തലശ്ശേരി : ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ ഒരു നൂറ്റാണ്ടുകൊണ്ട് കാലത്തെ പ്രവര്‍ത്തനം കൊണ്ട് നേടിയെടുത്ത നവോത്ഥാന മുന്നേറ്റത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടു നവയാതാസ്ഥിതികരും പൌരോഹിത്യവും സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ശക്തമായി പോരാടണമെന്ന് ഐ .എസ്. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം.അബ്ദുല്‍ ജലീല്‍ ആഹ്വാനം ചെയ്തു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന തലശ്ശേരി മണ്ഡലം മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെ. എം. പി.അഷ്‌റഫ് അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ജലീല്‍ ഒതായ്, ഷെഫീഖ് മമ്പറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിറോസ്ഖാന്‍ സ്വലാഹി, സലിം മേപ്പാടി എന്നിവര്‍ ക്ലാസെടുത്തു.അബ്ദുസ്സലാം മൂര്യാട്, ഷെരീഫ് മൌലവി എന്നിവര്‍ പ്രസംഗിച്ചു . ഉച്ചയ്ക്ക് നടന്ന വനിതാ സമ്മേളനത്തില്‍ ആയിഷ ടീച്ചര്‍ ഏഴോം , ഖൈരുന്നിസ ഫാറൂഖിയ്യ, ഹഫ്സ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഹുമയൂണ്‍ കബീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മമ്പറം അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ റാഫി പേരാംമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം