കൊയിലാണ്ടി: വിശ്വാസ വിശുദ്ധി, സമര്‍പ്പിത യൗവനം എന്ന പ്രമേയത്തില്‍ ഡിസംബറില്‍ ഐ എസ് എം പാലക്കാട്ടു സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം 2012 മെയ് 20ന് കൊയിലാണ്ടിയില്‍ നടക്കും. മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രഖ്യാപന സമ്മേളനത്തില്‍ സംബന്ധിക്കും.ആധുനിക യുഗത്തിലും വിശ്വാസ- ആചാര രംഗത്ത് വീണ്ടും മുളപൊട്ടുന്ന യാഥാസ്ഥിതികതക്കെതിരെ യുവാക്കളുടെ ഇടപെടല്‍ അനിവാര്യമായ സാഹചര്യത്തിലാണ് ഐ എസ് എം പാലക്കാട്ട് കേരള യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 4.30ന് കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തും.വിശ്വാസ വിശുദ്ധി എന്ന വിഷയം മമ്മുട്ടി മുസ്‌ലിയാര്‍ വയനാടും സമര്‍പ്പിത യൗവനം എന്ന വിഷയം ഇര്‍ഷാദ് സ്വലാഹി കൊല്ലവും അവതരിപ്പിക്കും. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി സമാപന പ്രസംഗം നടത്തും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം