ശ്രീമൂലനഗരം: മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക് അനിവാര്യമാണെന്നും മതമൂല്യങ്ങളില്‍ നിന്ന് സമകാലിക സമൂഹം അകന്നതാണ് അരാചകത്വത്തിനും തീവ്രവാദത്തിനും കാരണമെന്നും കെ പി ധനപാലന്‍ എം പി അഭിപ്രായപ്പെട്ടു. ചൊവ്വര ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും ദാറുല്‍ ഉലൂം മദ്‌റസയുടെയും സംയുക്തവാര്‍ഷികം -നശ്‌വ 2012 ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അന്‍വര്‍ സാദത്ത് എം എല്‍ എ വിതരണം ചെയ്‌തു. എ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഹംസ, എം കെ ശാക്കിര്‍, മുജീബുര്‍റഹ്‌മാന്‍ മദനി, പി എച്ച് അബ്‌ദുര്‍റസാഖ്, എം എച്ച് ഷജീര്‍ പ്രസംഗിച്ചു. കെ വി മുഹമ്മദ് മൗലവി പ്രഭാഷണം നടത്തി. എം എം അബ്ബാസ് സ്വലാഹി സ്വാഗതവും അലി മൗലവി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം