കോഴിക്കോട്: സമൂഹത്തില്‍ മുഖ്യധാരയില്‍ ഇടംനേടാന്‍ മതത്തിന്റെ പേരുപറഞ്ഞ് കോടികള്‍ ധൂര്‍ത്തടിച്ച് യാത്രകളും റാലികളും നടത്തുന്നവരെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം - ഐ എസ് എം മീഡിയവിംഗ് സംഘടിപ്പിച്ച മാധ്യമശില്‌പശാല ആഹ്വാനം ചെയ്‌തു. സമൂഹത്തിന്റെ ഗുണപരമായ തിരുത്തലിന് ചാലകശക്തിയാകേണ്ട മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണസംസ്‌കാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത് ഖേദകരമാണ്. സാമൂഹ്യനീതിയും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും മാധ്യമപ്രവര്‍ത്തകര്‍ മനുഷ്യാവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പ്രഥമപരിഗണന നല്‍കണമെന്നും ശില്‌പശാല അഭിപ്രായപ്പെട്ടു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ ദൗത്യം വിസ്‌മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കെ എന്‍ എം മീഡിയവിംഗ് കണ്‍വീനര്‍ ഉബൈദുല്ല താനാളൂര്‍ അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകള്‍ക്ക് മംഗളം അസോസിയേറ്റ് എഡിറ്ററ് എ സജീവന്‍, ജില്ലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, വര്‍ത്തമാനം ന്യൂസ് എഡിറ്റര്‍ അബ്‌ദുല്‍ സുല്‍ത്താന്‍ എന്നിവര്‍ വിവിധ പഠന-പ്രായോഗിക സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എം ഐ തങ്ങള്‍, ഒ അബ്‌ദുല്ല, പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ ഇസ്വ്‌ലാഹീ മുവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, പി ടി വീരാന്‍കുട്ടി സുല്ലമി, അഡ്വ. എം മൊയ്‌തീന്‍കുട്ടി, സി അബ്‌ദുല്ലത്തീഫ് മാസ്റ്റര്‍, ഐ പി അബ്‌ദുസ്സലാം, ഷാജഹാന്‍ ഫാറൂഖി, സി വി കുഞ്ഞീന്‍ മാസ്റ്റര്‍, അയ്‌മെന്‍ ശൗഖി, അബൂബക്കര്‍ ഫാറൂഖി, പി ഹനീഫ് ആശംസകള്‍ അര്‍പ്പിച്ചു. ബി പി എ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, കെ ഹര്‍ഷിദ്, ആസിഫലി കണ്ണൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം