
അല്‍അഹ്‌സ: യുവത അല്‍അഹ്‌സ ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന അധാര്‍മികതക്കെതിരെ യുവനിര കാംപയിന് തുടക്കമായി. ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കാംപയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മികതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എക്കാലത്തും ഉണ്ടാകണമെന്നും ധാര്‍മികതയിലാണ് സമൂഹത്തിന്റെ നിലനില്‌പെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലും വിദേശത്തും ധാര്‍മിക ജീവിതം നയിക്കാന്‍ മനുഷ്യര്‍ തയ്യാറാകണം. അതിന് വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം അനിവാര്യമാണ്. ഇസ്‌ലാമിലധിഷ്‌ഠിതമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് ധാര്‍മിക രംഗത്ത് മാതൃകകളാകാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട് - അദ്ദേഹം വ്യക്തമാക്കി.അബ്‌ദുര്‍റഹ്‌മാന്‍ മഞ്ചേരി, കുഞ്ഞാലി ഹസന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. എം നാസര്‍ മദനി പ്രഭാഷണം നടത്തി. അബുല്‍കലാം ആസാദ് അധ്യക്ഷത വഹിച്ചു. ശിഹാബ് പറമ്പില്‍പീടിക സ്വാഗതവും ശരീഫ് മടവൂര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം