ് പ്രസംഗിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
 Click here for more Pictures




.
Read More

Monday, May 21, 2012

കാസറഗോഡ് നടക്കുന്ന ദി മെസേജ് എക്സിബിഷന്‍ നാളെ സമാപിക്കും



കാസറഗോഡ് : 2012 മെയ്‌ 19 ശനിയാഴ്ച കാസറഗോഡ്  ആരംഭിച്ച  ദി മെസേജ് എക്സിബിഷന്‍ KNM കാസറഗോഡ്  ജില്ലാ പ്രേസിടന്റ്റ്  ഡോ : അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. KNM ജില്ലാ ട്രഷറര്‍ അസീസ്‌ ഹാജി അധ്യക്ഷത വഹിച്ചു. യുവത പുസ്തക മേള  HA മുഹമ്മദ്‌ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. MSM സംസ്ഥാന ഭാരവാഹി റാഫി പേരാംബ്ര  മുഖ്യ പ്രഭാഷണം നടത്തി. ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്  സ്വാഗതവും ISM ജില്ലാ ട്രഷറര്‍ ABM റഫീഖ്  നന്ദിയും പറഞ്ഞു. മെയ്‌ 22 ചൊവാഴ്ച പരിപാടി സമാപിക്കും. സമാപന സമ്മേളനം KNM സംസ്ഥാന ട്രഷറര്‍ സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. 
Read More

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ രാഷ്ട്രീയനേതൃത്വം മുന്നോട്ട് വരണം - ISM


കൊയിലാണ്ടി: ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായി വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യാന്‍ ഭരണ-രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്ന് ഐ.എസ്.എം. പ്രഖ്യാപനസമ്മേളനം ആവശ്യപ്പെട്ടു. ഐ.എസ്.എം. യുവജന സമ്മേളനപ്രഖ്യാപനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. മൗലാന അര്‍ഷാദ് ബഷീര്‍ അല്‍മദനി മുഖ്യാതിഥിയായിരുന്നു. 


 കെ. ദാസന്‍ എം.എല്‍.എ., അബ്ദുള്‍റഹിമാന്‍ അന്‍സാരി, ഡോ. മുസ്തഫ ഫാറൂഖി, കെ.പി.സക്കരിയ്യ, ഇസ്മായില്‍കരിയാട്, എന്‍.കെ.എം.സക്കരിയ്യ, നജീബ് തിക്കോടി, മമ്മൂട്ടി മുസ്‌ല്യാര്‍ വയനാട്, ഇര്‍ഷാദ് സ്വലാഹി, കൊല്ലം, എം. സഹാലുദ്ദീന്‍മദനി എന്നിവര്‍ സംസാരിച്ചു.
Read More

Friday, May 18, 2012

സര്‍ഗവിസ്മയം സൃഷ്ടിച്ച MSM സ്വരസംഗമം പാട്ടുകളരി



കോഴിക്കോട്: മാപ്പിളപ്പാട്ടില്‍ കടന്നു കൂടിയ അപസ്വരങ്ങള്‍ ഇല്ലാതാക്കി തനതായ ശൈലിയിലും ഭാവത്തിലും പുനരാവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി കൊടിയത്തൂരില്‍ സംഘടിപ്പിച്ച സ്വരസംഗമം പാട്ടുകളരി സര്‍ഗവിസ്മയം സൃഷ്ടിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, രചയിതാവ് ഹസന്‍ നെടിയനാട്, സി വി എ കുട്ടി എന്നിവര്‍ നേതൃത്വം നല്കിയ പാട്ടുകളരി കരുന്നു ഹൃദയങ്ങളില്‍ സംഗീതത്തിന്റെ സ്വരമാധുരി ഇരട്ടിപ്പിച്ചു. വളര്‍ന്നുവരുന്ന പ്രതിഭകളിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി നിരന്തര പരിശീലനത്തിലൂടെ സമൂഹത്തിന് ഉപകാരപ്പെടുന്ന മേഖലയില്‍ വളര്‍ത്തികൊണ്ടുവരികയാണ് ലക്ഷ്യം. 


കുട്ടികളിലെ എഴുത്തുകാരേയും പ്രസംഗകരേയും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള വേദികളും തുടര്‍ന്ന് നടത്തും. ഫൈസല്‍ എളേറ്റില്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍ പാലത്ത് മുഖ്യപ്രഭാഷണം നടത്തി. മാപ്പിളപ്പാട്ടിന്റെ ഇശല്‍ ഹസന്‍ നെടിയനാട് അവതരിപ്പിച്ചു. കലാകാരന്റെ ലക്ഷ്യവും ദൗത്യവും എന്ന വിഷയത്തില്‍ ലുഖ്മാന്‍ അരീക്കോട് സംവദിച്ചു. സ്വരസംഗമം ഡയരക്ടര്‍ അബ്ദുല്‍ ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, സൈനുല്‍ ആബിദീന്‍ സുല്ലമി, കമറുദ്ദീന്‍ എളേറ്റില്‍, യൂനുസ് ചെങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Thursday, May 17, 2012

അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക : അബൂബക്കര്‍ നസാഫ് മൌലവി



ജിദ്ദ: ഖുര്‍ആനികമായി ജീവിതം നയിക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്കും സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട പ്രവാചകചര്യയെ നിഷേധിക്കുവാനാവില്ലെന്ന് പണ്ഡിതനും കേരള ഇസ്ലാഹി ക്ലാസ് റൂം ചെയര്‍മാനുമായ മൗലവി അബൂബക്കര്‍ നസ്സാഫ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഹദീസ് നിഷേധങ്ങളുടെ വിവിധ മുഖങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍കാല നവോത്ഥാന നായകര്‍ കുഴിച്ചു മൂടിയ അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്ന രീതിയില്‍ ഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പുതിയ പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സലീം ഐക്കരപ്പടി സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Read More

കേരള മുസ്‌ലിംകളെ തകര്‍ക്കാന്‍ ജൂതലോബിയുടെ ശ്രമം: അലി മദനി മൊറയൂര്‍



ദോഹ: ഇസ്‌ലാം മതവും മുജാഹിദ് പ്രസ്ഥാനവും എതിര്‍ത്ത അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമാണ് മുസ്‌ലിംകളില്‍ ഒരുവിഭാഗം സമൂഹത്തെ വലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അലി മദനി മൊറയൂര്‍ പറഞ്ഞു. യാഥാസ്ഥിതികതയെ എതിര്‍ത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് വേദനാജനകമാണ്. ഏകദൈവത്തെ മാത്രം ആരാധിക്കാനാണ് ഇസ്‌ലാം മതം പഠിപ്പിച്ചത്. എന്നാല്‍ ചിലര്‍ ജിന്നുകളെ വിളിച്ച് സഹായം തേടുകയാണ്. ഇത്തരം ആശയങ്ങള്‍ക്കെതിരെ 2007 മുതല്‍ പ്രസ്ഥാനം പ്രത്യക്ഷമായി രംഗത്തുണ്ടെന്നും വികലമായ വിശ്വാസങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ജിന്നുകളോട് സഹായം അഭ്യര്‍ഥിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നുതന്നെയുള്ള വ്യതിചലനമാണ്. ഇതേകാര്യം പ്രവാചകന് മുമ്പ് മക്കയിലെ മുശ്‌രിക്കുകള്‍ ചെയ്തിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. നീണ്ട ആറ് പതിറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനം കഠിനാധ്വാനം ചെയ്ത് ഇല്ലാതാക്കിയ കേരള മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെയാണ് അതേ പ്രസ്ഥാനത്തിന്റെ ആശയക്കാരെന്ന് പറയുന്ന ഒരു വിഭാഗം തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് കെ എന്‍ എം (എ പി വിഭാഗം) സംസ്ഥാന നേതാവ് എ പി അബ്ദുല്‍ ഖാദര്‍ മൗലവി ഖേദത്തോടെ പറഞ്ഞ കാര്യം അലി മദനി മൊറയൂര്‍ അനുസ്മരിച്ചു. 


അറുപത് വര്‍ഷമല്ല, പ്രവാചകന് മുമ്പുള്ള കാലത്തേക്കാണ് ഇത്തരക്കാര്‍ പ്രസ്ഥാനത്തെ വലിച്ചുകൊണ്ടുപോകുന്നത്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച കാര്യങ്ങളാണ് മതത്തില്‍ അനുശാസിക്കേണ്ടത്. ഇതിനുവേണ്ടിയുള്ള വ്യത്യസ്ത തലങ്ങളിലുള്ള ബോധവത്ക്കരണങ്ങള്‍ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. പ്രസംഗങ്ങള്‍, ക്ലാസ്സുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ വിവിധ രീതികള്‍ ബോധവത്ക്കരണത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. മുസ്‌ലിം ലോകത്തെ നശിപ്പിക്കാനുള്ള ജൂതലോബിയുടെ ശ്രമം ഇത്തരം അന്ധവിശ്വാസ പ്രചരണങ്ങള്‍ക്ക് പിറകിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ നശിപ്പിക്കാന്‍ ഏറ്റവും മികച്ച രീതി കേരള മുസ്‌ലിംകളെ തകര്‍ക്കലാണെന്നും അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മുജാഹിദുകളെ ഇല്ലാതാക്കലാണെന്നും അതാണ് ഇപ്പോഴത്തെ അന്ധവിശ്വാസ പ്രചരണങ്ങളിലൂടെ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 


നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ ജൂതലോബിയുടെ കൈയ്യിലെ കളിപ്പാവകളാകുന്നുണ്ട്. സുന്നികളിലെ എ പി, ഇ കെ വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവര്‍ മതപ്രബോധനത്തിനും ഭൗതിക വിദ്യാഭ്യാസത്തിനുമായി ഇപ്പോള്‍ നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം പ്രചോദനമായത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരെ മാറ്റി നിര്‍ത്തിയാല്‍ ഭിന്നിച്ചു പോയ മുജാഹിദ് പ്രസ്ഥാനത്തിന് ഒന്നാകാവുന്നതേയുള്ളുവെന്നും അതൊരു കീഴടങ്ങലല്ല, ആദര്‍ശപരമായ യോജിപ്പായിരിക്കുമെന്നും അലി മദനി മൊറയൂര്‍ പറഞ്ഞു.
Read More

'ദി മെസേജ്' എക്സിബിഷനും 'യുവത' പുസ്തക മേളയും 2012 മെയ് 19 മുതല്‍ 22 വരെ കാസറഗോഡ്



കാസര്‍കോട്: 'സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി KNM ,ISM ,MSM ,MGM കാസറഗോഡ് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന 'ദി മെസേജ്' എക്സിബിഷനും 'യുവത' പുസ്തക മേളയും 2012 മെയ് 19 മുതല്‍ 22 വരെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം നടക്കും. 19ന് വൈകിട്ട് 4.30നു എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. MSM സംസ്ഥാന പ്രസിടന്റ്റ് ഡോ : മുബഷിര്‍ എക്സിബിഷനെക്കുറിച്ച് പരിചയപ്പെടുത്തും. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ യുവത പുസ്തക മേള ഉദ്ഘാടനം ചെയ്യും. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും. 


 20ന് വൈകുന്നേരം 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ : സലിം നിര്‍വഹിക്കും. ഷംസുദ്ദീന്‍ ഫാറൂഖി വിഷയാവതരണം നടത്തും. രാത്രി 7ന് നടക്കുന്ന മൈത്രീ സമ്മേളനത്തില്‍ ബഷീര്‍ പട്ടേല്‍താഴം മുഖ്യ പ്രഭാഷണം നടത്തും. 


21ന് വൈകുന്നേരം 4.30ന് നടക്കുന്ന പ്രമേയ വിശദീകരണ സമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് കരുംബിലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7ന് നടക്കുന്ന വിദ്യാര്‍ഥി സംഗമത്തില്‍ MSM സംസ്ഥാന സെക്രട്ടറി ജാസിര്‍ രണ്ടത്താണി സംബന്ധിക്കും. 


 22ന് ഉച്ചക്ക് 2 .30നു നടക്കുന്ന വനിതാ സംഗമത്തില്‍ MGM സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയയും 4.30നു നടക്കുന്ന യുവജന സംഗമത്തില്‍ ISM സംസ്ഥാന സെക്രട്ടറി യു പി യഹ'യ ഖാനും സംബന്ധിക്കും. രാത്രി 7നു നടക്കുന്ന സമാപന സമ്മേളനത്തില്‍ KNM സംസ്ഥാന ട്രഷറര്‍ സ്വലാഹുദ്ദീന്‍ മദനി മുഖ്യ പ്രഭാഷണം നടത്തും.
Read More

ആത്മീയ വാണിഭക്കാര്‍ക്ക്‌ മാധ്യമങ്ങള്‍ നവോത്ഥാന പരിവേഷം നല്‍കരുത്‌ : മാധ്യമശില്‌പശാല



കോഴിക്കോട്‌: സമൂഹത്തില്‍ മുഖ്യധാരയില്‍ ഇടംനേടാന്‍ മതത്തിന്റെ പേരുപറഞ്ഞ്‌ കോടികള്‍ ധൂര്‍ത്തടിച്ച്‌ യാത്രകളും റാലികളും നടത്തുന്നവരെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന്‌ കെ എന്‍ എം - ഐ എസ്‌ എം മീഡിയവിംഗ്‌ സംഘടിപ്പിച്ച മാധ്യമശില്‌പശാല ആഹ്വാനം ചെയ്‌തു. സമൂഹത്തിന്റെ ഗുണപരമായ തിരുത്തലിന്‌ ചാലകശക്തിയാകേണ്ട മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണസംസ്‌കാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത്‌ ഖേദകരമാണ്‌. സാമൂഹ്യനീതിയും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും മാധ്യമപ്രവര്‍ത്തകര്‍ മനുഷ്യാവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പ്രഥമപരിഗണന നല്‍കണമെന്നും ശില്‌പശാല അഭിപ്രായപ്പെട്ടു. കേരള പ്രസ്‌ അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ ദൗത്യം വിസ്‌മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെ എന്‍ എം മീഡിയവിംഗ്‌ കണ്‍വീനര്‍ ഉബൈദുല്ല താനാളൂര്‍ അധ്യക്ഷത വഹിച്ചു. 


വിവിധ സെഷനുകള്‍ക്ക്‌ മംഗളം അസോസിയേറ്റ്‌ എഡിറ്ററ്‌ എ സജീവന്‍, ജില്ലാ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, വര്‍ത്തമാനം ന്യൂസ്‌ എഡിറ്റര്‍ അബ്‌ദുല്‍ സുല്‍ത്താന്‍ എന്നിവര്‍ വിവിധ പഠന-പ്രായോഗിക സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി. എം ഐ തങ്ങള്‍, ഒ അബ്‌ദുല്ല, പ്രഫ. പി മുഹമ്മദ്‌ കുട്ടശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. 


 ഇന്ത്യന്‍ ഇസ്വ്‌ലാഹീ മുവ്‌മെന്റ്‌ ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, പി ടി വീരാന്‍കുട്ടി സുല്ലമി, അഡ്വ. എം മൊയ്‌തീന്‍കുട്ടി, സി അബ്‌ദുല്ലത്തീഫ്‌ മാസ്റ്റര്‍, ഐ പി അബ്‌ദുസ്സലാം, ഷാജഹാന്‍ ഫാറൂഖി, സി വി കുഞ്ഞീന്‍ മാസ്റ്റര്‍, അയ്‌മെന്‍ ശൗഖി, അബൂബക്കര്‍ ഫാറൂഖി, പി ഹനീഫ്‌ ആശംസകള്‍ അര്‍പ്പിച്ചു. ബി പി എ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, കെ ഹര്‍ഷിദ്‌, ആസിഫലി കണ്ണൂര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.
Read More

ആത്മീയ കേശവാണിഭങ്ങള്‍ക്കെതിരെ ബഹുജനസംഗമം നടത്തി



മുക്കം: ആത്മീയ കേശവാണിഭങ്ങള്‍ക്കെതിരെ ഐ എസ്‌ എം തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം കെ എന്‍ എം ഉപാധ്യക്ഷന്‍ പ്രഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം മണ്ഡലം സെക്രട്ടറി ഐ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഒ അബ്‌ദുല്ല, ഇ എന്‍ ഇബ്‌റാഹീം മൗലവി, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പ്രസംഗിച്ചു. നസീര്‍ ചെറുവാടി സ്വാഗതവും മജീദ്‌ പന്നിക്കോട്‌ നന്ദിയും പറഞ്ഞു. 


റാലിക്ക്‌ കെ പി അഹ്‌മദ്‌കുട്ടി, എ സി അഹ്‌മദ്‌ കുട്ടി മൗലവി, സലാം പൂളപ്പൊയില്‍, മജീദ്‌ ചാലക്കല്‍, കെ സി അസൈന്‍കുട്ടി ഹാജി, സി പി സി ഇബ്‌റാഹീം, ബഷീര്‍ മദനി, പി സി നാസര്‍, കെ സി എ നിസാര്‍ നേതൃത്വം നല്‍കി.
Read More

ധാര്‍മിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറ -മന്ത്രി അബ്‌ദുറബ്ബ്‌



മഞ്ചേരി: വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഇക്കാലത്ത്‌ വിദ്യാഭ്യാസ രംഗത്ത്‌ ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി കെ അബ്‌ദുറബ്ബ്‌ പ്രസ്‌താവിച്ചു. മഞ്ചേരി വീമ്പൂരില്‍ ശരീഅ കോളജ്‌ വാര്‍ഷിക സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, അബ്‌ദുല്‍ ഖയ്യൂം സുല്ലമി, അബ്‌ദുല്‍ അസീസ്‌ പാപ്പിനിപ്പാറ പ്രസംഗിച്ചു. ഖത്തര്‍ ഇസ്‌ലാഹീ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ യു മുഹമ്മദ്‌ ഹുസൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. 


 സമ്മേളനം കെ എന്‍ എം പ്രസിഡന്റ്‌ ഡോ. ഇ കെ അഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഡോ. വി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എ നൂറുദ്ദീന്‍, ശാക്കിര്‍ ബാബു കുനിയില്‍, കുറ്റിക്കാടന്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, മുഹ്‌സിന്‍ തൃപ്പനച്ചി, റുക്‌സാന വാഴക്കാട്‌, കെ പി അബ്‌ദുറഹ്‌മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. 


പ്രാസ്ഥാനിക സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പി അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി എ അസ്‌ഗറലി മുഖ്യപ്രഭാഷണം നടത്തി. ഹംസ സുല്ലമി കാരക്കുന്ന്‌, കെ മുഹമ്മദ്‌ ബഷീര്‍, വി ടി ഹംസ, സി സനിയ ടീച്ചര്‍, എ ബഷീറുദ്ദീന്‍ മാസ്റ്റര്‍, പി അബ്‌ദുല്‍ ഖാദര്‍ സ്വലാഹി, പി മൂസ സ്വലാഹി, എം കെ ബഷീര്‍, അഷ്‌കര്‍ നിലമ്പൂര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 


 വിദ്യാഭ്യാസ സമ്മേളനം അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ പ്രഭാഷണം നടത്തി. ജാബിര്‍ അമാനി, പി ഹംസ മദനി, പി എ ഉസാമ, അഷ്‌കര്‍ നിലമ്പൂര്‍, അബ്‌ദുല്ലത്തീഫ്‌ പയ്യനാട്‌ പ്രസംഗിച്ചു. പഠനക്യാംപില്‍ പി ടി വീരാന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഹസീബ്‌ മദനി, ശഫീഖ്‌ അസ്‌ലം പ്രബന്ധങ്ങളവതരിപ്പിച്ചു. സി അബ്‌ദുല്ലത്തീഫ്‌ മാസ്റ്റര്‍, പി മൂസ സ്വലാഹി, വി അബ്‌ദുല്‍ ഹമീദ്‌ പ്രസംഗിച്ചു.
Read More

ലീഡേഴ്‌സ്‌ ശില്‍പശാല നടത്തി



ഈരാറ്റുപേട്ട: കോട്ടയം, ഇടുക്കി ജില്ലകളിലെ കെ എന്‍ എം, ഐ എസ്‌ എം പ്രവര്‍ത്തകര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്വാളിറ്റിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ഓശാന മൗണ്ടില്‍ രണ്ടുദിവസത്തെ ശില്‍പശാല നടത്തി. ഗവ. ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. 


കോട്ടയം ജില്ലാ കെ എന്‍ എം പ്രസിഡന്റ്‌ ടി എ അബ്‌ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ മുണ്ടക്കയം പി എ ഹാഷിം, ബഷീര്‍ ഫാറൂഖി പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ മദനി, റസാഖ്‌ കിനാലൂര്‍, ഡോ. പി പി അബ്‌ദുല്‍ഹഖ്‌, ബി പി എ ബഷീര്‍, അബ്‌ദുല്‍ ശരീഫ്‌, അസ്‌ലം ചീമാടന്‍, ലുഖ്‌മാന്‍ അരീക്കോട്‌, അനസ്‌ കടലുണ്ടി, പി സി അബ്‌ദുര്‍റഹ്‌മാന്‍, കെ പി സകരിയ്യാ ഫാറൂഖി, കെ പി അബ്‌ദുര്‍റഹ്‌മാന്‍, ഹാരിസ്‌ സ്വലാഹി ക്ലാസെടുത്തു. എന്‍ എസ്‌ എം റഷീദ്‌ സ്വാഗതവും കെ എ അന്‍സാരി നന്ദിയും പറഞ്ഞു.
Read More

മാനവികതയെ കച്ചവടവല്‍കരിക്കുന്നത്‌ തിരിച്ചറിയണം - ഡോ. ഹുസൈന്‍ മടവൂര്‍



എടക്കര: നന്മയില്‍ സഹകരിക്കാവുന്ന മേഖലയില്‍ മതമോ രാഷ്‌ട്രീയമോ പരിഗണിക്കാത്ത പാരമ്പര്യമാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിനുള്ളതെന്ന്‌ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വ്യാജ സിദ്ധന്മാരും കപട ആത്മീയതയും ഭരണകൂടത്തെ പോലും നിയന്ത്രിക്കും വിധം വളര്‍ന്നുവരുന്നത്‌ അപകടമാണെന്നും വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ തുടരുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നുനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടക്കരയില്‍ സമാപിച്ച മണ്ഡലം മുജാഹിദ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ സി മുഹമ്മദ്‌ സലീം സുല്ലമി അധ്യക്ഷത വഹിച്ചു. പി അബൂബക്കര്‍ മദനി, എടക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ ടി ജെയിംസ്‌, വാര്‍ഡ്‌ മെമ്പര്‍ പി മോഹനന്‍, പി ഹംസ സുല്ലമി, എം എം നജീബ്‌, ജലീല്‍ മാമാങ്കര, സറീനാ മുഹമ്മദലി, പി കെ ഷൗക്കത്തലി, പി കെ അബ്‌ദുല്‍ ഹമീദ്‌, ഇ അശ്‌റഫ്‌, ഉണ്ണിമൊയ്‌തീന്‍ പോത്തുകല്ല്‌ പ്രസംഗിച്ചു. ശഫീഖ്‌ അസ്‌ലം, കെ പി ഇബ്‌റാഹീം ബുസ്‌താനി പ്രഭാഷണം നടത്തി.
Read More

Sunday, May 13, 2012

വിശ്വാസ വിശുദ്ധിയാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാനം - എം ടി മനാഫ് മാസ്റ്റര്‍



നജ്റാന്‍: വിശ്വാസ വിശുദ്ധിയാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാനമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രടറി എം ടി മനാഫ് മാസ്റ്റര്‍ പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗത്ത് സോണ്‍ ആദര്‍ശ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അല്ലാഹുവിലുള്ള വിശ്വാസം നഷ്ട്ടപെടുന്ന ആളുകളാണ് ആത്മീയ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത്. പടച്ചവന്‍റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിക്കാന്‍ തയാരാകുന്നവര്‍ക്ക് എല്ലാ വിധ പ്രധിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ കഴിയുന്നു. നജ്റാന്‍ ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ ലത്തീഫ് കാടഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. 


നേരത്തെ ഇസ്ലാഹി സെന്ററില്‍ നടന്ന ആദര്‍ശ പാഠശാലക്ക് മനാഫ് മാസ്റ്റര്‍ നേതൃത്വം നല്‍കി. അന്ധ വിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന യാഥാസ്ഥിക- നവയാഥാസ്ഥിക പ്രവണതകള്‍ക്കെതിരെ ഇസ്ലാഹി പ്രസ്ഥാനം നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആദര്‍ശ പാഠശാല ആഹ്വാനം ചെയ്തു. ഇസ്ലാഹി പ്രസ്ഥാനത്തിലെ മുതിര്‍ന്ന പണ്ടിതന്മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ചു നടന്നിരുന്നവര്‍ ഇന്ന് സ്വന്തം പണ്ടിതന്മ്മാരെ കുറിച്ച് ആശങ്കപെടുന്നത് ചരിത്രം നല്‍കിയ തിരിച്ചടിയാണ്. പുറമേ ദുരഭിമാനം നടിച്ചു നടക്കുന്ന നേതാക്കള്‍ സ്വന്തം അണികളെ നിയന്ത്രിക്കാനാവാതെ സൗദി അറേബ്യയില്‍ വന്നു വിയര്‍ക്കുന്നത് മഹത്തായ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍തിയത്തിനു അല്ലാഹു ഈ ലോകത്ത് നല്‍കിയ തിരിച്ചടിയാണെന്നും ആദര്‍ശ പാഠശാല വിലയിരുത്തി. സി പി ശഫീഖ് അധ്യക്ഷം വഹിച്ചു. അന്‍വര്‍ സാദത്ത്‌ മരുത, ഹനീഫ രാമപുരം എന്നിവര്‍ പ്രസംഗിച്ചു.
Read More

രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന്‌ നേതൃത്വം നല്‍കുന്നത്‌ പൈശാചികകരം : MSM



കോഴിക്കോട് : ജനങ്ങളുടെ നന്മക്കും, ക്ഷേമത്തിഌം പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഹീനവും, പൈശാചികവുമാണെന്ന്‌ എം എസ്‌ എം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ മീറ്റ്‌ അഭിപ്രായപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങള്‍ പറയാഌം, പ്രചരിപ്പിക്കാഌം, അതിന്‌ നേതൃത്വം നല്‍കാഌമുള്ള സ്വാതന്ത്യ്രം നലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട്‌ കീഴടക്കുന്ന ഹീനകൃത്യങ്ങളെ ഭരണകൂടം ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. 


 എക്‌സിക്യൂട്ടീവ്‌ മീറ്റ്‌ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ക്ലാസ്സെടുത്തു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഹര്‍ഷിദ്‌ മാത്തോട്ടം ആശംസകളര്‍പ്പിച്ചു. ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ്‌, ഖമറുദ്ദീന്‍, ഷഫീഖ്‌ മമ്പുറം, ജലീല്‍ മാമാങ്കര, അഫ്‌സല്‍ മടവൂര്‍, ആഷിദ്‌ ഷാ, ഹാഫിദ്‌ റഹ്‌മാന്‍, സഗീറലി, ആസിഫലി കണ്ണൂര്‍, യൂഌസ്‌ ചേങ്ങര, തസ്‌ലീം വടകര, ഉമ്മര്‍കുട്ടി കൊച്ചി എന്നിവര്‍ വിവിധ സെഷഌകള്‍ക്ക്‌ നേതൃത്വം നല്‌കി. അസ്‌ലം കാസര്‍ഗോഡ്‌, നസീല്‍ തലശ്ശേരി, സജ്ജാദ്‌ കെ വയനാട്‌, ആഷിഖ്‌ ചാലിക്കര, ജരീര്‍ പാലത്ത്‌, റിഹാസ്‌ പുലാമന്തോള്‍, അല്‍ത്താഫ്‌ പരപ്പനങ്ങാടി, റഹീഫ്‌ പാലക്കാട്‌, നബീല്‍ തൃശൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.
Read More

Saturday, May 12, 2012

ആത്മീയ തട്ടിപ്പുകള്‍ തിരിച്ചറിയണം -ഡോ. ഹുസൈന്‍ മടവൂര്‍



നരിക്കുനി: ആത്മീയ തട്ടിപ്പുകള്‍ തിരിച്ചറിയാനും യഥാര്‍ഥ മതവിശ്വാസം സ്വീകരിക്കാനും സമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 'പ്രാര്‍ഥന അല്ലാഹുവിനോട്മാത്രം' എന്ന പ്രമേയത്തില്‍ എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ആസിഫലി കണ്ണൂര്‍, ടി. അബൂബക്കര്‍ ഫാറൂഖി, പി. മൂസ സലാഹി, വി. മുഹമ്മദ്, എം.ടി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Read More

Friday, May 11, 2012

ISM കേരള യുവജന സമ്മേളനം പ്രഖ്യാപന സമ്മേളനം 20ന് കൊയിലാണ്ടിയില്‍



കൊയിലാണ്ടി: വിശ്വാസ വിശുദ്ധി, സമര്‍പ്പിത യൗവനം എന്ന പ്രമേയത്തില്‍ ഡിസംബറില്‍ ഐ എസ് എം പാലക്കാട്ടു സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം 2012 മെയ്‌ 20ന് കൊയിലാണ്ടിയില്‍ നടക്കും. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രഖ്യാപന സമ്മേളനത്തില്‍ സംബന്ധിക്കും.ആധുനിക യുഗത്തിലും വിശ്വാസ- ആചാര രംഗത്ത് വീണ്ടും മുളപൊട്ടുന്ന യാഥാസ്ഥിതികതക്കെതിരെ യുവാക്കളുടെ ഇടപെടല്‍ അനിവാര്യമായ സാഹചര്യത്തിലാണ് ഐ എസ് എം പാലക്കാട്ട് കേരള യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്. 


വൈകുന്നേരം 4.30ന് കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തും.വിശ്വാസ വിശുദ്ധി എന്ന വിഷയം മമ്മുട്ടി മുസ്‌ലിയാര്‍ വയനാടും സമര്‍പ്പിത യൗവനം എന്ന വിഷയം ഇര്‍ഷാദ് സ്വലാഹി കൊല്ലവും അവതരിപ്പിക്കും. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സമാപന പ്രസംഗം നടത്തും.
Read More

Tuesday, May 08, 2012

ഫുജൈറ ഇസ്ലാഹി സെന്റെർ സർഗ്ഗവേദി സമാപിച്ചു



ഫുജൈറ ഇസ്ലാഹി സെന്റെർ സർഗ്ഗവേദി യു.എ.ഇ ഇസ്ലാഹി സെന്റെർ വൈസ് പ്രസിഡണ്ട് ബീരാൻ സലഫി ഉത്ഘാടനം ചെയ്തു “പ്രവാസം ജീർണ്ണിപ്പിക്കുന്നുവോ? ” എന്ന വിഷയത്തിൽ ഷാനവസ് മതിലകം പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിലായി ശൈഖ് മുഹമ്മദ് മദനി, സാജിദ് ഹുസൈൻ,ഷാഫി ടി.കെ,അഫ് സൽ മിഖ് ദാദ്, നസീഫ്,അബ്ദുൽ ജലീൽ കൂരിക്കുഴി എന്നിവർ പ്രസംഗിച്ചു.മൻസൂർ എടത്തൊടി ക്വിസ് പ്രോഗ്രാം നടത്തി, സെന്റെർ സെക്രട്ടറി റസാക്ക് പാറപ്പുറത്ത് അധ്യക്ഷനായിരുന്നു.ഷാനവാസ് സ്വാഗതവും ഫാറൂഖ് ഹുസൈൻ നന്ദിയും പറഞ്ഞു
Read More

ഇസ്വ്‌ലാഹി മദ്‌റസ ഉദ്‌ഘാടനം ചെയ്‌തു


പട്ടാമ്പി: മാര്‍ക്കറ്റ്‌ റോഡിലെ മസ്‌ജിദുല്‍ ഇസ്വ്‌ലാഹിനു കീഴില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയുടെ ഉദ്‌ഘാടനം കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ഡോ. സലീം ചെര്‍പ്പുളശ്ശേരി നിര്‍വഹിച്ചു. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ എം മുസ്‌തഫ സലഫി, ഐ എസ്‌ എം മേഖല സെക്രട്ടറി ജലീല്‍ ആമയൂര്‍, മസ്‌ജിദുല്‍ ഇസ്വ്‌ലാഹ്‌ പ്രസിഡന്റ്‌ ചെറുകോയ തങ്ങള്‍, സുലൈമാന്‍ സ്വബാഹി, അബ്‌ദുസലഫി, കെ എ അബൂബക്കര്‍ പ്രസംഗിച്ചു.
Read More

ആത്മീയ വാണിഭത്തിനെതിരെ എടക്കരയില്‍ പദയാത്ര നടത്തി



എടക്കര: വിശ്വാസത്തിന്റെ മറവില്‍ ആത്മീയ വില്‌പന നടത്തുന്നതിനെതിരെ ഐ എസ്‌ എം പദയാത്ര സംഘടിപ്പിച്ചു. എടക്കരയില്‍ നിന്നും ആരംഭിച്ച പദയാത്ര കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ മദനി മരുതി ഉദ്‌ഘാടനം ചെയ്‌തു. സമാപന സമ്മേളനം ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജാബിര്‍ അമാനി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ എം എ നജീബ്‌ അധ്യക്ഷത വഹിച്ചു. ഫിറോസ്‌ ചാത്തംമുണ്ട, പി വി നജ്‌മുദ്ദീന്‍, അശ്‌റഫ്‌ കമ്പളക്കല്ല്‌, നൗഷാദ്‌ എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‌കി.
Read More

കേശവാണിഭത്തിനെതിരെ കൊടുവള്ളിയില്‍ പ്രതിഷേധ റാലി നടത്തി



കൊടുവള്ളി: കേശ വാണിഭത്തിനെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും ഐ എസ്‌ എം കൊടുവള്ളിയില്‍ ബഹുജന സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കൊടുവള്ളി മണ്ഡലം പ്രസിഡന്റ്‌ എന്‍ പി അബ്‌ദുറസാഖ്‌ അധ്യക്ഷത വഹിച്ചു. എം എസ്‌ എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി പ്രഭാഷണം നടത്തി. കെ പി അബ്‌ദുല്‍ അസീസ്‌ സ്വലാഹി, എം കെ പോക്കര്‍ സുല്ലമി എന്നിവര്‍ പ്രസംഗിച്ചു. കെ കെ റഫീഖ്‌ സലഫി സ്വാഗതവും ഇ കെ ഷൗക്കത്തലി സുല്ലമി നന്ദിയും പറഞ്ഞു.
Read More

Monday, May 07, 2012

കേരള മുസ്‌ലിം വനിതാസമ്മേളനത്തിന് പ്രൗഢമായ സമാപനം



കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ പുനരാനയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ശക്തമായ താക്കീതു നല്കി 'സാമൂഹിക നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന പ്രമേയവുമായി സംഘടിപ്പിച്ച കേരള മുസ്‌ലിം വനിതാസമ്മേളനത്തിന് പ്രൗഢമായ സമാപനം. ശക്തമായ സമൂഹസൃഷ്ടിയില്‍ മാത്രമല്ല, അതിന്റെ ദിശ നിര്‍ണയിക്കുന്നതിലും സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരിക്കുമെന്ന പ്രഖ്യാപനം കൂടിയായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് അരങ്ങേറിയ സ്ത്രീകളുടെ മഹാസംഗമം. സാമൂഹിക നവോത്ഥാനത്തിന് തങ്ങളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതിജ്ഞ ഒരിക്കല്‍കൂടി ആവര്‍ത്തിച്ചുകൊണ്ടാണ് വനിതാ സമ്മേളനത്തിന് സമാപ്തിയായത്. 


 രണ്ടു ദിവസമായി നടന്ന വനിതാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കടപ്പുറത്തെ തുറന്ന വേദിയില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ. ഫൗസിയ ചൗധരി ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെക്കുറിച്ച് സമൂഹം കല്പിച്ചുവെച്ച ധാരണകളില്‍ നിന്നും ആദ്യം സ്ത്രീകള്‍ തന്നെ മോചിതരാവണമെന്ന് ഡോ. ഫൗസിയ പറഞ്ഞു. ഒരു വശത്ത് സ്ത്രീയെന്നത് സന്താനോല്പാദനത്തിനായുള്ള ഉപാധി മാത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. മറുവശത്ത് സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുടുംബബന്ധങ്ങള്‍ക്കു പോലും വില കല്പിക്കാത്ത, വിവാഹം പോലും അസ്വാതന്ത്ര്യമാണെന്ന് കരുതുന്ന മറ്റൊരു സമൂഹം മാധ്യമങ്ങളുടെയും മറ്റും സഹായത്തോടെ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വമുണ്ടെന്ന് കാണിച്ചു കൊടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നും ഡോ. ഫൗസിയ ചൗധരി പറഞ്ഞു. 


ചടങ്ങില്‍ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാത്തില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വളരെ പിന്നാക്കം നില്‍ക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളിലെ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഇസ്‌ലാഹീമൂവ്‌മെന്റ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ബംഗാള്‍, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയതായും അത് രാജസ്ഥാന്‍ പോലുള്ള സംസ്ഥാനത്തിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്‌കൂളിലയക്കാനും സര്‍ക്കാര്‍ ആനൂകൂല്യങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ശ്രമം തുടങ്ങി. വിദ്യാഭ്യാസം നേടിയാല്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read More

പള്ളികളെല്ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കണം: കേരള മുസ്‌ലിം വനിതാ സമ്മേളനം



കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം പള്ളി വാതിലുകള്‍ സ്ത്രീകള്‍ക്ക് നേരെ കൊട്ടിയടക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട്ട് സമാപിച്ച കേരള മുസ്‌ലിം വനിതാ സമ്മേളനം പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുസ്‌ലിം സ്ത്രീകളുടെ പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം തടയാന്‍ ആരെയും അനുവദിക്കുയില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മാനവികതയുടെ മുദ്രാവാക്യം ഉയര്‍ത്തി യാത്ര നടത്തുന്നവര്‍ തങ്ങളുടെ പളളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാനുഷികമായ സ്വാതന്ത്ര്യം കൊട്ടിയടക്കുകയും മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക ഇടപെടലിനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ മാനവികതാ മുദ്രാവാക്യം കാപട്യവും തട്ടിപ്പുമാണ്. ഇസ്‌ലാമിക വ്യക്തിത്വവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് തൊഴിലെടുക്കാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും ഇസ്‌ലാം നല്കിയ സ്വാതന്ത്ര്യം ആര്‍ക്ക് മുന്നിലും അടിയറ വെക്കാവതല്ലെന്ന് സമ്മേളന ഭാഗമായി നടന്ന ഉദ്യോഗസ്ഥ മഹിളാ സമ്മേളനം മുസ്‌ലിം ആഹ്വാനം ചെയ്തു. 


നവോത്ഥാന പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ മുസ്‌ലിം സ്ത്രീകള്‍ തൊഴിലെടുക്കുന്നതും മാന്യമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും മതവിരുദ്ധമാണെന്ന് ഫത്‌വ ഇറക്കുന്നതും പ്രചാരണം നടത്തുന്നതും ആശങ്കാജനകമാണ്. സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തിനുവേണ്ടി പണിയെടുക്കുകയും പോരാടുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ മുസ്‌ലിം സ്ത്രീകളെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടാന്‍ ഫത്‌വകളുമായി രംഗപ്രവേശം ചെയ്യുന്നത് കടുത്ത അപരാധമാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യമായ സാഹചര്യം ഉറപ്പുവരുത്താന്‍ ഉടമക്ക് ബാധ്യത നിശ്ചയിക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. 


 സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടേതായ ശാരീരികവും മാനസികവുമായ പരിഗണനകള്‍ വെച്ചുകൊണ്ടുള്ള തൊഴില്‍ സാഹചര്യം ഉറപ്പു വരുത്തണം. സ്വകാര്യ തൊഴില്‍ സംരംഭങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച് ജോലിക്കനുസൃതമായി വേതനം ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം. നഴ്‌സിംഗ് മേഖലയുള്‍പ്പെടെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വിവിധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പിലാക്കുമെന്ന വാഗ്ദാനം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അവഗണിക്കുന്നത് സ്ത്രീ സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മദ്യഷാപ്പുകളുടെ നിയന്ത്രണാധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്നത് പുനസ്ഥാപിക്കുന്നത് പ്രായോഗികതലത്തില്‍ ഇനിയും പൂര്‍ണമായി നടപ്പിലാക്കാതതത് അംഗീകരിക്കാവതല്ല. മദ്യവും ലഹരിയും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ ദുരന്തം പേറുന്നത് അധികവും കുടുംബിനികളാണെന്നതിനാല്‍ മദ്യലഹരി വിരുദ്ധ സമരങ്ങളില്‍ സ്ത്രീ സമൂഹം തങ്ങളുടേതായ പങ്ക് നിര്‍വഹിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 


 സ്ത്രീ ശാക്തീകരണ സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യാതിഥി ആയിരുന്നു. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, നൗഷാദ് അരീക്കോട്, ശഫീഖ് അസ്‌ലം വിഷയം അവതരിപ്പിച്ചു. ഉദ്യോഗസ്ഥ-മഹിളാ സമ്മേളനം കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍ മുഖ്യാതിഥി ആയിരുന്നു. സ്ത്രീ ശാക്തീകരണത്തിന് ഇസ്‌ലാം വര്‍ധിച്ച പരിഗണന നല്കിയിട്ടുണ്ടെന്നും സ്ത്രീകളെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. നജീബ അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ചു. ഡോ. പി പി അബ്ദുല്‍ഹഖ്, ഖദീജ നര്‍ഗീസ്, സി ടി ആഇശ ടീച്ചര്‍, റസിയാബി ഹാറൂന്‍, റുഖിയ പൂനൂര്‍ പ്രസംഗിച്ചു.
Read More

Sunday, May 06, 2012

ഫോക്കസ് ജിദ്ദയുടെ ഇക്കോ സെനറ്റ് ശ്രദ്ദേയമായി

ജിദ്ദ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ഫോക്കസ് ജിദ്ദ നടത്തുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇക്കൊ സെനറ്റ്  പരിസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളും വിശകലനം ചെയ്ത പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനമായി മാറി.  മതധാര്‍മിക പ്രസ്ഥാനങ്ങളുടെ അജണ്ടകളില്‍ സ്ഥാനം പിടിക്കേണ്ട ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ എന്ന് പ്രസംഗകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ശറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ആയിരുന്നു ഇക്കൊ സെനറ്റ് സംഘടിപ്പിച്ചത്.

            ലോകത്തേറ്റവും ജനസാന്ദ്രതയേറിയ നാടുകളിലൊന്നായ കേരളത്തില്‍ മാലിന്യസംസ്കരണവുമായ ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനവധിയാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ച കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.പി.എം.എ സലാം വിവരിച്ചു. 
ജനവാസമില്ലാത്ത ഒരിഞ്ച് ഭൂമിപോലും ഇല്ലാത്ത നാട്ടില്‍ നഗരമാലിന്യങ്ങള്‍ അവക്ക് പുറത്തുള്ള ഗ്രാമങ്ങളില്‍ നിക്ഷേപിക്കുന്നത് അനീതിയായതിനാല്‍ മാലിന്യങ്ങള്‍ അവ ഉത്പാദിപ്പിക്കപ്പെടുന്നിടത്ത് തന്നെ സംസ്കരിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുന്നത്. മാലിന്യങ്ങള്‍ രോഗങ്ങള്‍ ഉണ്ടാക്കുക  മാത്രമല്ല ചെയ്യുന്നത്, നാടിന്റെ വികസനത്തിന് പോലും തടസ്സമാവുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളിയായ മാലിന്യ പ്രശ്ങ്ങളില്‍ യുവാക്കള്‍ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ഫോക്കസ് നടത്തുന്ന ബോധവത്കരണ കാംബയില്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.  

            മതവും ആത്മീയതയും സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണ് ഇക്കാലഘട്ടത്തിലെ എറ്റവും വലിയ ഉത്കണ്‍ഠയായി മാറിയ പരിസ്ഥിതി പ്രശ്നങ്ങള്‍ എന്ന്  പ്രമുഖ കോളമിസ്റ്റും ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റുമായ മുജീബ് റഹ്മാന്‍ കിലാനൂര്‍ 'പരിസ്ഥിതിയുടെ സാമൂഹ്യ മാനങ്ങള്‍' അവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. ആഗോളതാപനവും, സുനാമി, കൊടുങ്കാറ്റുകള്‍ പോലുള്ള പ്ര
കൃതി ദുരന്തങ്ങളും, ലോകാന്ത്യം പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം സംഭവിക്കുമെന്ന ആധിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു.
          നമ്മുടെ നാട്ടില്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ടിരുന്ന ഋതുക്കള്‍ക്ക് അവയുടെ ക്രമീകരണം നഷ്ടപ്പെട്ടിരിക്കുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ രോഗങ്ങളും കുഴിച്ചുമൂടി എന്ന് കരുതിയ പഴയ രോഗങ്ങളും ആരോഗ്യരംഗത്തെ നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്നു. മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി ഭൂഗര്‍ഭ ജലത്തെ നിലനിര്‍ത്തിയിരുന്ന മരങ്ങളും, കാറ്റുകളെ തടഞ്ഞു നിര്‍ത്തിയിരുന്ന മലകളും, മഴക്കാടുകളും, കണ്ടല്‍ വനങ്ങളും കേരളത്തില്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവുകയാണ്. ആവാസ വ്യവസ്ഥയുടെ നിലനില്പ് മനുഷ്യനും പ്ര
കൃതിയുമായുള്ള കൊള്ളക്കൊടുക്കലുകളില്‍ അധിഷ്ഠിതമാണ്.  താളനിബന്ധമായ പരസ്പരബന്ധത്തിലൂടെയും ആശ്രിതത്വത്തിലൂടെയും ആണ് പ്രവഞ്ചം സംവിധാനിച്ചിരിക്കുന്നത്.  ഒരോ ജീവിയെയും ഒരോ ലക്ഷ്യത്തോടെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ രാസവളങ്ങളും കീടനാശിനികളും പല ജീവികളെയും കൂട്ടത്തോടെ പിഴുതെറിഞ്ഞു.  മഴക്കാടുകളുടെ നിഷ്കാസനം മരുവത്കരണത്തിനു ആക്കം കൂട്ടുംബോള്‍ അത്യുത്പാദന ശേഷിയുള്ള വിത്തുകളും ഏകവിള സംസ്കാരവും ജൈവ വൈവിധ്യങ്ങള്‍ മൂലം പരിരക്ഷിക്കപ്പെട്ടിരുന്ന ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു.  അമിത നഗരവത്കരണവും ഗ്രാമങ്ങള്‍ നഗരങ്ങളുടെ മാലിന്യങ്ങള്‍ പേറേണ്ടവര്‍ എന്ന ധാരണയും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.  ജൈവസാങ്കേതിക വിദ്യയിലൂടെ കൃതിമമായി വിരിയിക്കപ്പെടുന്ന മുട്ടക്കോഴി, ഇറച്ചിക്കോഴി മുതല്‍ ഇറച്ചി തിന്നുന്ന പശു വരെയുള്ളവസൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളുടെ അവസാനിക്കാത്ത പട്ടിക കിനാലൂര്‍ നിരത്തി. 

          ശാസ്ത്രം എല്ലാറ്റിനും പരിഹാരമെന്നും അവസാന വാക്കെന്നും ഉള്‍ക്കൊണ്ടതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. ലാഭക്കൊതിയില്‍ മാത്രം അധിഷ്ടിതമാണ് മുതലാളിത്ത ആഗോളവത്കരണ വ്യവസ്ഥ എന്ന് തിരിച്ചറിയണം. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാ‍യി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ കേവല ഉപഭോക്താവായി മാറുമ്പോള്‍ ശാസ്ത്രം ആധിപിടിച്ച മനുഷ്യനെ സഹായിക്കുകയാണ്.  
സ്വയം ത്യജിക്കുവാനും ഉപഭോഗം മിതമാക്കാനും മനുഷ്യനു മാത്രമേ സാധിക്കൂ. അതിനു ജീവിത ശൈലിയില്‍ മാറ്റം വരുത്തണം.  അസൂയ, ആഢംബരഭ്രമം, പ്രകടന പരത, ഉപഭോഗജ്വരം തുടങ്ങിയ മാനസിക വൈകല്യങ്ങളാണ് പ്രകൃതിയുടെ ശതൃക്കള്‍. ആത്മീയമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ മാത്രമെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്ന അഭിപ്രായം കാലാവസ്ഥ ഉച്ചകോടിയില്‍ വരെ കടന്നു വന്നു.  മനുഷ്യനെ കൊല്ലുന്ന മാരക വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനെ അല്ലാഹു എങ്ങനെ കൈകാര്യം ചെയ്യുമെന്നു വിശ്വാസികള്‍ ഓര്‍ക്കണം. ഐ.എസ്.എം. “പ്രകൃതിയിലേക്ക് ദൈവത്തിലേക്ക്’ എന്ന പേരില്‍ ഇവ്വിഷയകമായി ഒരു കാമ്പൈന്‍ സംഘടിപ്പിച്ചിരുന്നു. ദൈവശാസ്തത്തിന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവര്‍ പരിസ്ഥിതി സംരക്ഷണത്തിന് കടന്നുവരട്ടെ എന്ന് മുജീബ്‌ ആഹ്വാനം ചെയ്തു.

           വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ഉണ്ടായ ആഗോളതാപനം, ഓസോണ്‍ പാളികളിലെ ചോര്‍ച്ച,ആസിഡ് മഴ, മലിനീകരണം എന്നിവ സൃഷ്ടിക്കുന്ന ഗുരതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഡോക്ടര്‍ ഇസ്മൈല്‍ മരുതേരി ശാസ്ത്രീയമായി വിശകലനം ചെയ്തു.  മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കിയത് അന്യായമായി ഒരു കാ‍യ്ഖനി തിന്നതിന്റെ പേരിലാണെങ്കില്‍ മരങ്ങളോടുള്ള അന്യായം വനനശീകരണത്തിലൂടെ മനുഷ്യന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.  
പ്ലാസ്റ്റിക് സംസ്കാരം മാലിന്യകൂംബാരങ്ങള്‍ കൂട്ടത്തോടെ വന്നടിഞ്ഞു സമുദ്രങ്ങള്‍ മലിനീകരിക്കപ്പെടുവാനും  സമുദ്ര ജീവികള്‍ ചത്തൊടുങ്ങുവാനും ഇടയാക്കുന്നു. നമുക്കുള്ള വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗം മാത്രമാണ് പരിഹാരം. ഇസ്മായില്‍ മരുതേരി സദസ്സിനെ ഉണര്‍ത്തി.

            സുന്ദരനായ അല്ലാഹു സുന്ദരമായി സംവിധാനിച്ച പ്രവഞ്ച സംവിധാനത്തെ വി
കൃതമാക്കുന്നത് മനുഷ്യനാണെന്ന് ‘പരിസ്ഥിതിയുടെ ഇസ്ലാമിക മാനങ്ങള്‍‘ വിശകലം ചെയ്തു കൊണ്ട് എം.അഹമദ് കുട്ടി മദനി പറഞ്ഞു. സൃഷ്ടാവിനെ സ്നേഹിക്കുന്ന പോലെ അവന്റെ സൃഷ്ടികളോടുള്ള സ്നേഹവും മനസ്സില്‍ നിറഞ്ഞു നില്‍ക്കണം. നദിക്കരയില്‍ ഇരിക്കുംബോഴും വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അരുള്‍ ചെയ്ത പ്രവാചകന്‍, യുദ്ധത്തില്‍ കൃഷി, വൃക്ഷങ്ങള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. പ്രകൃതിയില്‍ ദൈവസൃഷ്ടിയായതെല്ലാം നിശ്ചിത കാലാവധി എത്തിയാല്‍ മണ്ണിലേക്ക് ലയിച്ചു ചേരുംബോള്‍ മനുഷ്യന്‍ കൃത്രിമമായിസൃഷ്ടിച്ച പ്ലാസ്റ്റിക് ലയിക്കാതെ നില്‍ക്കുന്നു.  മൂന്ന് വര്‍ഷത്തില്‍ അധികം കാലംകൃഷിചെയ്യാത്ത തരിശു ഭൂമി പിടിച്ചെടുത്തു കൃഷിയിറക്കണമെന്നാണ് പ്രവാചക കല്പന. തങ്ങളുടെ പണം കൊണ്ട് കോണ്‍ക്രീറ്റ് കാടുകളും പുല്ലുകള്‍ പോലും വളരാത്ത മുറ്റവും മാത്രമാണ് തഴച്ചു വളരുന്നതെന്ന് പ്രവാസികള്‍ ഓര്‍ക്കണമെന്ന് മദനി ഉദ്ബോധിപ്പിച്ചു.
            ഫോ
ക്കസ് നേരത്തെ നടത്തിയ പരിസ്ഥിതി സൌഹൃദ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മുജീബ് റഹ്മാന്‍, നാസര്‍ ഇത്താക്ക, സലാഹ് കാരാടന്‍, ജരീര്‍ വേങ്ങര, ബഷീര്‍ വള്ളിക്കുന്ന് എന്നിവര്‍ വിസ്തരണം ചെയ്തു. നേരത്തെ മികച്ച ചിത്രരചനകളുടെ പ്രദര്‍ശനവും ചിത്രകാരന്‍ ബഷീര്‍ അരിപ്രയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

           പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സമാപന പ്രസംഗം നടത്തി. പരിപാടിയില്‍ ഫോക്കസ് ജിദ്ദ സി.ഇ.ഒ. പ്രിന്‍സാദ് പാറായി അധ്യക്ഷത വഹിച്ചു.  മുജീബ് റഹ്മാന്‍ സ്വലാഹി ഖിറാ‍അത്ത് നടത്തി. ഷകീല്‍ ബാബു സ്വാഗതവും സിദ്ദിക് വാണിയംബലം നന്ദിയും പറഞ്ഞു.
Read More

സ്ത്രീനഗ്‌നത പരസ്യം ചെയ്യുന്ന ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണം - കേരള മുസ്‌ലിം വനിതാ സമ്മേളനം


കോഴിക്കോട്: സ്ത്രീകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് വിപണിയില്‍ മത്സരിക്കുന്ന ഉത്പന്നങ്ങളെയും സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കാന്‍ കേരള മുസ്‌ലിം വനിതാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. സ്ത്രീശരീരം പരസ്യവിപണിയുടെ ചരക്കാക്കി മാറ്റുന്നതിനെതിരെ നിയമനിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. 'സാമൂഹിക നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന സന്ദേശവുമായുള്ള സമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ആരംഭിച്ചത്. സ്ത്രീധനവിവാഹങ്ങളോടും വിവാഹധൂര്‍ത്തിനോടും ആഭരണഭ്രമത്തിനോടും മതസാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങള്‍ കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്ന് വിദ്യാര്‍ഥിനിസമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീധനവിവാഹങ്ങള്‍ക്കും ആര്‍ഭാടവിവാഹങ്ങള്‍ക്കും പണ്ഡിതന്മാരും മതനേതാക്കളും കാര്‍മികത്വം വഹിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Read More

Saturday, May 05, 2012

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണം : സി പി ഉമര്‍ സുല്ലമി



നിലമ്പൂര്‍: ആത്മീയ ചൂഷണങ്ങള്‍ക്കും നവയാഥാസ്ഥിതികത്വത്തിനും എതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി പറഞ്ഞു. നിലമ്പൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. മൂസ്സ അധ്യക്ഷത വഹിച്ചു. ജാഫര്‍ വാണിമേല്‍, പി.ടി.അബ്ദുള്‍ അസീസ് സുല്ലമി, പി.എം.എ.ഗഫൂര്‍, മൗലവി ഷഫീഖ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു.
Read More

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുക : എന്‍ എം അബ്ദുല്‍ ജലീല്‍



തലശ്ശേരി : ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ ഒരു നൂറ്റാണ്ടുകൊണ്ട് കാലത്തെ പ്രവര്‍ത്തനം കൊണ്ട്‌ നേടിയെടുത്ത നവോത്ഥാന മുന്നേറ്റത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടു നവയാതാസ്ഥിതികരും പൌരോഹിത്യവും സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ശക്തമായി പോരാടണമെന്ന് ഐ .എസ്‌. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ ആഹ്വാനം ചെയ്തു. ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന തലശ്ശേരി മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . 


 കെ. എം. പി.അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ജലീല്‍ ഒതായ്, ഷെഫീഖ് മമ്പറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിറോസ്ഖാന്‍ സ്വലാഹി, സലിം മേപ്പാടി എന്നിവര്‍ ക്ലാസെടുത്തു.അബ്ദുസ്സലാം മൂര്യാട്, ഷെരീഫ് മൌലവി എന്നിവര്‍ പ്രസംഗിച്ചു . ഉച്ചയ്ക്ക് നടന്ന വനിതാ സമ്മേളനത്തില്‍ ആയിഷ ടീച്ചര്‍ ഏഴോം , ഖൈരുന്നിസ ഫാറൂഖിയ്യ, ഹഫ്സ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഹുമയൂണ്‍ കബീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ മമ്പറം അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ റാഫി പേരാംമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
Read More

Thursday, May 03, 2012

ഫോക്കസ് ജിദ്ദ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു


ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോക്കസ് ജിദ്ദ നടത്തുന്ന പരിസ്ഥിതി കാംബൈന്റെ ഭാഗമായി ഏപ്രില്‍ 20നു സംഘടിപ്പിച്ച പരിസ്ഥിതി ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. നാല് വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളില്‍ താഴെ പറയുന്നവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതായി ഫോകസ് ഭാരവാഹികള്‍ അറിയിച്ചു. 


 സൈബാ സയാന്‍ , സെയ് ന്‍, ഹവ്വ നിവിന്‍ (ഗ്രൂ‍പ്പ് എ), ഫര്‍വീന്‍ ഫസലുദ്ദീന്‍, നസീം അഹ്മദ്, സമാഹ് പി.എ. & നസ്രീന്‍ നാസര്‍ (ഗ്രൂ‍പ്പ് ബി), സന ഫാത്വിമ, ഹിബ അബ്ദുല്‍ നാസര്‍, ഹൈക ഫാത്വിമ (ഗ്രൂപ്പ് സി), മുസ്കിനാ നസ്രീന്‍, ശാദിയ മുഹമദ് ഇസ് ഹാക്ക്, ഫാസില്‍ ഫസലുദ്ദീ‍ന്‍ (ഗ്രൂ‍പ്പ് ഡി) എന്നിവരാണ് സമ്മാനാര്‍ഹരായവര്‍. 


 മെയ് 4ന് വൈകീട്ട് ഇസ്ലാഹി സെന്ററില്‍ വെച്ചു നടക്കുന്ന ഫോകസ് ജിദ്ദയുടെ ‘എക്കൊ സെനറ്റ്‘ പരിസ്ഥിതി സെമിനാറില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. പരിപാടിയുടെ ഭാഗമായി അന്നേ ദിവസം വൈകു. 4.30 മുതല്‍ ആരംഭിക്കുന്ന ‘ഫീല്‍ ദ നേചര്‍’ പൈന്റിംഗ് എക്ഷിബിഷനില്‍ ചിത്രരചന മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച സ്രുഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. എക്ഷിബിഷന്‍ വീക്ഷിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫോകസ് ഭാരവാഹികള്‍ പറഞ്ഞു.
Read More

ആത്മീയ ചൂഷണത്തെ ഇസ്‌ലാമിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച്‌ നേരിടണം -ഹുസൈന്‍ മടവൂര്‍



തൃശൂര്‍: ആത്മീയ ചൂഷണത്തെ ഇസ്‌ലാമിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച്‌ നേരിടണമെന്ന്‌ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. ആത്മീയ ചൂഷണത്തിനും കേശവാണിഭത്തിനുമെതിരെ ഐ എസ്‌ എം തൃശൂര്‍ ജില്ല കമ്മിറ്റി കൊടുങ്ങല്ലൂര്‍ പോലീസ്‌ മൈതാനിയില്‍ സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേശവാണിഭം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും പ്രവാചക തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിനോ അതിന്നായി പള്ളി സ്ഥാപിച്ചതിനോ ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


 കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സംഗമം ഉദ്‌ഘാടനം ചെയ്‌തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൗഷാദ്‌, ജമാലുദ്ദീന്‍ അല്‍ഖാസിമി, കെ എ അബ്‌ദുല്‍ഹസീബ്‌ മദനി പ്രഭാഷണം നടത്തി. ഇ ഐ മുജീബ്‌ അധ്യക്ഷതവഹിച്ചു. കെ അബ്‌ദുസ്സലാം മാസ്റ്റര്‍, പി കെ അബ്‌ദുല്‍മജീദ്‌ മാസ്റ്റര്‍, പി കെ അബ്‌ദുല്‍ജബ്ബാര്‍, പി കെ നജ്‌മുദ്ദീന്‍, പി എ മുഹമ്മദ്‌, കെ ഐ മുഹമ്മദ്‌ നബീല്‍, എം താജുദ്ദീന്‍ സ്വലാഹി, എം എ സാദിഖ്‌ പ്രസംഗിച്ചു. 


ചെന്ത്രാപ്പിന്നി സെന്ററില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക്‌ ബൈക്ക്‌ റാലി സംഘടിപ്പിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി പി കെ അബ്‌ദുല്‍മജീദ്‌ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ വി മുഹമ്മദ്‌ മൗലവി, എ താജുദ്ദീന്‍ സ്വലാഹി പ്രസംഗിച്ചു. പി എ കുഞ്ഞിമുഹമ്മദ്‌, കെ എം ഹുസൈന്‍, എം എ സാദിഖ്‌, ഇ ഐ മുജീബ്‌, എം എ ഫൈസല്‍, അഷ്‌കര്‍ വെഴമന നേതൃത്വം നല്‍കി.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...