ജിദ്ദ: ‘ധാര്മ്മി കതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റർ നടത്തിയ പ്രബന്ധരചന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മുജീബ് റഹ്‌മാന്‍ ചെങ്ങരയും വനിത വിഭാഗത്തില്‍ സബീന എം. സാലിയും ഒന്നാം സ്‌ഥാനം നേടി. ഇസ്‌മായില്‍ വളളിയത്ത്, റഷീദ് പേങ്ങാട്ടിരി എന്നിവര്ക്ക് പുരുഷ വിഭാഗത്തില്‍ യഥാക്രമം രണ്ടൂം മൂന്നും സ്‌ഥാനം ലഭിച്ചപ്പോള്‍ വനിത വിഭാഗത്തില്‍ ബുഷ്‌റ സഈദ്, ആയിഷ ലല്ലബി എന്നിവര്‍ സമ്മാനാര്ഹടരായി.
തദാവി ഹെല്ത്ത് കെയർ കമ്പനിയില്‍ ഡാറ്റ എന്ട്രി സൂപ്പർവൈസര്‍ ആയി ജോലി ചെയ്യുന്ന മുജീബ് റഹ്‌മാന്‍ ചെങ്ങരക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. പത്ര മാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകളും കവിതകളൂം ലേഖനങ്ങളും എഴുതാറുളള സബീന എം സാലി റിയാദിനടുത്ത് ഹോത്ത സുദൈറില്‍ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യന്നു. റിയ റിയാദ് നടത്തിയ കഥാ മത്‌സരത്തിലും അൽകോബാര്‍ കെ. എം.സി.സി നടത്തിയ പ്രബന്‌ധരചന മത്‌സരത്തിലും ഒന്നാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്. റിയാദ് ഇസ്‌ലാമിക് സെന്റര്‍ നടത്തിയ പ്രവാചകനെ അറിയുക എന്ന പ്രബന്‌ധരചന മത്‌സരത്തില്‍ രണ്ടാം സ്‌ഥാനം ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനാഹർക്ക് ലാപ് ടോപ്പ് കമ്പ്യൂട്ടറും മറ്റ് വിജയികള്ക്ക് പ്രോത്‌സാഹന സമ്മാനങ്ങളും സര്ട്ടിഫിക്കറ്റുകളൂം അടുത്ത് നടക്കുന്ന പൊതുചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം