കടലുണ്ടി: ആധുനിക സമൂഹത്തിലെ അന്ധകാരത്തിന് പരിഹാരം ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം നയിക്കലും ഖുര്‍ആനിക വെളിച്ചത്തിലേക്ക് സമൂഹത്തെ ക്ഷണിക്കലുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുര്‍റബ്ബ് പ്രസ്‌താവിച്ചു. കടലുണ്ടി ശാഖാ ഐ എസ് എം സംഘടിപ്പിച്ച `വെളിച്ചം' ഖുര്‍ആന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ വിജയികള്‍ക്കും എസ് എസ് എല്‍ എസി ജേതാക്കള്‍ക്കും മന്ത്രി സമ്മാനവിതരണം നടത്തി.
ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി എ സഈദ് ഫാറൂഖി, ജഅ്‌ഫര്‍ വാണിമേല്‍, ടി കെ ശൈലജ, എന്‍ പി ബാദുഷ, ടി പി ഹുസൈന്‍ കോയ, അനസ് കടലുണ്ടി പ്രസംഗിച്ചു. പഠനസെഷനില്‍ മമ്മുട്ടി മുസ്‌ലിയാര്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി ക്ലാസ്സെടുത്തു. എ കെ റഷീദ് മാസ്റ്റര്‍, ടി പി റഫീഖ് റഹ്‌മാന്‍, ടി മുഹ്‌സിന്‍, പി എ നസീര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ സല്‍മ അന്‍വാരിയ പ്രഭാഷണം നടത്തി. നജീബ അനസ്, മറിയംബീവി ടീച്ചര്‍, ദില്‍നാ ഫാത്തിമ, സാബിറ സുബൈര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം