Tuesday, June 29, 2010

പ്രബന്ധമത്സരത്തില്‍ മുജീബ്‌ റഹ്‌മാനും സബീന എം. സാലിയും ജേതാക്കളായി


ജിദ്ദ: ‘ധാര്മ്മി കതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ നടത്തിയ പ്രബന്ധരചന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മുജീബ്‌ റഹ്‌മാന്‍ ചെങ്ങരയും വനിത വിഭാഗത്തില്‍ സബീന എം. സാലിയും ഒന്നാം സ്‌ഥാനം നേടി. ഇസ്‌മായില്‍ വളളിയത്ത്‌, റഷീദ്‌ പേങ്ങാട്ടിരി എന്നിവര്ക്ക് ‌ പുരുഷ വിഭാഗത്തില്‍ യഥാക്രമം രണ്ടൂം മൂന്നും സ്‌ഥാനം ലഭിച്ചപ്പോള്‍ വനിത വിഭാഗത്തില്‍ ബുഷ്‌റ സഈദ്‌, ആയിഷ ലല്ലബി എന്നിവര്‍ സമ്മാനാര്ഹടരായി.

തദാവി ഹെല്ത്ത് കെയർ കമ്പനിയില്‍ ഡാറ്റ എന്ട്രി സൂപ്പർ‌വൈസര്‍ ആയി ജോലി ചെയ്യുന്ന മുജീബ്‌ റഹ്‌മാന്‍ ചെങ്ങരക്ക്‌ ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്‌. പത്ര മാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകളും കവിതകളൂം ലേഖനങ്ങളും എഴുതാറുളള സബീന എം സാലി റിയാദിനടുത്ത്‌ ഹോത്ത സുദൈറില്‍ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യന്നു. റിയ റിയാദ്‌ നടത്തിയ കഥാ മത്‌സരത്തിലും അൽകോബാര്‍ കെ. എം.സി.സി നടത്തിയ പ്രബന്‌ധരചന മത്‌സരത്തിലും ഒന്നാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്‌. റിയാദ്‌ ഇസ്‌ലാമിക്‌ സെന്റര്‍ നടത്തിയ പ്രവാചകനെ അറിയുക എന്ന പ്രബന്‌ധരചന മത്‌സരത്തില്‍ രണ്ടാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്‌. ഒന്നാം സമ്മാനാഹർക്ക്‌ ലാപ്‌ ടോപ്പ് കമ്പ്യൂട്ടറും മറ്റ് വിജയികള്ക്ക് ‌ പ്രോത്‌സാഹന സമ്മാനങ്ങളും സര്ട്ടിഫിക്കറ്റുകളൂം അടുത്ത്‌ നടക്കുന്ന പൊതുചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
Read More

Sunday, June 27, 2010

പ്രവാസി സംഘടനകള്‍ സമൂഹ പുന:സൃഷ്ടിയില്‍ പങ്കാളികളാവണം - ശബാബ് സെമിനാര്‍

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രവാസം മൂല്യച്യുതിയും പ്രതിരോധവും 
സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ പ്രസംഗിക്കുന്നു.
ഷാര്‍ജ:സാമ്പത്തിക അഭയാര്‍ത്ഥികളായെത്തിയ പ്രവാസികള്‍ സ്വന്തം സമ്പാദ്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനും തയ്യാറായാല്‍ മാത്രമേ മാതൃകാധന്യമായ സമൂഹ സൃഷ്ടി സാധ്യമാവുകയുള്ളുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ പ്രസ്താവിച്ചു.

        ശബാബ്,പുടവ,അത്തൗഹീദ് പ്രസിദ്ധീകരണങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ ഇസ്‌ലാഹിസെന്റര്‍ ശബാബ് ഹോമില്‍ സംഘടിപ്പിച്ച പ്രവാസം:മൂല്യച്യുതിയും പ്രതിരോധവും സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

        പ്രവാസികളുടെ വിയര്‍പ്പും ചോരയും ഊറ്റിക്കുടിക്കാന്‍ നാളിതുവരെയും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരെല്ലാം മത്സരിക്കുകയാണ്.വര്‍ത്തമാനകാലത്തും ഈ പ്രവണത അനുസ്യൂതം തുടരുന്നുണ്ടെന്നിരിക്കെ സ്വത്വബോധം തിരിച്ചറിഞ്ഞ് ജീവസുറ്റ സമൂഹ പുന:സൃഷ്ടിക്ക് പ്രവാസി സംഘടനകള്‍ ഗുണപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദഹം ആവശ്യപ്പട്ടു.

          ഷാര്‍ജ എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇസ് ലാഹിസെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി പി.ഐ.മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.സുലൈമാന്‍ സബാഹി വിഷയമവതരിപ്പിച്ചു.ഷാര്‍ജ യൂത്ത് ഇന്ത്യ പ്രസിഡന്റ് സി.എച്ച്.അനീസുദ്ദീന്‍,ഷാര്‍ജ ഇസ് ലാഹിസെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മദനി,ജനറല്‍ സെക്രട്ടറി ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Read More

സ്വീകരണം നല്‌കി

ജിദ്ദ : ഹ്രസ്വ സന്ദര്ശനാര്ത്ഥം ജിദ്ദയില്‍ എത്തിയ റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്. ഇന്റെര്നെറ്റിലൂടെയുള്ള ഇസ്ലാമിക പ്രബോധന രംഗത്ത് റേഡിയോകള്ക്ക് നല്ല സാധ്യതകള്‍ ഉണ്ടെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ യൂറോപ്യന്‍ അമേരിക്കന്‍ നാടുകളിലെ മലയാളി വിദ്യാര്ത്ഥി സമൂഹത്തിനിടയില്‍ ശക്തമായ സാന്നിധ്യമാകാന്‍ റേഡിയോ ഇസ്ലാമിന് സാധിച്ചതായും സ്വീകരണ യോഗത്തില്‍ സംസാരിക്കവേ ജിസാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രഭാഷണങ്ങളും സമകാലീന വിഷയങ്ങളിലുള്ള ചര്ച്ചികളും മൊബൈലിലൂടെ കേള്ക്കാം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഇന്റര്നെ‍റ്റ്‌ റേഡിയോകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പ്രബോധന രംഗത്ത് പരമ്പരാഗത രീതികള്ക്കൊപ്പം ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക്
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്യപ്പോള്‍.


യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ വെബ്‌സൈറ്റ് ഇൻ-ചാർജ് ജൈസല്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മദനി, മൂസക്കോയ പുളിക്കല്‍, ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് കരിങ്ങനാട്, സി കെ അബൂബക്കര്‍ മൗലവി, പ്രിന്സാദ്, അഷ്‌റഫ്‌ ഉണ്ണീന്‍, ജരീര്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. ഐ ടി വിഭാഗം കൺ‌വീനര്‍ ഷംസീര്‍ ആമയൂര് സ്വാഗതവും മുബാറക് അരീക്കാട് നന്ദിയും പറഞ്ഞു.
Read More

Monday, June 21, 2010

സംവാദങ്ങള്‍ സംഹാരാത്മകമാവരുത്: ജസ്റ്റിസ് ഷംസുദ്ദീന്‍

ജിദ്ദ: ബഹുസ്വരലോകത്ത് പരസ്പര സഹകരണത്തിലൂന്നിയ ശാന്തി സംസ്കാരത്തിലൂടെ മാത്രമേ സമാധാനം നിലനില്‍ക്കുകയുള്ളൂവെന്നും ആരോഗ്യകരമായ മതാന്തര സംവാദങ്ങള്‍ അതിന് ആക്കം കൂട്ടുമെന്നും ജസ്റ്റിസ് പികെ ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു. വാദിക്കാനും ജയിക്കാനുമല്ല, മറിച്ച് അറിയാനും അറിയിക്കാനുമുള്ളതാവണം അതെന്ന് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം ഉണര്‍ത്തി.
Read More

Sunday, June 20, 2010

ശബാബ് കാംപയ്ന്‍ സെമിനാര്‍ 25 ന്

NB:പരിപാടിയുടെ തത്സമയ പ്രക്ഷേപണം റേഡിയോ ഇസ്‌ലാമില്‍ ഉണ്ടായിരിക്കും

 ഷാര്‍ജ: ശബാബ്,പുടവ,അത്തൗഹീദ് പ്രചാരണ കാംപയ്‌ന്റെ ഭാഗമായി ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 25ന് ഷാര്‍ജ ശബാബ് ഹോമില്‍ നടക്കും.
    പ്രവാസം. മൂല്യച്യുതിയും പ്രതിരോധവും എന്നവിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഷാര്‍ജ എന്‍. ഐ എം. എസ്. ഹെഡ്മാസ്റ്റര്‍ മുനീര്‍ ചാലില്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം.വാണിമേല്‍ യൂത്ത് ഇന്ത്യ പ്രസിന്റ് സി.എച്ച്.അനീസുദ്ദീന്‍,യുവ കവി  ടി.പി.അനില്‍കുമാര്‍,ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കെ.എം.ജാബിര്‍ എന്നിവര്‍ പ്രസംഗിക്കും.
   

NB:പരിപാടിയുടെ തത്സമയ പ്രക്ഷേപണം റേഡിയോ ഇസ്‌ലാമില്‍ ഉണ്ടായിരിക്കും

Read More

Tuesday, June 15, 2010

രാഷ്ട്രീയ നേതൃത്വങ്ങൾ സമുദായങ്ങളെ തമ്മിലടിപ്പിക്കരുത്: കെ എൻ എം


കോഴിക്കോട്: താത്കാലിക നേട്ടങ്ങൾക്കായി രാഷ്ട്രീയ നേതൃത്വങ്ങൾ സംസ്ഥാനത്തെ സമുദായങ്ങളെ തമ്മിലടിപ്പിക്കരുതെന്ന് കെ എൻ എം സംസ്ഥാന സമ്പൂർണ കൌൺസിൽ സമ്മേളനം അഭ്യർഥിച്ചു. ന്യൂനപക്ഷ വർഗീയതയുടെ ഭീതിവിതച്ച് വർഗീയ ഫാസിസ്റ്റ് സംഘടനകളെ ജാഗരം കൊള്ളിച്ച് രാഷ്ട്രീയ വിലപേശൽ നടത്തുന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾക്ക് യോജിച്ചതല്ല.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പലിശാധിഷ്ഠിത മദ്റസാധ്യാപക പെൻഷൻ പദ്ധതി പുനഃപ്പരിശോധിക്കണമെന്നും മദ്റസാധ്യാപകരുടെ വിശ്വാസത്തിനും അവരുടെ മാന്യതക്കും അനുസരിച്ച ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനം അവസാനിക്കാറായിട്ടും മലബാർ മേഖലയിൽ പുതിയ ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുമെന്നത് പ്രഖ്യാപനത്തിൽ ഒതുക്കുന്നത് നീതീകരിക്കാനാവതല്ല. മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് അടിയന്തിരമായി പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന് കെ എൻ എം ആവശ്യപ്പെട്ടു.

ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യക്കുരുതിക്കും തലമുറകളുടെ ദുരിതങ്ങൾക്കും ഒട്ടേറെ ജന്തുജാലങ്ങളുടെ നാശത്തിനും വഴിവെച്ച ഭോപ്പാൽ യൂണിയൻ കാർബൈഡ് വിഷവാതക ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ചത് ആരായാലും അവർ മാപ്പർഹിക്കുന്നില്ല. ഭോപ്പാൽ കേസിൽ നീതി ലഭ്യമാക്കാതെ പോയതിന് ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നവർ കുറ്റവാളികൾക്കെതിരെയുള്ള തെളിവുകൾ കോടതിയിൽ എത്തിക്കുന്നതിൽ ബാധ്യത നിർവഹിച്ചിട്ടുണ്ടോ എന്നു കൂടി വ്യക്തമാക്കണം. രാഷ്ട്രീയ വിഴുപ്പലക്കുകൾ അവസാനിപ്പിച്ച് ഭോപ്പാൽ ദുരന്തത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ബന്ധപ്പെട്ടവർ തയ്യാറാവണം.

ഫലസ്തീൻ ജനതയെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യ പ്രഖ്യാപനം ചെയ്ത് ലോകമനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ഇസ്രാഈലിനെ നിലക്കുനിർത്താൻ ശക്തമായ ഉപരോധ നടപടികൾക്ക് ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വരണം. പശ്ചിമേഷ്യൻ പ്രശ്നങ്ങളിൽ ചേരിചേരാ നയത്തിൽ അടിയുറച്ചുനിന്ന് പീഡിത ജനതയോട് ഐക്യപ്പെട്ടുകൊണ്ടുള്ള ശക്തമായ നിലപാടെടുക്കാൻ ഇന്ത്യാഗവണ്മെന്റ് തയ്യാറാകണം. ഇറാനെതിരിലുള്ള ഉപരോധ നടപടികൾക്കും ഭീകരവിരുദ്ധ പോരാട്ടത്തിനും മറവിൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടത്തുന്ന കൂട്ടക്കുരുതികൾക്കും ഇന്ത്യാഗണ്മെന്റ് കൂട്ടുനിൽക്കരുതെന്നും കെ എൻ എം ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് മതവിധികൾ ലഭ്യമാക്കാനും മതപരമായ സംശയങ്ങൾ ദുരീകരിക്കാനും ലക്ഷ്യം വെച്ച് കോഴിക്കോട് മർകസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രത്യേക കേന്ദ്രം ആരംഭിക്കും. ഓൺലൈനായും ഫോണ്മുഖേനയും നേരിട്ടും കത്തുകൾ മുഖേനയും സംശയദുരീകരണത്തിന് സൌകര്യമുണ്ടായിരിക്കും. പരിചയസമ്പന്നരും പ്രഗത്ഭരുമായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നിശ്ചിത ദിവസങ്ങളിലാണ് ഇതിന് അവസരമൊരുക്കുക. കേരളത്തിൽ ആദ്യമായാണ് മതവിധികൾക്കും സംശയദുരീകരണത്തിനുമായി ഇത്തരമൊരു വിപുലമായ കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കുന്നതിന് സംസ്ഥാനതലത്തിൽ പ്രത്യേക ക്ഷേമഫണ്ട് സ്വരൂപിക്കും. കാലവർഷക്കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസമെത്തിക്കുന്നതിന് പ്രത്യേക ക്ഷേമപദ്ധതിക്കും കെ എൻ എം കൌൺസിൽ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങളുടെ പ്രചാരണം രാജ്യവ്യാപകമായി വിപുലപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബങ്കളുരു, ദൽഹി, മുംബൈ, കോൽക്കത്ത എന്നിവിടങ്ങളിൽ മേഖലാ സംഗമങ്ങൾ സംഘടിപ്പിക്കാനും കൌൺസിൽ തീരുമാനിച്ചു.

കൌൺസിൽ സമ്മേളനത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. എ അസ്ഗറലി പ്രവർത്തന രൂപരേഖയും സി മമ്മു ബജറ്റും അവതരിപ്പിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം, എം എസ് എം ജനറൽ സെക്രട്ടറി അൻഫസ് നന്മണ്ട, എം ജി എം ജനറൽ സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ, ശംസുദ്ദീൻ അയനിക്കോട്, അബൂബക്കർ നന്മണ്ട, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ എന്നിവർ പ്രസംഗിച്ചു.
Read More

Saturday, June 12, 2010

ഇസ്രായിലിനെതിരെ ജനരോഷമിരമ്പി

കോഴിക്കോട്:ഫ്രീഡം ഫ്ലോട്ടില്ല സഹായ കപ്പല്‍ വ്യൂഹത്തെ ആക്രമിച്ചു സമാധാന പ്രവര്‍ത്തകരെ കശാപ്പു ചെയ്ത നടപടിക്കെതിരെ ജനരോഷമിരമ്പി.തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഐ എസ് എം സംഘടിപ്പിച്ച ഗാസാ ഐക്യദാര്‍ഡ്യ റാലിയും പ്രതിഷേധസദസ്സും ഇസ്രായേല്‍ നരനയാട്ടിനെതിരെ കനത്ത താക്കീതായി.ഫലസ്തീന്‍ ജനതയെ മാസങ്ങളായി പട്ടിണിക്കിട്ടു പീഠിപ്പിക്കുന്ന സയനിസ്ടുകള്‍ ലോക സമാധാനത്തിനു കനത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് സമാധാന പ്രവര്‍ത്തകരെ വധിച്ച നടപടിയിലൂടെ.ആണവോല്‍പാദനത്തിന്റെ പേരില്‍ ഇറാനെ ഉപരോധിക്കാന്‍ കാണിക്കുന്ന ഉത്സാഹം സമാധാനഹത്യ നടത്തുന്ന ഇസ്രെലിനെതിരെ കാണിക്കാന്‍ ഐക്യ രാഷ്ട്രസഭ മടിക്കുന്നത് അതിന്റെ പക്ഷപാതിത്വം വെളിപ്പുടുതുന്നുണ്ടെന്നും പ്രതിഷേധ റാലി കുറ്റപ്പെടുത്തി.

കനത്ത മഴ വകവെക്കാതെ കോഴിക്കോട് നടന്ന റാലി മുതലക്കുളത് നിന്ന് ആരംഭിച്ചു നഗരം ചുറ്റി കിട്സന്‍ കോര്‍ണറില്‍ സമാപിച്ചു.ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രെട്ടറി ഡോ:ഹുസൈന്‍ മടവൂര്‍,ഐ എസ് എം സംസ്ഥാന പ്രസിഡന്റ്‌ മുജീബ് റഹ്മാന്‍ കിനാലൂര്‍,ഐ എസ് എം സെക്രെട്ടെരിമാരായ ഐ പി അബ്ദുസ്സലാം,ശുകൂര്‍ കോണിക്കല്‍,ഫൈസല്‍ ഇയ്യക്കാട്,കെ എന്‍ ജില്ല സെക്രെട്ടറി സി മരക്കാരുട്ടി,അബ്ദുരസാക് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.പ്രതിഷേധ റാലി ഡോ:ഹുസൈന്‍ മടവൂര്‍ ഉത്ഗടനം ചെയ്തു.മുജീബ് റഹ്മാന്‍ കിനാലൂര്‍,ഐ പി അബ്ദുസ്സലാം,സി മാരക്കാരുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Read More

Thursday, June 10, 2010

പ്രചരണോദ്ഘാടനം

അജ്മാന്‍: ജൂണ്‍ ഒന്ന് മുതല്‍ മുപ്പതു വരെ ഇസ്ലാഹി സെന്റര്‍ യു.എ.ഇ. ശബാബ്, പുടവ, അത്തൌഹീദ് എന്നീ ഇസ്ലാഹി പ്രസ്ദ്ധീകരണങ്ങളുടെ പ്രചാരണം നടത്തുന്നു. ഇതിന്റെ യു.എ.ഇ തല ഉദ്ഘാടനം അജ്മാന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അജ്മാന്‍ ഇബ്നു സീന മെഡിക്കല്‍ സെന്റര്‍ എം.ഡി. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.

വായനയുടെ പ്രധാന്യം ഖുര്‍ആനിന്റെ അവതരണ ആരംഭം തന്നെ വ്യക്തമാക്കുന്നുണ്ടെന്നും വായനയിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും വളര്‍ച്ചയുണ്ടാകൂ എന്നും, വായനയും പഠനവും പ്രേരിപ്പിച്ച ഏക മതം ഇസ്ലാം ആണെന്നും, ആ ഡ്യൂട്ടി നിര്‍വഹിക്കുവാന്‍ ശബാബിനു കഴിയുമാറാകട്ടെ എന്നും തന്റെ ഉദ്ഘാടന സംഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ വൈസ്‌ പ്രസിഡന്റ് വീരാന്‍ സലഫി അധ്യക്ഷത വഹിച്ചു. ഹാറൂൺ കക്കാട്, മുജീബുറഹ്മാന്‍ പി. ഐ എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, June 09, 2010

ഗസ്സ ഐക്യദാര്‍ഡ്യദിനം


ഇസ്രയേല്‍ ഭീകരന്മാര്‍ ഗസ്സയില്‍ നടത്തി കൊണ്ടിരിക്കുന്ന കൊടിയ മനുഷ്യക്കുരുതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കൊണ്ടു മുജാഹിദ് സംഘടനകള്‍ ''ഗസ്സ ഐക്യ ദാര്‍ദ്ദ്യ ദിനം“ ആചരിക്കുന്നു.ജൂണ്‍ പതിനൊന്നു വെള്ളിയാഴ്ച. പ്രധിഷേത സദസ്സും ബഹുജന റാലിയും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു
Read More

Tuesday, June 08, 2010

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌തോ എന്ന്‌ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണം - ഐ എസ്‌ എം


കോഴിക്കോട്‌ : നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും അംഗങ്ങള്‍ക്ക്‌ അനുമതി നല്‌കിയിട്ടുണ്ടെങ്കില്‍ അതിനനുസൃതമായി തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ടോ എന്ന്‌ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണമെന്ന്‌ ഐ എസ്‌ എം കോഴിക്കോട്ട്‌ സംഘടിപ്പിച്ച `മതരാഷ്‌ട്ര വാദത്തില്‍ നിന്നും മതേതരത്വത്തിലേക്ക്‌' എന്ന വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.

മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്ന നിലപാട്‌ ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞത്‌ ജമാഅത്തിന്റെ ഔദ്യോഗിക നിലപാടാണോ അല്ലയോ എന്ന്‌ വ്യക്തമാക്കണം. അമീര്‍ തള്ളിപ്പറയുകയും അസിസ്റ്റന്റ്‌ അമീര്‍ മൗദൂദിയെ ശരിവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ പൊതുസമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ നിലപാട്‌ തുറന്നു പറയാന്‍ ജമാഅത്ത്‌ നേതൃത്വത്തിന്‌ ബാധ്യതയുണ്ട്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനക്ക്‌ തന്നെ വിരുദ്ധമായി സംഘടന നിലപാട്‌ സ്വീകരിച്ച സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. നിലവിലുള്ള മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വ്യതിരിക്തമായി മതപരമായോ രാഷ്‌ട്രീയപരമായോ ഒരു നിലപാടും ജമാഅത്തെ ഇസ്‌ലാമിക്ക്‌ നിലവിലില്ലെന്നിരിക്കെ സമുദായത്തിന്റെ മുഖ്യധാരയോട്‌ ഐക്യപ്പെടാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മതത്തെ രാഷ്‌ട്രീയ വല്‌ക്കരിച്ച്‌ അധികാരത്തിലേക്ക്‌ കുറുക്കുവഴി തേടിയതിന്റെ പ്രത്യുല്‌പന്നമാണ്‌ മതതീവ്രവാദമെന്ന്‌ ഉമര്‍ സുല്ലമി പറഞ്ഞു. ഭീകരത സൃഷ്‌ടിക്കുന്നവര്‍ ഒരിക്കലും പരസ്യമായി രംഗത്തു വരാറില്ല. അവസരം ഒരുക്കി പിന്നിലേക്ക്‌ ഒളിക്കുന്ന നിലപാടാണ്‌ മതതീവ്രവാദസംഘടനകള്‍ എല്ലാ കാലത്തും പിന്‍തുടര്‍ന്നിരുന്നത്‌. രാജ്യത്തെ മുസ്‌ലിംകളെ മതതീവ്രവാദത്തിലേക്ക്‌ ആവാഹിക്കുന്നതില്‍ ആശയപരമായ സംഭാവന അര്‍പ്പിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക്‌ അനിഷേധ്യമാണെന്ന്‌ സി പി ഉമര്‍ സുല്ലമി പറഞ്ഞു.

കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷാജി, സി ടി അബ്‌ദുറഹീം, ശംസുദ്ദീന്‍ പാലക്കോട്‌, മുര്‍ശിദ്‌ പാലത്ത്‌, സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഷനൂബ്‌ ഒളവണ്ണ, അഫ്‌താഷ്‌ ചാലിയം, നജ്‌മുദ്ദീന്‍ കല്ലായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

പരിസ്ഥിതി ദിനം ആചരിച്ചു.



ജിദ്ദ : എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിത്തുകളും ചെടികളും കുട്ടികള്‍ സ്കൂള്‍ പരിസരത്ത് നടുകയും ജൈവ വൈവിധ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ലീഫ്‌ ബാഡ്ജുകള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ മരങ്ങളെയും ചെടികളെയും കൂടുതല്‍ സ്നേഹിക്കുവാനും പരിസ്ഥിതിയുടെ താളം തെറ്റാതെ സൂക്ഷിക്കുവാനും പ്രതിക്ഞയെടുത്തു.

പ്രകൃതി നമ്മുടെ വീടാണെന്നും അതിന്‍റെ ജൈവവൈവിധ്യം പുഷ്ടിപ്പെടുത്തുവാന്‍ കഴിയുന്നത് ചെയ്യുവാനും ഓരോരുത്തരും ശ്രമിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച റോസി മാത്യൂ പറഞ്ഞു. ഷിറിന്‍ മിര്‍സ, അഫ്ഷാന്‍ ഖാദര്‍, ഇസ്റാ ഫഖ്‌റുസ്സമാന്‍, ശബാന ജമീല്‍ ശൈഖ്, കിഷ്വര്‍ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയെക്കുറിച്ചും മഴക്കാടുകളെക്കുറിച്ചും സ്മാര്‍ട്ട് ബോര്‍ഡ്‌ പ്രസന്റേഷന്‍ നടത്തി.
Read More

Monday, June 07, 2010

ടീന്‍സ് മീറ്റ്- ഇസ്ലാഹി സെന്റര്‍

Read More

മലബാര്‍ മേഖലയില്‍ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കല്‍ സ്വഗതാർ‌ഹം -എം എസ്‌ എം


കോഴിക്കോട്‌: മലബാര്‍ മേഖലയില്‍ 120 പ്ലസ്‌ ടു (+2) സ്‌കൂളുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാർ‌ഹമാണെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത്‌ യാഥാർഥ്യബോധത്തോടെയുള്ള ഈ നീക്കത്തെ എം എസ്‌ എം സ്വാഗതം ചെയ്യുന്നു. പഞ്ചായത്ത്‌ തിരിച്ച്‌ ഹയർ‌സെക്കന്ററി സ്‌കൂള്‍ അനുവദിക്കുമെന്നുള്ള പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം എസ്‌ എം സർക്കാറിനോടാവശ്യപ്പെട്ടു.

യോഗത്തില്‍ കെ ഹർ‌ഷി‌ദ്‌ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അൻ‌ഫസ്‌ നന്മണ്ട, സെയ്‌ത്‌ മുഹമ്മദ്‌, അക്‌ബര്‍ സാദിഖ്‌, ഖമറുദ്ദീന്‍, യൂനുസ്‌ ചെങ്ങര, മുബശ്ശിര്‍ പാലത്ത്‌, മിറാഷ്‌ പ്രസംഗിച്ചു.
Read More

അധാർമികതകളില്‍ നിന്ന്‌ മോചിതരാകുക -എ അസ്‌ഗറലി


വടകര: വിശുദ്ധ വിശ്വാസം നല്ല കർമങ്ങളിലേക്കും നല്ല കർമങ്ങള്‍ മനുഷ്യരെ എല്ലാ അനാചാരങ്ങളില്‍ നിന്നും വിമോചിതമാക്കുമെന്നും കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി പറഞ്ഞു. കെ എന്‍ എം മണ്ഡലം സമ്മേളനത്തിന്റെ സമാപനസെഷന്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വി അശ്‌റഫ്‌ അധ്യക്ഷതവഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ പ്രമേയ വിശദീകരണം നടത്തി. ടി പി തൻസീല്‍ സ്വാഗതവും കെ അബ്‌ദുർ‌റസ്സാഖ്‌ നന്ദിയും പറഞ്ഞു.


പഠനക്യാമ്പ്‌ ജില്ല പ്രസിഡന്റ്‌ അഡ്വ. പി കുഞ്ഞമ്മദ്‌ ഉദ്‌ഘാടനംചെയ്‌തു. ടി പി മൊയ്‌തു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി അംഗം എസ്‌ വി റഹ്‌മത്തുല്ല, എം എസ്‌ എം ജില്ലാ സെക്രട്ടറി ശൗക്കത്ത്‌ വാണിമേല്‍ ആശംസകള്‍ നേർന്നു. സാബിക്‌ പുല്ലൂര്‍, അബൂബക്കര്‍ മദനി മരുത ക്ലാസ്സെടുത്തു. എ അബ്‌ദുര്റ്ഹ്‌മാന്‍ സ്വാഗതവും പി പി ഹമീദ്‌ നന്ദിയും പറഞ്ഞു.

കുടുംബസെമിനാര്‍ കെ എന്‍ എം ജില്ല സെക്രട്ടറി കെ എം കുഞ്ഞമ്മദ്‌ മദനി ഉദ്‌ഘാടനംചെയ്‌തു. ഐ എസ്‌ എം ജില്ല സെക്രട്ടറി നജീബ്‌ തിക്കോടി ആശംസനേര്ന്നു . എന്‍ കെ എം സകരിയ്യ, നൗഷാദ്‌ കുറ്റിയാടി ക്ലാസ്സെടുത്തു. സി കെ ഇബ്‌റാഹീം പ്രസംഗിച്ചു.
Read More

കുടുംബഛിദ്രത ഏറ്റവും വലിയ പ്രതിസന്ധി –എൻ എം അബ്‌ദുൽ ജലീൽ




കുനിയിൽ: വർത്തമാനകാലസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബങ്ങളിലെ ഛിദ്രതയും വീടിന്റെ അകത്തളങ്ങളിലുള്ള സംഘർഷവുമാണെന്ന്‌ ഐ എസ്‌ എം ജന. സെക്രട്ടറി എൻ എം അബ്‌ദുൽ ജലീൽ പറഞ്ഞു. ധാർമികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ എന്ന പ്രമേയത്തിൽ അൻ‌വാർ നഗർ ശാഖ കെ എൻ എം നടത്തിവരുന്ന കാംപയിനിന്റെ സമാപനപരിപാടിയായ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ പി എ ഹമീദ്‌ അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂർ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ കെ പക്രുകുട്ടി സുല്ലമി, കെ ടി മഹ്‌മൂദ്‌ അൻ‌വരി പ്രസംഗിച്ചു. പി കെ അൻ‌വർ സ്വാഗതവും കെ ടി ജഅ്‌ഫർ നന്ദിയും പറഞ്ഞു.
Read More

തൗഹീദിലേക്ക്‌ വഴിനടത്താൻ സംവാദങ്ങൾ സഹായകമായി -സി പി


കോഴിക്കോട്‌: അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും പൗരോഹിത്യ ബന്ധനങ്ങളിൽ നിന്നും സാധാരണക്കാരെ മോചിപ്പിച്ച്‌ നവോത്ഥാനത്തിന്റെയും ഏകദൈവാരാധനയുടെയും മാര്ഗാത്തിലേക്ക്‌ വഴിനടത്താൻ സുന്നി-മുജാഹിദ്‌ സംവാദങ്ങൾകൊണ്ട്‌ സാധിച്ചിട്ടുണ്ടെന്ന്‌ കെ എൻ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമർ സുല്ലമി പറഞ്ഞു. ‘കുറ്റിച്ചിറ സുന്നി-മുജാഹിദ്‌ സംവാദം: യഥാര്ഥധത്തിൽ സംഭവിച്ചതെന്ത്‌?’ എന്ന വിഷയത്തിൽ കെ എൻ എം കുറ്റിച്ചിറ ഡിവിഷൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദങ്ങളിൽ നിന്ന്‌ സാധാരണക്കാർ സത്യം മനസ്സിലാക്കുമെന്ന്‌ ഭയപ്പെട്ട പൗരോഹിത്യം കുറ്റിച്ചിറ സംവാദത്തിനു ശേഷം നടന്ന ഒരു സംവാദവും സമാധാനപരമായി അവസാനിപ്പിക്കാൻ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ അബ്‌ദുസ്സലാം സുല്ലമി, അലിമദനി മൊറയൂർ പ്രസംഗിച്ചു. സിദ്ദീഖലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അന്സാറർ ഒതായി സ്വാഗതവും ഹംദാൻ എസ്‌ വി നന്ദിയും പറഞ്ഞു.
Read More

എം എസ്‌ എം ഗെയിംസ്‌ ഡെ



കോഴിക്കോട്‌: എം എസ്‌ എം സംസ്ഥാന ഗെയിംസ്‌ ഡെ സമാപിച്ചു. കോഴിക്കോട്‌ മാങ്കാവ്‌ മിനി സ്റ്റേഡിയത്തില്‍ നടന്ന ഗെയിംസ്‌ മത്സരങ്ങള്‍ മുഹമ്മദ്‌കോയ ഉദ്‌ഘാടനം ചെയ്‌തു.

കോഴിക്കോട്‌ സൗത്ത്‌ ജില്ല ഫുട്‌ബോളില്‍ ജേതാക്കളായി. ഷട്ടില്‍ ബാഡ്‌മിന്റണില്‍ ബാസില്‍ (മലപ്പുറം ഈസ്റ്റ്‌), തബ്‌സീം പുത്തൂര്‍ (കോഴിക്കോട്‌ സൗത്ത്‌) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മികച്ച ഫുട്‌ബോളറായി ആശിക്‌ ബാലുശ്ശേരിയെ തെരഞ്ഞെടുത്തു.

കാലിക്കറ്റ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ സെക്രട്ടറി ഡോ. ശരീഫ്‌ വിജയികള്ക്ക് ‌ ട്രോഫികള്‍ സമ്മാനിച്ചു. ഹംസ മൗലവി പട്ടേൽ‌താഴം, ആലിക്കോയ മദനി, എന്‍ ടി അബ്‌ദുർ‌റഹ്‌മാന്‍ ആശംസകള്‍ അർപ്പിച്ചു. എം എസ്‌ എം ജന. സെക്രട്ടറി അൻഫസ്‌ നന്മണ്ട, കെ ഹർഷി‍ദ്‌, വി പി ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ്‌ പ്രസംഗിച്ചു.
Read More

Sunday, June 06, 2010

മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുജാഹിദ് പള്ളിയിൽ എപി വിഭാഗം നടത്തിയ അക്രമത്തിൽ പരുക്കേറ്റ്, കോട്ടക്കടവ് ടി എം എച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ കെ, ടി കെ സുലൈമാൻ, സികെ ജാഫർ.

ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ അഴിഞ്ഞാടിയത്‌. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ്‌ എത്തിയതിന്‌ ശേഷമാണ്‌ സ്ഥിതി ശാന്തമായത്‌. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ്‌ നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന്‌ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.

വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട്‌ പൊളിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ്‌ പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക്‌ സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ്‌ തകര്‍ത്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്മദ്‌ കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ്‌ പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച്‌ അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.
Read More

`അധാര്‍മികതക്കെതിരെ യുവനിര' കാമ്പയിന്‌ തുടക്കമായി












അല്‍അഹ്‌സ: യുവത അല്‍അഹ്‌സ ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന അധാര്‍മികതക്കെതിരെ യുവനിര കാംപയിന്‌ തുടക്കമായി. ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കാംപയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മികതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എക്കാലത്തും ഉണ്ടാകണമെന്നും ധാര്‍മികതയിലാണ്‌ സമൂഹത്തിന്റെ നിലനില്‌പെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലും വിദേശത്തും ധാര്‍മിക ജീവിതം നയിക്കാന്‍ മനുഷ്യര്‍ തയ്യാറാകണം. അതിന്‌ വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം അനിവാര്യമാണ്‌. ഇസ്‌ലാമിലധിഷ്‌ഠിതമായ ജീവിതം നയിച്ച്‌ മറ്റുള്ളവര്‍ക്ക്‌ ധാര്‍മിക രംഗത്ത്‌ മാതൃകകളാകാന്‍ വിശ്വാസികള്‍ക്ക്‌ കഴിയേണ്ടതുണ്ട്‌ - അദ്ദേഹം വ്യക്തമാക്കി.അബ്‌ദുര്‍റഹ്‌മാന്‍ മഞ്ചേരി, കുഞ്ഞാലി ഹസന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. എം നാസര്‍ മദനി പ്രഭാഷണം നടത്തി. അബുല്‍കലാം ആസാദ്‌ അധ്യക്ഷത വഹിച്ചു. ശിഹാബ്‌ പറമ്പില്‍പീടിക സ്വാഗതവും ശരീഫ്‌ മടവൂര്‍ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...