അജ്മാന്‍: ജൂണ്‍ ഒന്ന് മുതല്‍ മുപ്പതു വരെ ഇസ്ലാഹി സെന്റര്‍ യു.എ.ഇ. ശബാബ്, പുടവ, അത്തൌഹീദ് എന്നീ ഇസ്ലാഹി പ്രസ്ദ്ധീകരണങ്ങളുടെ പ്രചാരണം നടത്തുന്നു. ഇതിന്റെ യു.എ.ഇ തല ഉദ്ഘാടനം അജ്മാന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അജ്മാന്‍ ഇബ്നു സീന മെഡിക്കല്‍ സെന്റര്‍ എം.ഡി. ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.
വായനയുടെ പ്രധാന്യം ഖുര്‍ആനിന്റെ അവതരണ ആരംഭം തന്നെ വ്യക്തമാക്കുന്നുണ്ടെന്നും വായനയിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും വളര്‍ച്ചയുണ്ടാകൂ എന്നും, വായനയും പഠനവും പ്രേരിപ്പിച്ച ഏക മതം ഇസ്ലാം ആണെന്നും, ആ ഡ്യൂട്ടി നിര്‍വഹിക്കുവാന്‍ ശബാബിനു കഴിയുമാറാകട്ടെ എന്നും തന്റെ ഉദ്ഘാടന സംഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് വീരാന്‍ സലഫി അധ്യക്ഷത വഹിച്ചു. ഹാറൂൺ കക്കാട്, മുജീബുറഹ്മാന്‍ പി. ഐ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം